1 GBP = 91.30 INR                       

BREAKING NEWS

സംഗീതവും നൃത്തവും ഇഴചേരുന്ന രാഗോത്സവം; ഇടതടവില്ലാതെ കലാപ്രകടനങ്ങള്‍ മതിവരുവോളം ആസ്വദിക്കാം; ബേസിംഗ്‌സ്‌റ്റോക്കില്‍ ഒരു കലാസന്ധ്യ ഒരുങ്ങുന്നു

Britishmalayali
kz´wteJI³

ബേസിംഗ് സ്റ്റോക്കില്‍ ആദ്യമായാണ് ഇത്തരം ഒരു കലാസന്ധ്യ സംഘടിപ്പിക്കപ്പെടുന്നത്. സംഗീത പെരുമഴയ്‌ക്കൊപ്പം മേമ്പൊടിയായി വിവിധ നൃത്ത സംഘങ്ങളുടെ നൃത്തവും അരങ്ങേറുന്ന കലാസന്ധ്യയ്ക്കായുള്ള കാത്തിരിപ്പിലാണ് ബേസിംഗ്‌സ്റ്റോക്കിലെയും സമീപ പ്രദേശങ്ങളിലെയും കലാസ്വാദകര്‍. വിവിധ ദേശത്തു നിന്നും ഉള്ള കലാ ആസ്വാദകരും സാംസ്‌കാരിക പ്രവര്‍ത്തകരും കൂടി എത്തിച്ചേരുന്ന രാഗോത്സവം ആദ്യ വര്‍ഷം തന്നെ വന്‍വിജയം ആകും എന്ന ഉറപ്പിലാണ് സംഘാടകര്‍.

ലൈവ് ഫുഡ് സ്റ്റാളും സംഘാടകര്‍ ക്രമീകരിച്ചിട്ടുണ്ട്. സംഗീത നൃത്ത പരിപാടികളുടെ ബാഹുല്യം കണക്കിലെടുത്ത് ഇടതടവില്ലാതെ കൃത്യ സമയത്ത് തുടങ്ങി കൃത്യ സമയത്ത് തന്നെ അവസാനിപ്പിക്കുവാനുള്ള മുന്‍ ഒരുക്കങ്ങള്‍ സംഘാടകര്‍ നടത്തിയിട്ടുണ്ട്. പൊതു സമൂഹത്തിന്റെ പ്രതികരണങ്ങളില്‍ നിന്നും വരും വര്‍ഷങ്ങളില്‍ വിപുലമായ തരത്തില്‍ സംഘടിപ്പിക്കുവാനുള്ള ആവേശത്തില്‍ ആണ് സംഘാടകര്‍.

കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി ഓരോ മാസവട്ടങ്ങളിലും ഒത്തു കൂടി സംഗീതം ആലപിച്ചും ആസ്വദിച്ചും കൂട്ടായ്മയെ പരിപോഷിപ്പിച്ചിരുന്നവര്‍ക്ക് യുകെയിലെ പ്രമുഖ ഗായകരെ കൂടി ഉള്‍പ്പെടുത്തി ഒരു ഗാനസന്ധ്യ സംഘടിപ്പിക്കണം എന്ന ആശയം ഉണ്ടായി. ബ്രിട്ടന്റ തെക്ക് കിഴക്ക് പടിഞ്ഞാറന്‍ പ്രദേശങ്ങള്‍ കലാസന്ധ്യകളുടെ പെരുമകള്‍ക്ക് കേള്‍വികേട്ട പ്രദേശം ആണ്. നൃത്തവും സംഗീതവും ആയി കണ്ണിനും കാതിനും ഇമ്പമേകുന്ന ഇത്തരം പരിപാടികളില്‍ യുകെയുടെ നാനാ ദേശത്തു നിന്നും സ്ഥിരം ആസ്വാദകര്‍ എത്തുന്നു എന്നത് സൗണ്ട് ഓഫ് ബേസിംഗ് സ്റ്റോക്ക് ആര്‍ട്ടിസ്റ്റുകള്‍ക്കും ഒരു പ്രേരണ ആയി. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു ലാ കൂട്ടായ്മ രൂപീകരിച്ചത്.
സ്ഥലത്തിന്റെ വിലാസം
Kempshott Village Hall, Pack Lane, RG22 5HN

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category