1 GBP = 93.00 INR                       

BREAKING NEWS

അയോധ്യയിലാണ് രാമന്‍ ജനിച്ചതെന്ന ഹിന്ദു വിശ്വാസം തള്ളാനാകില്ല; ബാബറി മസ്ജിദ് തുറസായ സ്ഥലത്തല്ലെന്ന് കണ്ടെത്തിയത് നിര്‍ണ്ണായകമായി; മറ്റൊരു നിര്‍മ്മിതിക്ക് മുകളിലായിരുന്നു പള്ളിയെന്ന് വിധിപ്രസ്താവം; തര്‍ക്കഭൂമിയില്‍ ക്ഷേത്രം നിര്‍മ്മിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ മൂന്ന് മാസത്തിനകം ട്രസ്റ്റ് രൂപീകരിക്കണം; അവര്‍ക്ക് ഭൂമി കൈമാറണം; അവിടെ രാമക്ഷേത്രം നിര്‍മ്മിക്കണം; മസ്ജിദ് നിര്‍മ്മിക്കാന്‍ തര്‍ക്ക ഭൂമിക്ക് പുറത്ത് അഞ്ച് ഏക്കര്‍ ഭൂമിയും നല്‍കണം: അയോധ്യയില്‍ സുപ്രീംകോടതി ഉയര്‍ത്തി പിടിച്ചത് മതേതര മൂല്യങ്ങള്‍

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: അയോധ്യാ കേസില്‍ സുപ്രീംകോടതി വിധി പറഞ്ഞത് തിങ്ങി നിറഞ്ഞ കോടതിയെ സാക്ഷി നിര്‍ത്തി. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് രാവിലെ പത്തരയോടെയാണ് വിധി പറയാന്‍ തുടങ്ങിയത്. സംഭവബഹുലവും നാടകീയവുമായ 40 ദിവസത്തെ വാദപ്രതിവാദത്തിനൊടുവിലാണ് വിധി വന്നത്. ചീഫ് ജസ്റ്റിസിനു പുറമേ ജസ്റ്റിസുമാരായ എസ്.എ. ബോബ്ഡെ, ഡി.വൈ. ചന്ദ്രചൂഡ്, അശോക് ഭൂഷണ്‍, എസ്.എ. നസീര്‍ എന്നിവരടങ്ങുന്ന ബെഞ്ചാണ് വിധി പ്രസ്താവം നടത്തിയത്. എല്ലാവര്‍ക്കും ഒരേ മനസ്സായിരുന്നു. അതുകൊണ്ട് തന്നെ ഒറ്റ വിധിയില്‍ എല്ലാം ഒതുങ്ങി. മതേതര മൂല്യങ്ങള്‍ ഉയര്‍ത്തി പിടിച്ചാണ് കോടതിയുടെ വിധി പ്രസ്താവം.

ക്ഷേത്രം നിര്‍മ്മിക്കാനായി രൂപീകരിക്കുന്ന ട്രസ്റ്റില്‍ കേസിലെ കക്ഷിയായ നിര്‍മോഹി അഖാഡയ്ക്ക് പ്രാതിനിധ്യം നല്‍കണമെന്നും വിധി പറയുന്നു. തര്‍ക്കഭൂമിയില്‍ അവകാശം ഉന്നയിച്ച മൂന്ന് കക്ഷിക്കള്‍ക്കും ഉടമസ്ഥാവകാശം നല്‍കാതെ സുപ്രീം കോടതി വിധി. പകരം കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക ട്രസ്റ്റ് രൂപീകരിച്ച് രാമക്ഷേത്രം നിര്‍മ്മിക്കണം. ക്ഷേത്രം നിര്‍മ്മിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ മൂന്ന് മാസത്തിനകം ട്രസ്റ്റ് രൂപീകരിക്കണം. അവര്‍ക്ക് ഭൂമി കൈമാറണം. അവിടെ രാമക്ഷേത്രം നിര്‍മ്മിക്കണം. മസ്ജിദ് നിര്‍മ്മിക്കാന്‍ തര്‍ക്ക ഭൂമിക്ക് പുറത്ത് അഞ്ച് ഏക്കര്‍ ഭൂമി നല്‍കണം. അയോധ്യ തര്‍ക്കഭൂമി ഹിന്ദുക്കള്‍ക്ക് വിട്ടുനല്‍കണം. പകരം മസ്ജിദ് നിര്‍മ്മിക്കാന്‍ മുസ്ലികള്‍ക്ക് മറ്റൊരു സ്ഥലം നല്‍കണമെന്നതാണ് വിധിയുടെ കാതല്‍. ബാബ്റി മസ്ജിദ് തകര്‍ത്തത് നിയമവിരുദ്ധമെന്നും സുപ്രീം കോടതി വിശദീകരിച്ചു. ഭൂമിയുടെ അവകാശത്തില്‍ ഹിന്ദു കക്ഷികളുടെ വാദത്തിന് കൂടുതല്‍ കരുത്തുണ്ടെന്നും വിധിയില്‍ പറയുന്നു. പൂര്‍ണ അവകാശം സുന്നി വഖഫ് ബോര്‍ഡിനില്ലെന്ന് സുപ്രീം കോടതി. രാം ലല്ലയ്ക്കും രേഖകളിലൂടെ ഉമസ്ഥാവകാശം തെളിയിക്കാനായില്ല.

