
പിന്നെയും ഒരുപാട് നേരം സംസാരിച്ചിട്ടാണ് ഹാരി പോയത്.ആകെ അലങ്കോലമായി കിടക്കുന്ന സ്വീകരണമുറി വൃത്തിയാക്കാന്‍ മെനക്കെടാതെ ഫെലിക്സ് കിച്ചണില്‍ നിന്ന് പഴങ്ങളും പാലും എടുത്തു മുകളിലത്തെ മുറിയിലേക്ക് പോയി.ഫെലിക്സിനെ കണ്ടതും ഇസയും ലെക്സിയും പിടഞ്ഞെണീറ്റു.
എന്റെ സുഹൃത്തുക്കള്‍ വന്നിട്ടുണ്ടായിരുന്നു അതാണ് താമസിച്ചത്. നിങ്ങള്‍ ഇതുവരെ ഭക്ഷണം ഒന്നും കഴിച്ചില്ലേ? കൊള്ളാം നല്ലൊരു ദിവസായിട്ട് ഇങ്ങനെ പട്ടിണി കിടക്കാന്‍ പാടുണ്ടോ ഇസാ.മേശപ്പുറത്ത് മൂടി വെച്ചിരിക്കുന്ന ഭക്ഷണം അയാള്‍ തുറന്നു നോക്കി.
ഞാന്‍ നിര്ബന്ധിക്കില്ല കഴിക്കാന്‍ തോന്നുന്നുവെങ്കില്‍ മാത്രം കഴിക്കുക. ലെക്സി ഞങ്ങള്‍ക്ക് കുറച്ചു സംസാരിക്കാറുണ്ട് നീ അടുത്ത മുറിയില്‍ പോയി ഉറങ്ങിക്കോളൂ.വേണ്ട ലെക്സി എന്റെ കൂടെ വേണം.ഇസ പെട്ടന്ന് ലെക്സിയുടെ കയ്യില്‍ മുറുക്കെ പിടിച്ചു.വല്ലാത്തൊരു പേടി അവളുടെ കണ്ണുകളില്‍ ചൂഴ്ന്നു നിന്നു.
ഫെലിക്സിനും ,ഇസയ്ക്കും ഇടയില്‍ പെട്ട് എന്ത് ചെയ്യണമെന്നറിയാതെ ലെക്സി നിന്നു.ഇനിയും അയാളുടെ ഇടിയും ചവിട്ടും കൊള്ളാനുള്ള ശക്തി തന്റെ ശരീരത്തിനില്ല എന്നറിയാവുന്നതുകൊണ്ട് അവള് ഫെലിക്സിനെ എതിര്‍ക്കാന്‍ മുതിര്‍ന്നില്ല.ഇസയുടെ കൈ വിടുവിച്ചു അവള് അടുത്ത മുറിയിലേക്ക് നടന്നു.
ലെക്സി....പ്ലീസ് ഡോണ്ട് ഗോ.ഇസയുടെ വിതുമ്പല്‍ മുറിയുടെ ചുവരുകളില്‍ തട്ടി ചിതറി വീണു.ലെക്സിയുടെ മുറി ഭദ്രമായി പൂട്ടിയിട്ട് ഫെലിക്സ് തിരികെ വന്നു. ഇസയെ നോക്കി അയാള്‍ ശാന്തമായി പുഞ്ചിരിച്ചു. വരൂ ഇസാ , എന്റെ അടുത്തിരിക്കൂ. കട്ടിലിലേക്കിരുന്നു കൊണ്ട് അയാള്‍ വലതു കരം ഇസയുടെ നേരെ നീട്ടി.
