1 GBP = 93.00 INR                       

BREAKING NEWS

അരങ്ങൊഴിഞ്ഞത് പെണ്‍പുലി പാര്‍വതി നായരേയും രഹ്നാ ഫാത്തിമയും അടവ് പഠിപ്പിച്ചത് ആശാന്‍; അരമണി കിലുക്കി തൃശൂര്‍ നഗരത്തെ വിറപ്പിച്ച ആ ചീറ്റപ്പുലി ഇനിയില്ല! അറുപത്തിയഞ്ച് വര്‍ഷമായി പുലിവേഷം കെട്ടിയ തൃശൂര്‍ക്കാരുടെ സ്വന്തം ചാത്തുണ്ണിയാശാന്‍ അരങ്ങൊഴിഞ്ഞു; മരണം വരെയും പുലിച്ഛായത്തെ സ്‌നേഹിച്ച ചാത്തുണ്ണി പുലിക്കളിയിലെ നിലനില്‍ക്കുന്ന കാരണവന്മാരില്‍ ഒരാള്‍; അയ്യന്തോള്‍ മുതല്‍ വിയ്യൂര്‍ ദേശം വരെ ആശാന്റെ ശിഷ്യഗണങ്ങള്‍; കണ്ണീരോടെ പുലിക്കളി പ്രേമികളും

Britishmalayali
kz´wteJI³

തൃശൂര്‍: അരമണി കിലുക്കി തൃശൂര്‍ നഗരത്തെ വിറപ്പിച്ച പുലിയാശാന്‍ ഇനിയില്ല! തൃശൂര്‍ക്കാരുടെ ഓര്‍മകളുടെ കാലം മുതല്‍ പുലിസംഘത്തിലെ കാരണവരും പുലിവേഷം കെട്ടി തൃശൂര്‍ക്കാരുടെ മനം കീഴടക്കിയ ചാത്തുണ്ണിയാശാനാണ് ഓര്‍മ്മയായത്. അറുപത്തിയൊന്ന് വര്‍ഷങ്ങളായി പുലിക്കളിയിലെ തൃശ്ശൂര്‍മുഖമായ ചാത്തുണ്ണി ആശാന്റെ പുലിച്ചുവടുകള്‍ വെള്ളിയാഴ്ച രാത്രിയിലാണ് അസ്തമിച്ചത്. 


200 വര്‍ഷങ്ങള്‍ പഴക്കമുള്ള പുലിക്കളിയുടെ തൃശ്ശൂരിന്റെ തലമുതിര്‍ന്ന കാരണവരായ കല്ലൂര്‍ നായരങ്ങാടി പാലത്തുപറമ്പ് തെക്കൂട്ട് ചാത്തുണ്ണി എന്ന ചാത്തുണ്ണി ആശാന്‍. എഴുപത്തിയാറാം വയസിലായിരുന്നു അന്ത്യം.

65 വര്‍ഷത്തെ പുലിവേഷപ്പകര്‍ച്ചയില്‍ നിരവിധി ചായങ്ങളണിഞ്ഞ് ചാത്തുണ്ണിയാശാന്‍ നിറഞ്ഞു നിന്നു. തൃശൂര്‍ക്കാര്‍ക്ക് പുലിയെന്നത് കുടവയര്‍ നിറഞ്ഞ വലിയഭീമാകാരന്മാരായ പുരുഷാരവങ്ങളാണെങ്കില്‍ ഈ വ്യവസ്ഥാപിത ശൈലിയെ തിരുത്തിക്കുറിച്ചാണ് ചാത്തുണ്ണിയാശാന്‍ തൃശൂര്‍ക്കാരുടെ മനം കവര്‍ന്നത്. അരമണി കിലുക്കിയുള്ള മെലിഞ്ഞ ശരീരക്കാരന്റെ ഓരോ ചുവടിലും കാണികളില്‍ കൈതുകം തോന്നിയിരുന്നു. അത്രമേല്‍ ചടുലവും ഹൃദ്യവുമായിരുന്നു ചാത്തുണ്ണിയാശാന്റെ ചുവടുകള്‍.

ഒരുകാല്‍ ഇളക്കി മുന്നോട്ടും.. അരമണി കിലുക്കി... ഗൗരവം കാട്ടിയും പുലിയുടെ വീറും വാശിയും ചാത്തുണ്ണിയാശാന്‍ പകര്‍ന്നുകാട്ടി. അറുപത്തിയഞ്ച് വര്‍ഷത്തെ പുലിഛായത്തില്‍ ശിഷ്യഗണങ്ങളും ഏറെ. അയ്യന്തോ, വയ്യൂര്‍ ദേശങ്ങളിലെ പുലിസംഘത്തില്‍ നിറഞ്ഞു നില്‍ക്കുന്ന പുലിക്കുട്ടികള്‍ ഏറെയും ചാത്തുണ്ണിയാശാന്റെ ശിഷ്യഗണങ്ങള്‍ തന്നെ. എന്തിനേറെ പറയണം ഇത്തവണ ത്യശൂരില്‍ പുലിയിറങ്ങിയപ്പോള്‍ പുലിവേഷം കെട്ടിയാടിയ പെണ്‍പുലി പാര്‍വതി വി നായര്‍ വരെ അദ്ദേഹത്തിന്റെ ശിഷ്യ എന്നു പറഞ്ഞാലും തെറ്റില്ല. കിടപ്പിലാണെങ്കിലും പുലികളി ആശാന് ആവേശമാണ്.

