1 GBP = 93.10 INR                       

BREAKING NEWS

പിണറായി വിജയന് ബിഗ് സല്യൂട്ടുമായി 'ജന്മഭൂമി'; എഡിറ്റോറിയല്‍ പേജില്‍ മുഖ്യമന്ത്രിയെ അകമഴിഞ്ഞ് അഭിനന്ദിച്ച് കെ കുഞ്ഞിക്കണ്ണന്റെ ലേഖനം; ഇരട്ടച്ചങ്കനായാലും സ്റ്റാലിനിസ്റ്റായാലും മാവോയിസ്റ്റ് വിരുദ്ധ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നുവെങ്കില്‍ പിണറായിക്കായി കരുതിവെയ്ക്കാം ഒരു ബിഗ് സല്യൂട്ട്;മുന്‍ ജനറല്‍ സെക്രട്ടറിയും പിബി മെമ്പര്‍മാരും യുഎപിഎ ചുമത്തിയതിനെതിരെ അരിവാള്‍ വീശുമ്പോള്‍ അതവിടെ ഇരിക്കട്ടെ എന്ന നിലപാട് സ്വീകരിക്കാന്‍ വിജയനേ പറ്റൂവെന്നും പുകഴ്ത്തല്‍

Britishmalayali
kz´wteJI³

തിരുവനന്തപുരം: മാവോയിസ്റ്റുകളുമായുള്ള നിലപാടുകളെ ചൊല്ലി പിണറായി വിജയന് ബിഗ് സല്യൂട്ട് നല്‍കി ബിജെപി മുഖപത്രമായ ജന്മഭൂമിയില്‍ ലേഖനം.എഡിറ്റോറിയല്‍ പേജില്‍ പ്രസിദ്ധീകരിച്ച മുഖ്യലേഖനത്തിലാണ് പിണറായിയെ ജന്മഭൂമി അകമഴിഞ്ഞ് അഭിനന്ദിക്കുന്നത്. പിണറായി വിജയന്റെ ആദ്യാകാല ഓര്‍മ്മകളും ലേഖനത്തില്‍ പങ്കുവയ്ക്കുന്നുണ്ട്. ക കുഞ്ഞിക്കണ്ണന്റെ 'മറുപുറം' എന്ന പംക്തിയിലാണ് 'പിണറായിക്ക് ബിഗ് സല്യൂട്ട്' എന്ന തലക്കെട്ടിലുള്ള ലേഖനം. ബിജെപി സംസ്ഥാന സമിതി അംഗവും ജന്മഭൂമി റെസിഡന്റ് എഡിറ്ററുമായ കെ കുഞ്ഞിക്കണ്ണന്‍ ബിജെപി മീഡിയാ സെല്‍ സംസ്ഥാന കണ്‍വീനര്‍ കൂടിയാണ്.

മഞ്ചിക്കണ്ടിയിലെ ഉള്‍വനത്തില്‍ മാവോയിസ്റ്റുകളെ വെടിവെച്ചുകൊന്ന പൊലീസ് നടപടിയും പന്തീരങ്കാവില്‍ രണ്ട് സി.പിഎം പ്രവര്‍ത്തകരെ മാവോയിസ്റ്റ് എന്നാരോപിച്ച് യു.എപിഎ ചുമത്തി അറസ്റ്റ് ചെയ്ത സംഭവത്തില്‍ സ്വീകരിച്ച സര്‍ക്കാര്‍ നിലപാടുമാണ് ലേഖനത്തില്‍ പരാമര്‍ശവിധേയമാകുന്നത്. പോളിറ്റ് ബ്യൂറോ അംഗവും മുന്‍ ജനറല്‍ സെക്രട്ടറിയുമായ പ്രകാശ് കാരാട്ട് അടക്കം വിമര്‍ശിച്ചിട്ടുപോലും യു.എ.പി. എ ചുമത്തിയ നടപടിയുമായി മുന്നോട്ടുപോവാനുള്ള പിണറായി സര്‍ക്കാറിന്റെ തീരുമാനത്തെയാണ് ലേഖനം അഭിനന്ദിക്കുന്നത്. കേന്ദ്രത്തില്‍ നരേന്ദ്രേ മോദി സര്‍ക്കാര്‍ ഇരിക്കുന്നതാവാം ഈ മാറ്റത്തിനു കാരണമെന്നും ലേഖനം പറയുന്നു.

