1 GBP = 92.00 INR                       

BREAKING NEWS

ചിരിച്ചും കളിച്ചും ഏവര്‍ക്കും കൂടെ കൂടിയിരുന്ന മോണ്ട്‌ഫോര്‍ട്ട് ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ ആറാം ക്ലാസുകാരി ഏവരുടേയും പ്രിയപ്പെട്ടവള്‍; പഠനത്തിലും കലാമത്സരത്തിലും മിടുമിടുക്കിയായ ശരണ്യയുടെ വേര്‍പാട് തളര്‍ത്തിയത് ചെമ്പകത്തൊഴുക്കുടിയെ; വാക്ക് കൊണ്ട് പോലും ഭാര്യയേയും മകളേയും നോവിക്കാത്ത ഓട്ടോ ഇലക്ട്രിക് മെക്കാനിക് രാമകൃഷ്ണനും; മകളെ കൊന്ന് രജനിയും ഭര്‍ത്താവും ആത്മഹത്യ ചെയ്തതിന്റെ കാരണം തേടി ചിന്നക്കനാലുകാര്‍; ദുരൂഹതയുടെ കാരണം തേടി പൊലീസും

Britishmalayali
kz´wteJI³

ഇടുക്കി: ഒരു കുടുംബത്തിലെ 3 പേര്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതിന്റെ നടക്കും വിട്ടുമാറാതെ രാജകുമാരി ചിന്നക്കനാല്‍ ചെമ്പകത്തൊഴുക്കുടി. മരണത്തിലെ ദുരൂഹത ഇനിയും മാറിയിട്ടില്ല. രാമകൃഷ്ണന്‍ (32), ഭാര്യ രജനി (30), മകള്‍ ശരണ്യ (12) എന്നിവരെയാണ് വീടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ നാട്ടുകാര്‍ കണ്ടെത്തിയത്. ശരണ്യയെ കൊലപ്പെടുത്തിയ ശേഷം രാമകൃഷ്ണനും രജനിയും തൂങ്ങി മരിച്ചു എന്നും സംശയമുണ്ട്.

മരണകാരണം വ്യക്തമാക്കുന്ന സൂചനകള്‍ ലഭിക്കാത്തത് അന്വേഷണ ഉദ്യോഗസ്ഥരെയും വലയ്ക്കുന്നു. മൂന്നു പേരും തൂങ്ങിമരിച്ച കയറുകളില്‍ ഒരേ പോലെയാണ് കുരുക്ക് ഇട്ടിരിക്കുന്നത്. ഒരാള്‍ തന്നെയാണ് മൂന്നു കയറുകളിലും കുരുക്കിട്ടത് എന്ന നിഗമനത്തിലാണു പൊലീസ്. മകളെ കയറില്‍ കുരുക്കി കൊലപ്പെടുത്തിയ ശേഷം ദമ്പതികള്‍ ജീവനൊടുക്കി എന്നാണു പ്രാഥമിക നിഗമനം. വ്യാഴാഴ്ച വൈകിട്ട് ഏഴോടെ മൂവരും മരിച്ച് നില്‍ക്കുന്നത് പുറം ലോകത്ത് എത്തുന്നത്.