യാതൊരു ചലനവുമില്ലാതെ ചുമരും ചാരി നില്ക്കുന്ന ഇസയെ നോക്കി ഫെലിക്സ് വീണ്ടും വിളിച്ചു.ഇസാ...ആരോടാണ് നിന്റെ ഈ പ്രതിക്ഷേധം.സമൂഹത്തിലുള്ള എന്റെ നിലയും വിലയും മറന്നു ഒരു കള്ളനെപ്പോലെ ഞാന്‍ ഇത്രയൊക്കെ ചെയ്തുകൂട്ടിയിട്ടുണ്ടെങ്കില് അത് നിന്നോടുള്ള അടക്കാനാവാത്ത സ്നേഹം കൊണ്ട് മാത്രമാണ്. ജീവിതകാലം മുഴുവന്‍ നീ കൂടെ വേണമെന്നത് എന്റെ ഉറച്ച തീരുമാനമാണ്. ഈ ലോകം കീഴ്മേല്‍ മറിഞ്ഞാലും അതിനൊരു മാറ്റവുമില്ല. മഴയ്ക്ക് ശേഷമുള്ള ഈറന്‍ കാറ്റില്‍ ചലിച്ചുകൊണ്ടേയിരിക്കുന്ന ഒറ്റയിലപോലെ ഇസ നിന്നു വിറച്ചു.അവള് പതിയെ കട്ടിലിന്റെ ഓരം പറ്റിയിരുന്നു.എന്തിനാണ് ഫെലിക്സ് എന്നോടിങ്ങനെ പെരുമാറുന്നത്?
അതിനു മറുപടിപോലെ അയാള്‍ ഇസയുടെ കൈകളില്‍ കടന്നു പിടിച്ചു.അവള്,സമുദ്രമദ്ധ്യത്തില്‍ നീന്തിത്തുടിച്ചു കിടക്കുന്ന ഏകാകിയായ കപ്പല്ച്ചേതക്കാരന്റെ വെള്ളത്തിന് വേണ്ടിയുള്ള ദാഹമോഹങ്ങള്‍ ദര്‍ശിച്ചു.കഴുത്തിലുരുമ്മുന്ന ചുണ്ടുകളില്‍ ,അവയുടെ തീക്ഷ്ണമായ ചൂടില്‍ എച്ചില്ക്കൂനയുടെ നടുവില്‍ക്കിടക്കുന്ന കൊടിച്ചിപ്പട്ടിയുടെ ഭക്ഷണത്തിനു വേണ്ടിയുള്ള അടങ്ങാത്ത ആര്‍ത്തി അനുഭവിച്ചറിഞ്ഞു.
അവള് ജീവശ്ചവമായി കിടന്നു.സീലിങ്ങില്‍ പ്ലാസ്റ്റര്‍ ഓഫ് പാരിസില്‍ ചെയ്ത കൊത്തുപണികളില്‍ അവളുടെ കണ്ണുകള്‍ തറച്ചിരുന്നു. കണ്‍കോണുകളില്‍ നിന്നൊഴുകിച്ചാടിയ തുള്ളികള്‍,ചെവിയില്‍ തളം കെട്ടാന്‍ തുടങ്ങിയത് അയാള്‍ ശ്രദ്ധിച്ചു.
കണ്ണുനീര്‍ത്തുള്ളികള്‍ താവളമടിക്കുന്ന തടാകകത്തിനു മുകളില്‍ അയാള്‍ ഗാഢമായി ചുംബിച്ചു.തടാകം വറ്റി.അവള് പുളഞ്ഞു.ആദ്യാനുഭവത്തില്‍ ചുണ്ടുകള്‍ പതിയെ അകന്നു.
വാക്കുകളില്ല ,വികാരങ്ങളില്ല സ്വപ്നത്തിലൂടെ ,കനം വച്ച അസ്വസ്ഥതയുടെ ഇടുങ്ങിയ ഗുഹയിലൂടെ ,പ്രകാശം കാണാത്ത തുരങ്കത്തിലൂടെ ,നിരര്‍ത്ഥകമായ മോഹസാഫല്യവും തേടിയുള്ള അവിച്ഛിന്നമായ ദീര്‍ഘയാത്ര.
ഉയര്‍ച്ച താഴ്ചകളിലൂടെ ,ഇരുട്ടിന്റെ നനവുള്ള വഴിത്താരയിലൂടെ നീണ്ടുപോയ യാത്രയുടെ അന്ത്യം.അവള് വിങ്ങിവിങ്ങി കരഞ്ഞു കൊണ്ടിരുന്നു. കരച്ചിലടക്കണ്ടതെങ്ങനെയെന്നറിയാതെ അവള് സ്വന്തം മുടിയില്‍ കടിച്ചു വലിച്ചു.
(തുടരും)
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam