1 GBP = 97.50 INR                       

BREAKING NEWS

രാജ്യത്തിന്റെ അഖണ്ഡതയും ഭദ്രതയും പ്രധാനമെന്ന് പറഞ്ഞ് ആദ്യം മാതൃകയായത് കാന്തപുരം ഉസ്താദ്; കോടതി വിധിയെ മാനിക്കുന്നുവെന്ന് ലീഗ്; തര്‍ക്കിച്ച് നില്‍ക്കാതെ മുമ്പോട്ട് നടക്കാന്‍ സെയ്ദ് മുനര്‍വ്വലി തങ്ങള്‍; നിരാശാജനകമെന്ന് സമസ്ത; അയോധ്യ കോടതി വിധിയോട് മുസ്ലിം സംഘടനകള്‍ പ്രതികരിച്ചത് കരുതലോടെ; കേരളവും ഒരേ മനസ്സോടെ നീങ്ങുമ്പോള്‍

Britishmalayali
kz´wteJI³

കോഴിക്കോട്: ചെറിയ തീപ്പൊരി പോലും വലിയ കലാപങ്ങള്‍ ഉണ്ടാക്കും. അതുകൊണ്ട് തന്നെ അയോധ്യ വിധിയില്‍ ആരും വിജയിയും അല്ല ആരും തോറ്റിട്ടുമില്ല. ഇതാണ് ഏവരും പങ്കുവച്ച പൊതു വികാരം. മതേതര മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് സുപ്രീംകോടതിയും വിധി പ്രസ്താവത്തില്‍ മാതൃക കാട്ടി. ഒരുമിച്ച് നില്‍ക്കേണ്ടതിന്റെ ഈ സന്ദേശം കേരളത്തിലെ ജനതയും ഉള്‍ക്കൊണ്ട്. തര്‍ക്ക സ്ഥലത്ത് ക്ഷേത്രമെന്ന വിധി ആരേയും മുറിവേല്‍പ്പിക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ ഇസ്ലാം മത നേതാക്കളും പ്രത്യേകം ശ്രദ്ധിച്ചു. കാന്തപുരം അബൂബക്കര്‍ മുസ്ലീയാര്‍ തന്നെ ഇതിന് ആദ്യ മാതൃകയായി. പിന്നീട് ഒരോരുത്തരും അത് ഏറ്റെടുത്തു. സമസ്ത മാത്രമാണ് ഭിന്ന സ്വരം പ്രകടിപ്പിച്ചത്. അപ്പോഴും സംഘര്‍ഷത്തിലേക്ക് കാര്യങ്ങളെത്താതെ നോക്കാന്‍ സമസ്തയ്ക്കും കഴിഞ്ഞു. മുസ്ലിം ലീഗ് നിലപാടും അതി നിര്‍ണ്ണായകമായി.

അയോധ്യാ കേസിലെ കോടതി വിധിയെ മാനിക്കുന്നുവെന്ന് കാന്തപുരം അബൂബക്കര്‍ മുസലിയാര്‍ പറഞ്ഞത് മറ്റ് മതനേതാക്കളും മുസ്ലിം സംഘടനകളും ഉള്‍ക്കൊണ്ടു. കോടതിയുടെ വിധിന്യായം പൂര്‍ണമായും പഠിച്ചശേഷം ബാക്കി വിഷയങ്ങളെ കുറിച്ച് പറയാമെന്നും അദ്ദേഹം കോഴിക്കോട്ട് പറഞ്ഞു. രാജ്യത്തിന്റെ അഖണ്ഡതയും ഭദ്രതയുമാണ് സുപ്രധാനം. ഇതു തകര്‍ക്കപ്പെടാന്‍ അനുവദിക്കരുതെന്ന് നേരത്തേ തന്നെ പറഞ്ഞതാണെന്നും രാജ്യത്ത് സമാധാനമുണ്ടാകാന്‍ എല്ലാവരും പരിശ്രമിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതായിരുന്നു കേരളത്തിലെ മുസ്ലിം സമൂഹം ഈ വിഷയത്തില്‍ എടുത്ത പൊതു നിലപാട്. അതുകൊണ്ട് തന്നെ സംഘര്‍ഷങ്ങളില്ലാതെ അയോധ്യ വിധി ദിനം കേരളത്തിലും കടന്നു പോയി. ഒറ്റപ്പെട്ട സംഭവങ്ങള്‍ പോലുമുണ്ടായില്ല. വര്‍ഗ്ഗീയത ഉയര്‍ത്തി മുതലെടുപ്പ് രാഷ്ട്രീയത്തിന് ആരുമെത്തിയില്ലെന്നും ശ്രദ്ധേയമാണ്.

