1 GBP = 93.10 INR                       

BREAKING NEWS

ചരിത്ര വിധിയെന്ന് രാജ്നാഥ് സിങ്; സമാധാനവും ശാന്തതയും നിലനിര്‍ത്താന്‍ പൊതുജനങ്ങളോട് അഭ്യര്‍ത്ഥിക്കുന്നതായും മന്ത്രി; വിധി ബഹുമാനിച്ച് അംഗീകരിക്കണമെന്ന് കേരളാ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍; വിധിയില്‍ തൃപ്തരല്ല എങ്കിലും അംഗീകരിക്കുന്നുവെന്ന് സുന്നി വഖഫ് ബോര്‍ഡ്; റിവ്യൂ ഹര്‍ജി നല്‍കുമെന്ന് മുസ്ലിം വ്യക്തിനിയമ ബോര്‍ഡ്; വിധി ഉള്‍ക്കൊണ്ട് സമാധാനത്തിന് എല്ലാവരും സഹകരിക്കണമെന്ന് കേരള മുഖ്യമന്ത്രി; കരുതലോടെ പ്രതികരിച്ച് രാഷ്ട്രീയ പാര്‍ട്ടികളും

Britishmalayali
kz´wteJI³

ഡല്‍ഹി: അയോധ്യകേസിലെ വിധിയില്‍ സമ്മിശ്ര പ്രതികരണങ്ങളുമായി നേതാക്കളും സംഘടനകളും. ചരിത്ര വിധിയെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. സമാധാനവും ശാന്തതയും നിലനിര്‍ത്താന്‍ പൊതുജനങ്ങളോട് അഭ്യര്‍ത്ഥിക്കുന്നതായും രാജ്നാഥ് സിങ് പ്രതികരിച്ചു. വര്‍ഷങ്ങള്‍ നീണ്ടുനിന്ന അയോധ്യ കേസില്‍ നിര്‍ണായക വിധിയാണ് സുപ്രീം കോടതിയില്‍ നിന്നും ഉണ്ടായത്. തര്‍ക്കഭൂമിയില്‍ ക്ഷേത്രം പണിയാമെന്നും മുസ്ലിംകള്‍ക്ക് പകരം ഭൂമി നല്‍കാമെന്നുമുള്ള വിധിയാണ് കോടതി പ്രസ്താവിച്ചത്.

അതേസമയം തര്‍ക്കഭൂമി ഏതെങ്കിലും കക്ഷികള്‍ക്ക് വിട്ടുകൊടുക്കില്ലെന്നും കേന്ദ്രസര്‍ക്കാര്‍ രൂപീകരിക്കുന്ന ട്രസ്റ്റിന് കീഴിലാകും ക്ഷേത്രം പണിയേണ്ടതെന്നുമാണ് സുപ്രീംകോടതി വിധിയില്‍ വ്യക്തമാക്കി. അലഹബാദ് ഹൈക്കോടതിയുടെ വിധി സുപ്രീം കോടതി പൂര്‍ണമായും തള്ളിയ കോടതി ക്രമസമാധാനം ഉറപ്പുവരുത്തണമെന്നും അതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം കേന്ദ്രസര്‍ക്കാരിനാണെന്നും വ്യക്തമാക്കി.

ചരിത്ര വിധി അംഗീകരിക്കാന്‍ എല്ലാവരും തയ്യാറാകണമെന്ന് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ . രാജ്യത്തെ പരമോന്നത നീതിപീഠമാണ് അയോധ്യ വിധി പുറപ്പെടുവിച്ചത്. അത് അംഗീകരിക്കാനും നടപ്പാക്കാനും എല്ലാവര്‍ക്കും ബാധ്യതയും ഉത്തരവാദിത്തവും ഉണ്ടെന്നും കേരളാ ഗവര്‍ണര്‍ പ്രതികരിച്ചു.

സുപ്രീം കോടതി വിധിയില്‍ തൃപ്തരല്ല എങ്കിലും അംഗീകരിക്കുന്നുവെന്ന് സുന്നി വഖഫ് ബോര്‍ഡ് പ്രതികരിച്ചു. രാംലല്ല, നിര്‍മോഹി അഖാഡ, സുന്നി വഖഫ് ബോര്‍ഡ് എന്നീ മൂന്ന് കക്ഷികളുടെ ഹര്‍ജിയിലാണ് കോടതി വിധി പറഞ്ഞത്. മൂന്ന് കക്ഷികള്‍ക്ക് തുല്യമായി വീതിച്ചുനല്‍കാനുള്ള 2010ലെ അലഹാബാദ് ഹൈക്കോടതി വിധിക്കെതിരായ അപ്പീലുകളിലാണ് പരിഗണിച്ചത്. 40 ദിവസം നീണ്ട അന്തിമവാദത്തിന് ശേഷമാണ് വിധി വന്നത്.വിധി മാനിക്കുന്നു, റിവ്യൂ ഹര്‍ജി നല്‍കുമെന്ന് മുസ്ലിം വ്യക്തിനിയമ ബോര്‍ഡും പ്രതികരിച്ചു.

