1 GBP = 94.20 INR                       

BREAKING NEWS

തര്‍ക്ക സ്ഥലത്ത് രാമക്ഷേത്രം; പള്ളി പണിയാന്‍ പ്രത്യേക സ്ഥലം; വസ്തു മൂന്നായി വിഭജിച്ച അലഹബാദ് ഹൈക്കോടതി വിധി റദ്ദാക്കി; ക്ഷേത്രത്തിന് ട്രസ്റ്റ് ഉണ്ടാക്കാനും നിര്‍ദ്ദേശം; സുപ്രീംകോടതി ഉയര്‍ത്തിക്കാട്ടുന്നത് ഹിന്ദുവിന്റേയും മുസ്ലീമിന്റേയും ആരാധനാ സ്വാതന്ത്ര്യം; അയോധ്യാ തര്‍ക്കത്തിന് പരിസമാപ്തിയാകുമ്പോള്‍

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: അയോധ്യാ കേസില്‍ സുപ്രീംകോടതി അന്തിമ വിധി പ്രഖ്യാപിച്ചു. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് രാവിലെ പത്തരയോടെയാണ് വിധി പറഞ്ഞത്. സംഭവബഹുലവും നാടകീയവുമായ 40 ദിവസത്തെ വാദപ്രതിവാദത്തിനൊടുവിലാണ് വിധി വരുന്നത്. ചീഫ് ജസ്റ്റിസിനു പുറമേ ജസ്റ്റിസുമാരായ എസ്.എ. ബോബ്‌ഡെ, ഡി.വൈ. ചന്ദ്രചൂഡ്, അശോക് ഭൂഷണ്‍, എസ്.എ. നസീര്‍ എന്നിവരടങ്ങുന്ന ബെഞ്ചാണ് വിധി പ്രസ്താവം നടത്തിയത്.

തര്‍ക്ക സ്ഥലത്ത് ക്ഷേത്രം പണിയാന്‍ അനുമതി നല്‍കി. പള്ളി പണിയാന്‍ വേറെ സ്ഥലം നല്‍കണമെന്നാണ് സുപ്രീംകോടതിയുടെ നിര്‍ദ്ദേശം. വസ്തു മൂന്നായി വിഭജിച്ച അലഹബാദ് കോടതി ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി. വിവാദ ഭൂമി ക്ഷേത്ര നിര്‍മ്മാണത്തിന് നല്‍കും വിധമാണ് കോടതി വിധി. പള്ളിക്ക് ഭൂമി കണ്ടെത്തി നല്‍കേണ്ടത് കേന്ദ്ര സര്‍ക്കാരിന്റെ ചുമതലയാണെന്ന് കോടതി പറയുന്നു. ഹിന്ദുവിനും മുസ്ലീമിനും ആരാധാനാ സ്വാതന്ത്ര്യം നല്‍കുകയാണ് വിധിയിലൂടെ സുപ്രീംകോടതി. ക്ഷേത്രം പണിയാന്‍ ട്രസ്റ്റുണ്ടാക്കണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഭക്തരുടെ വിശ്വാസം അംഗീകരിക്കാതിരിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞാണ് ചീഫ് ജസ്റ്റീസ് വിധി പ്രഖ്യാപനത്തിലെ നിര്‍ണ്ണായക ഘട്ടത്തിലേക്ക് കടന്നത്. തുല്യതയും മതേതരത്വവും ഉയര്‍ത്തി പിടിക്കുമെന്ന് പറഞ്ഞ ചീഫ് ജസ്റ്റീസ് നിര്‍മോഹി അഖാഡയുടെ ഹര്‍ജി തള്ളുകയും ചെയ്തു. ഷിഷാ വഖഫ് ബോര്‍ഡിന്റെ വാദങ്ങളും അംഗീകരിച്ചില്ല. രാമജന്മഭൂമിക്ക് നിയമ വിക്തിത്വം ഇല്ല. ശ്രീരാമദേവന് നിയമ വ്യക്തിത്വം ഉണ്ടെന്നും കോടതി വിശദീകരിച്ചു. ശൂന്യ സ്ഥലത്താണ് പള്ളി പണിതത് എന്ന വാദവും തള്ളി കളഞ്ഞു. പള്ളിക്ക് ക്ഷേത്രവുമായി സാമ്യമുണ്ടെന്ന സൂചനകളും കോടതിയില്‍ നിന്ന് പുറത്തു വരുന്നു. സാക്ഷിമൊഴികള്‍ ഹിന്ദു വിശ്വാസത്തെ അനുകൂലിക്കുന്നതാണെന്നും കോടതി പറയുന്നു.

