1 GBP = 93.40 INR                       

BREAKING NEWS

ജോലി സ്ഥലത്തേക്കുള്ള യാത്രയ്ക്കിടെ കമ്പനി വാഹനം കൂട്ടിയിടിച്ചത് സ്വദേശി വാഹനവുമായി; കുവൈത്തിലെ സിക്‌സ്ത് റിങ് റോഡിനും അഹമ്മദി റോഡിനും ഇടയിലുണ്ടായ അപകടത്തില്‍ മരിച്ചത് കെഒസി ആശുപത്രിയിലെ നേഴ്സ്; മേഴ്സി മറിയക്കുട്ടിയുടെ അപകടമരണത്തില്‍ അശ്രുപൂജയുമായി കുവൈത്തിലെ മലയാളികള്‍

Britishmalayali
kz´wteJI³

കുവൈത്ത് സിറ്റി: കുവൈത്തില്‍ ഉണ്ടായ വാഹനാപകടത്തില്‍ മലയാളി നഴ്‌സ് മരിച്ചു.അഞ്ചോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. കെ.ഒ.സി.ആശുപത്രിയില്‍ കെ.ആര്‍.എച്ച് കമ്പനിയുടെ കീഴില്‍ നഴ്‌സായി ജോലി ചെയ്യുന്ന മേഴ്സി മറിയക്കുട്ടിയാണ് മരിച്ചത്. ശനിയാഴ്ച രാത്രിയിലായിരുന്നു ദുരന്തം.

ഒമ്പത് മണിയോടെ സിക്‌സ്ത് റിങ് റോഡിനും അഹമ്മദി റോഡിനും ഇടയിലാണു അപകടം സംഭവിച്ചത്. നഴ്‌സ്മാരുമായി ജോലി സ്ഥലത്തേക്ക് പോകുകയായിരുന്ന സ്വകാര്യ ട്രാന്‍സ്‌പോര്‍ട്ട് കമ്പനിയുടെ വാഹനം സ്വദേശിയുടെ വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ പുറത്തേക്ക് തെറിച്ച മേഴ്സി വാഹനത്തിന്റെ പിന്‍ഭാഗത്തുള്ള ചക്രത്തിനടിയില്‍ കുടുങ്ങുകയായിരുന്നു. മേഴ്സി തല്‍ക്ഷണം മരിച്ചെന്ന് ദൃക്‌സാക്ഷികള്‍ അറിയിച്ചു.

പരിക്കേറ്റ മറ്റു നഴ്‌സുമാരെ അദാന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണു. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നാണു പ്രാഥമിക വിവരം. മരിച്ച മേഴ്സി അബ്ബാസിയയിലാണു താമസിച്ചിരുന്നത്. ഭര്‍ത്താവ് ബിജു കുവൈത്തിലുണ്ട്. ഒരു മകള്‍ നാട്ടിലാണ്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category