
ആറ്റിങ്ങല്‍ : ചെട്ടികുളങ്ങര അംമേനംപള്ളി അംബ ആശ്രമത്തിലെ മാഠാധിപതിയടക്കം നാലുപേരുടെ ദാരുണമായ മരണത്തിനിടയാക്കിയ അപകടം സൃഷ്ടിച്ചത് ഡ്രൈവര്‍ ഉറങ്ങിയത് മൂലമെന്ന നിഗമനത്തില്‍ പൊലീസ്. ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെയാണ് ദേശീയപാതയില്‍ ആലംകോട് കൊച്ചുവിളയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് കാര്‍ യാത്രക്കാരായ നാലുപേരും തല്‍ക്ഷണം മരിച്ചു.
നെയ്യാര്‍ഡാം ശിവാനന്ദാശ്രമത്തില്‍ ഭാഗവത സപ്താഹം കഴിഞ്ഞ മടങ്ങവേയാണ് ചെട്ടികുളങ്ങര അംബ ആശ്രമത്തിലെ മാഠാധിപതി സ്വാമി ജ്ഞാനാനന്ദ യോഗി (സ്വാമി ഹരിഹര ചൈതന്യ-81), ഭാഗവത പാരായണ ആചാര്യന് മാവേലിക്കര വാത്തിക്കുളം കൃഷ്ണപ്രസാദത്തില്‍ രാജന് ബാബു (63), കൊല്ലം ഓച്ചിറ ചങ്ങന്‍കുളങ്ങര ഇടശ്ശേരില്‍ വീട്ടില്‍ വിമുക്തഭടന് ഇ.വി. റാവു(73), മകന് അനുരാഗ് (35)എന്നിവരടങ്ങുന്ന സംഘം മരിച്ചത്.
സപ്താഹം ചടങ്ങുകളില്‍ പങ്കെടുത്ത ശേഷം കായംകുളത്തേക്ക് മടങ്ങുമ്പോഴാണ് അപകടം സംഭവിക്കുന്നത്.കാറും എതിര്‍ദിശയില്‍ വന്ന ലോറിയും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നിരുന്നു, കാറിനുള്ളില്‍ കുടുങ്ങിക്കിടന്ന നാലുപേരെയും നാട്ടുകാരും ഫയര്‍ഫോഴ്സും പൊലീസും ചേര്‍ന്ന് കാര്‍ വെട്ടിപ്പൊളിച്ചാണു പുറത്തെടുത്തത്. മൃതദേഹങ്ങള്‍ ചിറയിന്‍കീഴ് താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മരിച്ച അനുരാഗാണ് വാഹനം ഓടിച്ചിരുന്നത്.
. അനുരാഗ് ആണു കാര്‍ ഓടിച്ചിരുന്നത്. അനുരാഗ് ഉറങ്ങിപ്പോയതാകാം അപകട കാരണമെന്നു പൊലീസ് സൂചിപ്പിച്ചു. സ്വാമി ജ്ഞാനാനന്ദ യോഗി തിരുവനന്തപുരം കിഴക്കേക്കോട്ട ശ്രീവരാഹം സ്വദേശിയാണ്. അഞ്ചു വര്‍ഷം മുന്‍പു വരെ കിഴക്കേക്കോട്ട അഭേദാനന്ദാശ്രമത്തിലായിരുന്നു. പിന്നീടാണു മേനാമ്പള്ളി ആശ്രമത്തിലെ മഠാധിപതിയായത്.
പത്മാക്ഷിയാണ് രാജന് ബാബുവിന്റെ ഭാര്യ. ശരത് ബാബു( നേവി കൊച്ചി), അര്‍ച്ചന എസ്. ബാബു (ബഹ്റൈന്‍), കെ. ആര്. വിഷ്ണു എന്നിവരാണു മക്കള്‍. മരുമക്കള്‍ ശരണ്യ ,അനൂപ്ശ്രീകുമാരിയാണു റാവുവിന്റെ ഭാര്യ. മകള്‍: അശ്വതി. മരുമകന്: രാജീവ്. അനുരാഗിന്റെ ഭാര്യ: നേഹ. മകന്: അവ്യക്ത്.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam