1 GBP = 93.35 INR                       

BREAKING NEWS

കളം വിട്ടെങ്കിലും കളിയില്‍ വമ്പനായി ഇവിടെതന്നെയുണ്ട് ചേട്ടന്‍! രണ്ടു ദിവസത്തെ മത്സരത്തില്‍ രണ്ടു തകര്‍പ്പന്‍ ക്യാച്ചുകള്‍; ക്രിക്കറ്റ് പ്രേമികള്‍ക്ക് ആവേശമായി വീണ്ടും യൂസഫ് പഠാന്‍; 'ഇതെന്താ, പക്ഷിയോ എന്ന് സഹോദരന്റെ ഡൈവ് വീഡിയോ ട്വിറ്ററില്‍ പങ്കുവച്ച് ഇര്‍ഫാന്‍ പഠാനും

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: ക്രിക്കറ്റ് സ്നേഹികള്‍ നെഞ്ചിലേറ്റിയ സഹോദരരായ രണ്ടുതാരങ്ങളുണ്ട്! ഒരുകാലത്ത് ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകരുടെ ആവേശമായിരുന്ന ബാറ്റ്മാന്‍ യൂസഫ് പഠാനും സഹോദരന്‍ ഇര്‍ഫാന്‍ പഠാനും. ഇന്ത്യന്‍ ക്രിക്കറ്റ് വേദിയില്‍ ബാറ്റിങ്ങിലും ബോളിങ്ങിലും തിളങ്ങിയ പഠാന്‍ സഹോദരന്മാരിലെ യൂസഫ് പഠാന്‍ വീണ്ടും ഇന്ത്യന്‍ ആരാധകരുടെ ആവേശമായി മാറുന്ന കാഴ്ചയാണ് ഇപ്പോള്‍ വൈറലാകുന്നത്.രണ്ടു ദിവസം നീണ്ട മത്സരത്തില്‍ രണ്ട് അത്യുഗ്രന്‍ ക്യാച്ചുകള്‍! സമ്മാനിച്ചാണ് യൂസഫ് പഠാന്‍ ഗാലറിയെ കോരിത്തരിപ്പിച്ചത്.

സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ ബറോഡയുടെ താരമായ യൂസഫ് പഠാന്‍ ഗോവയ്ക്കും കര്‍ണാടകയ്ക്കുമെതിരായ മത്സരങ്ങളിലാണ് വിസ്മയിപ്പിക്കുന്ന ക്യാച്ചുകളുകള്‍ സമ്മാനിച്ച് കയ്യടി നേടിയത്.രണ്ടു ക്യാച്ചുകളുടെയും വിഡിയോ യൂസഫിന്റെ സഹോദരന്‍ കൂടിയായ മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പഠാന്‍ ട്വിറ്ററില്‍ പങ്കുവയ്ക്കുകയും ചെയ്തു.

ഗോവയ്ക്കയ്‌ക്കെതിരായ മത്സരത്തില്‍ ക്യാപ്റ്റന്‍ ധര്‍ശന്‍ മിസാലിനെ പുറത്താക്കാനായിരുന്നു യൂസഫ് പഠാന്റെ മിന്നല്‍ പ്രകടനം. മത്സരത്തില്‍ ടോസ് നേടിയ ബറോഡ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. നിശ്ചിത 20 ഓവറില്‍ ഒന്‍പതു വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സാണ് അവര്‍ നേടിയത്.

മറുപടി ബാറ്റിങ്ങില്‍ മത്സരം ഇരുപക്ഷത്തേക്കും ചായാമെന്ന അവസ്ഥയില്‍ നില്‍ക്കെ 19ാം ഓവറിലാണ് ഗോവ ക്യാപ്റ്റനെ പുറത്താക്കാന്‍ അവിശ്വസനീയ ക്യാച്ചുമായി പഠാന്‍ അവതരിച്ചത്. ഈ ഓവറിലെ അഞ്ചാം പന്തില്‍ കവര്‍ ഡ്രൈവിനു ശ്രമിച്ച മിസാലിനെ വലത്തേക്കു ഡൈവ് ചെയ്ത് ഒറ്റക്കൈകൊണ്ട് ക്യാച്ചെടുത്ത് 36കാരനായ പഠാന്‍ പുറത്താക്കുന്ന കാഴ്ച അവിശ്വസനീയതയോടെയാണ് കാണികള്‍ കണ്ടത്.

