1 GBP = 92.00INR                       

BREAKING NEWS

സമൂഹ മാധ്യമങ്ങളില്‍ നിഴലിക്കുന്നത് ഓരോരുത്തരുടേയും വ്യക്തിത്വങ്ങളും മാനവരാശിയോടുള്ള സമീപനവുമാണ്; അതോടൊപ്പം കളങ്കമില്ലാതെ ആശയങ്ങള്‍ പ്രചരിപ്പിക്കുവാനുള്ള വേദിയും

Britishmalayali
റോയ് സ്റ്റീഫന്‍

വിവരസാങ്കേതിക മേഖലകളിലെ വളര്‍ച്ച ലോകത്തിന്റെ പല കോണുകളില്‍ ജീവിക്കുന്ന മനുഷ്യര്‍ തമ്മിലുള്ള അകലമില്ലാതാക്കുകയും ഞൊടിയിടയില്‍ വിവരങ്ങളും വിശേഷങ്ങളും പങ്കുവയ്ക്കുവാനും സാധ്യമാക്കിയിരിക്കുകയാണ്. ആധുനിക ലോകത്തു സാങ്കേതികവിദ്യകളും സോഷ്യല്‍ മീഡിയ വെബ്‌സൈറ്റുകളും മനുഷ്യജീവിതത്തിന്റെ ഒഴിച്ചുകൂടാനാവാത്ത ഭാഗമായി മാറിയിരിക്കുന്നു. ഇന്റര്‍നെറ്റ് സംവിധാനങ്ങള്‍ ഇരുപതാം നൂറ്റാണ്ടിന്റെ അവസാനത്തോടെ എത്തിയെങ്കിലും ഇപ്പോള്‍ നിലവിലുള്ള സാമൂഹിക മാധ്യമങ്ങള്‍ കൂടുതല്‍ ജനപ്രിയമായത് ഇരുപത്തിയോന്നാം നൂറ്റാണ്ടിന്റെ ആദ്യകാലങ്ങളില്‍ മാത്രമാണ്.

ലോകത്തില്‍ ഏറ്റവുമധികം ഉപയോഗിച്ചിരുന്ന ഫേസ്ബുക്ക് യുകെയില്‍ പ്രവര്‍ത്തനമാരംഭിച്ചത് 2005 ലാണ് അതായത് ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റി കാമ്പസുകളില്‍ തുടക്കമിട്ട് ഏകദേശം ഒരു വര്‍ഷത്തിനുശേഷം. ലോകജനസംഘ്യയുടെ 25 ശതമാനം മനുഷ്യരും ഫേസ്ബുക്ക് ഉപയോഗിക്കുകയും അതോടൊപ്പം അനുദിനം ഉപയോഗത്തിലെ എണ്ണവും വര്‍ധിച്ചുകൊണ്ടിരിക്കുന്നു എന്നവകാശപ്പെടുമ്പോഴും കൗമാരക്കാരുടെയിടയിലും യുവാക്കള്‍ക്കിടയിലും ഫേസ്ബുക്കിന്റെ ഉപയോഗം കുറഞ്ഞു വരുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നത്. അതോടൊപ്പം തന്നെ മറ്റു സാമൂഹിക മാധ്യമങ്ങളായ വാട്ട്‌സ് ആപ്പും മെസ്സന്‍ജേര്‍ സ്‌നാപ്ചാറ്റ് ഇന്‍സ്റ്റാഗ്രാം മുതലായവയുടെ ഉപയോഗത്തില്‍ ആനുപാതികമായ വളര്‍ച്ചയും സൂചിപ്പിക്കുന്നു.