എന്നാല്‍ അയോധ്യാ കേസിലെ സുപ്രീം കോടതി വിധി ദുഃഖകരവും നിരാശാജനകവുമാണെന്ന് സമസ്ത കേരള ജംഇയത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയതങ്ങളും ജനറല്‍ സെക്രട്ടറി പ്രൊഫ. കെ.ആലിക്കുട്ടി മുസ്ലിയാരും പ്രസ്താവനയിലൂടെ അറിയിച്ചു. സമാധാനവും സൗഹാര്‍ദ്ദവും തകരാതിരിക്കാന്‍ എല്ലാ വിഭാഗം ജനങ്ങളും ജാഗ്രത പാലിക്കണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അങ്ങനെ വിധിയെ എതിര്‍ക്കുമ്പോഴും സമാധാനത്തിനായുള്ള കരുതല്‍ അവരും ഉയര്‍ത്തി. ദേശീയതലത്തിലും മുസ്ലിം സംഘടനകള്‍ ഇതേ നിലപാടാണ് എടുത്തത്. ദശാബ്ദങ്ങളായി തുടരുന്ന അയോധ്യാകേസിലെ സുപ്രീംകോടതി വിധിവരുന്ന പശ്ചാത്തലത്തില്‍ സമാധാനവും സൗഹാര്‍ദവും നിലനിര്‍ത്താന്‍ എല്ലാവരും പ്രതിജ്ഞാബദ്ധരായിരിക്കണമെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റും സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമ വൈസ് പ്രസിഡന്റുമായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അഭ്യര്‍ത്ഥിച്ചു. ഇതിന് സമാനമായിരുന്നു ലീഗിന്റെ പ്രസ്താവനയും. ഇതോടെ മുസ്ലിം രാഷ്ട്രീയവും അയോധ്യാ വിധിയില്‍ സംയമനം കാട്ടി.

