1 GBP = 91.30 INR                       

BREAKING NEWS

ഇന്ത്യന്‍ ചരിത്രത്തിലാദ്യമായി ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിന് കലോത്സവമൊരുക്കി കേരള സര്‍ക്കാര്‍; സംസ്ഥാനതലത്തില്‍ നടക്കുന്ന വര്‍ണപ്പകിട്ട്-2019 കലോത്സവത്തിന് തിരിതെളിഞ്ഞത് തിരുവനന്തപുരത്ത്; ട്രാന്‍സ്ജെന്‍ഡേഴ്സിന്റെ ഉന്നത വിദ്യാഭ്യാസ ഉത്തരവാദിത്തം സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് ഉദ്ഘാടനം ചെയ്ത് മന്ത്രി കെ.കെ ശൈലജ; ഇനി ചിലങ്കകെട്ടി അര്‍ദ്ധനാരികള്‍ ആടും!

Britishmalayali
kz´wteJI³

തിരുവനന്തപുരം: ട്രാന്‍സ്‌ജെന്‍ഡറുകളുടെ ഉന്നത വിദ്യാഭ്യാസത്തിന്റെ ഉത്തരവാദിത്തം സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നു മന്ത്രി കെ.കെ.ശൈലജ. രാജ്യത്താദ്യമായി സംഘടിപ്പിച്ച ട്രാന്‍സ്ജെന്‍ഡര്‍ കലാമേള 'വര്‍ണപ്പകിട്ട്' ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളില്‍ ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കു സൗകര്യമൊരുക്കും. മെഡിക്കല്‍ കോളജുകളെ സജ്ജമാക്കുന്നതിന്റെ ആദ്യപടിയായി കോട്ടയം മെഡിക്കല്‍ കോളജില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ ക്ലിനിക് തുടങ്ങുമെന്നും മന്ത്രി പറഞ്ഞു.

വിവിധ മേഖലകളില്‍ മികവു തെളിയിച്ച ശ്രീക്കുട്ടി നമിത, എസ്.ശ്യാമ, പ്രഭ, പ്രമോദ് പ്രമീള, ശ്രേയ ലക്ഷ്മി, വിജയ രാജമല്ലിക, ഫൈസല്‍ ഫൈസു, സിസിലി ജോര്‍ജ്, തൃപ്തി, ആദം ഹാരി, ഹെയ്ദി സാദിയ എന്നിവരെ ധനസഹായം നല്‍കി ആദരിച്ചു.ഡപ്യൂട്ടി മേയര്‍ രാഖി രവികുമാര്‍ അധ്യക്ഷയായി. സാമൂഹികനീതി വകുപ്പ് ഡയറക്ടര്‍ ഷീബ ജോര്‍ജ്, സ്റ്റേറ്റ് ട്രാന്‍സ്‌ജെന്‍ഡര്‍ ജസ്റ്റിസ് ബോര്‍ഡ് അംഗം ശീതള്‍ ശ്യാം തുടങ്ങിയവര്‍ പ്രസംഗിച്ചു.

ട്രാന്‍സ് വ്യക്തികളുടെ സര്‍ഗവാസനകളും കലാഭിരുചിയും പരിപോഷിപ്പിക്കുന്നതിനും പൊതുസമൂഹത്തിന്റെ അംഗീകാരം നേടിയെടുക്കുന്നതിനുമായി സംസ്ഥാന തലത്തില്‍ സംഘടിപ്പിക്കുന്ന കലോത്സവമാണ് വര്‍ണപ്പകിട്ട്. സംസ്ഥാന സാമൂഹിക നീതി വകുപ്പാണ് കലോത്സവം സംഘടിപ്പിക്കുന്നത്. രാജ്യത്ത് ആദ്യമായാണ് ഇത്തരമൊരു കലോത്സവമെന്ന് വകുപ്പ് അധികൃതര്‍ അവകാശപ്പെട്ടു. 'വര്‍ണ്ണപ്പകിട്ട് 2019' എന്ന പേരിലാണ് ട്രാന്‍സ് കലോത്സവം സംഘടിപ്പിക്കുന്നത്.

നവംബര്‍ 8, 9 തീയതികളില്‍ ചാല ഗവ. മോഡല്‍ ബോയ്‌സ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വച്ചാണ് കലോത്സവം സംഘടിപ്പിക്കുന്നത്. പ്രമുഖ വ്യക്തികള്‍ പങ്കെടുക്കുന്ന ചടങ്ങില്‍ വിവിധ മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ച ട്രാന്‍സ് വ്യക്തികളെ ആദരിച്ചു.

വിവിധ ജില്ലകളില്‍ നിന്നും എത്തിച്ചേരുന്ന 190 ഓളം കലാപ്രതിഭകള്‍ കലോത്സവത്തില്‍ മാറ്റുരയ്ക്കും. രണ്ട് ദിവസമായി നടക്കുന്ന കലോത്സവത്തില്‍ വിവിധ കലാമത്സരങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കലോത്സവത്തോടനുബന്ധിച്ച് ഉച്ചയ്ക്ക് 2 മുതല്‍ കരമന ടാക്‌സ് ടവറില്‍ നിന്ന് കലോത്സവ വേദിയിലേക്ക് വിളംബര ഘോഷയാത്ര നടന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category