ഭക്തരുടെ വിശ്വാസം അംഗീകരിക്കാതിരിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞാണ് ചീഫ് ജസ്റ്റീസ് വിധി പ്രഖ്യാപനത്തിലെ നിര്‍ണ്ണായക ഘട്ടത്തിലേക്ക് കടന്നത്. തുല്യതയും മതേതരത്വവും ഉയര്‍ത്തി പിടിക്കുമെന്ന് പറഞ്ഞ ചീഫ് ജസ്റ്റീസ് നിര്‍മോഹി അഖാഡയുടെ ഹര്‍ജി തള്ളുകയും ചെയ്തു. ഷിഷാ വഖഫ് ബോര്‍ഡിന്റെ വാദങ്ങളും അംഗീകരിച്ചില്ല. രാമജന്മഭൂമിക്ക് നിയമ വിക്തിത്വം ഇല്ല. ശ്രീരാമദേവന് നിയമ വ്യക്തിത്വം ഉണ്ടെന്നും കോടതി വിശദീകരിച്ചു. ശൂന്യ സ്ഥലത്താണ് പള്ളി പണിതത് എന്ന വാദവും തള്ളി കളഞ്ഞു. പള്ളിക്ക് ക്ഷേത്രവുമായി സാമ്യമുണ്ടെന്ന സൂചനകളും കോടതിയില്‍ നിന്ന് പുറത്തു വരുന്നു. സാക്ഷിമൊഴികള്‍ ഹിന്ദു വിശ്വാസത്തെ അനുകൂലിക്കുന്നതാണെന്നും കോടതി പറയുന്നു.

ബാബറി മസ്ജിദ് നിലനിന്നിരുന്ന അയോധ്യയിലെ 2.77 ഏക്കര്‍ ഭൂമി നിര്‍മോഹി അഖാഡ, രാം ലല്ല, സുന്നി വഖഫ് ബോര്‍ഡ് എന്നിവയ്ക്ക് തുല്യമായി വീതിച്ചുനല്‍കിയ അലഹാബാദ് ഹൈക്കോടതിയുടെ 2010-ലെ വിധിക്കെതിരായ 14 അപ്പീലുകളാണ് സുപ്രീംകോടതി പരിഗണിച്ചത്. ഒമ്പതോളം ഭാഷകളിലായി 12,000 പേജിലേറെ വരുന്ന രേഖകളുടെ ഇംഗ്ലീഷ് തര്‍ജമ സുപ്രീംകോടതിയില്‍ രേഖയായി സമര്‍പ്പിക്കപ്പെട്ടിരുന്നു. സുപ്രീംകോടതിയില്‍നിന്നു വിരമിച്ച ജസ്റ്റിസ് എഫ്.എം.ഐ. ഖലീഫുള്ളയുടെ അധ്യക്ഷതയില്‍ സുപ്രീംകോടതി നിയോഗിച്ച മൂന്നംഗസമിതി ഫൈസാബാദില്‍ നടത്തിയ മധ്യസ്ഥചര്‍ച്ചകള്‍ ഫലം കാണാഞ്ഞതിനെത്തുടര്‍ന്നാണ് ഓഗസ്റ്റ് ആറു മുതല്‍ ഭരണഘടനാ ബെഞ്ചിനു മുമ്പാകെ പ്രതിദിനാടിസ്ഥാനത്തില്‍ വാദം തുടങ്ങിയത്. ഈ വാദങ്ങള്‍ പരിഗണിച്ചാണ് അന്തിമ വിധി വന്നത്.