മാവോയിസ്റ്റ് വേട്ടയില്‍ പിണറായി വിജയനാണ് ശരിയെന്ന് തോന്നുന്നതായി ലേഖനത്തില്‍ പറയുന്നു. അഖിലേന്ത്യാ തലത്തില്‍ 'സ്രാവ് സഖാക്കള്‍ക്ക്' വിരുദ്ധ നിലപാട് സ്വീകരിക്കാന്‍ പിണറായി തയ്യാറായതായി പ്രകാശ് കാരാട്ടിന്റെ നിലപാടിനെ പരാമര്‍ശിച്ച് ലേഖനം പറയുന്നു. പാര്‍ട്ടിക്കകത്ത് കോലാഹലം ഉയര്‍ന്നു കൊണ്ടിരിക്കുമ്പോഴും നിയമസഭയില്‍ ഒരുവിഭാഗക്കാര്‍ പിതൃശൂന്യ നിലപാടെടുക്കുന്ന സമയത്തും മാവോയിസ്റ്റുകള്‍ ആട്ടിന്‍കുട്ടികളല്ലെന്ന് ഒരു മാര്‍ക്‌സിസ്റ്റുകാരന് പറയാന്‍ തോന്നിയത് നിസ്സാരകാര്യമല്ല.

'മാവോയിസ്റ്റ് ആശയങ്ങളിലേക്കുള്ള റിക്രൂട്ടിങ് ഏജന്റുമാരാണ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി എന്നത് തര്‍ക്കമില്ലാത്ത കാര്യമാണ്. അറസ്റ്റ് ചെയ്ത് യു.എ പിഎ ചുമത്തിയ പൊലീസിനെ തള്ളിപ്പറയാന്‍ തയ്യാറാകാത്ത മുഖ്യമന്ത്രിയെ നിസ്സാരനായി തള്ളിക്കളയാന്‍ പറ്റില്ല. മുന്‍ ജനറല്‍ സെക്രട്ടറിയും പി ബി മെമ്പര്‍മാരും യു എ പി എ ചുമത്തിയതിനെതിരെ അരിവാള്‍ വീശുമ്പോള്‍ അവിടെ ഇരിക്കട്ടെ എന്ന നിലപാട് സ്വീകരിക്കാന്‍ വിജയനേ പറ്റൂ. അതാണ് പിണറായിക്ക് ബിഗ് സല്യൂട്ട് ഓഫര്‍ ചെയ്യാന്‍ തോന്നിയത്' -ലേഖനത്തില്‍ പറയുന്നു.

'ഇരട്ടച്ചങ്കനായാലും സ്റ്റാലിനിസ്റ്റായാലും മാവോയിസ്റ്റ് വിരുദ്ധ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നുവെങ്കില്‍ പിണറായിക്കായി കരുതിവെയ്ക്കാം ഒരു ബിഗ് സല്യൂട്ട് എന്ന വാചകത്തിലാണ് ലേഖനം അവസാനിപ്പിക്കുന്നത്.

എഡിറ്റോറിയലിന്റെ പൂര്‍ണരൂപം
അര നൂറ്റാണ്ടായി കേള്‍ക്കുന്ന പേരാണ് പിണറായി വിജയന്‍. രണ്ടാം ഇ.എം. ശങ്കരന്‍ നമ്പൂതിരിപ്പാട് ഭരണകാലത്ത് വിജയന്‍ കെഎസൈ്വഎഫ് നേതാവായിരുന്നു. അക്കാലത്താണല്ലോ ആര്‍എസ്എസ് പ്രവര്‍ത്തകനും തയ്യല്‍തൊഴിലാളിയുമായ തലശേരി വാടിക്കല്‍ രാമകൃഷ്ണനെ സിപിഎം പ്രവര്‍ത്തകര്‍ വെട്ടിക്കൊന്നത്. അന്നും പിണറായി വിജയന്റെ പേര് ചര്‍ച്ചചെയ്യപ്പെട്ടു.

