1 GBP = 92.00 INR                       

BREAKING NEWS

ചരിത്ര വിധി പ്രസ്താവിച്ച സുപ്രീംകോടതിയിലെ അഞ്ചംഗ ബഞ്ച് ഇനി ചരിത്രത്താളുകളില്‍ മായാത്ത പേരുകള്‍; നീണ്ടവര്‍ഷത്തെ നിയമയുദ്ധത്തിന് ശേഷം രാമജന്മഭൂമികേസില്‍ വിധി പ്രസ്താവിക്കുമ്പോള്‍ ആകാംശയോടെ കാത്തിരുന്നത് ഇന്ത്യയിലെ ജനങ്ങളും; 40 ദിവസത്തെ വാദപ്രതിവാദത്തിനൊടുവിലെ മാരിത്തോണ്‍ വിധിപ്രസ്താവന ഉദ്യോഗജനകമായി; ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്കൊപ്പം ചരിത്രവിധി പറഞ്ഞ അഞ്ചംഗ ബഞ്ചിലെ ജഡ്ജിമാര്‍ ഇവരാണ്

Britishmalayali
kz´wteJI³

തിരുവനന്തപുരം: കാത്തിരിപ്പിനും ഹൃദയമിടിപ്പിനും ഒടുവിലാണ് ഇന്ന് അയോധ്യകേസില്‍ സുപ്രീം കോടതി വിധി വന്നത്. രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ അഞ്ചംഗ സുപ്രീംകോടതി ബെഞ്ചിന്റെ വിധി രാജ്യം മുഴുവന്‍ ഏറ്റെടുത്തു കഴിഞ്ഞു. രാവിലെ പത്ത് മുപ്പതിന് തുടങ്ങിയ വിധി പ്രസ്തവകള്‍ നീണ്ടു നിന്നത് രണ്ടരമണിക്കൂറാണ്. വിധിക്ക് പിന്നിലെ അഞ്ച് ജഡ്ജിമാരാണ്. സുപ്രീംകോടതി വിധി പ്രസ്താവിച്ചത് തിങ്ങിനിറഞ്ഞ കോടതിയെ സാക്ഷി നിര്‍ത്തിയായിരുന്നു. സംഭവബഹുലവും നാടകീയവുമായ 40 ദിവസത്തെ വാദപ്രതിവാദത്തിനൊടുവിലാണ് വിധി പറഞ്ഞപ്പോള്‍ രാജ്യത്തെ രാഷ്ട്രീയകക്ഷികളും വിധിയെ ഐക്യകണ്ഠേന സ്വാഗതം ചെയ്തു. മതേതര മൂല്യങ്ങള്‍ ഉയര്‍ത്തി പിടിച്ചാണ് കോടതിയുടെ വിധി പ്രസ്താവം.


രാമജന്മഭൂമി ഹിന്ദുക്കള്‍ക്ക് വിട്ട് നല്‍കിയും സുന്നി വക്കഹ് ബോര്‍ഡിന്റെ ആവശ്യങ്ങളെ മാന്യമായി പരിഗണിച്ചുമായിരുന്നു വിധി പ്രസ്താവിച്ചത്. ക്ഷേത്രം നിര്‍മ്മിക്കാനായി രൂപീകരിക്കാനായി ട്രസ്റ്റ് രൂപീകരിക്കണമെന്നും കേസിലെ കക്ഷിയായ നിര്‍മോഹി അഖാഡയ്ക്ക് പ്രാതിനിധ്യം നല്‍കണമെന്നും വിധി പറയുന്നു. കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക ട്രസ്റ്റ് രൂപീകരിച്ച് രാമക്ഷേത്രം നിര്‍മ്മിക്കണം. ക്ഷേത്രം നിര്‍മ്മിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ മൂന്ന് മാസത്തിനകം ട്രസ്റ്റ് രൂപീകരിക്കണം. എന്നിവയൊക്കെയാണ് വിധിയിലെ സുപ്രധാന ഉള്ളടക്കം.

ചീഫ് ജസ്റ്റിസിനു പുറമേ ജസ്റ്റിസുമാരായ എസ്.എ. ബോബ്‌ഡെ, ഡി.വൈ. ചന്ദ്രചൂഡ്, അശോക് ഭൂഷണ്‍, എസ്.എ. നസീര്‍ എന്നിവരടങ്ങുന്ന ബെഞ്ചാണ് വിധി പ്രസ്താവം നടത്തിയത്. എല്ലാവര്‍ക്കും ഒരേ മനസ്സായിരുന്നു. അതുകൊണ്ട് തന്നെ ഒറ്റ വിധിയില്‍ എല്ലാം ഒതുങ്ങി. മതേതര മൂല്യങ്ങള്‍ ഉയര്‍ത്തി പിടിച്ചാണ് കോടതിയുടെ വിധി പ്രസ്താവം. ചരിത്രവിധിയുടെഭാഗമായ സുപ്രീംകോടതിയുടെ ആ അഞ്ചംഗ ബഞ്ചിലുള്‍പ്പെട്ട ജഡ്ജിമാരെ പരിചയപ്പെടാം.

