1 GBP = 94.20 INR                       

BREAKING NEWS

സുപ്രീം കോടതി തീര്‍പ്പാക്കിയത് നൂറ്റാണ്ടുകള്‍ നീണ്ട നിയമപോരാട്ടം; റയില്‍വേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലും ഏയര്‍പോര്‍ട്ടുകളിലും അതീവ ജാഗ്രത; അയോധ്യയില്‍ മാത്രം വിന്യസിച്ചിരിക്കുന്നത് 5000 സിആര്‍പിഎഫുകാരെ; ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചു താല്‍ക്കാലിക ജയിലുകളും സജ്ജം; ആകാശമാര്‍ഗ്ഗവും നിരീക്ഷണം; തര്‍ക്കഭൂമിക്ക് ഒന്നര കിലോമീറ്റര്‍ മുന്‍പ് മുതല്‍ ആര്‍ക്കും പ്രവേശനമില്ല; യുപിയില്‍ ഡിസംബര്‍ 10 വരെ നിരോധനാജ്ഞ തുടരും; കാസര്‍കോട് ജില്ലയിലെ ചില പ്രദേശങ്ങളിലും തിങ്കളാഴ്ച വരെ നിരോധനാജ്ഞ

Britishmalayali
kz´wteJI³

ഡെല്‍ഹി: അയോധ്യ കേസില്‍ സുപ്രീംകോടതി വിധി വന്നതിന് മുന്‍പ് തന്നെ അയോധ്യയില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. വിധി പ്രഖ്യാപിച്ചതിന് പിന്നാലെ സുരക്ഷ ഒന്നു കൂടി വര്‍ധിപ്പിച്ചിട്ടുണ്ട്.അയോധ്യ കേസില്‍ സുപ്രീംകോടതി വിധി പ്രസ്താവം ആരംഭിച്ചു. തര്‍ക്കഭൂമിയില്‍ ക്ഷേത്രം പണിയണമെന്ന ഷിയാ വഖഫ് ബോര്‍ഡിന്റെ ആവശ്യം കോടതി തള്ളി. തര്‍ക്കഭൂമിയുടെ ഉടമസ്ഥാവകാശം തങ്ങള്‍ക്കാണെന്നും സുന്നി വഖഫ് ബോര്‍ഡിനല്ലെന്നും ഷിയാ വഖഫ് ബോര്‍ഡ് വാദിച്ചിരുന്നു. ഈ വാദങ്ങളെല്ലാം സുപ്രീം കോടതി തള്ളി. കേസില്‍ ഒരൊറ്റ വിധിയാണ് എന്നാണ് ചീഫ് ജസ്റ്റിസ് നല്‍കുന്ന സൂചന. അഞ്ച് ജഡ്ജിമാരും ഒരേ അഭിപ്രായമാണ് കേസില്‍ സ്വീകരിച്ചിരിക്കുന്നു. ഇതോടെ കേസില്‍ ഏകകണ്ഠമായ വിധിയാണ് വന്നത്. തര്‍ക്ക ഭൂമി ഹിന്ദുക്കള്‍ക്കും അതിന് പുറത്തുള്ള ഭൂമിയില്‍ മുസ്ലിംഗങ്ങള്‍ക്ക് പള്ളിപണിയാമെന്നും കോടതി പറഞ്ഞു.

അയോധ്യ പ്രദേശത്ത് മാത്രം 5000 സിആര്‍പിഎഫ് ഭടന്മാരെയാണ് വിന്യസിച്ചിരിക്കുന്നത്. ഇതോടൊപ്പം ആകാശ നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്. വിധി പ്രസ്താവനയെ തുടര്‍ന്ന് പ്രശ്‌നങ്ങള്‍ എന്തെങ്കിലും റിപ്പോര്‍ട്ട് ചെയ്താല്‍ ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിക്കുമെന്നും ഉത്തര്‍പ്രദേശ് ഡിജിപി ഒ.പി. സിങ് വ്യക്തമാക്കി. നിലവില്‍ തര്‍ക്കഭൂമിക്ക് ഒന്നര കിലോമീറ്റര്‍ മുന്‍പ് മുതല്‍ ആര്‍ക്കും പ്രവേശനമില്ല. സംസ്ഥാനത്ത് എല്ലാ ജില്ലകളിലും താത്ക്കാലിക ജയിലുകള്‍ തയ്യാറാക്കിയിട്ടുണ്ട്. സമൂഹമാധ്യമങ്ങള്‍ വഴിയുള്ള വിദ്വേഷ പ്രചാരണങ്ങള്‍ ഒഴിവാക്കാന്‍ വേണ്ടിയാണ് ഇന്റര്‍നെറ്റ് വിച്ഛേദിച്ചതെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

വിധിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തും അതീവ ജാഗ്രത പ്രഖ്യാപിച്ചു. റയില്‍വേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലും കൂടുതല്‍ പൊലീസുകാരെ നിയോഗിച്ചിട്ടുണ്ട്. കാസര്‍കോട് ജില്ലയിലെ അഞ്ച് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ തിങ്കളാഴ്ച അര്‍ധരാത്രിവരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. വിധിയെ സംയമനത്തോടെ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.

