1 GBP = 92.00INR                       

BREAKING NEWS

തള്ളുന്നത് വിധി ഹിന്ദു കക്ഷിക്ക് അനുകൂലമാണെങ്കില്‍ പ്രതിഷ്ഠയില്‍ ആരാധനയ്ക്കുള്ള അവകാശം നിര്‍മോഹി അഖാഡയ്ക്ക് നല്‍കണമെന്ന ആവശ്യം; ക്ഷേത്ര പരിസരത്തിന്റെ ചുമതല വേണമെന്നതും തള്ളി; സുന്നികളും 2.77 ഏക്കറില്‍ നിന്ന് പുറത്ത്; സുപ്രീംകോടതി റദ്ദാക്കുന്നത് രാമവിഗ്രഹമുള്ള ഭാഗം ഹിന്ദുക്കള്‍ക്കും സീതയുടെ അടുക്കള ഉള്ള ഭാഗം വൈഷ്ണവര്‍ക്കും എന്ന അലഹബാദ് ഹൈക്കോടതി വിധി; രാമക്ഷേത്രം കേന്ദ്രത്തെ ഏല്‍പ്പിക്കുമ്പോള്‍ പടിക്ക് പുറത്താകുന്നത് വിഎച്ച്പി അടക്കമുള്ള പരിവാര്‍ സംഘടനകള്‍

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: അയോധ്യാ കേസില്‍ സുപ്രീംകോടതിയുടെ നിര്‍ണായകമായ വിധിയില്‍ തിരിച്ചടി നേരിട്ടത് ഹര്‍ജിക്കാര്‍ക്ക്. തര്‍ക്ക ഭൂമിയുടെ ഉടമസ്ഥാവകാശം ആര്‍ക്കും ലഭിച്ചില്ല. ക്ഷേത്ര നിര്‍മ്മാണത്തിന്റെ ചുമതല സര്‍ക്കാരിന് നല്‍കുകയും ചെയ്തു. എന്നാല്‍ പള്ളി പണിയാന്‍ ഭൂമി സുന്നി വഖഫ് ബോര്‍ഡിന് കൊടുക്കുന്നുമുണ്ട്. ഈ അഞ്ചേക്കര്‍ അവര്‍ അവകാശം ഉന്നയിച്ച ഭൂമിയിലും അല്ല. അങ്ങനെ വിശ്വഹിന്ദ് പരിഷത്ത് അടക്കമുള്ളവരുടെ ക്ഷേത്രത്തിലെ അവകാശമെന്ന് വാദമാണ് സുപ്രീംകോടതി തള്ളുന്നത്. മതേതര മൂല്യങ്ങള്‍ ഉയര്‍ത്തിക്കാട്ടി നിയമവാഴ്ചയ്ക്കൊപ്പം വിശ്വാസത്തിനും പ്രാധാന്യം നല്‍കുകയാണ് സുപ്രീംകോടതി.

രാമജന്മഭൂമി-ബാബറി മസ്ജിദ് കേസില്‍ തര്‍ക്കഭൂമിയില്‍ ക്ഷേത്രം നിര്‍മ്മിക്കാന്‍ സുപ്രീം കോടതി അനുമതി നല്‍കിയ വിധിയെ ഒറ്റ മനസോടെയാണ് രാജ്യം അംഗീകരിച്ചത്. മസ്ജിദ് നിര്‍മ്മിക്കാന്‍ പകരം അഞ്ച് ഏക്കര്‍ തര്‍ക്കഭൂമിക്കു പുറത്ത് അയോധ്യയില്‍ത്തന്നെ അനുവദിക്കും. 2.77 ഏക്കര്‍ തര്‍ക്കഭൂമിയാണ് ക്ഷേത്രനിര്‍മ്മാണത്തിന് വിട്ടുകൊടുത്തിരിക്കുന്നത്. അതേസമയം, കേസില്‍ കക്ഷിയായ ആര്‍ക്കും കോടതി സ്ഥലം വിട്ടുകൊടുത്തില്ല. പകരം കേന്ദ്രസര്‍ക്കാര്‍ മൂന്നു മാസത്തിനകം രൂപീകരിക്കുന്ന ട്രസ്റ്റിനായിരിക്കും സ്ഥലത്തിന്റെ ഉടമസ്ഥത. ക്ഷേത്രം നിര്‍മ്മിക്കാനുള്ള ചുമതലയും ട്രസ്റ്റിന് ആയിരിക്കും. തര്‍ക്കഭൂമി മൂന്നു പേര്‍ക്ക് തുല്യമായി വീതിച്ചുകൊടുത്ത അലഹബാദ് ഹൈക്കോടതി വിധി സുപ്രീം കോടതി റദ്ദാക്കി. മൂന്നു മാസത്തിനകം ക്ഷേത്രവും മസ്ജിദും നിര്‍മ്മിക്കാനുള്ള കര്‍മപദ്ധതി കേന്ദ്രം തയാറാക്കണം.