രാജ്യത്തെ പരമോന്നത നീതിപീഠം ഇക്കാര്യത്തില്‍ കൈക്കൊള്ളുന്ന തീരുമാനം ഏതുതരത്തിലായാലും വിധിയെ സംയമനത്തോടെ അഭിമുഖീകരിക്കണമെന്നായിരുന്നു പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞത്. അസഹിഷ്ണുതയും പ്രകോപനവും സൃഷ്ടിക്കാനുള്ള ശ്രമങ്ങളുണ്ടായാല്‍ അതില്‍ വശംവദരാവരുത്. മുസ്ലിങ്ങളുടെ ആരാധനാലയമെന്നതിനൊപ്പം രാജ്യത്തിന്റെ മഹത്തായ മതേതര പൈതൃകത്തിന്റെ പ്രതീകംകൂടിയാണ് ബാബറി മസ്ജിദ്. മസ്ജിദിന്റെയും അതു നിലകൊള്ളുന്ന ഭൂമിയുടെയും ഉടമസ്ഥാവകാശം സംബന്ധിച്ച എല്ലാ ന്യായവാദങ്ങളും ചരിത്രത്തിന്റെയും ശാസ്ത്രത്തിന്റെയും ആധികാരിക രേഖകളുടെയും പിന്‍ബലത്തോടെത്തന്നെ കോടതിമുമ്പാകെ ഇഴകീറി പരിശോധനയ്ക്കു വന്നിട്ടുണ്ട്. സുപ്രീംകോടതിയുടെ അന്തിമതീരുമാനത്തെ ഉത്തമവിശ്വാസത്തോടെയാണ് രാജ്യം കാത്തിരിക്കുന്നത്. ജനാധിപത്യ വ്യവസ്ഥയില്‍ നീതിപീഠങ്ങളാണ് പൗരന്റെയും ദുര്‍ബലജനതയുടെയും സത്യവും നീതിയും പുലരാന്‍ ആഗ്രഹിക്കുന്നവരുടെയും അവസാനത്തെ പ്രതീക്ഷ-അദ്ദേഹം ആവശ്യപ്പെട്ടു. സത്യത്തിന്റെയും നീതിയുടെയും പക്ഷത്ത് നിലകൊള്ളുന്നതാണ് നമ്മുടെ രാജ്യത്തിന്റെ നീതിന്യായവ്യവസ്ഥയുടെ ചരിത്രം. കോടതിവിധിയെ മാനിക്കുമെന്ന് എക്കാലവും ഉറക്കെ പറഞ്ഞിട്ടുള്ളവരാണ് വിശ്വാസികള്‍. വിധിയുടെപേരില്‍ നാടിന്റെ സമാധാനത്തിനും സൗഹാര്‍ദത്തിനും ഭംഗംവരാതിരിക്കാന്‍ ജാഗ്രതപുലര്‍ത്തണം. രാജ്യത്തെ ഭൂരിപക്ഷസമുദായത്തിന്റെ കരുതലും സ്‌നേഹവും ഐക്യദാര്‍ഢ്യവും ഓരോ നിര്‍ണായകഘട്ടങ്ങളിലും ന്യൂനപക്ഷ, പിന്നാക്ക സമൂഹത്തിനു ലഭിച്ചിട്ടുണ്ട്. ആ പരസ്പരസ്‌നേഹവും സാഹോദര്യവും എക്കാലവും തുടരണം. അതാണ് രാജ്യത്തിന്റെ അഭിലാഷമെന്നും തങ്ങള്‍ പറഞ്ഞു.

തര്‍ക്കിച്ചു നില്‍ക്കാന്‍ നേരമില്ല, മുന്നോട്ടു നടക്കാനുണ്ടെന്നായിരുന്നു സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളുടെ പ്രതികരണം. എല്ലാ വിശ്വാസ, ആചാരങ്ങളെയും മാനിച്ചുകൊണ്ടും രാജ്യത്തിന്റെ മതേതരപാരമ്പര്യത്തെ ഓര്‍മിപ്പിച്ചുകൊണ്ടുമാണ് ഭരണഘടനാബെഞ്ച് സുപ്രധാന വിധി പുറപ്പെടുവിച്ചത്. ഭരണഘടനാ പരിഹാരങ്ങള്‍ക്കൊപ്പം മധ്യസ്ഥശ്രമങ്ങള്‍ക്കുള്ള വാതിലുകളും കോടതി തുറന്നിട്ടിരുന്നു. എല്ലാശ്രമങ്ങളും പരാജയപ്പെട്ടപ്പോഴാണ് ഇങ്ങനെയൊരു വിധി പുറത്തുവന്നിരിക്കുന്നത് ആരു തോറ്റു, ആരു ജയിച്ചു എന്നതിനെക്കാള്‍ കാലങ്ങളായി ഇന്ത്യയെ കാര്‍ന്നുതിന്നിരുന്ന ഒരു വ്യാധിയുടെ കാര്യത്തില്‍ പരമോന്നത കോടതി തീര്‍പ്പു കല്പിച്ചു എന്നതാണ് കാര്യം. രാജ്യത്തെ ഹിന്ദുവെന്നും മുസ്ലിമെന്നും രണ്ടായി മുറിച്ച് ഭരിച്ചുതുടങ്ങിയത് ബ്രിട്ടീഷുകാരാണ്. അനായാസം രാജ്യം കീഴടക്കാനുള്ള തന്ത്രമായിരുന്നു ഈ ഭിന്നിപ്പിച്ചു ഭരിക്കല്‍. രാജ്യം സാമ്പത്തികമായി വലിയ പ്രതിസന്ധിയിലാണ്. രാജ്യത്തെ മുസ്ലിങ്ങള്‍ ഇപ്പോഴും പിന്നാക്കത്തിന്റെ ഭാണ്ഡവും പേറിയാണ് ജീവിക്കുന്നത്. അന്നന്നത്തെ അന്നത്തിനു വകയില്ലാതെ ലക്ഷങ്ങള്‍ കഴിയുന്ന മണ്ണാണ് ഇന്ത്യ. ഈ അടിസ്ഥാനപ്രശ്നങ്ങളെ അഭിസംബോധന ചെയ്യാനും ഗുണാത്മകവിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കാനും നമുക്കുകഴിയണമെന്നും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ വിശദീകരിച്ചു.

