1 GBP = 91.10 INR                       

BREAKING NEWS

ഹണി മോള്‍ മരിച്ചത് വിവാഹം കഴിഞ്ഞ് മൂന്നാം മാസം; അസ്വാഭാവിക മരണം സ്ത്രീധന പീഡനത്തിന്റെ ബാക്കി പത്രമെന്ന് അച്ഛന്‍ പരാതി കൊടുത്തതോടെ ഭര്‍ത്താവ് ഒളിവില്‍ പോയി; കേസ് ഒത്തുതീരില്ലെന്ന് മനസ്സിലാക്കിയതോടെ അഞ്ച് വര്‍ഷത്തെ ഒളിവ് ജീവിതം; ഒടുവില്‍ ലിനു തോമസിനെ അറസ്റ്റ് ചെയ്ത് പൊലീസ്; ഭോപ്പാലിലെ മലയാളി നേഴ്സിങ് വിദ്യാര്‍ത്ഥിയുടെ അസ്വാഭാവിക മരണത്തില്‍ ലിനു അകത്താകുമ്പോള്‍

Britishmalayali
kz´wteJI³

ഭോപാല്‍: മധ്യപ്രദേശില്‍ നഴ്സിങ് വിദ്യാര്‍ത്ഥിനിയായിരുന്ന മലയാളി നവവധു മരിച്ച സംഭവത്തില്‍ ഒളിവിലായിരുന്ന ഭര്‍ത്താവ് 5 വര്‍ഷത്തിനു ശേഷം അറസ്റ്റില്‍. സ്രീധന പീഡനം ആരോപിച്ചായിരുന്നു ഇയാള്‍ക്കെതിരെ കേസ്.


കോട്ടയം അതിരമ്പുഴ നെടുംതൊട്ടിയില്‍ റോയ് ജോസഫിന്റെ മകള്‍ ഹണി മോള്‍ റോയ് (24) മരിച്ച സംഭവത്തിലാണ് ഭര്‍ത്താവ് കല്ലറ ചെരുവില്‍ പുത്തന്‍പുരയില്‍ ലിനു തോമസിനെ (30) ഭോപാല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. 2014 ലെ സംഭവത്തിനു ശേഷം ഒളിവില്‍ കഴിയുകയായിരുന്നു ലിനു. ഭോപാലിലെ സ്‌കൂള്‍ ബസില്‍ ഡ്രൈവറായിരുന്നു ഇയാള്‍.

ഭോപാലില്‍ നഴ്സിങ് വിദ്യാര്‍ത്ഥിനിയായിരുന്ന ഹണി മോളെ വിവാഹം കഴിഞ്ഞ് 3 മാസത്തിനകം മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സ്ത്രീധന പീഡനം മൂലമാണു മരണമെന്നാരോപിച്ച് പിതാവ് റോയ് ജോസഫ് പരാതി നല്‍കി. പൊലീസ് അന്വേഷണം ആരംഭിച്ചതോടെ ലിനു നാടുവിട്ടു. അന്വേഷണവുമായി പൊലീസ് മുന്നോട്ട് പോയി. അതിനെ തുടര്‍ന്നാണ് ലിനുവിനെ അറസ്റ്റ് ചെയ്യുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category