1 GBP = 93.10 INR                       

BREAKING NEWS

പാനിപ്പത്ത് യുദ്ധത്തില്‍ ഇബ്രാഹിം ലോധിയെ ബാബര്‍ പരാജയപ്പെടുത്തിയത് 1526ല്‍; യുദ്ധ വിജയത്തിന്റെ സ്മരണയ്ക്ക് പള്ളി പണിതത് കമാന്‍ഡറായ മിര്‍ ബാഖി; തര്‍ക്കവുമായി നിര്‍മോഹി അഖാഡ എത്തിയത് 1853ല്‍; സ്വാതന്ത്ര്യം ലഭിക്കുന്നതിന് തൊട്ട് മുമ്പ് വിഷയം സജീവമാക്കിയത് അഖില ഭാരതീയ രാമായണ മഹാസഭയും; മതേതര മൂല്യങ്ങള്‍ തകര്‍ത്ത് വിഗ്രഹം സ്ഥാപിക്കലും പള്ളി തകര്‍ക്കലും: മധ്യസ്ഥത പൊളിഞ്ഞപ്പോള്‍ രാജ്യത്തെ ഒന്നിപ്പിക്കുന്ന വിധിയുമായി സുപ്രീംകോടതി; അയോധ്യ ചരിത്രത്തിന്റെ നാള്‍വഴിയിലൂടെ

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: ഐക്യകണ്‌ഠേനയുള്ള വിധിന്യായം വഴി അയോധ്യയിലെ തര്‍ക്കഭൂമി ഒരു ട്രസ്റ്റിനു കൈമാറാനുള്ള സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ വിധി വരുമ്പോള്‍ അവസാനമാകുന്നത് ഒന്നര നൂറ്റാണ്ടിലേറെ നീളുന്ന തര്‍ക്കങ്ങള്‍ക്കും നിയമപോരാട്ടങ്ങള്‍ക്കും. കൃത്യമായി പറഞ്ഞാല്‍ 1528 പാനിപ്പത്ത് യുദ്ധവിജയത്തിന്റെ സ്മരണയ്ക്കായാണ് ബാബറിന്റെ നിര്‍ദ്ദേശപ്രകാരം കമാന്‍ഡറായിരുന്ന മിര്‍ ബാഖി തര്‍ക്കഭൂമിയില്‍ പള്ളിപണിയുന്നത്. അതിനു ശേഷം മൂന്നു നൂറ്റാണ്ട് കഴിഞ്ഞാണ് ഹിന്ദുക്കളിലെ ഒരു വിഭാഗമായ നിര്‍മോഹി അഖാഡ ശ്രീരാമ ക്ഷേത്ര പ്രശ്നം ഉയര്‍ത്തിക്കാട്ടി മുന്നോട്ടു വരുന്നത്. ഇതോടെയാണ് സംഘര്‍ഷത്തിനും അരങ്ങൊരുങ്ങുന്നത്.

1885-ല്‍ തര്‍ക്കഭൂമിയില്‍ ക്ഷേത്രം പണിയാന്‍ അനുമതിതേടി മഹന്ത് രഘുബീര്‍ ഫൈസാബാദ് കോടതിയില്‍ ഹര്‍ജി നല്‍കിയെങ്കിലും അത് കോടതി തള്ളിക്കളയുകയായിരുന്നു. അത് കഴിഞ്ഞു പിന്നെയും അര നൂറ്റാണ്ടു കഴിഞ്ഞാണ് അഖില ഭാരതീയ രാമായണ മഹാസഭ തര്‍ക്കഭൂമിയുടെ അവകാശമാവശ്യപ്പെട്ട് പ്രക്ഷോഭം തുടങ്ങിയത്. ഇതോടെയാണ് തര്‍ക്കഭൂമിയുടെ പ്രശ്നം ദേശീയ മുഖ്യധാരയിലേക്ക് വന്നത്. പിന്നീടങ്ങോട്ട് നടന്നത് രക്തരൂക്ഷിതമായ പോരാട്ടങ്ങളും അതിനു ആനുപാതികമായി വന്ന നിയമപോരാട്ടങ്ങളുമായിരുന്നു. അതിനെല്ലാം അന്ത്യം കുറിച്ചാണ് ഇപ്പോള്‍ തര്‍ക്കഭൂമി ഒരു ട്രസ്റ്റിനു കൈമാറാനുള്ള സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ വിധി വന്നിരിക്കുന്നത്, തര്‍ക്കഭൂമിയില്‍ ക്ഷേത്രം പണിയാനുള്ള പദ്ധതി ആവിഷ്‌കരിക്കാന്‍ നേരിട്ടുള്ള നിര്‍ദ്ദേശമാണ് കോടതി കേന്ദ്രത്തിന് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

