1 GBP = 91.30 INR                       

BREAKING NEWS

കളിയും ചിരിയും നിറഞ്ഞ വീട് നിശബ്ദമായത് വേദനയോടെ കണ്ടുനിന്ന് പൂന്തുറ കോളനി നിവാസികള്‍; അമ്മയുടെ കണ്ണൊന്ന് തെറ്റിയപ്പോള്‍ പിഞ്ചോമന നടന്നു നീങ്ങിയത് മരണത്തിലേക്കെന്ന് ഓര്‍ത്തില്ല; നെഞ്ചുപൊട്ടി കരഞ്ഞ് ജീനിന്റെ മാതാവ്; റോഡില്‍ വീണ പന്തെടുക്കാനിറങ്ങിയ ഒന്നരവയസുകാരന്‍ പിക്ക് അപ്പ് വാനിനടിയില്‍പ്പെട്ട ദാരുണ സംഭവം നാടിനെ കണ്ണീരിലാഴ്ത്തുമ്പോള്‍

Britishmalayali
kz´wteJI³

തിരുവനന്തപുരം: കളിയും ചിരിയും കൊഞ്ചലുമായി നിറഞ്ഞു നിന്ന വീട് ദുരന്തമുഖത്തിന് നേര്‍സാക്ഷിയായപ്പോള്‍ വിശ്വസിക്കാനാകാതെ നടുങ്ങി നില്‍ക്കുകയാണ് പൂന്തുറ ഐ.ഡി.പി കോളനി നിവാസികള്‍. ഇന്നലെ വൈകിട്ട് അഞ്ചിനാണ് കളിക്കുന്നതിനിടയില്‍ പന്തെടുക്കാന്‍ റോഡിലേക്കിറങ്ങിയ ഒന്നരവയസുകാരന്‍ പിക്ക് അപ്പ് വാന്‍ തട്ടി മരിച്ചത്. പൂന്തുറ മാര്‍ക്കറ്റിന് സമീപം ഐ.ഡി.പി കോളനിയില്‍ ജെറാള്‍ഡ് വിന്‍സെന്റ് പ്രമീള ദമ്പതികളുടെ ഇളയമകന്‍ ഒന്നരവയസുകാരന്‍ ജീന്‍ ജെറാള്‍ഡിനാണ് ദാരുണാന്ത്യം സംഭവിച്ചത്.

പ്രമീള വീടിനകത്ത് മൂന്ന് വയസുകാരന്‍ ജാന്‍ ജെറാള്‍ഡിനോപ്പം നില്‍ക്കുമ്പോഴാണ് സംഭവം അരങ്ങേറിയത്. അമ്മയുടെ ശ്രദ്ധയിലാണ് കുഞ്ഞ് നിന്നതെങ്കിലും കണ്ണി തെറ്റിയ വാക്കിനാണ് റോഡിലേക്ക് പോയ പന്തെടുക്കാനായി കുഞ്ഞ് റോഡിലേക്കിറങ്ങിയത്. റോഡിനോട് ചേര്‍ന്നുള്ള വീട്ടുമുറ്റം ആയതിനാല്‍ പിക്കപ്പ് വാന്‍ വന്നതും കുട്ടി റോഡിലേക്ക് ഇറങ്ങിയതും ഒരുമിച്ചതായിരുന്നു. മൂന്നു റോഡുകളും തിരിയുന്ന ജംങ്ഷനില്‍ മീന്‍ കയറ്റിയ വാന്‍ തിരിക്കുന്നതിനിടയിലാണ് അപകടം സംഭവിക്കുന്നത്.

വാഹനത്തിന് മുന്നില്‍ കുനിഞ്ഞു നിന്ന കുട്ടിയെ കാണാതെ ഡ്രൈവര്‍ വാഹനം മുന്നോട്ടെടുക്കുകയും ചെയ്തു. ഇതോടെ ടയറിനിടയില്‍ കുഞ്ഞ് കുടുങ്ങുകയും ചെയ്തു. കുഞ്ഞിന്റെ കരച്ചില്‍ കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ വാഹനം നിര്‍ത്താന്‍ ഡ്രൈവറോട് ആവശ്യപ്പെടുകയും ചെയ്തു. ഇതോടെ നാട്ടുകാര്‍ കുഞ്ഞിനെ പുറത്തെടുത്ത് ഇഉടന്‍ തന്നെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. പിക്ക് അപ്പ് ഡ്രൈവര്‍ പൂന്തുറ സ്വദേശിയായ സിബിനെ നാട്ടുകാര്‍ പൊലീസിന് കൈമാറുകയുമായിരുന്നു.

കുഞ്ഞ് മരിച്ച വിവരം വിശ്വസിക്കാനാവാതെ കരയുകയാണ് വീട്ടുകാരും അയല്‍ക്കാരും. മാതാവിന്റൈ കണ്ണൂനീരിനെ പിടിച്ചു നിര്‍ത്താന്‍ അയല്‍വാസികള്‍ക്കും സാധിക്കുന്നില്ല. തന്റെ കണ്ണ് തെറ്റിയപ്പോള്‍ പിഞ്ചോമന മരണത്തിലേക്ക് പോയത് അറിഞ്ഞതോടെ മാതാവ് അബോധാവസ്ഥയിലായി.

നാട്ടുകാര്‍ ആശ്വസിപ്പിച്ച കൂടെയുണ്ടെങ്കിലും ജീവനറ്റ അവസ്ഥയിലാണ് ഈ മാതാപിതാക്കള്‍. മിനിറ്റുകള്‍ക്കു മുമ്പ് കളിച്ചുകൊണ്ടിരുന്ന കുഞ്ഞിനെ നാട്ടുകാരില്‍ പലരും കണ്ടതാണ്. പന്തിനു പിന്നാലെ ജീന്‍ നടന്നുനീങ്ങിയത് മരണത്തിലേക്കായിരുന്നു എന്ന് കരുതിയില്ലെന്ന് അയല്‍ വാസികളുടെ പ്രതികരണം.

ഇതേസമയം സംഭവസ്ഥലത്ത് മറ്റാരും ഉണ്ടായിരുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു. റോഡില്‍ കുട്ടി നില്‍ക്കുന്നകാര്യം ഡ്രൈവറുടെ ശ്രദ്ധയില്‍ പതിഞ്ഞിരുന്നില്ല. കുട്ടിയുള്ള കാര്യമറിയാതെയാണ് ഡ്രൈവര്‍ വാഹനം മുന്നോട്ടെടുത്തത്. ഒരുപക്ഷേ, റോഡില്‍ ആളുകള്‍ ഉണ്ടായിരുന്നെങ്കില്‍ കുട്ടിയെ മാറ്റുകയോ ഡ്രൈവറെ തടയുകയോ ചെയ്യുമായിരുന്നെന്ന് സമീപവാസികള്‍ പറയുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category