1 GBP = 92.80 INR                       

BREAKING NEWS

കടത്തില്‍ നിന്ന് കടത്തിലേക്ക് കൂപ്പ് കുത്തിയ റിലയന്‍സ് ഭീമനെതിരെ ലണ്ടന്‍ കോടതിയില്‍ കേസ്; വായ്പതുക തിരിച്ചടയ്ക്കാത്തതിന് കേസ് നല്‍കിയിരിക്കുന്നത് മൂന്ന് ചൈനീസ് ബാങ്കുകള്‍; അനില്‍ അമ്പാനിയുടെ സ്ഥാപനങ്ങളെല്ലാം അനുദിനം നഷ്ടത്തിലേക്കും; 6,000 കോടി നഷ്ടത്തില്‍ റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍; ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ലിമിറ്റഡിന് വിലക്കും; റിലയന്‍സ് കമ്യൂണിക്കേഷന്‍ പൂട്ടിയതിന് പിന്നാലെ വീണ്ടും പൂട്ടികെട്ടല്‍ ഭീഷണി

Britishmalayali
kz´wteJI³

ന്യുഡല്‍ഹി: കടത്തില്‍ നിന്ന് കടത്തിലേക്ക് കൂപ്പുകുത്തുന്ന റിലയന്‍സ് ഗ്രൂപ്പ് ചെയര്‍മാന്‍ അനില്‍ അമ്പാനിക്കെതിരെ ലണ്ടന്‍ കോടതിയില്‍ പുതിയ കേസ്. വായ്പാതുക തിരിച്ചടയ്ക്കാത്തതിന്റെ പേരില്‍ മൂന്ന് ചൈനീസ് ബാങ്കുകളാണ് റിലയന്‍സ് ഗ്രൂപ്പ് ചെയര്‍മാന്‍ അനില്‍ അമ്പാനിക്കെതിരെ ലണ്ടന്‍ കോടതിയില്‍ കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. .68 കോടി ഡോളറാണ് (ഏകദേശം 4850 കോടി രൂപ) കുടിശികയെന്ന് ഹര്‍ജിയില്‍ പറയുന്നു. 2012 ല്‍ റിലയന്‍സ് കമ്യൂണിക്കേഷന് 92.52 കോടി ഡോളറിന്റെ വായ്പയാണ് അനുവദിച്ചത്. കുറച്ചു തുക തിരിച്ചടച്ചെങ്കിലും 2017 ല്‍ അതു മുടങ്ങി.

തന്റെ സ്വകാര്യസ്വത്തുക്കള്‍ ഈടുനല്‍കിയല്ല വായ്പ എടുത്തതെന്നും വ്യക്തിപരമായ ഉറപ്പ് മാത്രമാണു നല്‍കിയിട്ടുള്ളതെന്നും അനില്‍ അംബാനി അവകാശപ്പെടുന്നു. അതേസമയം അനില്‍ അമ്പാനിയുടെ കമ്പനികളെല്ലാം സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തുകയാണ്.

അനില്‍ അംബാനിയുടെ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ലിമിറ്റഡിന് (ആ്ര്എച്ച്‌ഐസിഎല്‍) പുതിയ പോളിസികള്‍ വിപണനം ചെയ്യുന്നതിന് ശക്തമായ വിലക്കാണ് ഏര്‍പ്പെടുത്തിയിട്ടള്ളത്. കമ്പനി സാമ്പത്തിക പ്രതിസന്ധിയിലകപ്പെട്ടതിനെ തുടര്‍ന്നാണ് ഇന്‍ഷുറന്‍സ് റഗുലേറ്ററി ആന്‍ഡ് ഡിവല്പമെന്റ് അഥോറിറ്റി ഓഫ് ഇന്ത്യയുടെ (ഐആര്‍ഡിഎഐ) ശക്തമായ നിയന്ത്രണം വന്നത് കഴിഞ്ഞ ദിവസസങ്ങളിലാണ്.

