1 GBP = 94.00 INR                       

BREAKING NEWS

അഞ്ച് മണിക്ക് സിഐമാരോടും എസ് ഐമാരോടും ഡ്യൂട്ടിക്കെത്താന്‍ ആവശ്യപ്പെട്ട് ഡിവൈഎസ് പി; എത്തിയവര്‍ക്ക് കിട്ടിയത് പിടിക്കേണ്ടവരുടെ പട്ടിക; തലങ്ങും വിലങ്ങും ജീപ്പില്‍ പാഞ്ഞ് പുലര്‍ച്ചെ 5.30ന് ആരംഭിച്ച പരിശോധന നീണ്ടത് രണ്ട് മണിക്കൂര്‍; പൊക്കിയത് 10 പ്രതികളെ; അയോധ്യ വിധി ദിനത്തില്‍ മഞ്ചേശ്വരത്തെ ശാന്തമാക്കി പൊലീസ് ഇടപെടല്‍; ഇതും സര്‍ജിക്കല്‍ സ്ട്രൈക്ക് മാതൃകയിലെ ഓപ്പറേഷന്‍

Britishmalayali
kz´wteJI³

മഞ്ചേശ്വരം: അതിവേഗം കുതിച്ചെത്തി പ്രതികളെ പൊക്കുന്ന പുതിയ സര്‍ജിക്കല്‍ സ്ട്രൈക്കുമായി കേരളാ പൊലീസ്. അയോധ്യാ വിധിയുടെ പശ്ചാത്തലത്തില്‍ പ്രശ്നമുണ്ടാക്കാന്‍ സാധ്യതയുള്ളവരെ തേടിയായിരുന്നു പൊലീസ് നീക്കം. ജീപ്പുകള്‍ തലങ്ങും വിലങ്ങും പായുന്നത് കണ്ട് മഞ്ചേശ്വരത്തുകാര്‍ ഞെട്ടി. 2 മണിക്കൂര്‍ നീണ്ട പരിശോധന പൂര്‍ത്തിയാക്കിയ ശേഷമാണ് വിവരം നാട്ടുകാര്‍ക്കു മനസ്സിലായത്. ഒന്നും ആരും അറിയാതെയാണ് പൊലീസ് പ്രതികളെ പൊക്കിയത്. 120 വീടുകളില്‍ ഒരേസമയം പരിശോധനയ്ക്കെത്തിയ പൊലീസ് സംഘം 10 പ്രതികളെ കുടുക്കി.

മഞ്ചേശ്വരം സ്റ്റേഷന്‍ പരിധിയിലെ വിവിധ കേസുകളിലെ പ്രതികളെ തേടിയുള്ള പൊലീസ് ഓപ്പറേഷന്‍ എല്ലാ അര്‍ത്ഥത്തിലും വിജയമായിരുന്നു. പൊലീസിന്റെ ഈ നീക്കം മൂലം അയോധ്യാ വിധിയിലെ പ്രതിഷേധക്കാര്‍ പോലും എന്താണ് സംഭവിക്കുന്നതെന്ന് അറിയാതെ ഭയന്നു വിറച്ചു. പലരും പൊലീസ് എത്തുന്നതു കണ്ട് ഓടി രക്ഷപ്പെട്ടു. പരിശോധനയ്ക്ക് പൊലീസ് എത്തിയത് അറിഞ്ഞ് പലരും പിന്നീട് കോടതിയില്‍ ഹാജരായി. വെടിവയ്പ് കേസുകളിലെ പ്രതികള്‍ വരെ പൊലീസ് നീക്കത്തില്‍ പ്രതിസന്ധിയിലായി.

പുലര്‍ച്ചെ 5.30ന് ആരംഭിച്ച ശേഷം പരിശോധന 7.30ന് അവസാനിപ്പിച്ചു. ഡിവൈഎസ്പി പി.പി.സദാനന്ദന്റെ നേതൃത്വത്തില്‍ സബ് ഡിവിഷന്‍ പരിധിയിലെ സിഐ, എസ്ഐ, വനിത പൊലീസ് തുടങ്ങിയവര്‍ ഉള്‍പ്പെടെ മൂന്നൂറോളം പേരാണ് പരിശോധനയില്‍ പങ്കെടുത്തത്.പരിശോധന വിവരം ചോര്‍ന്നു പോകാതിരിക്കാന്‍ ഡിവിഷന്‍ പരിധിയിലെ സിഐ, എസ്ഐ ഉള്‍പ്പെടെയുള്ള ഓഫിസര്‍മാരോട് രാവിലെ 5നു മഞ്ചേശ്വരം പൊലീസ് സ്റ്റേഷനിലെത്താനായിരുന്നു തലേന്ന് ഡിവൈഎസ്പി നിര്‍ദേശിച്ചത്. അതുപ്രകാരം ഓഫിസര്‍മാരെത്തി. പിന്നീട് ഓരോ സംഘത്തിനു പ്രതികളുടെ പേരും മേല്‍വിലാസവും എഴുതിയ കുറിപ്പ് നല്‍കി.

ഒപ്പം ഈ പ്രദേശവും അല്ലെങ്കില്‍ പ്രതികളുടെ വീട് അറിയുന്ന പൊലീസുകാരെയും വനിതാ പൊലീസുകാരെയും കൂടി പ്രതികളെ പിടികൂടാനായി അയക്കുകയായിരുന്നു. അതിര്‍ത്തി പ്രദേശങ്ങളിലാണ് ചില പ്രതികളുടെ വീടുകള്‍. വാഹനങ്ങളില്‍ പോകാത്ത വഴികളായതിനാല്‍ ചില പ്രതികളെ പിടികൂടാന്‍ കുന്നും മലയും കയറി. പ്രതികളെ പിടികൂടിയത് അറിഞ്ഞ് മഞ്ചേശ്വരം സ്റ്റേഷനിലെത്തി പാറാവ് ഡ്യൂട്ടിക്കാരനായ സിവില്‍ പൊലീസ് ഓഫിസരോട് തട്ടിക്കയറയും കൃത്യനിര്‍വഹണം തടസപ്പെടുത്തുകയും ചെയ്തതിന് ഒരു സംഘനടയുടെ ജില്ലാ ഭാരവാഹിക്കെതിരെ കേസെടുത്തു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category