നടുമുറ്റത്ത് മുസ്ലിംകള്‍ നമസ്‌കാരം നടത്തിയിരുന്നു. ഹിന്ദുക്കളും ഇവിടെ ആരാധന നടത്തിയിരുന്നുവെന്നും സുപ്രീം കോടതി വിധിയില്‍ ഉണ്ട്. നിര്‍മോഹി അഖാഡയുടെ ഹര്‍ജി സമയപരിധി നിയമപ്രകാരം നില്ക്കില്ല. സുന്നി വഖഫ് ബോര്‍ഡ് ഹര്‍ജിക്ക് ഈ നിയമപ്രകാരം അപാകതയില്ലെന്നും സുപ്രീം കോടതി. അയോധ്യയിലാണ് രാമന്‍ ജനിച്ചതെന്ന ഹിന്ദു വിശ്വാസം തള്ളാനാകില്ല . രാമജന്മഭൂമിക്ക് നിയമപരമായ അസ്തിത്വമില്ലെന്ന് കോടതി . അതേസമയം ദൈവസങ്കല്‍പത്തിന് നിയമപരമായ അസ്തിത്വമുണ്ട് . ഭൂമിയുടെ ഉടമസ്ഥാവകാശം തീരുമാനിക്കുക നിയമവഴിയിലൂടെ എന്നാണ് സുപ്രീംകോടതി ആദ്യം പറഞ്ഞത്. ബാബറി മസ്ജിദ് തുറസായ സ്ഥലത്തല്ലെന്ന് സുപ്രീം കോടതി. മറ്റൊരു നിര്‍മ്മിതിക്ക് മുകളിലായിരുന്നു അത്. താഴെയുണ്ടായിരുന്നത് ഇസ്ലാമികമായ ഒരു നിര്‍മ്മിതി ആയിരുന്നില്ലെന്നും കോടതി കണ്ടെത്തി. പുരാവസ്തു വകുപ്പിന്റെ രേഖകള്‍ തള്ളിക്കളയാനാകില്ലെന്നും ബാബ്റി മസ്ജിദ് നിര്‍മ്മിച്ചത് മറ്റൊരു നിര്‍മ്മിതിക്ക് മുകളിലെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. ഇതെല്ലാം വിധിയെ സ്വാധീനിച്ചു.

ഭക്തരുടെ വിശ്വാസം അംഗീകരിക്കാതിരിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞാണ് ചീഫ് ജസ്റ്റീസ് വിധി പ്രഖ്യാപനത്തിലെ നിര്‍ണ്ണായക ഘട്ടത്തിലേക്ക് കടന്നത്. തുല്യതയും മതേതരത്വവും ഉയര്‍ത്തി പിടിക്കുമെന്ന് പറഞ്ഞ ചീഫ് ജസ്റ്റീസ് നിര്‍മോഹി അഖാഡയുടെ ഹര്‍ജി തള്ളുകയും ചെയ്തു. ഷിഷാ വഖഫ് ബോര്‍ഡിന്റെ വാദങ്ങളും അംഗീകരിച്ചില്ല. രാമജന്മഭൂമിക്ക് നിയമ വിക്തിത്വം ഇല്ല. ശ്രീരാമദേവന് നിയമ വ്യക്തിത്വം ഉണ്ടെന്നും കോടതി വിശദീകരിച്ചു. ശൂന്യ സ്ഥലത്താണ് പള്ളി പണിതത് എന്ന വാദവും തള്ളി കളഞ്ഞു. പള്ളിക്ക് ക്ഷേത്രവുമായി സാമ്യമുണ്ടെന്ന സൂചനകളും കോടതിയില്‍ നിന്ന് പുറത്തു വരുന്നു. സാക്ഷിമൊഴികള്‍ ഹിന്ദു വിശ്വാസത്തെ അനുകൂലിക്കുന്നതാണെന്നും കോടതി പറയുന്നു. അതിന് ശേഷമാണ് നിര്‍ണ്ണായക ഭാഗത്തേക്ക് കോടതി കടന്നത്.

