1 GBP = 92.30 INR                       

BREAKING NEWS

മോട്ടോര്‍വേ വിജനമെങ്കി ല്‍ മിഡില്‍ ലെയ്‌നില്‍ പായുന്നവരാണോ നിങ്ങള്‍? എങ്കില്‍ എം20-ല്‍ മൂന്നുമൈല്‍ തുടര്‍ച്ചയായി മിഡില്‍ ലെയ്‌നില്‍ ഓടിച്ചയാളുടെ അനുഭവം അറിയുക

Britishmalayali
kz´wteJI³

റ്റു വാഹനങ്ങളൊന്നുമില്ലെങ്കില്‍ റോഡിലൂടെ കുതിച്ചു പായുന്നവരാണ് ഡ്രൈവര്‍മാരില്‍പ്പലരും. എന്നാല്‍, മോട്ടോര്‍വേയിലൂടെ മൂന്നുമൈല്‍ തുടര്‍ച്ചയായി മിഡില്‍ ലെയ്‌നിലൂടെ വാഹനമോടിച്ചയാളില്‍നിന്ന് പോലീസ് 100 പൗണ്ട് പിഴയീടാക്കി. ഇടത്തേക്ക് മാറി മറ്റുള്ളവര്‍ക്ക് കടന്നുപോകാന്‍ വഴി നല്‍കാതിരുന്നതിനാണ് കെന്റ് പോലീസ് ഇയാള്‍ക്ക് പിഴയീടാക്കിയത്.

കെന്റ് പോലീസിന്റെ നടപടിയെ ഒട്ടേറെ വാഹന ഉടമകള്‍ അഭിനന്ദിച്ചു. എന്നാല്‍, താന്‍ തെ്െറ്റാന്നും ചെയ്തിട്ടില്ലെന്ന നിലപാടിലാണ് പിഴയടക്കേണ്ടിവന്നയാള്‍. എം20-യിലൂടെ ലണ്ടനില്‍നിന്ന് ഫോള്‍ക്ക്‌സ്‌റ്റോണിലേക്ക് പോവുകയായിരുന്നയാള്‍ക്കാണ് പിഴ ലഭിച്ചത്. മൂന്ന് പെനാല്‍ട്ടി പോയന്റുകളും രേഖപ്പെടുത്തി. അശ്രദ്ധയോടെ വാഹനമോടിച്ചതിന് പ്രോസിക്യൂട്ട് ചെയ്യുമെന്ന മുന്നറിയിപ്പും പോലീസ് നല്‍കിയിട്ടുണ്ട്.

എം20-യിലില്‍ ലെയ്ന്‍ രണ്ടിലൂടെ മൂന്ന് മൈല്‍ തുടര്‍ച്ചയായി വാഹനമോടിച്ചതിന് ഡ്രൈവറില്‍നിന്ന് പിഴയീടാക്കിയതായി കെന്റ് പോലീസ് പിന്നീട് ട്വീറ്റ് ചെയ്തു. തെറ്റ് ചെയ്‌തെന്ന് ഡ്രൈവര്‍ അംഗീകരിക്കാതിരുന്നിനാല്‍ ട്രാഫിക് ഒഫന്‍സ് റിപ്പോര്‍ട്ട് നല്‍കിയതായും ട്വീറ്റില്‍ പറയുന്നു. മോട്ടോര്‍വേ നിയമം അനുസരിച്ച് വാഹനങ്ങള്‍ ഇടതുഭാഗം ചേര്‍ന്നാണ് പോകേണ്ടത്. മധ്യത്തിലുള്ള ലെയ്ന്‍ ഓവര്‍ടേക്ക് ചെയ്യാന്‍ വേണ്ടിയുള്ളതാണ്. അതിലൂടെ തുടര്‍ച്ചയായി വാഹനമോടിച്ചതാണ് ഇയാള്‍ ചെയ്ത കുറ്റമെന്നും പോലീസ് വ്യക്തമാക്കി.