അതിനുശേഷം ജില്ലാ സംസ്ഥാന നേതാവായി മാറിയ വിജയന്‍ വിവാദനായകനായി മുന്നോട്ട് പോയി. അടിയന്തരാവസ്ഥക്കാലത്ത് കരുണാകരന്റെ പൊലീസിനെ കണ്ണൂര്‍ ജില്ലയില്‍ നയിച്ചത് കോണ്‍ഗ്രസ് നേതാവായിരുന്ന എന്‍. രാമകൃഷ്ണനായിരുന്നു. വിജയനെ ഒതുക്കേണ്ടത് രാമകൃഷ്ണന് അനിവാര്യമായിരുന്നു. പൊലീസിനെ അതിനായി നിയോഗിച്ചു. കസ്റ്റഡിയില്‍ പൊലീസിന്റെ ലാത്തിക്ക് പരിചയമില്ലാത്ത ഒരുഭാഗവും വിജയന്റെ ശരീരത്തിലുണ്ടായിരുന്നില്ല. അതിനുശേഷം വിജയന്‍ നിയമസഭയില്‍ മുഖ്യമന്ത്രി അച്യുതമേനോനെയും കെ. കരുണാകരനെയും നോക്കി നടത്തിയ പ്രസംഗം ചരിത്രരേഖയാണ്. അത് പൂര്‍ണമായും ദേശാഭിമാനിപോലും പ്രസിദ്ധീകരിച്ചിരുന്നില്ല. പക്ഷേ 'ജന്മഭൂമി' ഒരു ദിവസം എഡിറ്റോറിയല്‍ പേജ് പൂര്‍ണമായും വിജയന്റെ പ്രസംഗത്തിന് നീക്കിവച്ചിരുന്നു. സഖാക്കള്‍ പോലും ജന്മഭൂമിയിലൂടെയായിരുന്നു വിജയന്റെ സഭയിലെ ദീനരോദനം മനസ്സിലാക്കിയത് - ഇതൊക്കെ പഴയ കഥ.

പിണറായി വിജയന്റെ തത്ത്വങ്ങളെയും നയസമീപനങ്ങളെയും പെരുമാറ്റ രീതികളെയും നിരന്തരം വിമര്‍ശിക്കുന്നയാളാണ് ഈ ലേഖകന്‍. സഖാവെന്ന നിലയിലും മന്ത്രി, മുഖ്യമന്ത്രി, പാര്‍ട്ടി നേതാവ് എന്ന നിലയിലുമുള്ള വിജയന്റെ പ്രവര്‍ത്തന രീതിയോട് ഒട്ടും മയമില്ലാതെ പ്രതികരിക്കുകയും ചെയ്തുപോന്നിട്ടുണ്ട്. എന്നാല്‍ ഇന്ന് ഒരു സത്യം പറയട്ടെ. മാവോയിസ്റ്റ് വേട്ടയില്‍ പിണറായി വിജയനാണ് ശരി എന്ന് തോന്നിപ്പോവുകയാണ്. അഖിലേന്ത്യാതലത്തിലെ സ്രാവ് സഖാക്കള്‍ക്ക് വിരുദ്ധ നിലപാട് സ്വീകരിക്കാന്‍

പിണറായി വിജയന്‍ തയ്യാറായിരിക്കുന്നു. കേന്ദ്രത്തില്‍ നരേന്ദ്ര മോദി സര്‍ക്കാരായതാകാം കാരണം. പാര്‍ട്ടിക്കകത്ത് കോലാഹലം ഉയര്‍ന്നുകൊണ്ടിരിക്കുമ്പോഴും നിയമസഭയില്‍ ഒരുവിഭാഗക്കാര്‍ പിതൃശൂന്യ നിലപാടെടുക്കുന്ന സമയത്തും മാവോയിസ്റ്റുകള്‍ ആട്ടിന്‍കുട്ടികളല്ലെന്ന് ഒരു മാര്‍ക്‌സിസ്റ്റുകാരന് പറയാന്‍ തോന്നിയത് നിസ്സാരകാര്യമല്ല. മാവോയിസ്റ്റ് ആശയങ്ങളിലേക്കുള്ള റിക്രൂട്ടിങ് ഏജന്റുമാരാണ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി എന്നത് തര്‍ക്കമില്ലാത്ത സത്യമാണല്ലൊ. പന്തീരാങ്കാവില്‍ അറസ്റ്റിലായ മാവോവാദികളായ കുഞ്ഞാടുകള്‍ പാര്‍ട്ടിയുടെ പ്രാദേശിക നേതാക്കളാണെന്ന സത്യം അതല്ലെ വ്യക്തമാക്കുന്നത്. അറസ്റ്റ് ചെയ്ത് യുഎപിഎ ചുമത്തിയ പൊലീസിനെ തള്ളിപ്പറയാന്‍ തയ്യാറാകാത്ത മുഖ്യമന്ത്രിയെ നിസ്സാരനായി കാണാന്‍ പറ്റില്ലല്ലോ. മുന്‍ ജനറല്‍ സെക്രട്ടറിയും പിബി മെമ്പര്‍മാരും യുഎ