സുപ്രീം കോടതിയുടെ ചരിത്രത്തിലെ ഏറ്റവും സുദീര്‍ഘമായ രണ്ടാമത്തെ വാദമാണ് അയോധ്യ തര്‍ക്ക ഭൂമി കേസില്‍ നടന്നത്. 40 ദിവസവും കോടതി ഇടവേളകളില്ലാതെ വാദം കേട്ടു.സുപ്രീംകോടതിയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ദിവസം വാദം നടന്നത് കേശവാനന്ദ ഭാരതി കേസിലായിരുന്നു. 68 ദിവസമാണ് വാദം കേട്ടത്. ആധാര്‍ കേസില്‍ 38 ദിവസവും കോടതി വാദം കേട്ടിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടിന്റെ മധ്യകാലത്ത് ആരംഭിച്ച അയോധ്യ തര്‍ക്കത്തിലാണ് സുപ്രീം കോടതി ഇന്ന് അന്തിമ തീര്‍പ്പ് കല്‍പ്പിച്ചത്.

വെള്ളിയാഴ്ച രാത്രിയാണ് വിധിപ്രഖ്യാപനം ശനിയാഴ്ചയുണ്ടാവുമെന്ന് അറിയിപ്പുവന്നത്. അയോധ്യയിലെ ക്രമസമാധാനനില നേരിട്ടു വിലയിരുത്തിയശേഷമാണ് അവധി ദിവസമായ ശനിയാഴ്ച വിധിപറയാന്‍ കോടതി നിശ്ചയിച്ചത്. ഉച്ചയ്ക്ക് ഉത്തര്‍പ്രദേശ് ചീഫ് സെക്രട്ടറിയെയും പൊലീസ് മേധാവിയെയും ചീഫ്ജസ്റ്റിസ് ചേംബറില്‍ വിളിച്ചുവരുത്തിയിരുന്നു. യു.പി. ചീഫ് സെക്രട്ടറി രാജേന്ദ്രകുമാര്‍ തിവാരി, ഡി.ജി.പി. ഓം പ്രകാശ് സിങ് എന്നിവര്‍ സംസ്ഥാനത്തെ ക്രമസമാധാനനിലയെക്കുറിച്ച് അദ്ദേഹത്തോടു വിശദീകരിച്ചു. വിധിക്കുമുന്നോടിയായി എന്തെല്ലാം സുരക്ഷാക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും ബോധിപ്പിച്ചു. ഇതോടെയാണ് വിധി പറയാന്‍ തീരുമാനിച്ചത്. സാമുദായിക-രാഷ്ട്രീയ പ്രധാന്യമുള്ള കേസില്‍ വിധി പ്രശ്നമായി മാറാതിരിക്കാന്‍ രാജ്യമാകെ സുരക്ഷാസന്നാഹം ശക്തമാക്കിയിട്ടുണ്ട്. എല്ലാ സംസ്ഥാനങ്ങളോടും ജാഗ്രത പുലര്‍ത്താന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിര്‍ദേശിച്ചിരുന്നു. അയോധ്യയിലും കനത്ത സുരക്ഷയാണ്.

4000 കേന്ദ്ര പൊലീസ് സേനാംഗങ്ങള്‍കൂടി വെള്ളിയാഴ്ച അയോധ്യയില്‍ നിയോഗിച്ചിരുന്നു. ഇവരടക്കം തൊണ്ണൂറിലേറെ കമ്പനി സുരക്ഷാസൈനികരെയാണ് ഇതുവരെ നഗരത്തില്‍ വിന്യസിച്ചിരിക്കുന്നത്. ഇവരെ പാര്‍പ്പിക്കാനായി ഇരുനൂറോളം സ്‌കൂളുകള്‍ ഒഴിപ്പിച്ചിരുന്നു. അയോധ്യയിലും സമീപ ജില്ലയായ അംബേദ്കര്‍ നഗറിലുമായി 20 താത്കാലിക ജയിലും തുറന്നു. 18 കോളേജുകളും രണ്ട് സര്‍ക്കാര്‍ കെട്ടിടങ്ങളുമാണ് ജയിലാക്കി മാറ്റിയിരിക്കുന്നത്. ലഖ്നൗവിലും അയോധ്യയിലും സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി രണ്ട് ഹെലികോപ്റ്ററുകള്‍ ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചിരുന്നു.

