1 GBP = 93.40 INR                       

BREAKING NEWS

കാനം രാജേന്ദ്രന്റെ സഹോദരന്‍ അന്തരിച്ചു; കാനം വിജയന്റെ അന്ത്യം ഹൃദയാഘാതത്തെ തുടര്‍ന്ന് ചെന്നൈയില്‍ വെച്ച്; സംസ്‌കാരം നാളെ രാവിലെ 10ന്

Britishmalayali
kz´wteJI³

കൊച്ചി: സിപി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ സഹോദരനും മൂവാറ്റുപുഴ ടൗണ്‍ സൗത്ത് ലോക്കല്‍ സെക്രട്ടറിയുമായ വിജയകുമാര്‍ (കാനം വിജയന്‍) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ചെന്നൈയില്‍ വച്ചായിരന്നു അന്ത്യം.മൃതശരീരം ഇന്ന് വൈകുന്നേരം നാലു മുതല്‍ ആറു വരെ മൂവാറ്റുപുഴ ടൗണ്‍ ഹാളില്‍ പൊതു ദര്‍ശനത്തിനു വയ്ക്കും.തുടര്‍ന്ന് മൂവാറ്റുപുഴയിലെ വീട്ടിലേക്ക് കൊണ്ടു പോകും.

വിജയകുമാര്‍ സിപിഐ ടൗണ്‍ സൗത്ത് ലോക്കല്‍ സെക്രട്ടറിയായിരുന്നു. വൈസ്‌മെന്‍ ഇന്റര്‍നാഷണല്‍ മുന്‍ ഇന്ത്യ ഏരിയ പ്രസിഡന്റും ലയണ്‍സ് ക്ലബ്ബ് സോണ്‍ ഡിസ്ട്രിക് ചെയര്‍പേഴ്‌സണുമായിരുന്നു വിജയകുമാര്‍.പ്രഭാത് ബുക്ക് ഹൗസിന്റെ ജനറല്‍മാനേജറായിരുന്ന വിജയകുമാര്‍ സ്‌നേഹം ചാരിറ്റബിള്‍ ആന്‍ഡ് എഡുക്കേഷണല്‍ ട്രസ്റ്റ് ചെയര്‍മാനുമായിരുന്നു. സാമൂഹിക സാംസ്‌കാരിക ജീവകാരുണ്യ മേഖലയില്‍ നിറസാന്നിധ്യവുമായിരുന്നു.

മൃതദേഹം ഇന്ന് വൈകിട്ട് 4 മുതല്‍ 6 വരെ മൂവാറ്റുപുഴ ടൗണ്‍ ഹാളില്‍ പൊതു ദര്‍ശനത്തിന് വച്ചശേഷം നാളെ രാവിലെ 10ന് മൂവാറ്റുപുഴ പൊതുസ്മശാനത്തില്‍ സംസ്‌കരിക്കും. വളയന്‍ ചിറങ്ങര ശ്രീശങ്കരാ വിദ്യാപീഡം കോളേജ് പ്രൊഫസറായിരുന്ന ഹേമയാണ് ഭാര്യ. ദിയ ഏക മകളാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category