പിഎ ചുമത്തിയതിനെതിരെ അരിവാള്‍ വീശുമ്പോള്‍ അതവിടെ ഇരിക്കട്ടെ എന്ന നിലപാട് സ്വീകരിക്കാന്‍ വിജയനേ പറ്റൂ. അതുകൊണ്ടാണ് 'പിണറായിക്ക് ബിഗ് സല്യൂട്ട്' ഓഫര്‍ ചെയ്യാന്‍ തോന്നിയത്.

മാവോവേട്ടകളിലെ കപടവേഷം അണിഞ്ഞാടുന്നവരാണ് സിപിഐയും കോണ്‍ഗ്രസും. അട്ടപ്പാടിയിലെ വേട്ടയില്‍ 4 പേര്‍ കൊല്ലപ്പെട്ടത് വ്യാജ ഏറ്റുമുട്ടലിലാണെന്നാണ് സിപിഐ പറയുന്നത്. കോണ്‍ഗ്രസ് അത് ഏറ്റുപാടുന്നു. കോണ്‍ഗ്രസ് ദേശീയ നേതൃത്വം മാവോയിസ്റ്റുകള്‍ ഉന്മൂലനം ചെയ്യപ്പെടേണ്ടവരാണെന്ന നിലപാടുകാരാണ്. കോണ്‍ഗ്രസുകാരും പൊലീസുകാരുമടക്കം പതിനാലായിരത്തില്‍പരം ആളുകളെ മാവോയിസ്റ്റുകള്‍ ചുട്ടുകൊന്നിട്ടുണ്ട്. കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ ഏറ്റുമുട്ടലുകളിലൂടെ മാവോയിസ്റ്റുകളെ കൊന്നൊടുക്കിയിട്ടുമുണ്ട്. വയനാട്ടില്‍ ഏതാനും വര്‍ഷം മുമ്പേ മാവോവേട്ട നടത്തിയത് രമേശ് ചെന്നിത്തല ആഭ്യന്തരം ഭരിച്ചപ്പോഴാണെന്ന സത്യം പോലും കോണ്‍ഗ്രസുകാര്‍ വിസ്മരിക്കുന്നു. ആരോഗ്യം ക്ഷയിച്ച് കീഴടങ്ങാന്‍ വന്നവരെയാണ് പിണറായി സര്‍ക്കാര്‍ വെടിവച്ചിട്ടതെന്നും സിപിഐയും കോണ്‍ഗ്രസും പറയുന്നു. കീഴടങ്ങാന്‍ വന്ന ആരോഗ്യശേഷി നഷ്ടപ്പെട്ടവര്‍ നടന്നത് എകെ47 ഊന്നുവടിയും കൊണ്ടാണെന്ന വസ്തുത വിസ്മരിക്കുന്നു.

മാവോയിസ്റ്റുകളെ (നക്‌സലൈറ്റ്) കൊന്ന് കണ്ണ് ചൂഴ്‌ന്നെടുത്ത കോണ്‍ഗ്രസ്-സിപിഐ ഭരണകാലം മറക്കാന്‍ കഴിയുമോ? വയനാട്ടില്‍ വര്‍ഗീസ് കൊല്ലപ്പെട്ടത് ഏറ്റുമുട്ടലിലായിരുന്നോ? കുന്നിക്കല്‍ നാരായണനേയും അജിതയേയും പീഡിപ്പിച്ച കാലഘട്ടം മറയ്ക്കാന്‍ പറ്റുമോ! പി. രാജന്‍ എന്ന എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിയുടെ ജഡം പോലും കാണാനുള്ള ഭാഗ്യം പിതാവ് പ്രൊഫ. ഈച്ചരവാര്യര്‍ക്ക് ഉണ്ടായോ? ഇതൊക്കെ മറന്ന് കോണ്‍ഗ്രസ്-സിപിഐ നേതാക്കള്‍ നടത്തുന്നത് കറകളഞ്ഞ കാപട്യമല്ലേ?