മനുഷ്യന്റെ സാമൂഹിക വളര്‍ച്ചയുടെ ഭാഗം മാത്രമായിരിക്കാം ഈ ഏറ്റക്കുറച്ചിലുകള്‍ പക്ഷെ സാമൂഹിക മാധ്യമങ്ങളിലെ വിപ്ലവമായി ഒരുകാലത്തു വിശേഷിപ്പിച്ചിരുന്ന മാധ്യമങ്ങളുടെ ജനപ്രീതി ചുരുങ്ങിയ കാലങ്ങള്‍ക്കുള്ളില്‍ തന്നെ കുറയുമ്പോള്‍ ലോക ജനതയില്‍ ഒരു പരിധിവരെ സംഭ്രമം ഉളവാകുകയാണ് മനുഷ്യന്‍ വീണ്ടും അന്തര്‍മുഖരായി മാറികൊണ്ടിരിക്കുകയാണോ എന്ന സന്ദേഹം. അതിവേഗതയിലുള്ള കാലത്തിന്റെ വളര്‍ച്ചയില്‍ മനുഷ്യജീവിതങ്ങളെ കൂടുതല്‍ ബന്ധിപ്പിക്കുവാന്‍ മാത്രം ലക്ഷ്യമാക്കി തുടങ്ങിയവ നഷ്ടപ്പെട്ടുപോകുന്ന പ്രതീതി.

എന്നിരുന്നാല്‍ കൂടിയും സാധാരണക്കാരുടെ ഇടയില്‍ അമിതപ്രാധാന്യം ഇല്ലെങ്കിലും ഫേസ്ബുക്ക്, വാട്‌സ് ആപ്പ് തുടങ്ങിയവയും ഇമെയിലുകളും ദിവസത്തില്‍ ഒരിക്കലെങ്കിലും തുറന്നു നോക്കാതെ ജീവിക്കുവാന്‍ സാധിക്കുന്നില്ലായെന്നതാണ് ഇന്നത്തെ മനുഷ്യന്റെ ജീവിതശൈലിയും. ലോകത്തില്‍ പതിനാറു വയസിനു  മുകളില്‍ പ്രായമുള്ള ഏകദേശം 60 ശതമാനം വ്യക്തികള്‍ക്കും ഏതെങ്കിലും സോഷ്യല്‍ മീഡിയയില്‍ അക്കൗണ്ട് ഉള്ളവരാണ്. ഇവയുടെ ശരിയായ ഉപയോഗം സാധാരണക്കാര്‍ക്ക് ഉപകാരപ്പെട്ടുകൊണ്ടിരിക്കുകയുമാണ് അതോടൊപ്പം തന്നെ ശരിയായ ഉപയോഗങ്ങളിലൂടെ കുട്ടികളുള്‍പ്പെടുന്ന എല്ലാ മനുഷ്യരുടെയും വിദ്യാഭ്യാസവും അറിവും വര്‍ദ്ധിക്കുന്നതിനുള്ള ഒരു ഉപകരണവുമായി മാറുകയാണ് ഇന്നത്തെ ഈ സാമൂഹിക മാധ്യമങ്ങള്‍.

നിലവില്‍ യുകെയുടെ ജനസംഖ്യയുടെ 67 ശതമാനവും സാമൂഹിക മാധ്യമങ്ങളില്‍ അംഗത്വമുള്ളവരാണ് പക്ഷെ അതിലൊരു നല്ല ശതമാനം വ്യക്തികളും നിലവില്‍ ഈ മാധ്യമങ്ങളില്‍ സജീവമല്ലായെന്നുള്ളതും വസ്തുതയാണ്. ഇതിനുള്ള മൂലകാരണമന്വേഷിക്കുന്നവര്‍ക്ക്  സാധാരണ ലഭിക്കുന്ന ഉത്തരം സമയക്കുറവാണെന്നെങ്കിലും ദുരുപയോഗം മൂലമുണ്ടാകുന്ന വിപത്തുകള്‍ വിശകലനം ചെയ്യുവാനോ നേരായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ വികസിപ്പിക്കുവാനോ ശ്രമിക്കുന്നില്ലാ. ലോകത്തിലുള്ള എല്ലാ വ്യക്തികള്‍ക്കും അവരുടേതു മാത്രമായ സ്വഭാവസവിശേഷതകളാണുള്ളത്.

