1 GBP = 94.40 INR                       

BREAKING NEWS

ഒറ്റപ്പെട്ട നിലവിളികളും പരിഹസിക്കലുകളും ഒഴിച്ചാല്‍ സോഷ്യല്‍ മീഡിയ എടുത്ത സംയമനം ചരിത്രത്തില്‍ ആദ്യം; അയോധ്യയില്‍ ഒരില പോലും അനങ്ങിയില്ല; 40,000 പൊലീസിനെ ഇറക്കിയതോടെ മുംബൈ ചേരികള്‍ ശാന്തം; കാശ്മീരില്‍ പോലും പ്രതിഷേധ കണങ്ങളില്ല; ആകെ കേട്ട ആക്ഷേപം എം സ്വരാജിന്റേയും പ്രതിഷ് വിശ്വനാഥിന്റേയും; സിപിഎം എംഎല്‍എയ്ക്കെതിരെ പൊലീസ് കേസെടുത്തു; അയോധ്യ വിധി ഇന്ത്യയുടെ സംയമന ചരിത്രത്തിലെ അപൂര്‍വ്വത

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: ഇന്ത്യ ഒറ്റക്കെട്ടായിരുന്നു. സമാധാനം മാത്രമാണ് രാജ്യം ആഗ്രഹിക്കുന്നതെന്ന് വ്യക്തമാക്കുന്ന ദിവസമാണ് കൊഴിഞ്ഞു പോയത്. ഏറെ വൈകാരിക പ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്ന് ഏവരും കരുതിയ അയോധ്യയിലെ സുപ്രീംകോടതി വിധിയെ രാജ്യം ഏറ്റുവാങ്ങിയത് പരസ്പര സ്നേഹത്തില്‍ തീര്‍ത്ത മതിലിനുള്ളില്‍ നിന്നായിരുന്നു. സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന്റെ വിധി വരും മുന്‍പ് തന്നെ ഇന്ത്യ കണ്ടത് ജനങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന ഐക്യവും പരസ്പര സ്‌നേഹവും. വിധിക്ക് ശേഷവും അങ്ങനെ തന്നെ. സോഷ്യല്‍ മീഡിയകളില്‍ ഐക്യപ്പെടലിന്റെ കാഴ്ചകളാണ് കണ്ടത്. അസംതൃപ്തിയും വിദ്വേഷവും ജനിപ്പിക്കുന്ന ഒന്നും വിധിക്ക് മുന്‍പൊ പിന്‍പോ വന്നതുമില്ല. പകരം പരസ്പരമുള്ള സ്‌നേഹവും ബഹുമാനവും തലപൊക്കുകയും ചെയ്തു. ഹിന്ദു-മുസ്ലിം ഭായി... ഭായി.. ഇനിയും അങ്ങനെ തന്നെ മതേതര ഇന്ത്യ മുമ്പോട്ട് പോകും. സുപ്രീംകോടതിയുടെ നിര്‍ണായക വിധി വരുമ്പോള്‍ ശ്രദ്ധാകേന്ദ്രമായ അയോധ്യ പക്ഷേ തീര്‍ത്തും ശാന്തമാണ്. കര്‍ശനമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിരുന്നെങ്കിലും ക്രമസമാധാന പ്രശ്നങ്ങള്‍ ഒന്നുപോലും റിപ്പോര്‍ട്ട് ചെയ്തില്ലെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി. അയോധ്യയിലെ സമുദായ നേതാക്കളെല്ലാം സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്തു.