നിലവില്‍ ആര്‍എച്ച്‌ഐസിഎല്ലിന്റെ മുഴുവന്‍ പോളികളുടെയും സാമ്പത്തിക ബാധ്യതകളുടെയും റിലയന്‍് ഇന്‍ഷുറന്‍സ് കമ്പനിക്ക് (ആര്‍ജിഐസിഐല്‍) കൈമാറാനും ഐആര്‍ഡിഎഐ നിര്‍ദ്ദേശിക്കുകയും ചെയ്തു. നിലവില്‍ കമ്പനിക്ക് സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനാല്‍ പോളിസി ക്ലെയ്മുകള്‍ സെറ്റില്‍ ചെയ്യുന്നച് ആര്‍ജിഐസിഎള്‍ ആയിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. അതേസമയം അനില്‍ അംബാനിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന വിവിധ കമ്പനികളെല്ലാം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചറടക്കം സാമ്പത്തിക പ്രതിസന്ധിയില്‍ വീണുപോയിരിക്കുകയാണ്.

റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചറിന് 6000 കോടി രൂപയുടെ കടബാധ്യതയുണ്ടെങ്കിലും വലിയ അറ്റ ആസ്തിയുണ്ട്. കമ്പനി ചെലവ് ചുരുക്കി ആഭ്യന്തര വിപണിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നാണ് ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്. അടിസ്ഥാന സൗകര്യ വികസനുവും, ഗതാഗത പദ്ധതികളും കമ്പനി ഏറ്റെടുക്കും. പ്രതിരോധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന അഞ്ച് സ്വകാര്യ കമ്പനികളില്‍ മുന്‍നിരയിലെത്താന്‍ സാധിക്കുമെന്നാണ് കമ്പനി വ്യക്തമാക്കിയിട്ടുള്ള്‌ളത്. സാങ്കേതി വിദ്യയിലടക്കം കമ്പനി വന്‍ മുന്നേറ്റം നടത്തി ആഗോള പ്രതിരോധ മേഖലയില്‍ ആഗോള വിതരണക്കാരനാകും ശ്രദ്ധ കേന്ദ്രീകരിക്കും. അതേസമയം ആഗോള തലത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രതിരോധ കമ്പനികളുമായി അനില്‍ അംബാനിക്ക് വലിയ ബന്ധമുണ്ടാക്കാന്‍ ഇതിനകം തന്നെ സാധിച്ചിട്ടുണ്ട്.

എന്നാല്‍ അനില്‍ അംബാനിയുടെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന റിലയന്‍സ് കാപ്പിറ്റല്‍ അടച്ചുപൂട്ടിയേക്കുമെന്ന് റിപ്പോര്‍ട്ട്. സാമ്പത്തിക പ്രതിസന്ധിയും, രൂക്ഷമായ വെല്ലുവിളികളും കാരണം റിലയന്‍സ് കാപ്പിറ്റലിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് വായ്പാ സംരംഭങ്ങളാണ് അടച്ചുപൂട്ടാന്‍ തയ്യാറെടുക്കുന്നത്. 2019 ഡിസംബറിനകം രണ്ട് വായ്പാ സംരംഭങ്ങളുടെ പ്രവര്‍ത്തനം അവസാനിപ്പിക്കുമെന്നാണ് വിവരം. വായ്പാ, ഇന്‍ഷുറന്‍സ്, മ്യൂചല്‍ ഫണ്ട്‌സ്, റിലയന്‍സ് കൊമേഴ്ഷ്യല്‍ ഫിനാന്‍സ്, റിലയന്‍സ് ഹോം ഫിനാന്‍സ് എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന വായ്പാ കമ്പനികളാണ് അടച്ചുപൂട്ടാന്‍ പോകുന്നത്.

ഈ കമ്പനികളുടെയെല്ലാം മൊത്തം ആസ്തി 25,000 കോടി രൂപയോളം വരുമെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. അനില്‍ അംബാനിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന രണ്ടാമത്തെ ബിസിനസ് സംരംഭമാണ് ഇപ്പോള്‍ അടച്ചുപൂട്ടാനുള്ള നീക്കം ആരംഭിച്ചിട്ടുള്ളത്. ടെലികോം മേഖലയില്‍ പ്രവര്‍ത്തിക്കുന്ന റിലയന്‍സ് കമ്മ്യൂണിക്കേഷന്‍ രണ്ട് വര്‍ഷം മുന്‍പാണ് പ്രവര്‍ത്തനം അവസാനിപ്പിച്ചത്. കടബാധ്യത അധികരിച്ചത് മൂലമാണ് അനില്‍ അംബാനിയുടെ ഉടമസ്ഥതതയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ അടച്ചുപൂട്ടാന്‍ കാരണമായത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category