സാമൂഹിക ശാസ്ത്രജ്ഞന്മാര്‍ പല മാര്‍ഗ്ഗങ്ങളിലൂടെ സാമാന്യവല്‍ക്കരിക്കുവാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും എല്ലായ്‌പ്പോഴും വേറിട്ട സ്വഭാവ രീതികള്‍  മനുഷ്യര്‍ വീണ്ടും പ്രകടിപ്പിക്കുകയാണ്. മനുഷ്യസ്വഭാവം അതായത് പൊതുസമൂഹത്തില്‍ പ്രകടിപ്പിക്കുന്നതൊക്കെയും അവരോരുത്തരുടേയും വികാരവിചാരങ്ങളെ ആശ്രയിച്ചാണിരിക്കുന്നത്. പൊതുവെ ഓരോ വ്യക്തികളുടെയും ഹൃദയം സ്വാഭാവികമായും പരിശുദ്ധമായിരിക്കും. എന്നാല്‍ മനുഷ്യരുടെ വിചാരങ്ങള്‍ക്ക് അതിനെ മലിനമാക്കുവാനും വിശുദ്ധമാക്കുവാനും സാധ്യമാകും. ഓരോ വ്യക്തികള്‍ക്കും അവരുടെ വിചാരങ്ങളുടെയുള്ള പ്രവൃത്തികള്‍കൊണ്ട് അവരുടെ പിന്നീടുള്ള ജീവിതം  നല്ലതോ ചീത്തയോ ആക്കി മാറ്റുവാന്‍ സാധിക്കുന്നു. ഇന്ന് ലോകത്തു മനുഷ്യരുടെ ഇടയിലും സമൂഹത്തിലും സന്തോഷത്തിനും സമാധാനത്തിനുമുപരി  അസ്വസ്ഥതകളും ദ്രോഹചിന്തകളും ആക്രമ പ്രവര്‍ത്തനങ്ങളും  നിറഞ്ഞു മനുഷ്യര്‍ അന്യോന്യം ഭയചകിതമായി ജീവിക്കുകയാണ്.

വിധ്വേഷ ചിന്തകളും അന്യോന്യമുള്ള വിശ്വാസക്കുറവ് മൂലവും പൂര്‍ണ്ണമായി സ്വന്തന്ത്രരാകാതെ പലരുമിന്നു സ്വയം ഉപരോധത്തില്‍ ജീവിക്കുകയാണ്. സന്തോഷഭരിതമാകേണ്ട സാമൂഹിക സാംസ്‌കാരിക കൂട്ടായ്മകളും വേദികളുമിന്ന് ആത്മാര്‍ത്ഥതയില്ലാത്ത വെറും ആള്‍ക്കൂട്ടങ്ങളായി രൂപം പ്രാപിക്കുന്നു. അന്യരിലുള്ള നന്മയും വിജയവും അവരുടെ ആത്മാര്‍ത്ഥമായ പ്രവര്‍ത്തനങ്ങളുടെ പരിണിതഫലങ്ങളായി കാണുവാന്‍ സാധിക്കാതെ തന്റെ പരാജയത്തിന്റെ കാരണമായി വിശ്വസിക്കുന്നു. മറ്റുള്ളവരുടെ നേട്ടങ്ങളെ അസൂയ നിറഞ്ഞ മിഴികളിലൂടെ കാണുമ്പോള്‍ നന്മനിറഞ്ഞ ഹൃദയത്തിന്റെ കണ്ണുകള്‍ അടഞ്ഞു പോവുകയാണ് ഈ പ്രവണത തുടരുമ്പോള്‍  യാന്ധ്രികമായി സാമൂഹിക മാധ്യമങ്ങളില്‍ നിന്നുമുള്ള ഒളിച്ചോട്ടത്തിലാണ് അവസാനിക്കുന്നത്.