തര്‍ക്കഭൂമിക്ക് പുറത്ത് പള്ളി പണിയുന്നതിനായി അഞ്ച് ഏക്കര്‍ പ്രത്യേക സ്ഥലം അനുവദിക്കാനും അഞ്ചംഗ ഭരണഘടനാ ബെഞ്ച് വിധിച്ചു. വിധിയുമായി ബന്ധപ്പെട്ടു പ്രശ്നങ്ങള്‍ നടമാടാതിരിക്കാന്‍ കര്‍ശനമായ സുരക്ഷയാണ് രാജ്യത്ത് നിലനില്‍ക്കുന്നത്. കേരളമടക്കമുള്ള പല സംസ്ഥാനങ്ങളിലും സംഘര്‍ഷ പ്രദേശങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുമുണ്ട്. സമാധാനവും ഐക്യവും നിലനിര്‍ത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനവും വന്നിട്ടുണ്ട്. വിധി ആരുടെയും വിജയമോ പരാജയമോ അല്ലെന്നാണ് പ്രധാനമന്ത്രിയുടെ പ്രതികരണം.

1526- 2019 അയോധ്യയുടെ ചരിത്ര വഴികള്‍ ഇങ്ങനെ:
 • 1526 മുഗള്‍സാമ്രാജ്യ സ്ഥാപകനായ ബാബര്‍ ഇന്ത്യയിലേക്ക് . ഒന്നാം പാനിപ്പത്ത് യുദ്ധത്തില്‍ ഇബ്രാഹിം ലോധിയെ പരാജയപ്പെടുത്തി.
 • 1528 പാനിപ്പത്ത് യുദ്ധവിജയത്തിന്റെ സ്മരണയ്ക്കായി ബാബറിന്റെ നിര്‍ദ്ദേശപ്രകാരം അദ്ദേഹത്തിന്റെ കമാന്‍ഡറായ മിര്‍ ബാഖി ബാബറി മസ്ജിദ് പണികഴിപ്പിച്ചു.
 • 1853 അയോധ്യയിലുണ്ടായ ശ്രീരാമക്ഷേത്രം തകര്‍ത്താണ് മുഗളന്മാര്‍ പള്ളി സ്ഥാപിച്ചതെന്ന് ഹിന്ദുക്കളിലെ ഒരു വിഭാഗമായ നിര്‍മോഹി അഖാഡ അവകാശപ്പെട്ടു. ബാബറി മസ്ജിദ് തര്‍ക്കവുമായി ബന്ധപ്പെട്ട് ഹിന്ദു-മുസ്ലിം സംഘര്‍ഷത്തിന് തുടക്കം
 • 1885 തര്‍ക്കഭൂമിയില്‍ ക്ഷേത്രം പണിയാന്‍ അനുമതിതേടി മഹന്ത് രഘുബീര്‍ ഫൈസാബാദ് കോടതിയില്‍ നല്‍കിയ ഹര്‍ജി തള്ളി.
 • 1946 അഖില ഭാരതീയ രാമായണ മഹാസഭ തര്‍ക്കഭൂമിയുടെ അവകാശമാവശ്യപ്പെട്ട് പ്രക്ഷോഭം തുടങ്ങി.
 • 1949 മസ്ജിദിനകത്ത് കാണപ്പെട്ട ശ്രീരാമന്റെയും സീതയുടെയും വിഗ്രഹങ്ങള്‍ നീക്കംചെയ്യാനുള്ള ശ്രമം കോടതി തടഞ്ഞു.
 • 1950 മസ്ജിദിലെ വിഗ്രഹങ്ങളില്‍ ആരാധന നടത്താന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് ഗോപാല്‍ സിംല വിശാരദ്, പരംഹംസ രാമചന്ദ്രദാസ് എന്നിവര്‍ ഫൈസാബാദ് കോടതിയില്‍
 • 1959 തര്‍ക്കഭൂമിയില്‍ അവകാശമുന്നയിച്ച് നിര്‍മോഹി അഖാഡ കോടതിയെ സമീപിച്ചു.
 • 1981 അവകാശത്തര്‍ക്കത്തില്‍ ഉത്തര്‍പ്രദേശിലെ സുന്നി സെന്‍ട്രല്‍ വഖഫ് ബോര്‍ഡും കോടതിയില്‍
 • 1986 ഫെബ്രുവരി 01-തര്‍ക്കഭൂമി ഹിന്ദുക്കള്‍ക്ക് ആരാധനയ്ക്കായി തുറന്നുകൊടുക്കാന്‍ കീഴ്കോടതിയുടെ ഉത്തരവ്
 • 1989 നവംബര്‍ 09-തര്‍ക്കഭൂമിയില്‍ വിശ്വഹിന്ദു പരിഷത്ത് രാമക്ഷേത്രത്തിന് തറക്കല്ലിട്ടു
 • 1990 സെപ്റ്റംബര്‍-രാമക്ഷേത്രനിര്‍മ്മാണത്തിന് പിന്തുണതേടി എല്‍.കെ. അദ്വാനിയുടെ രഥയാത്ര, പലയിടങ്ങളിലും സംഘര്‍ഷം
 • 1991 ഉത്തര്‍പ്രദേശില്‍ ബിജെപി. അധികാരത്തില്‍, മസ്ജിദിനോടു ചേര്‍ന്നുള്ള വഖഫ് ബോര്‍ഡിന്റെ 2.77 ഏക്കര്‍ യു.പി. സര്‍ക്കാര്‍ ഏറ്റെടുത്തു.