അയോധ്യയില്‍ സുപ്രീംകോടതിയുടേയത് ഏകകണ്ഠമായ വിധിയാണെന്നതും ശ്രദ്ധേയമായി. എല്ലാ ജഡ്ജിമാരും ഒരേ അഭിപ്രായക്കാര്‍ എന്നതാണ് ശ്രദ്ധേയം. ഷിയാ വിഭാഗത്തിന്റെ പ്രത്യേകാനുമതി ഹര്‍ജി തള്ളി നടപടിക്രമങ്ങള്‍ക്ക് തുടക്കമായത്. സുന്നികള്‍ക്ക് അവകാശമില്ലെന്ന വാദമാണ് തള്ളി കളഞ്ഞത്. കനത്ത സുരക്ഷയിലാണ് ജഡ്ജിമാര്‍ സുപ്രീംകോടതിയില്‍ എത്തിയത്. ജഡ്ജിമാര്‍ വിധിയില്‍ ഒപ്പിട്ടത് കൃത്യം പത്തരയ്ക്കാണ്. അതിന് ശേഷമാണ് ചീഫ് ജസ്റ്റീസ് വിധി പ്രസ്താവത്തിലേക്ക് കടന്നത്. ഭരണ ഘടനാ ബഞ്ചിന്റെ വാക്കുകള്‍ കേള്‍ക്കാന്‍ കോടതി മുറിയിലുണ്ടായിരുന്നത് അഭിഭാഷകരുള്‍പ്പെടെ ആയിരത്തോളം പേരായിരുന്നു. ബാബറി മസ്ജിദ് നിലനിന്നിരുന്ന അയോധ്യയിലെ 2.77 ഏക്കര്‍ ഭൂമി നിര്‍മോഹി അഖാഡ, രാം ലല്ല, സുന്നി വഖഫ് ബോര്‍ഡ് എന്നിവയ്ക്ക് തുല്യമായി വീതിച്ചുനല്‍കിയ അലഹാബാദ് ഹൈക്കോടതിയുടെ 2010-ലെ വിധിക്കെതിരായ 14 അപ്പീലുകളാണ് സുപ്രീംകോടതി പരിഗണിച്ചത്. ഈ കോടതി വിധി സുപ്രീംകോടതി റദ്ദാക്കി. വിരമിച്ച ജസ്റ്റിസ് എഫ്.എം.ഐ. ഖലീഫുള്ളയുടെ അധ്യക്ഷതയില്‍ സുപ്രീംകോടതി നിയോഗിച്ച മൂന്നംഗസമിതി ഫൈസാബാദില്‍ നടത്തിയ മധ്യസ്ഥചര്‍ച്ചകള്‍ ഫലം കാണാഞ്ഞതിനെത്തുടര്‍ന്നാണ് ഓഗസ്റ്റ് ആറു മുതല്‍ ഭരണഘടനാ ബെഞ്ചിനു മുമ്പാകെ പ്രതിദിനാടിസ്ഥാനത്തില്‍ വാദം തുടങ്ങിയത്. ഈ വാദങ്ങള്‍ പരിഗണിച്ചാണ് അന്തിമ വിധി വന്നത്.