അയോധ്യകേസ് വിധിയില്‍ മാതൃക കാട്ടി സമൂഹ മാധ്യമങ്ങള്‍ വിധിയെ വിശകലനം ചെയ്തു. വിധിക്കു ശേഷം അസാമാന്യ സംയമനവും മൗനവുമാണ് സമൂഹ മാധ്യമങ്ങള്‍ പുലര്‍ത്തിയത്. ഒറ്റപ്പെട്ട ചില പ്രതികരണങ്ങളും അതേക്കുറിച്ചുള്ള തര്‍ക്കവുമൊഴിച്ചാല്‍ പൊതുവേ ശാന്തമാണ് ഓണ്‍ലൈന്‍ മേഖല. വിദ്വേഷം പരത്തുന്ന പ്രചാരണം നടത്തിയതിനു റൈറ്റ് തിങ്കേഴ്സ് എന്ന ഫേസ്ബുക്ക് ഗ്രൂപ്പിനെതിരെ കേസെടുത്തു. തൃപ്പുണ്ണിത്തുറ എംഎല്‍എ എം സ്വരാജിന്റെ കുത്തി തിരിപ്പ്. ഒപ്പം പ്രവീണ്‍ തൊഗാഡിയയുടെ കേരളത്തിലെ അനുയായി പ്രതീഷ് വിശ്വനാഥിന്റെ പ്രകോപനത്തിന് പോന്ന ആഘോഷവും മധുര വിതരണവും. ആയോധ്യ വിധിയില്‍ പരസ്യമായ സന്തോഷ പ്രകടനത്തിനോ പ്രതിഷേധത്തിനോ ആരും തെരിവില്‍ ഇറങ്ങിയില്ല. സംഘപരിവാറുകാര്‍ പായസ വിതരണം ഒഴിവാക്കി സംഘര്‍ഷത്തിലേക്ക് കാര്യങ്ങളെത്തില്ലെന്ന് ഉറപ്പിച്ചു. മുസ്ലിം സഹോദരങ്ങളും വിധിയുടെ അന്തസത്ത ഉള്‍ക്കൊണ്ടു. അവരും രാജ്യ നന്മയ്ക്ക് വേണ്ടി പ്രതിഷേധിക്കാന്‍ തെരുവുകളിലേക്ക് ഇറങ്ങിയില്ല. പ്രതിഷേധത്തിന്റേയും സന്തോഷത്തിന്റേയും ചെറിയ തീപൊരി പോലും കലാപങ്ങളിലേക്ക് രാജ്യത്തെ നയിക്കുമെന്ന തിരിച്ചറിവായിരുന്നു ഈ തീരുമാനങ്ങളുടെ പ്രേരണാ ഘടകവും.

നാല്പതുദിവസത്തെ തുടര്‍ച്ചയായ ന്യായവാദങ്ങള്‍ക്കും പരിശോധനകള്‍ക്കും ശേഷമാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ അധ്യക്ഷതയിലുള്ള ഭരണഘടനാബെഞ്ച് വിധിപ്രസ്താവിച്ചത്. അതനുസരിച്ച് അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുന്നതിനായി തര്‍ക്കത്തിലുള്ള 2.77 ഏക്കര്‍ ഭൂമി കേന്ദ്രസര്‍ക്കാരിന്റെ നേതൃത്വത്തിലുള്ള ട്രസ്റ്റിന് വിട്ടുനല്‍കണം. മൂന്നുമാസത്തിനുള്ളില്‍ കേന്ദ്രസര്‍ക്കാരാണ് ക്ഷേത്രനിര്‍മ്മാണത്തിനുള്ള ട്രസ്റ്റ് രൂപവത്കരിക്കേണ്ടതും പദ്ധതി തയ്യാറാക്കേണ്ടതും. കേസിനുപോയ ഒരു ഹിന്ദുസംഘടനയെയും അത് ഏല്പിച്ചിട്ടില്ല. എന്നാല്‍, കേസില്‍ കക്ഷിയായ നിര്‍മോഹി അഖാഡയ്ക്ക് ട്രസ്റ്റില്‍ പ്രാതിനിധ്യംനല്‍കണം. അയോധ്യയില്‍ പള്ളി പണിയാന്‍ വേറെ സ്ഥലം അനുവദിക്കണം. അഞ്ച് ഏക്കറിലാകും പള്ളി. ഇതിനുള്ള സ്ഥലവും കേന്ദ്രം കൈമാറണം.

