1 GBP = 91.30 INR                       

BREAKING NEWS

തട്ടാരമ്പലത്തിലെ ഡോക്ടര്‍ സര്‍ വാങ്ങിയ കാറിന്റെ വില 84 ലക്ഷം; അടച്ച നികുതി 18 ലക്ഷം: മാവേലിക്കരയ്ക്ക് കൗതുകമായി പ്രശാന്ത് ഡോക്ടറുടെ പോഷെ ചെത്തി നടക്കുന്നത് ഇങ്ങനെ

Britishmalayali
kz´wteJI³

മാവേലിക്കര: മാവേലിക്കര തട്ടാരമ്പലത്തെ ഡോക്ടര്‍ സര്‍ വാങ്ങിയ കാറിന്റെ വില 84 ലക്ഷം രൂപ. 18 ലക്ഷം രൂപ നികുതിയും രജിസ്ട്രേഷന്‍ ചാര്‍ജും അടക്കം 1.4 കോടി രൂപ മുടക്കി ഡോക്ടര്‍ വി.വി പ്രശാന്ത് ആണ് ജര്‍മനിയില്‍ നിന്നും ആഡംബര കാര്‍ മാവേലിക്കരയില്‍ എത്തിച്ചത്. ജര്‍മന്‍ നിര്‍മ്മിത കണ്‍വര്‍ട്ടബിള്‍ സ്‌പോര്‍ട്‌സ് കാര്‍ ആയ പോര്‍ഷെയാണ് മാവേലിക്കരയില്‍ ചെത്തി നടക്കുന്നത്. 83.88 ലക്ഷം രൂപ വിലയുള്ള പോര്‍ഷേ 718 ബോക്സ്റ്റര്‍ സ്‌പോര്‍ട്‌സ് കാര്‍ തട്ടാരമ്പലം വി എസ്എം ആശുപത്രി പാര്‍ട്ണര്‍ ഡോ.വി.വി.പ്രശാന്ത് സ്വന്തമാക്കുക ആയിരുന്നു. ആദ്യമായി മാവേലിുക്കരയില്‍ രജിസ്റ്രര്‍ ചെയ്ത ഈ ആഡംബര കാര്‍ മാവേലിക്കരക്കാര്‍ക്കും കൗതുകം.

കാറിന്റെ നികുതിയായി മാത്രം 17.61 ലക്ഷം രൂപ അടച്ചു. കെഎല്‍-31-പി-1111 എന്ന നമ്പരിനായി 25000 രൂപ നല്‍കി. ഇന്‍ഷുറന്‍സ് തുക ഇറക്കുമതി ചാര്‍ജ് ഉള്‍പ്പടെ 1.4 കോടി രൂപ വാഹനം നിരത്തിലിറങ്ങാന്‍ ചെലവായി. മാവേലിക്കര ജോയിന്റ് ആര്‍ടി ഓഫിസില്‍ ആദ്യമായാണ് പോര്‍ഷെ കാര്‍ രജസിറ്റര്‍ ചെയ്യുന്നതെന്ന് ജോയിന്റ് ആര്‍ടിഓ എച്ച്. അന്‍സാരി പറഞ്ഞു. കണ്‍വര്‍ട്ടബിള്‍ സ്‌പോര്‍ട്‌സ് കാറില്‍ രണ്ട് പേര്‍ക്ക് സഞ്ചരിക്കാം. 6500 ആര്‍പിഎമ്മില്‍ 300 കുതിര ശക്തി വേഗം കൈവരിക്കാന്‍ കഴിയുന്ന വാഹനത്തിന് പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ 4.9 സെക്കന്റ് സമയം മതി. പരമാവധി വേഗം മണിക്കൂറില്‍ 275 കിലോമീറ്ററാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category