മനുഷ്യന്റെ ബുദ്ധിയും ശക്തിയുമാണ് ലോകത്തില്‍ നിലവിലുള്ള എല്ലാ നേട്ടങ്ങള്‍ക്കും കോട്ടങ്ങള്‍ക്കും ആധാരം അതായത് ഭൂമിയിലെ മനുഷ്യജീവിതം സുഗമമാക്കുന്ന എല്ലാ ശാസ്ത്രസാങ്കേതിക വിദ്യകളും കണ്ടുപിടിച്ചു പ്രാവര്‍ത്തികമാക്കിയത് മനുഷ്യരാണ്. എല്ലാം സദുദ്ദേശത്തോടും മാനുഷിക ഉന്നമനത്തിനെയും  മുന്നില്‍ കണ്ടുകൊണ്ടു മാത്രം. അതെ സമയം സാമൂഹിക മാധ്യമങ്ങള്‍ വ്യക്തികള്‍ക്ക് അരോചകമായി മാറിയിട്ടുണ്ടെങ്കില്‍ കൂടുതലും അവരോരുത്തരുടേയും മനോഭാവങ്ങളിലെ  വ്യതിയാനങ്ങള്‍ മൂലം മാത്രമാണെന്ന് ഓരോ വ്യക്തികളും മനസിലാക്കാതെ പോവുകയാണ്.

സാമൂഹിക മാധ്യമങ്ങളുടെ അതിപ്രസരണത്തിലൂടെ വ്യക്തികള്‍ തമ്മില്‍ നേരിട്ടുള്ള ആശയ വിനിമയം കുറയുകയും ബന്ധങ്ങള്‍ ശിഥിലമാവുകയും ചെയ്യുന്നു എന്നൊരാക്ഷേപം നിലനില്‍ക്കുമ്പോള്‍ തന്ന സോഷ്യല്‍ മീഡിയയുടെ അതിപ്രസരത്തിലൂടെ വ്യക്തികളുടെ നേര്‍ക്കുനേരുള്ള സാമൂഹിക ഇടപെടലുകളെയോ സാമൂഹിക ക്ഷേമത്തെയോ കാര്യമായ രീതിയില്‍ ബാധിക്കില്ലായെന്നും  ഒരു പുതിയ പഠനം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. മനുഷ്യന്‍ സാമൂഹികമായി വളരെയധികം  വിജയകരമായി ജീവിക്കുന്നതിനൊപ്പം മറ്റുള്ളവരുമായി നിരന്തരം ബന്ധപെട്ടു ജീവിക്കുവാനുള്ള ഒരു ഉപാധി മാത്രമാണ് സാമൂഹിക മാധ്യമങ്ങള്‍. ചുരുക്കത്തില്‍ മറ്റു മാധ്യമങ്ങളെപ്പോലെ തന്നെ സാമൂഹിക മാധ്യമങ്ങളെയും അറിവ് വര്‍ദ്ധിപ്പിക്കുവാനും മറ്റുള്ളവരുമായി ആശയ വിനിമയം സുഗമമാക്കി മാറ്റുവാനുള്ള ഒരു വേദിയായി മാത്രം കാണുകയും ഉപോയോഗിക്കുകയും ചെയ്യണം.