2010 ല്‍ അലഹബാദ് ഹൈക്കോടതി 2.77 ഏക്കര്‍ തര്‍ക്കഭൂമി മൂന്ന് കക്ഷികള്‍ക്കുമായി തുല്യമായി വിഭജിച്ചുകൊണ്ട് ഉത്തരവിട്ടിരുന്നു. ഇതിനെ ചോദ്യം ചെയ്ത് നിരവധി അപ്പീലുകളാണ് സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ചിന് മുന്നിലെത്തിയത്. സുപ്രീംകോടതിയില്‍നിന്നു വിരമിച്ച ജസ്റ്റിസ് എഫ്.എം.ഐ. ഖലീഫുള്ളയുടെ അധ്യക്ഷതയില്‍ സുപ്രീംകോടതി നിയോഗിച്ച മൂന്നംഗസമിതി ഫൈസാബാദില്‍ നടത്തിയ മധ്യസ്ഥചര്‍ച്ചകള്‍ ഫലം കണ്ടിരുന്നില്ല. ഇതിനെ തുടര്‍ന്നാണ് ഓഗസ്റ്റ് ആറു മുതല്‍ ഭരണഘടനാ ബെഞ്ചിനു മുമ്പാകെ പ്രതിദിനാടിസ്ഥാനത്തില്‍ വാദം തുടങ്ങിയത്. ഇതില്‍ ഹര്‍ജിക്കാര്‍ക്കെല്ലാം 2.77 ഏക്കറില്‍ അവകാശം നഷ്ടപ്പെട്ടു. അയോധ്യ ഭൂമി കേസില്‍ അലഹാബാദ് ഹൈക്കോടതിയുടെ ലക്‌നൗ ബെഞ്ചിലെ ജഡ്ജിമാരായ സിഗ്ബത്തുല്ല ഖാന്‍, സുധീര്‍ അഗര്‍വാള്‍, ധരംവീര്‍ ശര്‍മ എന്നിവരടങ്ങിയ പ്രത്യേക ബെഞ്ചാണ് 2010 സെപ്റ്റംബര്‍ 30ന് വിധി പറഞ്ഞത്. മൂന്നു പേരും എഴുതിയതു വെവ്വേറെ വിധി ആയിരുന്നു. ഭൂമി മൂന്നായി വിഭജിക്കണമെന്നു ജഡ്ജിമാരായ സിഗ്ബത്തുല്ല ഖാന്‍, സുധീര്‍ അഗര്‍വാളും വിധിച്ചു. എന്നാല്‍ ഭൂമി മുഴുവനും ഹിന്ദുക്കള്‍ക്ക് അവകാശപ്പെട്ടതെന്നു ജസ്റ്റിസ് ധരംവീര്‍ ശര്‍മയുടെ നിലപാട്. ധരംവീര്‍ ശര്‍മ്മയുടെ നിലപാടിന് ചേര്‍ന്നാണ് സുപ്രീംകോടതി വിധിയും.

ഭൂമി വിഭജിക്കണമെന്നതു അലഹബാദ് ഹൈക്കോടതിയില്‍ ഭൂരിപക്ഷ വിധിയായി. വിഭജനം നടത്തുമ്പോള്‍, ഇപ്പോള്‍ താല്‍ക്കാലിക ക്ഷേത്രമുള്ളതും വിഗ്രഹങ്ങള്‍ സ്ഥാപിച്ചിട്ടുള്ളതുമായ സ്ഥലം ഹിന്ദുക്കള്‍ക്കും രാമ ഛബൂത്ര, സീതയുടെ അടുക്കള (സീത രസോയി) തുടങ്ങിയവ നിര്‍മോഹി അഖാഡയ്ക്കും ലഭിക്കുന്നുവെന്ന് ഉറപ്പാക്കണമെന്നും കോടതി വ്യക്തമാക്കിയിരുന്നു. വൈഷ്ണവ സമ്പ്രദായം പിന്തുടരുന്ന സന്യാസി വിഭാഗമാണു നിര്‍മോഹി അഖാഡ. സുപ്രീംകോടതി ഉത്തരവോടെ നിര്‍മോഹി അഖാഡയ്ക്ക് വസ്തുവില്‍ ഒന്നും ലഭിക്കില്ല. ക്ഷേത്രത്തിന്റെ ചുമതല കേന്ദ്ര സര്‍ക്കാരിനും. വിഎച്ച്പി പോലുള്ള പരിവാര്‍ സംഘടനകള്‍ക്കൊന്നും ഇനി ക്ഷേത്ര നിര്‍മ്മാണത്തില്‍ കാര്യമുണ്ടാകില്ല. ആരാണോ രാജ്യം ഭരിക്കുന്നത് അവര്‍ക്കാകും ക്ഷേത്രത്തിന്റെ നിയന്ത്രണം. അങ്ങനെയുള്ള ട്രസ്റ്റ് രൂപീകരണത്തിലൂടെ ജനാധിപത്യത്തിലേക്ക് ക്ഷേത്രത്തെ എത്തിക്കുകയാണ് സുപ്രീംകോടതി. അയോധ്യ കേസില്‍ നിര്‍മോഹി അഖാഡ, രാം ലല്ല,, സുന്നി വഖഫ് ബോര്‍ഡ് തുടങ്ങി 14 കക്ഷികളുടെ അപ്പീലിലാണ് സുപ്രീംകോടതി തീര്‍പ്പു കല്‍പ്പിച്ചത്. 40 ദിവസം തുടര്‍ച്ചയായി നടന്ന വാദം കേള്‍ക്കലിനൊടുവിലാണ് അഞ്ചംഗ ഭരണഘടനാബെഞ്ച് വിധി റഞ്ഞത്.