മത്സരം ബറോഡ കൈവിട്ടെങ്കിലും പഠാന്റെ അത്യുഗ്രന്‍ ക്യാച്ചിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി. 'ഇതെന്താ, പക്ഷിയോ?' എന്ന ചോദ്യവുമായി സഹോദരന്‍ ഇര്‍ഫാന്‍ പഠാനും ഈ ക്യാച്ചിന്റെ വിഡിയോ ട്വീറ്റ് ചെയ്തു. ബോളിവുഡ് ചിത്രം 'ഷോലെ'യിലെ വിഖ്യാതമായ ഡയലോഗുമായി അഫ്ഗാനിസ്ഥാന്‍ താരം റാഷിദ് ഖാന്‍ കുറിച്ച മറുപടി ട്വീറ്റും വൈറലാണ്. 'ഭായ്, യേ പഠാന്‍ കേ ഹാത്ത് ഹേ, താക്കൂര്‍' എന്നായിരുന്നു റാഷിദിന്റെ ട്വീറ്റ്.

ഈ ക്യാച്ച് ഒറ്റപ്പെട്ട സംഭവമാണെന്നു ധരിച്ച ആരാധകരെ ഞെട്ടിച്ചാണ് തൊട്ടു പിന്നാലെ നടന്ന കര്‍ണാടകയ്ക്കെതിരായ മത്സരത്തിലും യൂസഫ് പഠാന്‍ സമാനമായ ക്യാച്ചുമായി കളം പിടിച്ചത്. വിജയ് ഹസാരെ ട്രോഫിയില്‍ ടോപ് സ്‌കോററായി ദേശീയ തലത്തില്‍ ശ്രദ്ധ നേടിയ കര്‍ണാടകയുടെ മലയാളി താരം ദേവ്ദത്ത് പടിക്കലിനെ പുറത്താക്കാനായിരുന്നു പഠാന്റെ കിടിലന്‍ ക്യാച്ച്.

ദീപക് ഹൂഡയെറിഞ്ഞ ഏഴാം ഓവറിന്റെ ആദ്യ പന്തിലാണ് ക്യാച്ച് പിറന്നത്. ദേവ്ദത്ത് ഉയര്‍ത്തിവിട്ട പന്ത് ഇടതുവശത്തേക്ക് സാമാന്യം നീണ്ട ദൂരം ഓടിയെത്തിയാണ് പഠാന്‍ കയ്യിലൊതുക്കിയത്. ആദ്യദിനത്തിലെ ക്യാച്ചിനെ അതിശയിക്കുന്ന ഈ ക്യാച്ച് പക്ഷേ വിഫലമായില്ല. ലിസ്റ്റ് എ ക്രിക്കറ്റില്‍ തുടര്‍ച്ചയായി 15 വിജയം നേടി റെക്കോര്‍ഡിട്ട കര്‍ണാടകയുടെ വിജയക്കുതിപ്പിനു വിരാമമിട്ട് ബറോഡ 14 റണ്‍സിന് വിജയം കണ്ടു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ബറോഡ നിശ്ചിത 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 196 റണ്‍സാണെടുത്തത്. അവസാന ഓവറുകളില്‍ കത്തിക്കയറി 16 പന്തില്‍ രണ്ടു ഫോറും ഒരു സിക്സും സഹിതം 23 റണ്‍സെടുത്ത പഠാനാണ് അവരുടെ സ്‌കോര്‍ 196ല്‍ എത്തിച്ചത്. കര്‍ണാടകയുടെ മറുപടി 182 റണ്‍സില്‍ അവസാനിച്ചു. കര്‍ണാടകയ്ക്കെതിരായ യൂസഫ് പഠാന്റെ ക്യാച്ചിന്റെ വിഡിയോയും ഇര്‍ഫാന്‍ ട്വിറ്ററില്‍ പങ്കുവച്ചിട്ടുണ്ട്. 2012ലാണ് യൂസഫ് പഠാന്‍ അവസാനമായി ദേശീയ ടീമില്‍ കളിച്ചത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category