രാമക്ഷേത്രം നിര്‍മ്മിക്കുന്നതിന് തര്‍ക്കഭൂമി വിട്ടുനല്‍കിക്കൊണ്ടുള്ള സുപ്രീംകോടതി വിധി വന്നതോടെ ആശങ്ക ഒഴിയുകയാണ് അയോധ്യയിലും ക്ഷേത്രനിര്‍മ്മാണത്തിനെതിരാണ് വിധിയെങ്കില്‍ അക്രമമുണ്ടായേക്കുമെന്ന് ഉത്കണ്ഠയിലായിരുന്നു നാട്ടുകാര്‍. ടെലിവിഷനിലൂടെ അന്തിമവിധി ന്യായം കേട്ട ഉടന്‍ നഗരത്തിലെങ്ങും ജയ്ശ്രീറാം വിളികള്‍ മുഴങ്ങി. ആഹ്ലാദപ്രകടനത്തിനുള്ള ഭക്തരുടെ ശ്രമം പൊലീസ് തടഞ്ഞെങ്കിലും ക്ഷേത്രനഗരിയിലെങ്ങും മധുരവിതരണമുണ്ടായി. ചിലര്‍ പടക്കം പൊട്ടിച്ചും പ്രാര്‍ത്ഥനാമന്ത്രങ്ങള്‍ ഉരുവിട്ടും വിധിയെ സ്വീകരിച്ചു. വീടിനു പുറത്ത് ആഘോഷപ്രകടനം പാടില്ലെന്ന പൊലീസിന്റെ നിര്‍ദ്ദേശം പാഴ്വാക്കായി. എന്നാല്‍ ആഘോഷ പ്രകടനങ്ങളില്‍ പരമാവധി സംയമനം പാലിച്ചു. ഇതര മതങ്ങളെ താറടിക്കുന്നതായിരുന്നില്ല അവരുടെ ആവേശം. അയോധ്യയിലും സമീപജില്ലകളിലും സ്ഥിതിഗതികള്‍ ശാന്തമാണെന്ന് അഞ്ചുജില്ലകളുടെ അധികാരച്ചുമതലയുള്ള മണ്ഡലായുക്ത് മനോജ് കുമാര്‍ മിശ്ര അറിയിച്ചു. താത്കാലികമായി 20 ജയിലുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും ആരും കരുതല്‍ തടങ്കലിലില്ലെന്നതാണ് വസ്തുത.

ശനിയാഴ്ച രാവിലെ തന്നെ ക്ഷേത്രഭൂമിയിലേക്കുള്ള റോഡുകളിലെല്ലാം പൊലീസ് ബാരിക്കേഡുകള്‍ കെട്ടി നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നു. അയോധ്യയുടെയും രാമന്റെയും ആഗ്രഹം സുപ്രീംകോടതി വിധിയിലൂടെ സഫലമാവുന്നതായി രാമക്ഷേത്രത്തിലെ പൂജാരി പണ്ഡിറ്റ് ലോക്‌നാഥ് വത്സ് പറഞ്ഞു. മുസ്ലിങ്ങള്‍ക്ക് പള്ളി പണിയുന്നതിന് അയോധ്യയുടെ പഞ്ചകോശി പരിക്രമമാര്‍ഗത്തിനു പുറത്ത് ഉചിതമായ സ്ഥലം കണ്ടെത്തി കേന്ദ്രസര്‍ക്കാര്‍ സഹായങ്ങള്‍ നല്‍കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹിന്ദുസമൂഹത്തിന്റെയാകെ വിശ്വാസത്തെ അംഗീകരിക്കുന്നതാണ് വിധിയെന്ന് ഹുമാന്‍ക്ഷേത്രത്തിലെ പൂജാരി മഹന്ത് രാമചന്ദ്ര ദാസ് പറഞ്ഞു. രാമക്ഷേത്രങ്ങളുടെ പരിധിക്കു പുറത്ത് പള്ളി പണിയുന്നതിനും അതിന് സഹായം നല്‍കുന്നതിനും വിരോധമില്ലെന്നും അദ്ദേഹം പറഞ്ഞു.

അല്ലാഹുവിന്റെ വിധി മുകളിലാണെന്നും ഇപ്പോഴത്തെ വിധിയോട് പ്രത്യേകിച്ച് അനുകൂലമോ പ്രതികൂലമോ ആയ നിലപാടില്ലെന്നും അയോധ്യയിലെ തര്‍ക്കഭൂമിയോട് ചേര്‍ന്ന ആലംഗിരി മസ്ജിദിലെ ജീവനക്കാരന്‍ മുഹമ്മദ് ഹാഷിം പറഞ്ഞു. ഉത്തര്‍പ്രദേശിലെ വിദ്യാലയങ്ങള്‍ക്കെല്ലാം ചൊവ്വാഴ്ച വരെ അവധിയാണ്. പൊലീസുകാര്‍ക്ക് താമസസൗകര്യം ഏര്‍പ്പെടുത്തിയ വിദ്യാലയങ്ങള്‍ക്കും താത്കാലിക ജയിലുകള്‍ സജ്ജീകരിച്ച വിദ്യാലയങ്ങള്‍ക്കും അനിശ്ചിതകാലത്തേക്കാണ് അവധി നല്‍കിയിട്ടുള്ളത്. 10 ദിവസം വരെ ഇതു നീളാനാണ് സാധ്യതയെന്ന് അയോധ്യ എസ്.എസ്ഐ. രാമേന്ദ്ര വര്‍മ പറഞ്ഞു. കനത്ത സുരക്ഷാവലയത്തിലുള്ള അയോധ്യയ്ക്കു പുറമേ ഉത്തര്‍പ്രദേശിന്റെ മറ്റു ഭാഗങ്ങളും സുപ്രീംകോടതി വിധി വന്ന ദിവസം ശാന്തമായിരുന്നു. അലിഗഡ് ജില്ലയില്‍ ഇന്റര്‍നെറ്റ്, മൊബൈല്‍ ഫോണ്‍ ഉപയോഗത്തിന് ഇന്നലെ അര്‍ധരാത്രി വരെ നിയന്ത്രണമേര്‍പ്പെടുത്തിയതൊഴിച്ചാല്‍ വാര്‍ത്താ വിനിമയ ബന്ധങ്ങള്‍ തടസ്സപ്പെട്ടില്ല.