തമിഴ്നാട് സ്വദേശിയാണ് രാമകൃഷ്ണന്‍. വര്‍ഷങ്ങള്‍ക്കു മുന്‍പാണു ഇയാള്‍ സൂര്യനെല്ലിയില്‍ എത്തിയത്. സൂര്യനെല്ലിയില്‍ ഓട്ടോ ഇലക്ട്രിക് ഷോപ്പ് നടത്തി വരികയായിരുന്നു. രാമകൃഷ്ണന് സാമ്പത്തിക ബാധ്യതകള്‍ ഇല്ലെന്നാണ് പൊലീസ് മനസ്സിലാക്കുന്നത്. ആദിവാസി വിഭാഗത്തില്‍ പെട്ട രജനിയെ വിവാഹം ചെയ്തതോടെ രാമകൃഷ്ണന്‍ ചെമ്പകത്തൊഴുക്കുടിയില്‍ സ്ഥിര താമസക്കാരനായി.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇവരുടെ ഒരു വയസ്സ് ഉള്ള മൂത്ത മകന്‍ മുറ്റത്ത് വച്ചിരുന്ന ബക്കറ്റിലെ വെള്ളത്തില്‍ മുങ്ങി മരിച്ചിരുന്നു. പഠനത്തില്‍ മിടുക്കിയായ ശരണ്യ കലാമത്സരങ്ങളിലും മികവ് തെളിയിച്ചിരുന്നു. ഭാര്യയും മകളുമായി നല്ല സ്നേഹത്തിലായിരുന്നു രാമകൃഷ്ണന്‍. മറ്റ് കുടുംബ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നില്ല. ചിന്നക്കനാലിലെ മോണ്ട്‌ഫോര്‍ട്ട് ഇംഗ്ലീഷ് മീഡിയം സ്്കൂളില്‍ ആറാം ക്ലാസില്‍ പഠിക്കുന്ന ശരണ്യ രണ്ടു ദിവസമായി ശരണ്യ സ്‌കൂളില്‍ പോയിരുന്നില്ല. ഇതാണ് സംശയങ്ങള്‍ കൂട്ടുന്നത്.

രാമകൃഷ്ണനും ഭാര്യയും ഹാളില്‍ ഒരു കയറിന്റെ ഇരുവശങ്ങളിലും തൂങ്ങിയ നിലയിലും ശരണ്യയുടെ മൃതദേഹം മുറിയിലുമായിരുന്നു. രാമകൃഷ്ണന്റെ ബന്ധുക്കള്‍ ഫോണില്‍ വിളിച്ച് കിട്ടാതിരുന്നപ്പോള്‍ അയല്‍വാസികളെ വിവരം അറിയിക്കുകയായിരുന്നു. അവരെത്തി വീട് തുറന്നപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയാല്‍ മാത്രമേ എന്തെങ്കിലും പറയാനാവൂ എന്ന് ശാന്തന്‍പാറ പൊലീസ് വ്യക്തമാക്കി. പ്രാഥമിക പരിശോധനയില്‍ ആത്മഹത്യയെന്നാണ് പൊലീസ് പറയുന്നത്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയാല്‍ മാത്രമേ ഇതില്‍ വ്യക്തത വരുകയുള്ളു. കുടുംബത്തിന് മറ്റെന്തെങ്കിലും പ്രശ്നം ഉണ്ടായിരുന്നോ എന്ന് അന്വേഷിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

സാമ്പത്തിക ബാധ്യതകളോ കുടുംബ പ്രശ്‌നങ്ങളോ ഇല്ലാതിരുന്ന കുടുംബം എന്തിന് ആത്മഹത്യ ചെയ്തു എന്നതിന് വ്യക്തതയില്ല. കഴിഞ്ഞ മൂന്ന് ദിവസമായി കുട്ടി സ്‌കൂളില്‍ എത്തിയിട്ടില്ല. രാമകൃഷ്ണന്‍ കട അടച്ചിട്ടിരുന്നതായും നാട്ടുകാരും പറയുന്നു. നാട്ടുകാര്‍ക്ക് പ്രിയപ്പെട്ട കുടുംബമായിരുന്നു രാമകൃഷ്ണന്റേത്. നാട്ടുകാരെ ഏറെ വേദനിപ്പിക്കുന്നത് ആറാം ക്ലാസ് വിദ്യാര്‍ത്ഥി ശരണ്യയുടെ വേര്‍പാടാണ്. എല്ലാവരോടും ചിരിച്ചും കളിച്ചും കൂടെ കൂടിയിരുന്ന ശരണ്യയുടെ മരണം നാടിനെ തന്നെ കണ്ണീരിലാഴ്ത്തി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category