1 GBP = 92.00 INR                       

BREAKING NEWS

മദ്യപാന ശീലമുള്ള റിജോഷിനെ മയക്കിയത് മദ്യത്തില്‍ ഉറക്ക ഗുളിക നല്‍കിയെന്ന് നിഗമനം; കയറോ തുണിയോ ഉപയോഗിച്ച് കഴുത്തു ഞെരിച്ച് മരണം ഉറപ്പാക്കിയത് ഉറക്കത്തില്‍; 'പശു' കഥയില്‍ കുഴി മൂടിയ ശേഷം രക്ഷപ്പെടാന്‍ ഒരുക്കിയതും തന്ത്രങ്ങള്‍; നാടുവിട്ട കാമുകനും കാമുകിയും ഒളിവില്‍ തന്നെ; റിജോഷ് തൃശൂരില്‍ എത്തിയെന്ന് സ്ഥാപിക്കാനുള്ള ഫോണ്‍ വിളി നാടകം അകത്താക്കിയത് മഷ്റൂം ഹട്ടിലെ മാനേജരുടെ സഹോദരനെ; ശാന്തന്‍പാറയിലെ വസീമിന്റേയും ലിനുവിന്റേയും ഫാം ഹൗസിലെ ക്രൂരത പുറത്താക്കി ഡിക്ടറ്റീവുകള്‍

Britishmalayali
kz´wteJI³

ഇടുക്കി: ശാന്തന്‍പാറ പുത്തടി മൂല്ലൂര്‍ വീട്ടില്‍ റിജോഷിനെ കഴുത്ത് ഞെരിച്ച് കൊന്നെന്ന സൂചന കിട്ടുമ്പോഴും പ്രതികളെ കുറിച്ച് പൊലീസിന് തുമ്പൊന്നുമില്ല. കയറോ തുണിയോ ഉപയോഗിച്ച് റിജോഷിനെ കഴുത്ത് ഞെരിച്ചു കൊന്നുവെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. കൊല്ലുമ്പോള്‍ റിജോഷ് അര്‍ധബോധാവസ്ഥയില്‍ ആയിരുന്നു. ശരീരത്തില്‍ മറ്റ് മുറിവുകളില്ലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. മൃതശരീരത്തിനു മൂന്ന് ദിവസത്തിലധികം പഴക്കമെന്നും റിപ്പോര്‍ട്ട്.

വ്യാഴാഴ്ചയാണ് ശാന്തന്‍പാറയിലെ ഫാം ഹൗസ് ജീവനക്കാരനായ റിജോഷിന്റെ മൃതദേഹം കണ്ടെടുത്തത്. കേസില്‍ റിസോര്‍ട്ട് മാനേജര്‍ വസീം, കൊല്ലപ്പെട്ട റിജോഷിന്റെ ഭാര്യ ലിജി എന്നിവരെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. മദ്യപാന ശീലമുള്ള റിജോഷിന് മദ്യമോ, ഉറക്ക ഗുളികയോ നല്‍കി അബോധാവസ്ഥയിലാക്കിയതിന് ശേഷമാകാം കൊലപാതം നടത്തിയതെന്നാണ് നിഗമനം. സംഭവവുമായി ബന്ധപ്പെട്ട് പ്രതി വസാമിന്റെ സഹോദരന്‍ ഫഹദിനെ പൊലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ ദിവസം ചോദ്യം ചെയ്യിലിനായി വിളിപ്പിച്ച ഫഹദിനെ വിട്ടയച്ചിരുന്നില്ല. തുടര്‍ന്ന് ഇന്നലെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. പൊലീസ്സിനെ തെറ്റിധരിപ്പിച്ച് അന്വേഷണം വഴിതിരിച്ചുവിട്ടു തുടങ്ങിയ കാരണങ്ങളാണ് കണ്ടെത്തിയത്. റിജോഷിനെ കാണാതായെന്ന് ബന്ധുക്കള്‍ പരാതി നല്‍കിയതിന് ശേഷം ത്രിശൂരില്‍ നിന്നും റിജോഷ് ഭാര്യ ലിജിയെ വിളിച്ചിരുന്നതായി ലിജി പൊലീസിന് മൊഴി നല്‍കിയിരുന്നു. ഇതിന് തെളിവായി ലിജിയെ വിളിച്ച നമ്പര്‍ പൊലീസിന് നല്‍കുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് പൊലീസ് അന്വേഷണം നടത്തുകയും ഫോണിന്റെ ഉടമ പ്രതി വസീമിന്റെ സഹോദരന്‍ ഫഹദാണെന്നും കണ്ടെത്തി.

