1 GBP = 91.30 INR                       

BREAKING NEWS

കാവി നിറത്തില്‍ നെടുനീളന്‍ കെട്ടിടം; കണ്ടവരെല്ലാം വിചാരിച്ചത് അമ്പലമെന്നും; പ്രാര്‍ത്ഥനയ്ക്കും പൂജയ്ക്കും മുന്നിട്ടിറങ്ങിയത് പ്രദേശ വാസികള്‍ തന്നെ; വിശ്വാസികള്‍ ഒഴുകിയെത്തിയപ്പോള്‍ അമിളി തിരിച്ചറിഞ്ഞ് തദ്ദേശ ഭരണകൂടത്തിന്റെ ഇടപെടല്‍; മറ്റൊരു നിറത്തിലെ പെയിന്റ് അടിച്ച് ശൗചാലയമെന്ന ബോര്‍ഡ് വച്ചപ്പോള്‍ ഞെട്ടിയത് ആരാധന നടത്തിയ നാട്ടുകാര്‍ തന്നെ; ശൗചാലയത്തെ ക്ഷേത്രമായി കണ്ട് പൂജിച്ച വിചിത്ര സംഭവം യുപിയില്‍ നിന്ന്

Britishmalayali
kz´wteJI³

മഥുര: കാവി നിറമടിച്ച കെട്ടിടം അവിടെ എത്തുന്നവര്‍ക്കെല്ലാം ക്ഷേത്രമായിരുന്നു. പൂട്ടിയിട്ടിരുന്ന ഈ കെട്ടിടത്തിന് മുമ്പില്‍ എത്തിയവരെല്ലാം അതിന് മുമ്പില്‍ പൂജകള്‍ നടത്തി. പ്രദേശ വാസികള്‍ പോലും ഇതിനെ അമ്പലമായി തെറ്റിധരിച്ചു. കെട്ടിടത്തിന് അടിച്ച നിറമായിരുന്നു ഇതിന് കാരണം. യഥാര്‍ത്ഥത്തില്‍ ഇത് ഒരിക്കല്‍ പോലും ഉപയോഗിക്കാത്ത ശൗചാലയമായിരുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം. തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിന് പൂജയും മറ്റും മനസ്സിലായതോടെ കെട്ടിടത്തിന്റെ നിറം കാവിയില്‍ നിന്ന് മാറ്റി. അപ്പോഴാണ് ഇതൊരു ടോയിലറ്റ് ആയിരുന്നുവെന്ന് നാട്ടുകാര്‍ പോലും തിരിച്ചറിയുന്നത്.

ഉത്തര്‍പ്രദേശിലെ ഹമിര്‍പൂര്‍ ജില്ലയിലെ മൗദഹയെന്ന സ്ഥലത്താണ് ഇത് സംഭവിച്ചത്. മൂത്രപ്പുര കെട്ടിയെങ്കിലും പണി പൂര്‍ത്തിയായില്ല. അതിന് മുമ്പ് കെട്ടിടത്തിന് കാവി നിറവും അടിച്ചു. ഇതോടെ ഈ കെട്ടിടം തുറന്നു കാണാത്തവരെല്ലാം ഇത് ക്ഷേത്രമാണ് എന്ന് കുരതി. അങ്ങനെ പൂജയും പ്രാര്‍ത്ഥനയും തുടങ്ങി. ഇതോടെയാണ് തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിന് വിഷയത്തിന്റെ ഗൗരവം ഉള്‍ക്കൊള്ളാനായത്. തുടര്‍ന്ന് കാവി നിറം മാറ്റി. മറ്റൊരു കളര്‍ അടിച്ചു. ഇതിനൊപ്പം ടോയിലറ്റാണ് ഇതെന്ന് സൂചിപ്പിക്കുന്ന ചിത്രങ്ങളും ചുവരിലെത്തി. അപ്പോഴാണ് ശൗചാലയത്തെയാണ് പൂജിച്ചതെന്ന് നാട്ടുകാര്‍ക്കും മനസ്സിലായത്.

ഏതാണ്ട് ഒരു കൊല്ലത്തോളം പ്രദേശ വാസികള്‍ പോലും പണിയുന്നത് അമ്പലമാണെന്ന് തെറ്റിദ്ധരിച്ചിരുന്നു. നഗര്‍പാലിക പരിഷത്താണ് ഇത് പണിതതത്. നിറം നല്‍കിയത് കോണ്‍ട്രാക്ടറും. നിറമാണ് പ്രശ്നമായതെന്ന് മൗദഹ നഗരപാലികാ ചെയര്‍മാന്‍ രാം കിഷോറും സമ്മതിക്കുന്നു. ഇത് കാരണം ശൗചാലയത്തെ അമ്പലമായി പലരും തെറ്റിദ്ധരിച്ചു. അതുകൊണ്ടാണ് കെട്ടിടത്തിന്റെ നിറവും മട്ടും മാറ്റിയതെന്നും അവര്‍ പറയുന്നു.

നാട്ടുകാരും തെറ്റിദ്ധരിക്കലിന്റെ കാരണം കാവി നിറമാണെന്ന് സമ്മതിക്കുന്നുമുണ്ട്. നിറം മാറിയതോടെ തെറ്റിദ്ധാരണയും മാറിയെന്ന് ഇവിടുത്തുകാര്‍ പറയുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category