ബാബറി മസ്ജിദിലേക്ക് 1934 മുതല്‍ മുസ്ലിങ്ങള്‍ക്ക് പ്രവേശനമുണ്ടായിരുന്നില്ലെന്നതായിരുന്നു നിര്‍മോഹി അഖാഡയുടെ കേസില്‍ പ്രധാന വാദം. ചരിത്രാതീതകാലംമുതലേ രാമജന്മഭൂമി തങ്ങളുടേതെന്നും മറ്റുള്ളവരുടെ ഭൂമിയില്‍ പള്ളി നിര്‍മ്മിക്കാന്‍ മുസ്ലിം നിയമങ്ങള്‍ അനുവദിക്കുന്നില്ലെന്നും അവര്‍ പറഞ്ഞു. ഏറ്റവും ചുരുങ്ങിയത് 1934-നു ശേഷമെങ്കിലും മുസ്ലിങ്ങളാരും അവിടേക്ക് പ്രവേശിക്കാന്‍ ശ്രമിച്ചിട്ടുപോലുമില്ലെന്നതായിരുന്നു പ്രധാന വാദം. മുസ്ലിങ്ങള്‍ വെള്ളിയാഴ്ചകളില്‍ മാത്രമാണ് പൊലീസ് സംരക്ഷണത്തോടെ നിസ്‌കാരം നടത്തിയിരുന്നത്. 1934 മുതല്‍ 1949 വരെ ഈ പ്രദേശം അഖാഡയുടെ മാത്രം ഉടമസ്ഥതയിലായിരുന്നു. ഉടമസ്ഥാവകാശം തെളിയിക്കാനുള്ള രേഖകളെല്ലാം 1982-ല്‍ നടന്ന കവര്‍ച്ചയില്‍ നഷ്ടപ്പെട്ടുവെന്നും പറഞ്ഞു. ഈ വാദം കോടതി അംഗീകരിച്ചില്ല. രേഖകള്‍ കവര്‍ച്ച ചെയ്തുവെന്ന വാദം അംഗീകരിച്ചെങ്കില്‍ അവര്‍ക്കും വസ്തുവില്‍ അവകാശം കിട്ടുമായിരുന്നു. ഉടമസ്ഥതാ വാദമൊന്നും അംഗീകരിക്കാതെ എല്ലാം കേന്ദ്ര സര്‍ക്കാരിനെ ഏല്‍പ്പിക്കുകയാണ് കോടതി.