അയോധ്യ വിധി ഉള്‍ക്കൊള്ളാന്‍ എല്ലാവരും തയ്യാറാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സമാധാനം നിലനിര്‍ത്താന്‍ എല്ലാവരും സഹകരിക്കണം, പൊലീസ് പൂര്‍ണ ജാഗ്രത പാലിക്കുന്നുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.അതേസമയം വിധിയുടെ പശ്ചാത്തലത്തിലെ സുരക്ഷ വിലയിരുത്താന്‍ ഡിജിപി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സുപ്രീംകോടതി വിധിയെ മാനിക്കുന്നുവെന്ന് മുസ്ലിം ലീഗും വ്യക്തമാക്കിയിരുന്നു. പൂര്‍ണരൂപം കിട്ടിയതിനുശേഷം തുടര്‍നടപടിയെന്നും പാണക്കാട് ശിഹാബ് തങ്ങള്‍ പറഞ്ഞു.

എല്ലാവരും സുപ്രീം കോടതിയുടെ വിധി അംഗീകരിക്കണമെന്നാവശ്യപ്പെട്ട അദ്ദേഹം വിധിയുടെ പേരില്‍ ഇനി പ്രകോപനങ്ങള്‍ ഉണ്ടാകരുതെന്നും ആവശ്യപ്പെട്ടു. മുസ്ലിം ലീഗ് നേതൃയോഗം തിങ്കളാഴ്ച പാണക്കാട്ട് ചേരും. അയോധ്യ വിധി അംഗീകരിക്കുന്നുവെന്ന് കാന്തപുരം എ.പി.അബൂബക്കര്‍ മുസലിയാര്‍ പറഞ്ഞു.വിജയിച്ചവരും പരാജയപ്പെട്ടവരും പ്രശ്നങ്ങള്‍ ഉണ്ടാക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അയോധ്യതര്‍ക്കഭൂമിയില്‍ ക്ഷേത്രം നിര്‍മ്മിക്കാം എന്നതാണ് വിധി. അതിന്റെ അവകാശം കേന്ദ്ര സര്‍ക്കാര്‍ രൂപീകരിക്കുന്ന ട്രസ്റ്റിന് നല്‍കും. മുസ്ലിം പള്ളി നിര്‍മ്മിക്കാന്‍ സുന്നി വഖഫ് ബോര്‍ഡിന് തര്‍ക്കഭൂമിക്ക് പുറത്ത് അഞ്ചേക്കര്‍. തര്‍ക്കഭൂമിയില്‍ അവകാശം തെളിയിക്കാന്‍ സുന്നി വഖഫ് ബോര്‍ഡിനായില്ല. രാം ചബൂത്രയിലും സീത രസോയിലും ഹൈന്ദവപൂജ നടത്തിയതിന് തെളിവുണ്ട്. ആര്‍ക്കിയോളജിക്കല്‍ റിപ്പോര്‍ട്ട് ഉദ്ധരിച്ച് കോടതി, ക്ഷേത്രാവശിഷ്ടങ്ങള്‍ കണ്ടെത്തി.

നിര്‍മോഹി അഖാഡയുടെ ഹര്‍ജിക്ക് നിയമസാധുതയില്ല, അപ്രസക്തമായി. രാമജന്മഭൂമിക്കല്ല ശ്രീരാമദേവനാണ് നിയമവ്യക്തിത്വം, രാംലല്ലയുടെ വാദം പ്രസക്തമെന്നും കോടതി പറഞ്ഞു.അയോധ്യക്കേസില്‍ ഏകകണ്ഠനെയാണ് അഞ്ച് ജഡ്ജിമാരും വിധി പറഞ്ഞത്. വിധി ഏകകണ്ഠമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ഭരണഘടന ഉറപ്പുനല്‍കുന്ന തുല്യതയും മതേതരത്വവും ഉയര്‍ത്തിപ്പിടിക്കും. വിശ്വാസം അംഗീകരിക്കുമെന്ന് കോടതി പറഞ്ഞു. ഭക്തരുടെ വിശ്വാസം അംഗീകരിക്കാതിരിക്കാന്‍ കോടതിക്കാവില്ല.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category