1 GBP = 91.30 INR                       

BREAKING NEWS

മാഷേ ക്‌ളാസീ കേറട്ടെ; ഒത്തു പിടിച്ചാല്‍ അശോകനും കെട്ടും, വിദ്യാര്‍ത്ഥി ഐക്യം സിന്ദാബാദ്; പകല്‍ ഓട്ടോ ഓടിക്കല്‍; രാത്രി അര്‍ബന്‍ ബാങ്ക് വാച്ച് മാന്‍; പ്രാരാബ്ദങ്ങള്‍ക്കിടെ മറന്നത് കല്യാണം കഴിക്കാനും; അമ്പതാം വയസ്സില്‍ പഴയ പത്താം ക്ലാസുകാര്‍ ഒത്തുകൂടിയപ്പോള്‍ അറിഞ്ഞത് കൂട്ടില്ലാതെ മുന്നോട്ട് പോകുന്ന അശോകന്റെ കഥ; പെണ്ണിനെ കണ്ടെത്തി കതിര്‍മണ്ഡപത്തിലേക്ക് സുഹൃത്തിനെ കൊണ്ടു പോകുന്നത് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം; ചാവക്കാട്ടു നിന്നൊരു കല്യാണ വിശേഷം

Britishmalayali
kz´wteJI³

ചാവക്കാട്: 'മാഷേ ക്ളാസീ കേറട്ടെ' എന്ന തലക്കെട്ടിലുള്ള കത്ത് അശോകന് വിവാഹജീവിതത്തിന്റെ ക്ലാസ്മുറിയിലേക്കുള്ള കടന്നുവരവുകൂടിയാണ്. 'ഒത്തുപിടിച്ചാല്‍ അശോകനും കെട്ടും, വിദ്യാര്‍ത്ഥിഐക്യം സിന്ദാബാദ്'-ഇതൊരു കല്യാണ ക്ഷണക്കത്തിലെ വാചകങ്ങലാണ്. അമ്പതാം വയസ്സില്‍ വിവാഹിതനാകുന്ന അശോകന്റെ കല്യാണ ക്ഷണക്കത്ത്. ഏറെ പുതുമകളുണ്ട് ഈ വിവാഹത്തിന്. അതു തന്നെയാണ് ക്ഷണക്കത്തിലും ഒളിപ്പിച്ചു വയ്ക്കുന്നത്.


അശോകന്റെ വിവാഹം നടക്കാന്‍ പോകുന്നത് അമ്പതാം വയസ്സിലാണ്. ഒരു പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമമാണ് അശോകനെ കുടുംബക്കാരനാക്കുന്നത്. ജീവിക്കാനായി ഓടി നടന്ന കൂട്ടൂകാരന് ജീവിത സഖിയെ നല്‍കുന്ന സ്നേഹ കൂട്ടായ്മ. പത്താംക്ലാസില്‍ ഒപ്പം പഠിച്ചവരാണ് അമ്പതുവയസ്സുകാരന്‍ അശോകനെ വിവാഹം കഴിപ്പിക്കുന്നത്. വധുവിനെ കണ്ടെത്തിയതും കല്യാണത്തിന്റെ ചെലവ് വഹിക്കുന്നതുമെല്ലാം സഹപാഠികളും. മാമബസാര്‍ തെക്കുംതല പരേതനായ കുഞ്ഞപ്പന്റെ മകനാണ് അശോകന്‍. ചാവക്കാട് എം.ആര്‍.ആര്‍.എം. ഹൈസ്‌കൂളിലെ 1983-84 എസ്.എസ്.എല്‍.സി. ബാച്ചിന്റെ പൂര്‍വവിദ്യാര്‍ത്ഥിസംഗമമാണ് കല്യാണത്തിലേക്ക് കാര്യങ്ങള്‍ എത്തിച്ചത്.

ഈ സംഗമം ജൂലായ് 21-ന് സ്‌കൂളില്‍ നടന്നിരുന്നു. സ്‌കൂള്‍വിട്ടശേഷം ആദ്യമായി നടന്ന ഒത്തുചേരലിനെത്തിയവരില്‍ അശോകന്‍ ഒഴികെ എല്ലാവരും വിവാഹിതരായിരുന്നു. ചിലര്‍ക്ക് പേരക്കുട്ടികളുമായി. 140 പേര്‍ പങ്കെടുത്ത സംഗമത്തില്‍ കൂട്ടില്ലാത്തത് അശോകന് മാത്രം. ചെറുപ്പത്തില്‍ അച്ഛനും 15 വര്‍ഷംമുമ്പ് അമ്മയും മരിച്ച അശോകനെ കുടുംബസ്ഥനാക്കാന്‍ സുഹൃത്തുക്കള്‍ തീരുമാനിച്ചു.

വിവാഹം നടത്തിക്കൊടുക്കണമെന്നത് സംഗമത്തിന്റെ ആശയമായിരുന്നു. പൂര്‍വവിദ്യാര്‍ത്ഥിസംഘടനാ പ്രസിഡന്റ് എം.സി. സുനില്‍കുമാര്‍, സെക്രട്ടറി ഇ.പി. ഷൈന്‍ എന്നിവരുടെ നേതൃത്വത്തില്‍ വധുവിനായി അന്വേഷണം. അവര്‍ക്ക് മുമ്പിലേക്ക് ചക്കംകണ്ടം കാക്കശ്ശേരി പരേതനായ കൊച്ചുവിന്റെയും മണിയുടെയും മകള്‍ അജിത വന്നു. അജിതയുമായി കൂട്ടുകാര്‍ അശോകന്റെ കല്യാണം ഉറപ്പിച്ചു. വിവാഹത്തിനുള്ള താലിമാലയും മോതിരവും ഇരുവര്‍ക്കുമുള്ള വിവാഹവസ്ത്രവും അവര്‍ വാങ്ങി.

ബാച്ചിലെ ആണുങ്ങള്‍ അശോകനും പെണ്ണുങ്ങള്‍ അജിതയ്ക്കുമുള്ള വിവാഹവസ്ത്രങ്ങളെടുത്തു. 24-ന് രാവിലെ പത്തിന് ചക്കംകണ്ടത്തെ വധൂഗൃഹത്തിലാണ് വിവാഹം. തുടര്‍ന്ന് ഗുരുവായൂര്‍ അര്‍ബന്‍ ബാങ്ക് ഹാളില്‍ നടക്കുന്ന വിരുന്നും. എല്ലാ ചെലവും സഹപാഠികള്‍ വഹിക്കും. പകല്‍ ഗുരുവായൂരില്‍ ഓട്ടോ ഓടിക്കുന്ന അശോകന്‍ രാത്രി ഗുരുവായൂര്‍ അര്‍ബന്‍ ബാങ്കിന്റെ വാച്ച്മാനുമാണ്.

അശോകന്റെ വിവാഹക്ഷണക്കത്തും ഗള്‍ഫില്‍ ഡിസൈനര്‍ ആയി ജോലിചെയ്യുന്ന ഒരു സഹപാഠിയാണിത് തയ്യാറാക്കിയത്. അങ്ങനെ എല്ലാം കൊണ്ടു സുഹൃത്തുക്കളുടെ കല്യാണ ചെക്കനായി മാറുകയാണ് അമ്പതാം വയസ്സില്‍ അശോകന്‍.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category