സുപ്രീം കോടതിയുടെ ചരിത്രത്തിലെ ഏറ്റവും സുദീര്‍ഘമായ രണ്ടാമത്തെ വാദമാണ് അയോധ്യ തര്‍ക്ക ഭൂമി കേസില്‍ നടന്നത്. 40 ദിവസവും കോടതി ഇടവേളകളില്ലാതെ വാദം കേട്ടു.സുപ്രീംകോടതിയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ദിവസം വാദം നടന്നത് കേശവാനന്ദ ഭാരതി കേസിലായിരുന്നു. 68 ദിവസമാണ് വാദം കേട്ടത്. ആധാര്‍ കേസില്‍ 38 ദിവസവും കോടതി വാദം കേട്ടിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടിന്റെ മധ്യകാലത്ത് ആരംഭിച്ച അയോധ്യ തര്‍ക്കത്തിലാണ് സുപ്രീം കോടതി ഇന്ന് അന്തിമ തീര്‍പ്പ് കല്‍പ്പിച്ചത്.

വെള്ളിയാഴ്ച രാത്രിയാണ് വിധിപ്രഖ്യാപനം ശനിയാഴ്ചയുണ്ടാവുമെന്ന് അറിയിപ്പുവന്നത്. അയോധ്യയിലെ ക്രമസമാധാനനില നേരിട്ടു വിലയിരുത്തിയശേഷമാണ് അവധി ദിവസമായ ശനിയാഴ്ച വിധിപറയാന്‍ കോടതി നിശ്ചയിച്ചത്. ഉച്ചയ്ക്ക് ഉത്തര്‍പ്രദേശ് ചീഫ് സെക്രട്ടറിയെയും പൊലീസ് മേധാവിയെയും ചീഫ്ജസ്റ്റിസ് ചേംബറില്‍ വിളിച്ചുവരുത്തിയിരുന്നു. യു.പി. ചീഫ് സെക്രട്ടറി രാജേന്ദ്രകുമാര്‍ തിവാരി, ഡി.ജി.പി. ഓം പ്രകാശ് സിങ് എന്നിവര്‍ സംസ്ഥാനത്തെ ക്രമസമാധാനനിലയെക്കുറിച്ച് അദ്ദേഹത്തോടു വിശദീകരിച്ചു. വിധിക്കുമുന്നോടിയായി എന്തെല്ലാം സുരക്ഷാക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും ബോധിപ്പിച്ചു. ഇതോടെയാണ് വിധി പറയാന്‍ തീരുമാനിച്ചത്. സാമുദായിക-രാഷ്ട്രീയ പ്രധാന്യമുള്ള കേസില്‍ വിധി പ്രശ്‌നമായി മാറാതിരിക്കാന്‍ രാജ്യമാകെ സുരക്ഷാസന്നാഹം ശക്തമാക്കിയിട്ടുണ്ട്. എല്ലാ സംസ്ഥാനങ്ങളോടും ജാഗ്രത പുലര്‍ത്താന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിര്‍ദ്ദേശിച്ചിരുന്നു. അയോധ്യയിലും കനത്ത സുരക്ഷയാണ്.

4000 കേന്ദ്ര പൊലീസ് സേനാംഗങ്ങള്‍കൂടി വെള്ളിയാഴ്ച അയോധ്യയില്‍ നിയോഗിച്ചിരുന്നു. ഇവരടക്കം തൊണ്ണൂറിലേറെ കമ്പനി സുരക്ഷാസൈനികരെയാണ് ഇതുവരെ നഗരത്തില്‍ വിന്യസിച്ചിരിക്കുന്നത്. ഇവരെ പാര്‍പ്പിക്കാനായി ഇരുനൂറോളം സ്‌കൂളുകള്‍ ഒഴിപ്പിച്ചിരുന്നു. അയോധ്യയിലും സമീപ ജില്ലയായ അംബേദ്കര്‍ നഗറിലുമായി 20 താത്കാലിക ജയിലും തുറന്നു. 18 കോളേജുകളും രണ്ട് സര്‍ക്കാര്‍ കെട്ടിടങ്ങളുമാണ് ജയിലാക്കി മാറ്റിയിരിക്കുന്നത്. ലഖ്‌നൗവിലും അയോധ്യയിലും സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി രണ്ട് ഹെലികോപ്റ്ററുകള്‍ ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചിരുന്നു.