ഓവര്‍ടേക്ക് ചെയ്യുന്നവരും സുരക്ഷിത അകലത്തിലെത്തിയാല്‍ ഇടതുവശത്തേക്ക് മാറണമെന്നാണ് നിയമം. പ്രത്യേക നിര്‍ദേശമുള്ള ഘട്ടത്തില്‍മാത്രമേ മിഡില്‍ ലെയ്‌നിലോ വലതുവശത്തുകൂടിയോ വാഹനമോടിക്കാന്‍ അനുവാദമുള്ളൂ. മോട്ടോര്‍വേയില്‍ മറ്റ് ഡ്രൈവര്‍മാരുടെ സുഗമമായ പോക്കിനെ തടസ്സപ്പെടുത്തുന്നവരാണ് മിഡില്‍ ലെയ്ന്‍ ഡ്രൈവര്‍മാര്‍. മറ്റേതൊരു നിയമലംഘനത്തെക്കാളും ഗുരുതരമാണ് ഇതെന്ന് മിക്ക ഡ്രൈവര്‍മാരും പറയുന്നു.

മിഡില്‍ ലെയ്ന്‍ ഡ്രൈവര്‍മാര്‍ക്ക് കൂടുതന്‍ കടുത്ത ശിക്ഷ നല്‍കണമെന്ന് വാദിക്കുന്നവരാണ് മിക്ക ഡ്രൈവര്‍മാരും. എന്നാല്‍, റോഡില്‍ തിരക്കില്ലെങ്കില്‍ ഇങ്ങനെ വാഹനമോടിക്കുന്നതില്‍ തെറ്റെന്താണെന്ന് ചോദിക്കുന്നവരുമുണ്ട്. കഴിഞ്ഞവര്‍ഷം നടന്ന സര്‍വേയില്‍ 43 ശതമാനം പേരും മിഡില്‍ ലെയ്ന്‍ ഡ്രൈവിങ് ചെയ്യുന്നവരാണെന്ന് കണ്ടെത്തിയിരുന്നു. ലോറികള്‍പോലുള്ള വലിയ വാഹനങ്ങള്‍ ഇടതുവശം ചേര്‍ന്നുപോകുമ്പോള്‍, വേഗത്തില്‍പ്പോകാന്‍ ഇതേ മാര്‍ഗമുള്ളൂവെന്ന് അവര്‍ അഭിപ്രായപ്പെടുന്നു. മിഡില്‍ ലെയ്‌നില്‍ പോകുന്നതാണ് സുരക്ഷിതമെന്ന് കരുതുന്നവരാണ് 22 ശതമാനം പേര്‍. പരമാവധി വേഗത്തില്‍പ്പോകാമെന്നതു കൊണ്ടാണ് മിഡില്‍ ലെയ്ന്‍ പിടിക്കുന്നതെന്ന് 11 ശതമാനം പേര്‍ മാത്രമാണ് അഭിപ്രായപ്പെട്ടത്.

ഒന്നിലേറെ ലെയ്‌നിലുള്ള റോഡില്‍ക്കൂടി പോകുമ്പോള്‍ എങ്ങനെ ഡ്രൈവ് ചെയ്യണമെന്ന് വ്യക്തമാക്കുന്നത് ഹൈവേ നിയമത്തിലെ 137, 138 വകുപ്പുകളാണ്. രണ്ട് ലെയ്‌നുള്ള റോഡില്‍ പോകുമ്പോള്‍ ഇടതുവശം ചേര്‍ന്നുപോകണമെന്ന് 137-ാം വകുപ്പ് പറയുന്നു. വലതുവശത്തെ ലെയ്ന്‍ ഓവര്‍ടേക്ക് ചെയ്യാന്‍ മാത്രമേ ഉപയോഗിക്കാവൂ. ഓവര്‍ടേക്ക് ചെയ്താല്‍ ഇടതുവശത്തേക്ക് മാറുകയും വേണം. മൂന്ന് ലെയ്‌നിലൂടെയുള്ള റോഡില്‍ക്കൂടി പോകുമ്പോള്‍ മിഡില്‍ ലെയ്‌നിലൂടെയോ റൈറ്റ് ലെയ്‌നിലൂടെയോ ഓവര്‍ടേക്ക് ചെയ്തശേഷം തിരികെ, ഇടതുവശത്തേക്കു മാറണമെന്ന് 138-ാം വകുപ്പ് നിര്‍ദേശിക്കുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category