ഓരോ മനുഷ്യന്റെയും സാമൂഹിക മാധ്യമങ്ങളിലുള്ള അനുദിന ഇടപെടലുകള്‍ അവരോരുത്തരുടെയും വ്യക്തിത്വമാണ്  നിഴലിക്കുന്നത്. വ്യക്തികള്‍  സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുചെയ്യുന്ന സന്ദേശങ്ങളുടെയും ചിത്രങ്ങളുടെയും പ്രതികരണങ്ങളുടെയും ഗുണമേന്മയില്‍ മാത്രമാണ് വ്യക്തിപരമായി  അവരോരുത്തരും  അളക്കപ്പെടുന്നത്. മനസ്സില്‍ നന്മയുള്ളവരും വളരുന്ന ലോകത്തോടൊപ്പം എല്ലാ മനുഷ്യരും എല്ലാ സമൂഹവും ഒരുപോലെ വളരണമെന്നാഗ്രഹിക്കുന്ന വ്യക്തികള്‍ എല്ലാ മനുഷ്യരിലും അവരുടെ പ്രവര്‍ത്തനങ്ങളിലും നന്മകള്‍ മാത്രം കാണുവാന്‍ ശ്രമിക്കും. എന്നാല്‍ ജീവിതത്തിലുടനീളം വിധ്വേഷചിന്തകള്‍ മാത്രം നിലനിര്‍ത്തുന്ന വ്യക്തികള്‍ മറ്റുള്ളവരുടെ അപൂര്‍വമായ നേട്ടങ്ങള്‍ പരിഗണിക്കാതെ ചെറിയ കുറ്റങ്ങളും കുറവുകളും തിരയുവാന്‍ മാത്രമാണ്  ശ്രമിക്കുന്നത്. വ്യക്തികളില്‍ നിറഞ്ഞിരിക്കുന്ന അപകര്‍ഷതാ ബോധ്യങ്ങളും നിരാശാചിന്തകളും കുറ്റബോധങ്ങളുമാണ് മറ്റുള്ളവരുടെ പ്രവര്‍ത്തനങ്ങളിലെ  നന്മകള്‍ കാണുവാന്‍ സാധിക്കാതെ വരുന്നത്. ഇങ്ങനെയുള്ള വ്യക്തികള്‍ക്ക് സമൂഹ മാധ്യമങ്ങളെന്നും അരോചകമാണ് അനാവശ്യവസ്തുവാണ്. 

സമൂഹ മാധ്യമങ്ങളിലൂടെ മറ്റുള്ളവരെ കാണുന്നതുപോലെ മറ്റുള്ളവരും തിരിച്ചു നമ്മളോരോരുത്തരെയും കാണുകയും നിരീക്ഷിക്കുകയും ചെയ്യൂന്നുണ്ട്. നിലവില്‍ ഒരു പരിധിവരെ പല രാജ്യങ്ങളിലും ഉദ്യോഗാര്‍ഥികളുടെ സമൂഹ മാധ്യമങ്ങളിലെ പ്രതികരണങ്ങളും ഇടപെടലുകളും തൊഴിലുടമകള്‍ നിരന്തരം നിരീക്ഷിക്കുവാനും  തുടങ്ങിക്കഴിഞ്ഞു. ഒരുപടി കൂടി മുന്നോട്ടു ചിന്തിക്കുമ്പോള്‍ ലോകത്തിലുള്ള എല്ലാ സുരക്ഷാ ഉദ്യോഗസ്ഥരും വേറിട്ടു ചിന്തിക്കുന്നവരെയും പ്രവര്‍ത്തിക്കുന്നവരെയും നിരന്തരം നിരീക്ഷിച്ചു കൊണ്ടിരിക്കുകയുമാണ്. ഉദാഹരണത്തിന് വിസാ നിയന്ത്രണങ്ങളുള്ള രാജ്യങ്ങള്‍ ഇപ്പോള്‍ തന്നെ അപേക്ഷകരുടെ എല്ലാ സാമൂഹിക മാധ്യമങ്ങളിലെയും പ്രൊഫൈലുകള്‍ പഠിച്ചതിനു ശേഷമാണ് തീരുമാനങ്ങളെടുക്കുന്നത്. ചുരുക്കത്തില്‍ സാമൂഹിക മാധ്യമങ്ങളില്‍ ധാരാളം അവസരങ്ങളുള്ളതുപോലെ തന്നെ ധാരാളം  ഒളിഞ്ഞിരിക്കുന്ന വിപത്തുകളുമുണ്ട്. അതുകൊണ്ടുതന്നെ വളരെ കരുതലോടെ മാത്രം വളരെ സൂഷ്മതയോടെ ഉപയോഗിക്കേണ്ട ഇടമായി മാറി നിലവിലെ സാമൂഹിക മാധ്യമങ്ങള്‍.