1949 ഡിസംബര്‍ 16-ന് രാത്രിയാണ് രാംലല്ല ഉള്‍പ്പെടെയുള്ള പ്രതിഷ്ഠകള്‍ അവിടെ സ്ഥാപിച്ചത്. അതിനുചുറ്റുമുള്ള സ്ഥലങ്ങള്‍ നൂറുകണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പുതന്നെ അഖാഡയുടെ ഉടമസ്ഥതയിലായിരുന്നു. സീതാ രസോയി, ചബൂത്ര, ഭണ്ഡാര്‍ഗൃഹം എന്നിവയെല്ലാം അവിടെയുള്ളതാണ്. അതൊന്നും ഒരുകാലത്തും തര്‍ക്കത്തിന്റെ ഭാഗമായിട്ടില്ല. 1959 ഡിസംബര്‍ 29-ന്റെ കോടതിയുത്തരവില്‍ അതൊന്നും കണ്ടുകെട്ടിയിട്ടില്ല. അതുകൊണ്ടുതന്നെ തര്‍ക്കവിഷയം നടുമുറ്റമെന്ന് പറയുന്ന സ്ഥലത്തെ മുഖ്യക്ഷേത്രം മാത്രമാണെന്നും വാദിച്ചു. 1989-ല്‍ സുന്നി സെന്‍ട്രല്‍ വഖഫ് ബോര്‍ഡ് ഹര്‍ജി നല്‍കുന്നതുവരെ പുറത്തുള്ള സ്ഥലത്തിന്റെ (ഔട്ടര്‍ കോര്‍ട്യാഡ്) കാര്യത്തില്‍ ആരും തര്‍ക്കമുന്നയിച്ചിട്ടില്ലെന്നും കോടതിയില്‍ ഉയര്‍ത്തി. വിധി ഏതെങ്കിലും ഹിന്ദു കക്ഷിക്ക് അനുകൂലമാണെങ്കില്‍ പ്രതിഷ്ഠയില്‍ ആരാധന നടത്താനുള്ള അവകാശം അഖാഡയ്ക്ക് നല്‍കണമെന്നായിരുന്നു ആവശ്യം. തര്‍ക്ക സ്ഥലത്ത് രാമക്ഷേത്രം നിര്‍മ്മിച്ചാല്‍ ക്ഷേത്രപരിസരത്തിന്റെ ചുമതല നല്‍കണമെന്ന ആവശ്യവും തള്ളി.

സ്ഥലം ഹിന്ദു കക്ഷികള്‍ക്ക് ദീര്‍ഘകാലത്തേക്ക് പാട്ടത്തിന് നല്‍കണം. തര്‍ക്കസ്ഥലത്തിന് പുറത്ത് മുസ്ലിം കക്ഷികള്‍ക്ക് പള്ളി പണിയാന്‍ സര്‍ക്കാര്‍ സ്ഥലം അനുവദിക്കണമെന്നും നിര്‍ദ്ദേശിച്ചിരുന്നു. ഇതിലെ പാട്ടമെന്ന ആവശ്യങ്ങളും തള്ളി. 1934-ല്‍ ബാബറി മസ്ജിദ് ആക്രമിക്കുകയും '49-ല്‍ അതിക്രമിച്ചുകയറുകയും '92-ല്‍ പൊളിക്കുകയും ചെയ്ത ഹിന്ദുക്കള്‍ ഇപ്പോള്‍ അയോധ്യയിലെ തര്‍ക്കഭൂമിയില്‍ അവകാശമുന്നയിക്കുന്നുവെന്ന സുന്നി വാദവും തള്ളി കളഞ്ഞു. കേസില്‍ തീരുമാനമെടുക്കുമ്പോള്‍ ചരിത്രത്തെ പൂര്‍ണമായും വിശ്വസിക്കരുത്. സിവില്‍ കേസിനെ സംബന്ധിച്ചിടത്തോളം ചരിത്ര വസ്തുതകള്‍ക്ക് വലിയ സ്ഥാനമില്ല. മയിലിന്റെയും താമരയുടെയും ചിത്രമുണ്ടായിരുന്നു എന്നതുകൊണ്ട് അയോധ്യയിലെ തര്‍ക്കഭൂമിയില്‍ ക്ഷേത്രമുണ്ടായിരുന്നു എന്ന് വിശ്വസിക്കാനാവില്ലെന്നായിരുന്നു സുന്നികളുടെ വാദം.

ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബഞ്ചാണ് വിധി പ്രസ്താവിച്ചത്. ജസ്റ്റീസുമാരായ എസ്.എ ബോബ്ഡെ, ഡി.വൈ ചന്ദ്രചൂഡ്, അശോക് ഭൂഷണ്‍, അബ്ദുള്‍ നസീര്‍ എന്നിവരാണ് മറ്റ് ജഡ്ജിമാര്‍. ഭരണഘടനാ ബെഞ്ച് ഏകകണ്ഠമായാണ് വിധി പറഞ്ഞത്. രാവിലെ കൃത്യം പത്തരയ്ക്കു തുടങ്ങിയ വിധി പ്രസ്താവം മുക്കാല്‍ മണിക്കൂറോളം നീണ്ടു. വിശ്വാസത്തിന്റെ അടിസ്ഥാനത്തിലല്ല ചരിത്ര വസ്തുതകളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിലാണ് തീരുമാനമെന്നു സുപ്രീം കോടതി ചൂണ്ടിക്കാണിച്ചു. 64 ഏക്കറാണ് അയോധ്യയില്‍ ഉള്ളത്. ഇതില്‍ തര്‍ക്കഭൂമിക്കു പുറത്ത് അയോധ്യയില്‍ത്തന്നെ അഞ്ചേക്കര്‍ ഭൂമി അനുവദിക്കണമെന്നാണ് കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category