മാവോയിസ്റ്റുമായി ബന്ധപ്പെട്ട അറസ്റ്റിനെ അപലപിച്ച സിപിഎം നേതാക്കള്‍ പോലും ഇപ്പോള്‍ പിന്‍വലിയുകയാണ്. അതാണ് സിപിഎം യോഗത്തില്‍ പിണറായി വിജയന്‍ നടത്തിയ വിശദീകരണം വ്യക്തമാക്കുന്നത്.

മാവോയിസ്റ്റ് ബന്ധത്തില്‍ രണ്ട് സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗങ്ങള്‍ അറസ്റ്റിലായ സംഭവത്തില്‍ യുഎപിഎ ചുമത്തിയതില്‍ ഇടപെടില്ലെന്ന് സിപിഎം വ്യക്തമാക്കിയിരിക്കുന്നു. യുഎപിഎ ചുമത്തിയത് പരിശോധിക്കാമെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ ഉള്‍പ്പെടെ അറിയിച്ചത്. എന്നാല്‍, യുഎപിഎ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ നീക്കം ശക്തമായതോടെ അറസ്റ്റിലായ അലന്‍ ഷുഹൈബ്, ത്വാഹ ഫസല്‍ എന്നിവര്‍ വെറും മാവോയിസ്റ്റ് ആശയങ്ങളോട് അനുഭാവം പുലര്‍ത്തുന്നവരല്ല, മറിച്ച കശ്മീര്‍ അടക്കമുള്ള വിഷയങ്ങളില്‍ ദേശവിരുദ്ധ സമീപനം സ്വീകരിച്ചവരാണെന്നതിന്റെ തെളിവുകള്‍ പൊലീസ് ആഭ്യന്തര വകുപ്പിന് കൈമാറിയതോടെയാണ് സംഭവങ്ങള്‍ മാറിമറിഞ്ഞത്.

യുഎപിഎ പിന്‍വലിച്ചാല്‍ ഉടന്‍ കേസ് എന്‍ഐഎക്ക് ഏറ്റെടുക്കാനാകുമെന്നും പൊലീസ് ഉന്നത ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഇതോടെ പിണറായി വിജയന്‍ ഉള്‍പ്പെടെ കുരുക്കിലായി. സിപിഎം സെക്രട്ടേറിയറ്റ് യോഗത്തില്‍ യുഎപിഎക്കെതിരേ വികാരം ഉണര്‍ന്നപ്പോള്‍ തന്നെ സര്‍ക്കാരിന്റെ നിസ്സഹായാവസ്ഥ പിണറായി വ്യക്തമാക്കുകയായിരുന്നു. എന്‍ഐഎ കേസന്വേഷിച്ച് കൂടുതല്‍ തെളിവുകള്‍ കണ്ടെത്തിയാല്‍ സിപിഎം സര്‍ക്കാരും ദേശവിരുദ്ധരാണെന്ന വികാരം പൊതുസമൂഹത്തില്‍ ഉണ്ടാവുമെന്നും പിണറായി അറിയിച്ചതായാണ് വിവരം. പിടിയിലായവര്‍ക്കെതിരേ ശക്തമായ തെളിവുകളാണ് ഉള്ളതെന്നും യുഎപിഎ പിന്‍വലിച്ചാല്‍ പൊലീസ് അതു മാധ്യമങ്ങളിലൂടെ പുറത്തുവിടുമെന്നും പിന്നീട് അത് വന്‍ തിരിച്ചടി ആകുമെന്നും പിണറായി വിശദീകരിച്ചതായാണ് വിവരം. ഏതായാലും ഇരട്ടച്ചങ്കനായാലും സ്റ്റാലിനിസ്റ്റായാലും മാവോയിസ്റ്റ് വിരുദ്ധ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നുവെങ്കില്‍ പിണറായിക്കായി കരുതിവയ്ക്കാം ഒരു ബിഗ് സല്യൂട്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category