എന്നിരിന്നാല്‍ക്കൂടിയും ലോകത്തിന്റെ എല്ലാ അതിരുകളിലും അനുദിനം നടക്കുന്ന സംഭവങ്ങള്‍ ഓരോ നിമിഷവും ഈ മാധ്യമങ്ങളിലൂടെ മനുഷ്യന്റെ വിരല്‍ത്തുമ്പിലും എത്തിച്ചേരുന്നു. എല്ലാ വിവരങ്ങളും അറിവുകളും മനുഷ്യരില്‍ നന്മ വളര്‍ത്തുകയും ജനങ്ങളെ കര്‍മ്മോന്മുഖരാക്കുന്നവയാണ് വിവരസാങ്കേതിക വിദ്യകള്‍ അറിവിന്റെ അമൂല്യ നിധികളായി മാറിയപ്പോള്‍ മനുഷ്യനെ കൂടുതല്‍ കരുത്തുള്ളവനാക്കുവാന്‍ സാധിക്കുന്നു. അതോടൊപ്പം തന്നെ നാനാതുറകളിലുള്ള കുട്ടികളുള്‍പ്പെടുന്ന മനുഷ്യരുടെ  അറിവിന്റെ പുരോഗതിക്കായും ഈ സാമൂഹിക മാധ്യമങ്ങള്‍ ധാരാളമായി ഉപയോഗിക്കപ്പെടുന്നുണ്ട്. നിരന്തരമായ ഗവേഷണങ്ങളിലൂടെ നേടിയ ഈ ഉപകരണങ്ങളെ ഏറ്റവും ഉപകാരപ്രദമായി മാറ്റേണ്ടത് സാധാരണ മനുഷ്യരായ നമ്മളോരുത്തരുമാണ്. നേരായ വിനിയോഗത്തിലൂടെ മാത്രം മനുഷ്യന്റെ എല്ലാ മേഖലകളിലും വളര്‍ച്ചയ്ക്കുതകുന്ന വളരെ ശക്തമായ ഉപകരണങ്ങളാണ് മാധ്യമങ്ങളെന്നതില്‍  സംശയമില്ല.

വാര്‍ത്തകളോടൊപ്പം ഓരോരുത്തരുടെയും ചിന്താഗതികളും അതിവേഗം മറ്റുള്ളവരില്‍ എത്തിക്കുവാന്‍ മാത്രമല്ല, സാമൂഹിക സാംസ്‌കാരിക പുരോഗതിയില്‍ സാധാരണ മനുഷ്യരെ പങ്കുകാരാക്കുവാനും ഈ മാധ്യങ്ങള്‍ക്കു സാധിക്കുന്നു. നമുക്ക് ചുറ്റും നടക്കുന്ന സംഭവ വികാസങ്ങള്‍ അറിഞ്ഞതുകൊണ്ടു മാത്രം അറിവ് വളരുന്നില്ല പകരം എല്ലാത്തിന്റെയും സത്യാവസ്ഥകളും വരുംവരായ്കകളും അറിയുവാനുള്ള മനസ്ഥിതിയുണ്ടാവണം ആകാംഷയുണ്ടാവണം. അറിവ് വര്‍ദ്ധിക്കുന്നതിലൂടെ വിദ്യാഭ്യാസ പുരോഗതിക്കുപരി വ്യക്തിത്വ വികസനത്തിനും വ്യക്തികളിലും സമൂഹങ്ങളിലും ധാര്‍മ്മിക വളര്‍ച്ചയ്ക്കും ഉപകാരപ്രദമാവുകയാണ്. സമൂഹമാധ്യമങ്ങളിലെ വൈവിധ്യതകള്‍കൊണ്ടും ആശയ വിനിമയത്തിനുള്ള  സൗകര്യങ്ങള്‍കൊണ്ടും, അവയുടെ വേഗതകൊണ്ടും, വിവരസാങ്കേതികതയുടെ സമൃദ്ധമായ ലഭ്യതകൊണ്ടും നമ്മുടെ ലോകം ഇന്ന് ഒരു ആഗോളഗ്രാമമായി പരിണമിച്ചിരിക്കുന്നു. 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category