ലക്നൗവില്‍ സജ്ജമാക്കിയ കണ്‍ട്രോള്‍ റൂമിലിരുന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സ്ഥിതിഗതികള്‍ നിരീക്ഷിച്ചു. മാധ്യമ റിപ്പോര്‍ട്ടുകളും സമൂഹ മാധ്യമങ്ങളിലെ പ്രതികരണങ്ങളും നിരീക്ഷിക്കാനാണ് ഈ കേന്ദ്രം സജ്ജമാക്കിയത്. സാഹചര്യങ്ങള്‍ക്കനുസരിച്ച് ഇടപെടാന്‍ അധിക സേനയെ ഒരുക്കി നിര്‍ത്തിയിട്ടുണ്ട്. 4000 അര്‍ധസൈനികരെ കേന്ദ്രവും എത്തിച്ചിട്ടുണ്ട്. അയോധ്യയില്‍ സ്ഥിതി നിയന്ത്രണ വിധേയമാണെന്ന് ജില്ലാ മജിസ്ട്രേട്ട് അനുജ് കുമാര്‍ ഝാ പറഞ്ഞു. വിധിപ്പകര്‍പ്പ് ലഭിച്ച ശേഷം തുടര്‍നടപടികളുണ്ടാകും. മുംബൈയില്‍ കനത്ത സുരക്ഷാ ക്രമീകരണങ്ങളായിരുന്നു. 40,000 പൊലീസിനെയാണ് മുംബൈയില്‍ വിന്യസിച്ചത്. അവിടേയും ചെറിയ പ്രതിഷേധങ്ങള്‍ പോലും ഉണ്ടായില്ല. കാശ്മീരിലും അയോധ്യ പ്രതിഫലനമുണ്ടാക്കിയില്ല. അങ്ങനെ സമാധാനത്തിലൂടെ അയോധ്യാ വിധിയെ രാജ്യം ചര്‍ച്ചയാക്കി. വിവിധ സംസ്ഥാനങ്ങളില്‍ പ്രശ്ന സാധ്യതയുള്ള സ്ഥലങ്ങളില്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചിരുന്നു. വ്യാജ പ്രചാരണം നടത്തി കലാപമുണ്ടാക്കാന്‍ ശ്രമിച്ചതിനു ഡല്‍ഹിയിലെ നോയിഡയില്‍ 2 പേരും രാജസ്ഥാനിലെ ബിക്കാനിറില്‍ ഒരാളും അറസ്റ്റിലായി. ഡല്‍ഹിയില്‍ ഡ്രോണുകള്‍ ഉപയോഗിച്ചും പൊലീസ് നിരീക്ഷണം നടത്തി. ചില സ്ഥലങ്ങളില്‍ നേരിയ സംഘര്‍ഷാവസ്ഥ രൂപപ്പെട്ടെങ്കിലും പൊലീസ് ഇടപെട്ട് പരിഹരിച്ചു. ഡല്‍ഹി ജുമാ മസ്ജിദിനു സമീപം കൂടുതല്‍ സുരക്ഷ ഏര്‍പ്പെടുത്തുകയും ചെയ്തു.

മധ്യപ്രദേശിലെ ഭോപാലില്‍ 30 വരെ എല്ലാ പ്രതിഷേധ പരിപാടികള്‍ക്കും ജില്ലാ അധികൃതര്‍ അനുമതി നിഷേധിച്ചു. ഇന്നു നടത്താനിരുന്ന നബിദിന റാലി സംഘാടകര്‍ ഉപേക്ഷിച്ചു. പൊലീസ് ആസ്ഥാനത്ത് ഉന്നത ഉദ്യോഗസ്ഥരുമായി മുഖ്യമന്ത്രി കമല്‍നാഥ് സ്ഥിതി വിലയിരുത്തി. ജമ്മു കശ്മീരില്‍ കര്‍ശന സുരക്ഷാ സന്നാഹങ്ങളാണ് ഏര്‍പ്പെടുത്തിയത്.