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്
അസമില്‍ നിന്നുള്ള രഞ്ജന്‍ ഗോഗോയ് വടക്കുകിഴക്കന്‍ മേഖലയില്‍ നിന്നും ഇന്ത്യന്‍ ജൂഡീഷ്യറിയുടെ പരമോന്നത സ്ഥാനം വഹിക്കുന്ന ആദ്യ വ്യക്തിയാണ്. 2018 ഒക്ടോബറിലാണ് അദ്ദേഹം സ്ഥാനമേല്‍ക്കുന്നത്. ഗുവാഹത്തി ഹൈക്കോടതിയില്‍ പ്രാക്ടീസ് ചെയ്ത അദ്ദേഹം 2001 ഫെബ്രുവരി 28 ന് സ്ഥിരം ജഡ്ജിയായി. ശേഷം പഞ്ചാബ്/ഹരിയാന ഹൈക്കോടതിയിലേക്ക് സ്ഥലംമാറ്റം ലഭിച്ചു. അവിടെ അദ്ദേഹം ചീഫ് ജസ്റ്റിസ് സ്ഥാനത്തേക്കുയര്‍ന്നു. 2012 ലാണ് അദ്ദേഹം സുപ്രീംകോടതിയിലെത്തിയത്.
തന്റെ കരിയറില്‍ സുപ്രധാനമായ നിരവധി കേസുകള്‍ അദ്ദേഹം കൈകാര്യം ചെയ്തിട്ടുണ്ട്. നവംബര്‍ 17ന് താന്‍ വിരമിക്കുന്നതിന് മുമ്പ് തന്നെ അയോധ്യ കേസില്‍ വിധി പ്രസ്താവിക്കുമന്ന് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. വിധിക്ക് മുന്നോടിയായുള്ള സുരക്ഷാ മുന്നൊരുക്കങ്ങള്‍ വിലയിരുത്താന്‍ വെള്ളിയാഴ്ച വൈകീട്ട് അദ്ദേഹം ഉത്തര്‍പ്രദേശ് അധികാരികളുമായി കൂടിക്കാഴ്ചയും നടത്തിയിരുന്നു.
ജസ്റ്റിസ് എസ്എ ബോബ്‌ഡെ
രഞ്ജന്‍ ഗൊഗോയ് സ്ഥാനമൊഴിയുന്നതോടെ നവംബര്‍ 17 ന് ജസ്റ്റിസ് ശരത് അരവിന്ദ് ബോബ്‌ഡെ ചീഫ് ജസ്റ്റിസായി ചുമതലയേല്‍ക്കും. 2000 ല്‍ ബോംബെ ഹൈക്കോടതി ജഡ്ജിയായ അദ്ദേഹം രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം മധ്യപ്രദേശ് ഹൈക്കോടതി ജഡ്ജിയായി ചുമതലയേറ്റു. 2013 ലാണ് ബോബ്‌ഡെ സുപ്രീംകോടതി ജഡ്ജിയാവുന്നത്.
ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ്
മുന്‍ ചീഫ് ജസ്റ്റിസ് വൈവി ചന്ദ്രചൂഢിന്റെ മകനാണ് ഡിവൈ ചന്ദ്രചൂഡ്. 2016 മേയിലാണ് അദ്ദേഹം സുപ്രീംകോടതി ജഡ്ജിയായി ചുമതലയേറ്റത്. മുമ്പ് നേരത്തെ ബോംബെ ഹൈക്കോടതിയിലും അലഹബാദ് ഹൈക്കോടതിയിലും അദ്ദേഹം സേവനമനുഷ്ടിച്ചിട്ടുണ്ട്. അഡള്‍ട്ടറി നിയമം, സ്വകാര്യതയ്ക്കുള്ള അവകാശം ഉള്‍പ്പടെ നിരവധി വിഷയങ്ങള്‍ അദ്ദേഹം കൈകാര്യം ചെയ്തിട്ടുണ്ട്.
ജസ്റ്റിസ് അശോക് ഭൂഷന്‍
1979 ല്‍ സേവനമാരംഭിച്ച അശോക് ഭൂഷന്‍ 2001 അലഹബാദ് ഹൈക്കോടതിയില്‍ ജഡ്ജി ആവുന്നതിന് മുമ്പ് അവിടെ അഭിഭാഷകനായി സേവനമനുഷ്ടിച്ചിരുന്നു. 2014 ല്‍ കേരള ഹൈക്കോടതിയിലേക്ക് സ്ഥലംമാറ്റം ലഭിച്ച അദ്ദേഹം കുറച്ച് മാസങ്ങള്‍ക്ക് ശേഷം അവിടെ ആക്റ്റിങ് ചീഫ് ജസ്റ്റിസ് ആയി മാറുകയും മാര്‍ച്ചില്‍ ചീഫ് ജസ്റ്റിസ് സ്ഥാനമേല്‍ക്കുകയും ചെയ്തു. 2016 മെയ് 13 ലാണ് അദ്ദേഹം സുപ്രീംകോടതിയില്‍ നിയമിതനാവുന്നത്.
ജസ്റ്റിസ് അബ്ദുള്‍ നസീര്‍
1983 ല്‍ അഭിഭാഷകനായി സേവനം ആരംഭിച്ച അദ്ദേഹം 20 വര്‍ഷക്കാലം കര്‍ണാടക ഹൈക്കോടതിയിലായിരുന്നു. 2003 ല്‍ അവിടെ അഡീഷണല്‍ ജഡ്ജ് എന്ന നിലയില്‍ നിയമിതനായ അദ്ദേഹം അടുത്ത വര്‍ഷം സ്ഥിരം ജഡ്ജിയായി ചുമതലയേറ്റു. 2017 ഫെബ്രുവരിയില്‍ സുപ്രീംകോടതിയില്‍ നിയമതിനായി. മുത്തലാഖുമായി ബന്ധപ്പെട്ട കേസില്‍ അദ്ദേഹത്തിന്റെ പേര് വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category