1 GBP = 92.30 INR                       

BREAKING NEWS

ലണ്ടന്‍കാരന്‍ സായിപ്പിന് വായിക്കാന്‍ ഏറെ ഇഷ്ടം മലയാളം പത്രം; കേരളത്തില്‍ ജോലിക്കെത്തിയ ബ്രിട്ടീഷുകാരന്‍ കെഎസ്ആര്‍ടിസി ബസില്‍ ഇരുന്ന് മലയാളം പത്രം വായിച്ചത് വൈറലാകുമ്പോള്‍

Britishmalayali
kz´wteJI³

റണാകുളത്തു നിന്നും കായംകുളത്തേക്കുള്ള കെഎസ്ആര്‍ടിസി ഫാസ്റ്റ് പാസഞ്ചര്‍ ബസ്. മുന്‍ വാതിലിലൂടെ ബസിനകത്തേക്ക് പ്രവേശിച്ച് മധ്യഭാഗത്തെ ഒരു സീറ്റില്‍ ഇടംപിടിച്ചത് ഒരു സായിപ്പാണ്. കയ്യില്‍ രണ്ടു പത്രങ്ങളും ഉണ്ട്. ഒരു മലയാളം പത്രവും ഒരു ഇംഗ്ലീഷ് പത്രവും. യാത്ര തുടങ്ങിയ ഉടനെ മലയാളം പത്രമെടുത്ത് പതുക്കെ വായന തുടങ്ങിയപ്പോഴാണ് ബസിന്റെ കണ്ടക്ടറായ ഷെഫീക് ഇബ്രാഹിം സായിപ്പിനെ ശ്രദ്ധിച്ചത്. മലയാളം പത്രം വായിക്കുന്ന സായിപ്പോ എന്ന കൗതുകമാണ് ചുറ്റുമുണ്ടായിരുന്ന യാത്രക്കാരെപ്പോലെ തന്നെ ഷെഫീക്കിനെയും അത്ഭുതപ്പെടുത്തിയത്.

ബസിലെ തിരക്കൊഴിഞ്ഞ് യാത്രക്കാരുടെ എണ്ണവും കൃത്യമാക്കി കഴിഞ്ഞപ്പോള്‍ ഷെഫീക്ക് പതുക്കെ സായിപ്പിനടുത്തെത്തി. ഇംഗ്ലീഷില്‍ കാര്യങ്ങള്‍ ചോദിച്ചു. അപ്പോള്‍ മറുപടി വന്നത് മലയാളത്തിലും. പേര് ടോം. സ്ഥലം ഇംഗ്ലണ്ട്. അദ്ദേഹത്തിന് ആവശ്യമുള്ള ഒരു സോഫ്റ്റ് വെയല്‍ ഡെവലപ്പിനായി മലപ്പുറത്ത് എത്തിയതാണ് അദ്ദേഹം. കേരളത്തില്‍ ഏറ്റവും ഇഷ്ടപ്പെട്ടത് ആലപ്പുഴ. ആ ഭംഗി എത്ര ആസ്വദിച്ചാലും മതിവരില്ലെന്ന് ടോം പറയുന്നു. കെസ്ആര്‍ടിസിയില്‍ മാത്രമാണ് ടോമിന്റെ യാത്ര. സംസാരത്തിനിടയില്‍ കഴിഞ്ഞ ദിവസം കെഎസ്ആര്‍ടിസിയില്‍ നടന്ന സമരത്തെ കുറിച്ചും ടോം ചോദിച്ചു.

കെഎസ്ആര്‍ടിസിയിലെ ഒരു വിഭാഗം മാത്രമാണ് സമരം നടത്തിയതെന്നും പണിമുടക്ക് ദിനത്തില്‍ പണികിട്ടുമെന്ന് കരുതി യാത്രകളൊന്നും നടത്തിയില്ലെന്നും ടോം പറഞ്ഞു. അതൊക്കെ കഴിഞ്ഞപ്പോഴാണ് കയ്യിലിരിക്കുന്ന മലയാളം പത്രത്തെ കുറിച്ച് ചോദിച്ചത്. പത്രം വായിച്ചു കേള്‍പ്പിക്കാമോ എന്നു ഷെഫീക്ക് ചോദിച്ചപ്പോള്‍ ഉടന്‍ തന്നെ പത്രമെടുത്ത് പതുക്കെ വായന തുടങ്ങി. ഇടയ്ക്ക് തലയുയര്‍ത്തി 'എന്റെ ഉച്ചാരണം അത്ര ശരിയല്ല' എന്ന് നിഷ്‌കളങ്കമായ പറയുകയും ചെയ്തു.

നിരവധി രാജ്യങ്ങള്‍ സന്ദര്‍ശിക്കുകയും ഭാഷകള്‍ മനസിലാക്കുവാന്‍ ശ്രമിക്കുകയും ചെയ്തിട്ടുണ്ടെങ്കിലും മലയാളമാണ് ഏറ്റവം ബുദ്ധിമുട്ടായി തോന്നിയതെന്ന് ടോം പറഞ്ഞപ്പോള്‍ അഭിമാനമാണ് തോന്നിയതെന്ന് ഷെഫീക്ക് പറയുന്നു. എന്നാല്‍ 'മലയാളിക്ക് ലോകത്തിലെ ഏത് ഭാഷയും പഠിക്കുവാന്‍ എളുപ്പമാണ്' എന്ന് ഷെഫീക്ക് അദ്ദേഹത്തിന് മറുപടിയും നല്‍കി.

കഴിഞ്ഞ ജൂലായിലാണ് ടോം കേരളത്തില്‍ എത്തിയത്. ലളിതമായ വസ്ത്രവും സായിപ്പിന്റെ ജാഡകളേതുമില്ലാതെ മലയാളത്തെ സ്‌നേഹിക്കുന്ന സായിപ്പാണ് ടോം എന്ന ഷെഫീക്ക് പറയുന്നു. കെഎസ്ആര്‍ടിസി ബസിലാണ് സായിപ്പിന്റെ സ്ഥിരം യാത്ര. തിരക്കുളള സമയമായതിനാല്‍ കൂടുതല്‍ സംസാരിക്കാന്‍ ഷെഫീക്കിന് കഴിഞ്ഞില്ല. ആലപ്പുഴയെത്തി ബസ് സ്റ്റാന്‍ഡില്‍ ഇറങ്ങിയപ്പോള്‍ ഒരു ചിത്രം എടുക്കാനും ഷെഫീക്ക് മറന്നില്ല. വാട്‌സാപ്പ് നമ്പരും വാങ്ങി. ചിത്രം അദ്ദേഹത്തിന് അയച്ചു കൊടുത്തു. നല്ലൊരു സൗഹൃദം. 'മലയാളി എന്ന നിലയില്‍ മനസ്സിനെ സന്തോഷിപ്പിച്ച നിമിഷങ്ങളായിരുന്നു അത്' ഷെഫീക്ക് പറയുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category