അയോധ്യ കേസില്‍ സുപ്രീം കോടതിയുടെ വിധിയെ മാനിക്കുന്നുവെന്നും കൂടുതല്‍ പ്രതികരണങ്ങള്‍ വിധി പഠിച്ചശേഷം നടത്താമെന്നും മുസ്ലിം ലീഗ് പ്രതികരിച്ചു. ശിഹാബ് തങ്ങളോടൊപ്പം മുസ്ലിം ലീഗ് അഖിലേന്ത്യ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിയും മാധ്യമങ്ങളെ കണ്ടിരുന്നു. വിഷയത്തില്‍ ശിഹാബ് തങ്ങള്‍ നടത്തിയ അതേ പ്രതികരണമാണ് കുഞ്ഞാലികുട്ടിയും ആവര്‍ത്തിച്ചത്. തിങ്കളാഴ്ച ചേരുന്ന യോഗത്തിന് ശേഷം കൂടുതല്‍ പ്രതികരണങ്ങള്‍ നടത്താമെന്നും കുഞ്ഞാലികുട്ടി വ്യക്തമാക്കി. പുനപരിശോധനാ ഹര്‍ജിയുടെ സാധ്യതകള്‍ മുസ്ലിം ലീഗ് പരിശോധിക്കുമെന്നാണ് സൂചന.

അയോധ്യ തര്‍ക്ക ഭൂമി സംബന്ധിച്ച കേസില്‍ സുപ്രീം കോടതി പുറപ്പെടുവിച്ച വിധിക്കെതിരെ ആരെങ്കിലും പുനഃപരിശോധനാ ഹര്‍ജി നല്‍കിയാല്‍ അത് പുതിയ ബെഞ്ച് പരിഗണിക്കുമെന്ന സൂചന സുപ്രീംകോടതി തന്നെ നല്‍കിയിട്ടുണ്ട്. വിധി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ചിന്റേതായതിനാല്‍ വിയോജിപ്പുള്ളവര്‍ക്ക് പുനഃപരിശോധനനാ ഹര്‍ജിയും അതു പരാജയപ്പെട്ടാല്‍ പിഴവു തിരുത്തല്‍ ഹര്‍ജിയും ഫയല്‍ ചെയ്യുകയെന്നതാണ് നിയമപരമായ പോംവഴി. പുനഃപരിശോധനാ ഹര്‍ജി കേസില്‍ അന്തിമ തീര്‍പ്പ് കല്‍പ്പിച്ച ബെഞ്ച് പരിഗണിക്കുന്നതാണ് കീഴ് വഴക്കം.

എന്നാല്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗഗോയ് ഈ മാസം 17-ന് വിരമിക്കും. ഈ സാഹചര്യത്തില്‍ പുനഃപരിശോധനാ ഹര്‍ജി കോടതിക്കു മുന്നിലെത്തിയാല്‍ ഗഗോയ്ക്ക് പകരം ഈ ബെഞ്ചില്‍ മാറ്റാരെയെങ്കിലും ഉള്‍പ്പെടുത്തേണ്ടി വരും. നിലവില്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കുമെന്ന സൂചനയുമായി മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് രംഗത്തെത്തിയിട്ടുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category