1 GBP = 92.60 INR                       

BREAKING NEWS

മാര്‍ മാത്യു മൂലക്കാട്ട് യുകെയിലെത്തി; ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയാക്കി തെക്കന്‍സ് 2019; രണ്ടായിരത്തോളം യുവജനങ്ങളെ കാത്ത് ബിര്‍മിങാം പിക്കാര്‍ഡ്‌ലി വെന്യൂ

Britishmalayali
kz´wteJI³

ന്ന് രണ്ടായിരത്തോളം വരുന്ന ക്‌നാനായ ചുണക്കുട്ടികളുടെ നാടവിളികളാലും, പാട്ടുകളാലും ആകാശ വിതാനങ്ങള്‍ ശബ്ദ മുഖരിതമാകുവാനും, നാട്യ-നൃത്യ-ഗാന വിസ്മയങ്ങള്‍ ഏറ്റുവാങ്ങുവാനുമായി ബിര്‍മിങാം നഗരം ഒരുങ്ങി. വിസ്മയങ്ങള്‍ എങ്ങനെ ഇംപ്ലിമെന്റ് ചെയ്യാമെന്ന് കഴിവ് തെളിയിച്ചുകൊണ്ട് യുകെകെസിവൈഎല്‍ സെന്‍ട്രല്‍ കമ്മിറ്റിയും ഒരുങ്ങി കഴിഞ്ഞു. ഇന്ന് ബിര്‍മിങ്ഹാം പിക്കാര്‍ഡ്‌ലി വെന്യൂവില്‍ നടക്കാന്‍ പോകുന്ന ക്‌നാനായ വിസ്മയത്തിന് അരങ്ങൊരുങ്ങിക്കഴിഞ്ഞു.

രാവിലെ 9.45 നു ഫ്‌ലാഗ് ഹോസ്റ്റിംഗും അതിനു ശേഷം പത്തു മണിക്ക് ആഘോഷമായ പാട്ടു കുര്‍ബാനയോടും കൂടി ആരംഭിക്കുന്ന തെക്കന്‍സ് 2019, വൈകുന്നേരത്തോടെ എല്ലാവരും കാത്തിരിക്കുന്ന ഗ്രൂപ്പ് സിനിമാറ്റിക് ഡാന്‍സും അവസാനം ഡിജെയ്ക്കും ശേഷം എട്ടു മണിയോട് കൂടി തിരശീല വീഴുമ്പോള്‍ യുവജനങ്ങളുടെ നിറസാന്നിധ്യം കൊണ്ട് ഈ ക്‌നാനായ യുവജന മാമാങ്കം ചരിത്രമാകും.

ഇന്നത്തെ ഈ മെഗാ പ്രോഗ്രാമിന് മുഖ്യാതിഥി ആയെത്തുന്നത് കോട്ടയം അതിരൂപതയുടെ മെത്രാപോലിത്താ മാര്‍ മാത്യു മൂലക്കാട്ട് പിതാവാണ്. ഇന്ന് ഉച്ചക്ക് യുകെയില്‍ വന്നിറങ്ങിയ ക്‌നാനായക്കാരുടെ ഗോത്രത്തലവനെ യുകെകെസിവൈഎല്‍ സെന്‍ട്രല്‍ കമ്മിറ്റി അംഗങ്ങള്‍ നാഷണല്‍ ചാപ്ലയിന്‍ ഫാ. സജി മലയില്‍പുത്തന്‍പുരയിലിനോടൊപ്പം സ്നേഹാദരങ്ങളോടെ സ്വീകരിച്ചു.

താള-നാട്യ-ലയ വിസ്മയങ്ങളാല്‍ യുവജനങ്ങളെ ആവേശത്തിന്റെ കൊടുമുടിയിലെത്തിക്കാന്‍ പ്രോഗ്രാമിന്റെ ഓരോ മുക്കും മൂലയിലും ഒരു പിഴവുപോലും ഉണ്ടാക്കാത്ത വിധത്തില്‍ യുവജനങ്ങള്‍ക്ക് അവരുടെ മൈന്‍ഡ് സെറ്റിനും അഭിരുചിക്കും അനുസരിച്ചുള്ള ചേരുവകള്‍ ചേര്‍ത്തു ക്രമീകരിച്ചതാണ് തെക്കന്‍സ് 2019ന്റെ പ്രോഗ്രാം കൂട്ട്. 

വി.കുര്‍ബാനക്ക് കഴിഞ്ഞ വര്‍ഷത്തെപ്പോലെ യുവാക്കളുടെ ഒരു ലൈവ് ഓര്‍ക്കസ്ട്ര ഈ വര്‍ഷത്തെ തെക്കന്‍സിന്റെയും ഒരു പ്രത്യേകതയാണ്. ഈ വര്‍ഷം ഓര്‍ക്കസ്ട്ര നയിക്കുന്നത് ഷോണ്‍ ടോമി ആണ്. 100 ഓളം യുവജനങ്ങള്‍ കൈകോര്‍ക്കുന്ന വെല്‍ക്കം ഡാന്‍സ് തെക്കന്‍സിന്റെ ആവേശം ഒരു പടികൂടി ഉയര്‍ത്തും. നിഷിതയും,  സെന്‍ഷിയായും, ക്രിസ്റ്റോയും കൂടി ചേര്‍ന്നു ഒരുക്കുന്ന വെല്‍ക്കം ഡാന്‍സിന്റെ കൊറിയോഗ്രാഫി യുവജനങ്ങള്‍ക്ക് ഇടയില്‍ ചര്‍ച്ചാവിഷയം ആയിക്കഴിഞ്ഞു.

തെക്കന്‍സ് 2019ന്റെ പ്രോഗ്രാമുകള്‍ വളരെ തന്മയത്വത്തോടുകൂടി യുവജനങ്ങളില്‍ എത്തിക്കാനും പ്രോഗ്രാമിന്റെ ഓരോ നിമിഷവും ബോറടിപ്പിക്കാതെ കൂട്ടികൊണ്ടു പോകുവാനും ആങ്കറിങ്ങിന്റെ ഒരു നിരതന്നെ തെക്കന്‍സിന്റെ സ്റ്റേജില്‍ കാണികളെ കാത്തുണ്ടാവും.

യുവജന പങ്കാളിത്തം കൊണ്ടും, പ്രോഗ്രാമിന്റെ പ്രത്യേകത കൊണ്ടും വ്യത്യസ്തത പുലര്‍ത്തിക്കൊണ്ടു ക്‌നാനായ യുവജനങ്ങളില്‍ ആസ്വാദനത്തിന്റെ ആവേശം വാരി  വിതറാനുമായി ഈ യുവജന മാമാങ്കം ഇന്ന് ബിര്‍മിങാമില്‍ യാഥാര്‍ഥ്യമാകുമ്പോള്‍ ക്‌നാനായ യുവജനങ്ങള്‍ക്ക് ആര്‍ക്കും ഇതില്‍നിന്നു മാറിനില്‍ക്കാനാവില്ല. ക്‌നാനായ മാതാപിതാക്കള്‍ക്ക് ഈ തെക്കന്‍സ് 2019-നു വിടാതിരിക്കാനുമാവില്ല..
സ്ഥലത്തിന്റെ വിലാസം
Piccadilly Banqueting Suite, 372-378, Stratford Rd, Birmingham, B11 4AB, United Kingdom

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category