അത്യാഹിതഘട്ടങ്ങളില്‍ ഉപയോഗപ്പെടുത്തുന്നതിനാണിത്. ലഖ്‌നൗവില്‍ ഒരു വിമാനവും തയ്യാറാക്കി നിര്‍ത്തും. അടിയന്തരഘട്ടത്തില്‍ കൂടുതല്‍ പൊലീസിനെ എത്തിക്കാനാണിത്. അങ്ങനെ രാജ്യം ഇതുവരെ സ്വീകരിക്കാത്ത മുന്നൊരുക്കങ്ങളാണ് വിധി പ്രഖ്യാപനത്തിനായി രാജ്യത്തെങ്ങും ഏര്‍പ്പെടുത്തിയത്. കേസില്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ച് ഓഗസ്ത് ഏഴ് മുതല്‍ ഒക്ടോബര്‍ ഏഴ് വരെ 40 പ്രവര്‍ത്തി ദിനങ്ങളില്‍ തുടര്‍ച്ചയായി വാദം കേട്ടു. മധ്യസ്ഥശ്രമത്തിലൂടെ അയോധ്യ തര്‍ക്കം തീര്‍ക്കാന്‍ ആദ്യം ഭരണഘടന ബെഞ്ച് ശ്രമിച്ചെങ്കിലും ഒത്തുതീര്‍പ്പില്‍ എത്താന്‍ സാധിച്ചില്ല. അതിനായി റിട്ട. ജസ്റ്റിസ് ഖലീഫുള്ള അധ്യക്ഷനായ മൂന്നംഗ സമിതിക്ക് രൂപ നല്‍കി. മധ്യസ്ഥ ശ്രമം പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടി സുന്നി വഖഫ് ബോര്‍ഡ് ഒഴികെയുള്ള കക്ഷികള്‍ കോടതിയിലെത്തിയതോടെയാണ് കേസില്‍ വാദം കേള്‍ക്കാനുള്ള തീരുമാനം ചീഫ് ജസ്റ്റിസ് എടുത്തത്.

അയോധ്യ വിധി പ്രഖ്യാപിക്കുന്ന പശ്ചാത്തലത്തില്‍ സുപ്രീംകോടതിയിലും സുരക്ഷ ശക്തമാക്കിയിരുന്നു. സുപ്രധാന വിധി വരുന്നതിന് മുന്നോടിയായി എന്തെങ്കിലും തരത്തിലുള്ള സുരക്ഷാ പ്രശ്നങ്ങള്‍ക്കുള്ള സാധ്യത പൂര്‍ണ്ണമായും ഒഴിവാക്കാന്‍ മുന്‍കരുതല്‍ നടപടി എന്ന നിലയില്‍ കോടതിയിലേക്കുള്ള റോഡുകള്‍ അടച്ചു. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ ഡല്‍ഹിയിലെ വസതിക്ക് മുന്നിലും പൊലീസ് സുരക്ഷ കൂട്ടിയിട്ടുണ്ട്. ചീഫ് ജസ്റ്റിസ് അടക്കം ഭരണഘടനാ ബെഞ്ചിലെ ജഡ്ജിമാരുടെ സുരക്ഷാ സംവിധാനങ്ങള്‍ കഴിഞ്ഞ ദിവസം തന്നെ കൂട്ടിയിരുന്നു. ഉത്തര്‍പ്രദേശിലും ജമ്മു കശ്മീരിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. അതിര്‍ത്തികളില്‍ കര്‍ശന പരിശോധനയോടെയാണ് വാഹനങ്ങള്‍ കടത്തിവിടുന്നത്.

ബസ് സ്റ്റാന്‍കുളും റെയില്‍വേ സ്റ്റേഷനുകളും നിരീക്ഷണത്തിലാണ്. കനത്ത ജാഗ്രത പാലിക്കാന്‍ സേനയ്ക്ക് നിര്‍ദ്ദേശം നല്‍കി. പ്രശ്നസാധ്യത മേഖലകളില്‍ ആവശ്യമെങ്കില്‍ ആളുകളെ കരുതല്‍ തടങ്കലില്‍ പാര്‍പ്പിക്കാനും നിര്‍ദ്ദേശം ഉണ്ട്. നവ മാധ്യമങ്ങളും നിരീക്ഷണത്തിലാണ്. മതസ്പര്‍ധയ്ക്കും സാമുദായിക സംഘര്‍ഷങ്ങള്‍ക്കും ഇടയാക്കുന്ന തരത്തില്‍ സന്ദേശം തയ്യാറാക്കുന്നവര്‍ക്കെതിരെയും പ്രചരിപ്പിക്കുന്നവര്‍ക്കെതിരെയും ജാമ്യമില്ലാ വകുപ്പ് ചുമത്തി നടപടിയെടുക്കും.
 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category