സ്വരാജിനെതിരെ കേസ്
അയോധ്യ കേസ് വിധിയുടെ പശ്ചാത്തലത്തില്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ട അഡ്വ എം സ്വരാജ് എംഎല്‍എക്കെതിരേ പൊലീസ് കേസെടുത്തു. ഇത് സംഘര്‍ഷപരമായ പോസ്റ്റാണെന്നും എം സ്വരാജിനെതിരേ നടപടിയെടുക്കണമെന്നാശ്യപ്പെട്ട് യുവമോര്‍ച്ച നല്‍കിയ പരാതിയെത്തുടര്‍ന്നാണ് നടപടി. വിഷയത്തില്‍ പൊലീസ് നടപടി സ്വീകരിച്ചില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നും യുവ മോര്‍ച്ചാ പ്രസിഡന്റ് പ്രകാശ്ബാബു മുന്നറിയിപ്പ് നല്‍കിയിരുന്നു. ബാബരി മസ്ജിദ് വിധിയുടെ പശ്ചാത്തലത്തില്‍ പ്രകോപനപരമായി പോസ്റ്റിടുന്നവര്‍ക്കെതിരേ ജാമ്യമില്ലാ വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്യുമെന്ന് കേരള പൊലീസിന്റെ മുന്നറിയിപ്പ് ഉണ്ടായിരുന്നു.

ഈ പശ്ചാത്തലത്തില്‍ മതസ്പര്‍ദ ഉണ്ടാക്കുന്ന തരത്തില്‍ ഫേസ്ബുക്കില്‍ പരമാര്‍ശം നടത്തിയ എം സ്വരാജ് എംഎല്‍എയ്‌ക്കെതിരേ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ പ്രകാശ് ബാബു പൊലിസ് മേധാവിക്ക് പരാതി നല്‍കുകയായിരുന്നു. 'വര്‍ത്തമാനകാല ഇന്ത്യയില്‍ മറിച്ചൊരുവിധിയുണ്ടാകുമെന്ന് നിഷ്‌കളങ്കരേ, നിങ്ങളിപ്പോഴും പ്രതീക്ഷിച്ചിരിക്കുന്നുവോ?' എന്നായിരുന്നു ബാബരി വിധിക്ക് പിന്നാലെയുള്ള എം സ്വരാജിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഡിജിപിക്ക് പരാതി നല്‍കിയെങ്കിലും നടപടിയില്ലാത്തതിനെ തുടര്‍ന്ന് ഇപ്പോള്‍ കോഴിക്കോട് ജില്ലാ പൊലീസ് മേധാവിക്കും പരാതി നല്‍കിയതായി പ്രകാശ് ബാബു ഫേസ്ബുക്കിലൂടെ പറഞ്ഞു. ഡിജിപിയുടെയും കമ്മീഷണറുടെയും ആത്മാര്‍ത്ഥതയും വാക്കിന്റെ വിലയും നീതി ബോധവും കാണാന്‍ കാത്തിരിക്കുന്നുവെന്നാണ് പ്രകാശ് ബാബു ഫേസ്ബുക്കില്‍ കുറിച്ചത്.

അതേസമയം, വിധിക്ക് പിന്നാലെ സാമൂഹിക മാധ്യമങ്ങളിലൂടെ മതസ്പര്‍ധ ഉണ്ടാക്കുന്ന വിധത്തില്‍ അഭിപ്രായ പ്രകടനം നടത്തിയെന്നാരോപിച്ച് കൊച്ചിയില്‍ രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. കേരള പൊലീസിന്റെ സൈബര്‍ ഡോം വിഭാഗമാണ് പോസ്റ്റ് കണ്ടെത്തിയത്. പ്രതികള്‍ക്കെതിരേ ഐപിസി 153 എ, 550 ബി, 120 വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. അയോധ്യ വിധിയുടെ പശ്ചാത്തലത്തില്‍ ഇന്നലെ മുതല്‍ സമൂഹിക മാധ്യമങ്ങളില്‍ പൊലീസ് നിരീക്ഷണം ശക്തമാക്കിയിരുന്നു. മതസ്പര്‍ധയുണ്ടാക്കുന്ന തരത്തില്‍ സമൂഹിക മാധ്യമങ്ങളില്‍ അഭിപ്രായ പ്രകടനം നടത്തിയാല്‍ ശക്തമായ നടപടിയെടുക്കുമെന്ന് നേരത്തെ തന്നെ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ വ്യക്തമാക്കിയിരുന്നു.

