1 GBP = 92.80 INR                       

BREAKING NEWS

മാല മോഷണക്കേസില്‍ അമ്മയായ യുവതി അഴിക്കുള്ളിലായപ്പോള്‍ പതിനൊന്ന് മാസം പ്രായമായ കൈക്കുഞ്ഞിന് സംരക്ഷണമില്ല'; റിമാന്‍ഡിലായ അമ്മയ്ക്കൊപ്പം കുഞ്ഞിന് ജയിലില്‍ സംരക്ഷണമൊരുക്കാന്‍ നിര്‍ദ്ദേശിച്ച് കോടതി; നാടകീയ കോടതിവിധിക്ക് സാക്ഷിയായത് ഒറ്റപ്പാലം മജിസ്ട്രേറ്റ് കോടതി

Britishmalayali
kz´wteJI³

ഒറ്റപ്പാലം: മാല മോഷണക്കേസില്‍ യുവതി അഴിക്കുള്ളിലായപ്പോള്‍ കുഞ്ഞിന് സംരക്ഷണം നല്‍കാന്‍ അമ്മയ്ക്കൊപ്പം കുഞ്ഞിനേയും ജയിലില്‍ പ്രവേശിപ്പിക്കാന്‍ ഉത്തരവിട്ട് കോടതി. ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില്‍ ചികിത്സയ്ക്കെത്തിയ ഒന്നരവയസുകാരന്റെ മാല മോഷ്ടിച്ച കേസിലാണ് കൈക്കുഞ്ഞുമായി യുവതി അറസ്റ്റിലായത്.

റിമാന്‍ഡിലായ യുവതിക്കൊപ്പം കുഞ്ഞിനെയും ജയിലിലേക്ക് അയച്ചു. ലക്കിടിമംഗലം സ്വദേശിയുടെ കുട്ടിയുടെ ഒരു പവന്‍ മാല മോഷ്ടിച്ച കേസില്‍ സൗത്ത് പനമണ്ണ സ്വദേശി നസീറയെയാണു പൊലീസ് അറസ്റ്റ് ചെയ്തത്.

പ്രതിയുടെ 11 മാസം പ്രായമുള്ള കുഞ്ഞും മോഷണത്തിനിരയായ ഒന്നര വയസ്സുകാരനും കുട്ടികളുടെ വാര്‍ഡില്‍ ചികിത്സയിലായിരുന്നു. ഇന്നലെ രാവിലെയാണു മാല കാണാതായെന്ന പരാതിയുമായി ബന്ധുക്കള്‍ പൊലീസിനെ സമീപിച്ചത്. ആശുപത്രിയില്‍ നടത്തിയ അന്വേഷണത്തില്‍ പ്രതിയെ കണ്ടെത്തുകയായിരുന്നു. ഇവര്‍ കുറ്റം സമ്മതിച്ചെന്നു പൊലീസ് അറിയിച്ചു.

മാല ശുചിമുറിയില്‍ ഉപേക്ഷിച്ചെന്നും വെളിപ്പെടുത്തി. തിരച്ചില്‍ നടത്തിയെങ്കിലും മാല കണ്ടെത്താനായില്ല. ഒറ്റപ്പാലം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ടിനു മുന്നില്‍ ഹാജരാക്കിയ നസീറയെ മലമ്പുഴയിലെ ജയിലിലേക്കു റിമാന്‍ഡ് ചെയ്തു. അമ്മയുടെ സംരക്ഷണം ആവശ്യമുള്ളതു കൊണ്ടാണു കുഞ്ഞിനെയും കൂടെ വിട്ടത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category