1 GBP = 91.30 INR                       

BREAKING NEWS

അന്ത്യത്താഴ ചിത്രത്തില്‍ യേശുവിനെ കറുത്ത മനുഷ്യനായി ചിത്രീകരിച്ചു; 12 ശിഷ്യന്മാരുമൊത്തുള്ള യേശു ക്രിസ്തുവിന്റെ ചിത്രത്തിന് വെടിയേറ്റു: പള്ളിയില്‍ തൂക്കിയ ചിത്രത്തിന് വെടിയേറ്റതെങ്ങിനെ എന്ന് അറിയാതെ പള്ളി വികാരി

Britishmalayali
kz´wteJI³

ലണ്ടന്‍: യേശുവിനെ കറുത്ത മനുഷ്യനായി ചിത്രീകരിച്ച ചിത്രത്തിന് വെടിയേറ്റു. കോട്ട്സ്വേള്‍ഡ്സിലെ സെന്റ് ജോര്‍ജ് പള്ളിയിലുണ്ടായിരുന്ന ചിത്രത്തിനാണ് വെടിയേറ്റത്. യേശുവും 12 ശിഷ്യന്മാരും കൂടി അന്ത്യത്താഴം കഴിക്കുന്ന ചിത്രമാണ് ആരോ വെടിവെച്ചത്. എയര്‍ റൈഫില്‍ ഉപയോഗിച്ചാണ് ചിത്രത്തിന് നേര്‍ക്ക് വെടിയുതിര്‍ത്തത്. ആര്‍ട്ടിസ്റ്റ് ലോണാ മേ വേഡ്സ് വര്‍ത്തിന്റെതാണ് ചിത്രം. ഷെഫീല്‍ഡില്‍ നടക്കുന്ന എക്സിബിഷനില്‍ പ്രദര്‍ശിപ്പിക്കാനായി ചിത്രം പാക്ക് ചെയ്യുന്നതിനിടെയാണ് വെടിയേറ്റ പാടുകള്‍ ലോണയുടെ ശ്രദ്ധയില്‍ പെടുന്നത്.

ചിത്രത്തില്‍ കൈയുടെ അരികത്തായി യേശുവിന് റോമന്‍ പട്ടാളക്കാരന്റെ കുത്തേറ്റ സ്ഥലത്തിനടുത്തായാണ് വെടിയേറ്റിരിക്കുന്നത്. തന്റെ ചിത്രത്തോട് ഇത്ര മോശമായി ആരും പ്രതികരിക്കുമെന്ന് കരുതിയില്ലെന്ന് ലോണ പറഞ്ഞു. എന്നാല്‍ ആരാണ് ചിത്രത്തിന് നേരെ വെടിയുതിര്‍ത്തതെന്ന് വ്യക്തമല്ല. അലൂമിനിയം ഷീറ്റില്‍ പെയിന്റ് ചെയ്ത ചിത്രം പള്ളിയുടെ അകത്താണ് തൂക്കിയിരുന്നത്.

എന്നാല്‍ പള്ളിയില്‍ തൂക്കിയ ചിത്രത്തിന് എങ്ങനെയാണ് വെടിയേറ്റതെന്ന് അറിയില്ലെന്ന് പള്ളി വികാരി അറിയിച്ചു. ഇനിയും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സുരക്ഷ ശക്തമാക്കുമെന്നും വികാരി അറിയിച്ചു. ശനിയാഴ്ച ഷെഫീല്‍ഡില്‍ തുടങ്ങുന്ന ഗ്രേവ്സ് ഗാലറി എക്സിബിഷനില്‍ പ്രദര്‍ശിപ്പിക്കാനായി ചിത്രം എടുത്തപ്പോഴാണ് വെടിയേറ്റ പാട് ശ്രദ്ധയില്‍ പെടുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category