മൃതദേഹം കണ്ടെത്തുന്നതിന് മുമ്പ് തന്റെ ഫോണില്‍ നിന്നും റിജോഷ് വീട്ടിലേയ്ക്ക് വിളിച്ചിരുന്നതായി ഇയാള്‍ പൊലീസിനോട് പറയുകയും ചെയ്തിരുന്നു. മൃതദേഹം കണ്ടെത്തിയതോടെ ഇയാള്‍ പൊലീസിനെ പറഞ്ഞ് തെറ്റിധരിപ്പിച്ചതായി ബോധ്യപ്പെട്ടതോടെ അറസ്റ്റ് രേഖപ്പെടുത്തി. മറ്റ് പ്രതികളെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുെന്നാണ് പൊലീസ് നല്‍കുന്ന വിവരം. ചൊവ്വാഴ്ച ഇരുവരും പാലായില്‍ എത്തിയിരുന്നതായി അന്വേഷണസംഘത്തിന് വിവരം ലഭിച്ചു. പ്രതികള്‍ സംസ്ഥാനം വിട്ടുവെന്നാണ് പൊലീസ് നിഗമനം. വസീമിന്റെ സ്വദേശമായ തൃശൂരിലും തമിഴ്നാട്ടിലേക്ക് കടന്നിട്ടുണ്ടാകാമെന്ന സംശയത്തില്‍ അതിര്‍ത്തി മേഖലകളിലുമെല്ലാം തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്. റിജോഷിന്റെ മൃതദേഹം പുത്തടിക്കു സമീപം മഷ്റൂം ഹട്ട് ഫാം ഹൗസിന്റെ കൃഷിയിടത്തില്‍ നിന്നു കണ്ടെത്തിയതോടെ തൃശൂര്‍ ഇരിങ്ങാലക്കുട സ്വദേശിയായ ഫാം ഹൗസ് മാനേജര്‍ വസീമിന്റെ കുറ്റം ഏറ്റുപറഞ്ഞുള്ള വിഡിയോ സന്ദേശം പൊലീസിന് ലഭിച്ചിരുന്നു. താനാണ് പ്രതിയെന്നും അനുജനെയും കൂട്ടൂകാരെയും വെറുതെ വിടണമെന്നുമായിരുന്നു വസീം വിഡിയോയില്‍ പറഞ്ഞത്.

വസീമും ലിജിയുമായുള്ള ബന്ധം റിജോഷ് അറിഞ്ഞതാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് സൂചന. വല്ലപ്പോഴും മദ്യപിക്കാറുള്ള റിജോഷിന് മദ്യപിക്കാത്ത വസീം മിക്ക ദിവസങ്ങളിലും മദ്യം വാങ്ങാന്‍ പണം നല്‍കിയിരുന്നതായി സമീപവാസികള്‍ പറഞ്ഞിരുന്നു. റിജോഷും ലിജിയും സ്നേഹിച്ച് വിവാഹം ചെയ്തവരാണ്. ഇക്കഴിഞ്ഞ 31ന് കാണാതായ റിജോഷിന്റെ മൃതദേഹം കഴിഞ്ഞ ദിവസമാണ് കണ്ടെത്തിയത്. റിജോഷിനെ കൊലപ്പെടുത്തിയ ശേഷം റിസോര്‍ട്ടില്‍ കുഴിച്ചുമൂടിയിരിക്കുകയായിരുന്നു. എറണാകുളത്തേക്ക് പോയ റിജേഷ് തിരിച്ചുവന്നിട്ടില്ലെന്ന് ആയിരുന്നു ലിജി പൊലീസിനോടും ബന്ധുക്കളോടും പറഞ്ഞിരുന്നത്. എന്നാല്‍ തിങ്കളാഴ്ച ലിജിയേയും റിസോര്‍ട്ട് മാനേജര്‍ വസീമിനേയും കാണാതായതോടെ സംശയം ബലപ്പെട്ടു. അന്വേഷണം നടത്തിവരികെ റിസോര്‍ട്ടില്‍ കുഴിച്ചുമൂടിയ നിലയില്‍ റിജേഷിന്റെ മൃതദേഹം കണ്ടെത്തി. ഇതോടെയാണ് സത്യം പുറത്തായത്.

റിജോഷിനെ കാണാനില്ല എന്നു ചൂണ്ടിക്കാട്ടി ബന്ധുക്കള്‍ ഈ മാസം ഒന്നിന് ശാന്തന്‍പാറ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിനു ശേഷം 2 തവണ റിജോഷിന്റെ ഭാര്യ ലിജിയുടെ ഫോണിലേക്ക് കോഴിക്കോട്, തൃശൂര്‍ എന്നിവിടങ്ങളില്‍ നിന്ന് ഫഹാദിന്റെ സുഹൃത്തുക്കള്‍ വിളിച്ചിരുന്നു. പൊലീസിനെ തെറ്റിദ്ധരിപ്പിക്കാന്‍ വസീം, ഫഹാദ്, റിജോഷിന്റെ ഭാര്യ ലിജി എന്നിവര്‍ ചേര്‍ന്നു നടത്തിയ ശ്രമമായിരുന്നു ഇതെന്നു പൊലീസ് പറയുന്നു. ഈ ഫോണുകളുടെ ഉടമസ്ഥരെ പൊലീസ് കണ്ടെത്തിയതോടെയാണ് സത്യാവസ്ഥ പുറത്തു വന്നത്. പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയ റിജോഷിന്റെ മൃതദേഹം ശാന്തന്‍പാറ ഇന്‍ഫന്റ് ജീസസ് പള്ളിയില്‍ സംസ്‌കരിച്ചു.