രണ്ടുവര്‍ഷം മുമ്പ് തൃശ്ശൂര്‍ വടക്കെ സ്റ്റാന്‍ഡിലൂണ്ടായ വീഴ്ചയെത്തുടര്‍ന്ന് കിടപ്പിലായിരുന്നു. വിവിധ ദേശങ്ങള്‍ക്കുവേണ്ടി പുലിവേഷമണിഞ്ഞ ഇദ്ദേഹം അവസാനമായി പുലിവേഷമണിഞ്ഞത് അയ്യന്തോള്‍ ദേശത്തിനുവേണ്ടിയായിരുന്നു. തന്റെ പതിനാറാമത്തെ വയസ്സില്‍ ചുവടുവെച്ചുതുടങ്ങിയ ഇദ്ദേഹം അറുപത്തിയെട്ടുവയസ്സ് വരെ പുലിക്കളിയിലെ അവിഭാജ്യഘടകമായിരുന്നു.പതിനാറാം വയസിളലാണ് ചാത്തുണ്ണി ആദ്യമായി പുലിവേഷം കെട്ടിയത്. കൂടുതല്‍ തവണ പുലിവേഷമിട്ടും പുലികളുടെ കാരണവരായും ചാത്തുണ്ണി ആശാന്‍ റെക്കോര്‍ഡിട്ടു. ചാത്തുണ്ണിയുടെ സ്ഥിരം പുലി വേഷം വരയന്‍ പുലിയുടേതായിരുന്നു. വയറുള്ളവര്‍ക്കും തടിയുള്ളവര്‍ക്കും മാത്രമല്ല, മെലിഞ്ഞവര്‍ക്കും പുലിക്കളി ആരാധകരെ നേടാന്‍ സാധിക്കുമെന്ന് ചാത്തുണ്ണി ആശാന്‍ തെളിയിച്ചു.

മറ്റു പുലികള്‍ കുടവയറും കുലുക്കി വരുമ്പോള്‍ ചാത്തുണ്ണിപ്പുലി മെലിഞ്ഞു, വയറൊട്ടിയ നിലയിലാണ് ചുവടുവയ്ക്കുക. ചാത്തുണ്ണി ആശാന്‍ പുലിവേഷം കെട്ടുന്നതിനും പ്രത്യേകതയുണ്ട്. 41 ദിവസത്തെ വ്രതമെടുത്ത്, മത്സ്യമാംസാദികള്‍ പൂര്‍ണ്ണമായും ഉപേക്ഷിച്ചാണ് ചാത്തുണ്ണി ആശാന്‍ പുലിവേഷം കെട്ടാന്‍ എത്തുക. മറ്റു പുലികളെല്ലാം വയറില്‍ പുലിമുഖം വരയ്ക്കുമ്പോള്‍ ചാത്തുണ്ണി അതു വേണ്ടെന്നുവയ്ക്കും. പൂങ്കുന്നം ദേശത്തിന്റെ പുലിമടയില്‍ നിന്നാണ് ചാത്തുണ്ണി ആശാന്‍ വേഷം കെട്ടാന്‍ തുടങ്ങിയത്. പിന്നീട് നായ്ക്കനാല്‍ പുലികളി സമാജത്തിലെ അംഗമായി.

അയ്യന്തോള്‍ ദേശക്കാരനായിരുന്നുവെങ്കിലും ദേശത്തിന് സ്വന്തമായി പുലിക്കളി സംഘമില്ലാത്തതില്‍ വിഷമിച്ചിരുന്നു. 2015-ല്‍ തന്റെ വിഷമം ദേശക്കാരോട് ഇദ്ദേഹം പങ്കുവെച്ചിരുന്നു. 2016 മുതല്‍ അയ്യന്തോള്‍ ദേശം പുലിക്കളി സംഘാടകസമിതിയുടെ നേതൃത്വത്തില്‍ പുലിക്കളിയില്‍ ഭാഗമായി. 2016-ലും 2017-ലും സ്വന്തം ദേശത്തിനുവേണ്ടി ഇദ്ദേഹം പുലിവേഷമണിഞ്ഞു.

2018-ല്‍ പ്രളയം വന്നപ്പോള്‍ പുലിക്കളി ആഘോഷിച്ചിരുന്നില്ല. അപ്പോഴേയ്ക്കും ശാരീരികസ്ഥിതി മോശമായിരുന്നു. തുടര്‍ന്നാണ് മകന്‍ രമേഷിന് അരമണി കൈമാറുന്ന ചടങ്ങ് നടത്തിയത്. 12 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് കല്ലൂര്‍ പാലത്തുപറമ്പില്‍ വീട് വാങ്ങുന്നത്. എങ്കിലും പുലിക്കളി ഒരുക്കങ്ങള്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കി മുന്‍പന്തിയില്‍തന്നെയുണ്ടാവാറുണ്ട് ഇദ്ദേഹം. ഭാര്യ: നാരായണി. മക്കള്‍: രാധ, രമേഷ്. മരുമക്കള്‍: ബാബു, രശ്മി. ശവസംസ്‌കാരം വടൂക്കര ശ്മശാനത്തില്‍ നടത്തി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category