അത്യാഹിതഘട്ടങ്ങളില്‍ ഉപയോഗപ്പെടുത്തുന്നതിനാണിത്. ലഖ്നൗവില്‍ ഒരു വിമാനവും തയ്യാറാക്കി നിര്‍ത്തും. അടിയന്തരഘട്ടത്തില്‍ കൂടുതല്‍ പൊലീസിനെ എത്തിക്കാനാണിത്. അങ്ങനെ രാജ്യം ഇതുവരെ സ്വീകരിക്കാത്ത മുന്നൊരുക്കങ്ങളാണ് വിധി പ്രഖ്യാപനത്തിനായി രാജ്യത്തെങ്ങും ഏര്‍പ്പെടുത്തിയത്. കേസില്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ച് ഓഗസ്ത് ഏഴ് മുതല്‍ ഒക്ടോബര്‍ ഏഴ് വരെ 40 പ്രവര്‍ത്തി ദിനങ്ങളില്‍ തുടര്‍ച്ചയായി വാദം കേട്ടു. മധ്യസ്ഥശ്രമത്തിലൂടെ അയോധ്യ തര്‍ക്കം തീര്‍ക്കാന്‍ ആദ്യം ഭരണഘടന ബെഞ്ച് ശ്രമിച്ചെങ്കിലും ഒത്തുതീര്‍പ്പില്‍ എത്താന്‍ സാധിച്ചില്ല. അതിനായി റിട്ട. ജസ്റ്റിസ് ഖലീഫുള്ള അധ്യക്ഷനായ മൂന്നംഗ സമിതിക്ക് രൂപ നല്‍കി. മധ്യസ്ഥ ശ്രമം പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടി സുന്നി വഖഫ് ബോര്‍ഡ് ഒഴികെയുള്ള കക്ഷികള്‍ കോടതിയിലെത്തിയതോടെയാണ് കേസില്‍ വാദം കേള്‍ക്കാനുള്ള തീരുമാനം ചീഫ് ജസ്റ്റിസ് എടുത്തത്.

അയോധ്യ വിധി പ്രഖ്യാപിക്കുന്ന പശ്ചാത്തലത്തില്‍ സുപ്രീംകോടതിയിലും സുരക്ഷ ശക്തമാക്കിയിരുന്നു. സുപ്രധാന വിധി വരുന്നതിന് മുന്നോടിയായി എന്തെങ്കിലും തരത്തിലുള്ള സുരക്ഷാ പ്രശ്‌നങ്ങള്‍ക്കുള്ള സാധ്യത പൂര്‍ണ്ണമായും ഒഴിവാക്കാന്‍ മുന്‍കരുതല്‍ നടപടി എന്ന നിലയില്‍ കോടതിയിലേക്കുള്ള റോഡുകള്‍ അടച്ചു. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ ഡല്‍ഹിയിലെ വസതിക്ക് മുന്നിലും പൊലീസ് സുരക്ഷ കൂട്ടിയിട്ടുണ്ട്. ചീഫ് ജസ്റ്റിസ് അടക്കം ഭരണഘടനാ ബെഞ്ചിലെ ജഡ്ജിമാരുടെ സുരക്ഷാ സംവിധാനങ്ങള്‍ കഴിഞ്ഞ ദിവസം തന്നെ കൂട്ടിയിരുന്നു. ഉത്തര്‍പ്രദേശിലും ജമ്മു കശ്മീരിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. അതിര്‍ത്തികളില്‍ കര്‍ശന പരിശോധനയോടെയാണ് വാഹനങ്ങള്‍ കടത്തിവിടുന്നത്.

ബസ് സ്റ്റാന്‍കുളും റെയില്‍വേ സ്റ്റേഷനുകളും നിരീക്ഷണത്തിലാണ്. കനത്ത ജാഗ്രത പാലിക്കാന്‍ സേനയ്ക്ക് നിര്‍ദ്ദേശം നല്‍കി. പ്രശ്‌നസാധ്യത മേഖലകളില്‍ ആവശ്യമെങ്കില്‍ ആളുകളെ കരുതല്‍ തടങ്കലില്‍ പാര്‍പ്പിക്കാനും നിര്‍ദ്ദേശം ഉണ്ട്. നവ മാധ്യമങ്ങളും നിരീക്ഷണത്തിലാണ്. മതസ്പര്‍ധയ്ക്കും സാമുദായിക സംഘര്‍ഷങ്ങള്‍ക്കും ഇടയാക്കുന്ന തരത്തില്‍ സന്ദേശം തയ്യാറാക്കുന്നവര്‍ക്കെതിരെയും പ്രചരിപ്പിക്കുന്നവര്‍ക്കെതിരെയും ജാമ്യമില്ലാ വകുപ്പ് ചുമത്തി നടപടിയെടുക്കും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category