റിജോഷിനെ ഒരാഴ്ചയായി കാണാതായെന്ന് ബന്ധുക്കള്‍ ശാന്തമ്പാറ പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. കുഴി നെരത്തെ തന്നെ തയ്യാറാക്കിയിരുന്നു. കുഴിയില്‍ ഇട്ടതിന് ശേഷം മൃതദേഹം കത്തിക്കാനുള്ള ശ്രമങ്ങളും നടന്നിട്ടുണ്ട്. ജെസിബി ഉപയോഗിച്ചാണ് കുഴി മൂടിയിരുന്നത്. റിജോഷിന്റെ ഭാര്യ ലിജി, റിസോര്‍ട്ട് മാനേജര്‍ വസിം എന്നിവരെ കാണാനില്ലെന്നും മൊബൈലുകളില്‍ വിളിച്ചിട്ട് പ്രതികരണമില്ലെന്നും പൊലീസ് പറയുന്നു. ഒരു വര്‍ഷം മുന്‍പ് ആണ് റിജോഷും ഭാര്യ ലിജിയും മഷ്റൂം ഹട്ട് എന്ന ഫാം ഹൗസില്‍ ജോലിക്കു പോയി തുടങ്ങിയത്. ഫാമിലെ മൃഗങ്ങളെ പരിപാലിക്കുന്നത് റിജോഷും കൃഷിയിടത്തിലെ വിവിധ ജോലികള്‍ ചെയ്യുന്നത് ലിജിയും ആയിരുന്നു. വസീമും ലിജിയുമായുള്ള ബന്ധം റിജോഷ് അറിഞ്ഞതാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് സൂചന.

റിജോഷിന്റെ മൃതദേഹം ഒളിപ്പിക്കാന്‍ വസീം ശ്രമിച്ചത് മോഹന്‍ലാല്‍ സിനിമയായ ദൃശ്യം മോഡലിലായിരുന്നു. ഫാമിലെ ഒരു പശു കുട്ടി ചത്തു എന്നും താന്‍ അതിനെ ചെറിയ കുഴിയില്‍ ഇട്ട് മൂടി എന്നും സമീപവാസിയായ ജെസിബി ഓപ്പറേറ്ററോട് വസീം പറഞ്ഞിരുന്നു. നായ്ക്കള്‍ പശു കുട്ടിയുടെ ജഡം മാന്തി എടുകാത്തിരിക്കാന്‍ കുഴി മുഴുവന്‍ മൂടി മേല്‍ ഭാഗം ഉറപ്പിക്കണമെന്നും അതിനായി സമീപത്തെ മണ്‍ തിട്ടയും ഇടിച്ചു നിരത്തി കുഴി നികത്തണം എന്നും വസീം ആവശ്യപ്പെട്ടു. അങ്ങനെയാണ് ജെസിബി ഉപയോഗിച്ച് സംഭവ സ്ഥലം വസീം നികത്തിയത്.

എന്നാല്‍ മൃതദേഹം ഫാം ഹൗസിന്റെ കൃഷിയിടത്തില്‍ കുഴിച്ചിട്ടിട്ടുണ്ട് എന്ന സൂചന ലഭിച്ചതോടെയാണ് ഇടുക്കി ഡോഗ് സ്‌ക്വാഡിലെ ജെനി എന്ന പെണ്‍ നായയെ സ്ഥലത്ത് എത്തിച്ചത്. തെളിവെടുപ്പിനായി ഫാം ഹൗസില്‍ നിന്നും ഏതാണ്ട് ഒന്നര കിലോമീറ്റര്‍ അകലെ ഉള്ള റിജോഷിന്റെ വീട്ടില്‍ എത്തിച്ച് ജെനിയെ കൊണ്ട് റിജോഷിന്റെ വസ്ത്രത്തിന്റെ ഗന്ധം തിരിച്ചറിച്ചതോടെ ജെനി നേരെ പോയത് ഫാം ഹൗസിലേക്ക്. അവിടെ നിന്ന് ജലസംഭരണിയുടെ സമീപം റിജോഷിന്റെ മൃതദേഹം കുഴിച്ചിട്ടിരുന്ന സ്ഥലത്ത് ജെനി പല തവണ വലം വച്ച് മണം പിടിച്ചതോടെ ഉദ്യോഗസ്ഥരും സ്ഥലം ഇതാണ് എന്ന് ഉറപ്പിക്കുകയായിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category