 • 1992 ഡിസംബര്‍ 06-അയോധ്യയില്‍ വി.എച്ച്.പി. റാലി, വൈകീട്ടോടെ കാര്‍സേവ പ്രവര്‍ത്തകര്‍ ബാബറി മസ്ജിദ് പൊളിച്ചു. രാജ്യമെങ്ങും സംഘര്‍ഷം. രണ്ടായിരത്തിലേറെപ്പേര്‍ കൊല്ലപ്പെട്ടു
 • 1992 ഡിസംബര്‍ 16- ബാബറി മസ്ജിദ് പൊളിക്കല്‍ അന്വേഷിക്കാന്‍ ലിബര്‍ഹാന്‍ കമ്മിഷനെ നിയോഗിച്ചു
 • 1994 ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് തീരുമാനമാകുന്നതുവരെ തത്സ്ഥിതി തുടരാന്‍ സുപ്രീംകോടതി ഉത്തരവ്
 • 2002 ഏപ്രില്‍: ഉടമസ്ഥാവകാശം സംബന്ധിച്ച നാലുകേസും അലഹാബാദ് ഹൈക്കോടതിയുടെ പരിഗണനയില്‍
 • 2010 സെപ്റ്റംബര്‍ 30- തര്‍ക്കഭൂമി ഹിന്ദുക്കള്‍ക്കും മുസ്ലിങ്ങള്‍ക്കും നിര്‍മോഹി അഖാഡയ്ക്കും മൂന്നായി വിഭജിക്കാന്‍ അലഹാബാദ് ഹൈക്കോടതിയുടെ ചരിത്രവിധി
 • 2011 മെയ് ഒമ്പത്-അലഹാബാദ് ഹൈക്കോടതി വിധി സുപ്രീംകോടതി സ്റ്റേ ചെയ്തു
 • 2017 മാര്‍ച്ച്- കേസ് കോടതിക്കുപുറത്ത് ഒത്തുതീര്‍ക്കാന്‍ സുപ്രീംകോടതിയുടെ അന്നത്തെ ചീഫ് ജസ്റ്റിസ് ജെ.എസ്. ഖേഹറിന്റെ നിര്‍ദ്ദേശം
 • 2018 ഫെബ്രുവരി- സുപ്രീംകോടതി സിവില്‍ അപ്പീലുകള്‍ കേള്‍ക്കാന്‍ തുടങ്ങി
 • 2018 ജൂലായ് 20 -സുപ്രീംകോടതി വിധി പറയുന്നത് മാറ്റിവെച്ചു
 • 2019 ജനുവരി എട്ട്-കേസ് കേള്‍ക്കാന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ നേതൃത്വത്തില്‍ അഞ്ചംഗ ഭരണഘടനാബെഞ്ചുണ്ടാക്കി
 • 2019 ജനുവരി 29-തര്‍ക്കഭൂമിയില്‍നിന്ന് പിടിച്ചെടുത്ത 67 ഏക്കര്‍ ഭൂമി ഉടമസ്ഥര്‍ക്ക് തിരിച്ചുനല്‍കണമെന്നാവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍
 • 2019 ഫെബ്രുവരി 26 - കേസില്‍ മധ്യസ്ഥതയ്ക്ക് കോടതി
 • 2019 മാര്‍ച്ച് എട്ട്- മുന്‍ ജഡ്ജി എഫ്.എം. കലീഫുള്ള, ശ്രീ ശ്രീ രവിശങ്കര്‍, മദ്രാസ് ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ ശ്രീരാം പഞ്ചു എന്നിവരുള്‍പ്പെടുന്ന മൂന്നംഗ മധ്യസ്ഥസമിതിക്ക് സുപ്രീംകോടതി രൂപംനല്‍കി.
 • 2019 മെയ് 10-മധ്യസ്ഥ സമിതി കോടതിയില്‍ അന്തിമറിപ്പോര്‍ട്ട് നല്‍കി
 • 2019 ഓഗസ്റ്റ് 06 -കേസില്‍ സുപ്രീംകോടതി വിചാരണ തുടങ്ങി, ഒക്ടോബര്‍ 18-നുമുമ്പ് വിചാരണ തീര്‍ക്കാന്‍ കോടതി
 • 2019 ഒക്ടോബര്‍ 14 - അയോധ്യയില്‍ ഡിസംബര്‍ പത്തുവരെ യു.പി. സര്‍ക്കാര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു
 • 2019 ഒക്ടോബര്‍ 16-വിചാരണ പൂര്‍ത്തിയായി
 • 2019 നവംബര്‍ 09- അയോധ്യാവിധി-തര്‍ക്കഭൂമിഒരു ട്രസ്റ്റിനു കൈമാറണം. തര്‍ക്കഭൂമിക്ക് പുറത്ത് പള്ളി പണിയാന്‍ അഞ്ചേക്കര്‍ സ്ഥലം അനുവദിക്കണം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category