വിധി വരുന്നതിന്റെ പശ്ചാത്തലത്തില്‍ ഉത്തര്‍പ്രദേശിലും ജമ്മു കശ്മീരിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഉത്തര്‍പ്രദേശില്‍ ഡിസംബര്‍ 10 വരെയാണ് നിരോധനാജ്ഞ. സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതോടൊപ്പം ഡല്‍ഹിയിലും മധ്യപ്രദേശിലും സ്‌കൂളുകള്‍ക്ക് അവധി നല്‍കി. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ ഡല്‍ഹിയിലെ വസതിക്ക് മുന്നില്‍ പൊലീസ് സുരക്ഷ വര്‍ധിപ്പിച്ചു. അതേസമയം ജനങ്ങള്‍ ശാന്തരായി ഇരിക്കണമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥ് ആഹ്വാനം ചെയ്തു. സുപ്രീംകോടതിയിലും കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. സുപ്രീം കോടതിയിലേക്കുള്ള റോഡുകള്‍ അടച്ചിരിക്കുകയാണ്.

അയോധ്യ വിധി വരുന്ന പശ്ചാതലത്തില്‍ കേരളത്തിലും അതീവ ജാഗ്രത നിര്‍ദ്ദേശം പ്രഖ്യാപിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും ഡിജിപിയും ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. വിധി എന്താണെങ്കിലും എല്ലാവരും സംയമനത്തോടെ പ്രതികരിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഇതിനിടെ കാസര്‍ഗോഡ് ജില്ലയിലെ അഞ്ച് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. മഞ്ചേശ്വരം, കുമ്പള, കാസര്‍ഗോഡ് ഹൊസ്ദുര്‍ഗ്, ചന്ദേര പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് നിരോധനാജ്ഞ.

പ്രകോപനമുണ്ടാക്കുന്നവരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്യുമെന്ന ഡിജിപി മുന്നറിയിപ്പ് നല്‍കി. സമൂഹമാധ്യമങ്ങളിലടക്കം പ്രകോപനം സൃഷ്ടിക്കുന്നവരെ പ്രോസിക്യൂട്ട് ചെയ്യും.ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് പ്രത്യേക സിറ്റിങ് ചേര്‍ന്നാണ് വിധിപറഞ്ഞത്. അയോധ്യയിലെ 2.77 ഏക്കര്‍ തര്‍ക്കഭൂമി രാംലല്ല, നിര്‍മോഹി അഖാഡ, സുന്നി വഖഫ് ബോര്‍ഡ് എന്നീ മൂന്ന് കക്ഷികള്‍ക്ക് തുല്യമായി വീതിച്ചുനല്‍കാനുള്ള 2010ലെ അലഹാബാദ് ഹൈക്കോടതി വിധിക്കെതിരായ അപ്പീലുകളിലാണ് പരിഗണിച്ചത്. 40ദിവസം നീണ്ട അന്തിമവാദത്തിന് ശേഷം കഴിഞ്ഞമാസം പതിനാറിനാണ് കേസ് വിധി പറയാന്‍ മാറ്റിയത്. അതീവ ജാഗ്രതയിലാണ് രാജ്യം. വിധി എന്തുതന്നെയാണെങ്കിലും സൗഹാര്‍ദം കാത്തുസൂക്ഷിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും സംയമനത്തോടെയുള്ള പ്രതികരണങ്ങളെ കേരളത്തിലുണ്ടാകാവുവെന്ന് മുഖ്യമന്ത്രി പിണറായി വിജയനും ആഹ്വാനം ചെയ്തിട്ടുണ്ട്.

സുപീം കോടതി പരിസരത്ത് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്, കോടതിയിലേക്കുള്ള റോഡുകളെല്ലാം അടച്ചിരുന്നു. രാവിലെ ഏഴരയോടെ തന്നെ മാധ്യമപ്രവര്‍ത്തകരെ സുപ്രീം കോടതിയില്‍ പ്രവേശിപ്പിച്ചു. പതിവിലും നേരത്തെ രജിസ്റ്റ്രാര്‍ എത്തിയതിനെത്തുടര്‍ന്നാണ് മാധ്യമപ്രവര്‍ത്തകരെ കടത്തിവിട്ടത്. വിധി വരുന്ന പശ്ചാത്തലത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ പൊതുപരിപാടികള്‍ റദ്ദാക്കി. 10.30ന് ബിജെപി നേതൃയോഗവും ചേരും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category