പ്രതീഷും ചര്‍ച്ചയാക്കിയത് വിദ്വേഷം തന്നെ
അയോധ്യ വിധിയില്‍ ആഹ്ലാദിക്കണമെന്നും ആഘോഷിക്കണമെന്നും ആഹ്വാനം ചെയ്യുകയും മധുരവിതരണം ചെയ്യുകയും ചെയ്ത് പോസ്റ്റിട്ട പ്രതീഷ് വിശ്വനാഥനും പടര്‍ത്തിയത് വിദ്വേഷമാണ്. വിധി സംബന്ധിച്ച് രഞ്ജിത്ത് ലാല്‍ മാധവന്‍ എന്നയാള്‍ റൈറ്റ് തിങ്കേഴ്‌സ് ഗ്രൂപ്പില്‍ ഇട്ട പോസ്റ്റിനു കമ്മന്റ് ചെയ്ത രണ്ടുപേര്‍ക്കെതിരേയാണ് മതസൗഹാര്‍ദ്ദം തകര്‍ക്കാന്‍ ശ്രമിച്ചെന്ന കുറ്റം ചുമത്തി കേസെടുത്തത്. സൈബര്‍ സെല്ലിന്റെ പരാതിയില്‍ ഷെയ്ഫുദ്ദീന്‍ ബാബു, ഇബ്രാഹീം കുഞ്ഞിപ്പ എന്നീ അക്കൗണ്ട് ഉടമകള്‍ക്കെതിരേയാണ് കേസെടുത്തതെന്ന് കൊച്ചി സെന്‍ട്രല്‍ സിഐ ടോംസണ്‍ പറഞ്ഞു. വിധി വരുന്നതിനു മുമ്പ് വെള്ളിയാഴ്ച ഇട്ട പോസ്റ്റില്‍ ഇരുവരും ചെയ്ത കമ്മന്റുകള്‍ക്കെതിരേയാണ് കേസെടുത്തിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, കോടതി വിധിയില്‍ ആഹ്ലാദം പ്രകടിപ്പിച്ചുകൊണ്ടും ആഘോഷിക്കാന്‍ ആഹ്വാനം ചെയ്തും മധുരവിതരണം നടത്തിയതു ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത പ്രതീഷിനെതിരെ പൊലീസ് നടപടിയെടുക്കാന്‍ തയ്യാറായിട്ടില്ല. നേരത്തെ നിരവധി പ്രകോപന പോസ്റ്റുകളിടുകയും വിദ്വേഷപ്രചാരണം നടത്തുകയും ചെയ്തിരുന്ന രാഷ്ട്രീയ ബജ്‌റംഗ്ദള്‍ നേതാവ് പ്രതീഷ് വിശ്വനാഥ്, ശ്രീരാജ് കൈമള്‍ എന്നിവരാണ് ഇക്കുറിയും പൊലീസ് നിയന്ത്രണങ്ങള്‍ കാറ്റില്‍പറത്തി ഫേസ്ബുക്ക് പോസ്റ്റിട്ടിട്ടുള്ളത്. ദീപം കത്തിച്ചുകൊണ്ട്, മധുരം വിതരണം ചെയ്ത് വമ്പിച്ച തോതില്‍ വിജയം ആഘോഷിക്കണമെന്നാണ് പ്രതീഷ് വിശ്വനാഥ് ആവശ്യപ്പെടുന്നത്.

ആലപ്പുഴയില്‍ എഎച്ച്പി പ്രവര്‍ത്തകര്‍ ഹിന്ദു ഗൃഹങ്ങളില്‍ മധുരം വിതരണം ചെയ്യുന്ന ചിത്രമാണ് ശ്രീരാജ് കൈമള്‍ പോസ്റ്റ് ചെയ്തിട്ടുള്ളത്. ബാബരി കേസിലെ സുപ്രിം കോടതി വിധിയുമായി ബന്ധപ്പെട്ട് മതസ്പര്‍ധയും സാമുദായിക സംഘര്‍ഷങ്ങളും വളര്‍ത്തുന്ന തരത്തില്‍ സാമൂഹിക മാധ്യമങ്ങളിലൂടെ സന്ദേശങ്ങള്‍ തയ്യാറാക്കി പരത്തുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പൊലീസ് കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category