1 GBP = 94.00 INR                       

BREAKING NEWS

റിജോഷിന്റെ മകള്‍ ജോവാനയുടെ മൃതദേഹം മുംബൈയില്‍ സംസ്‌കരിക്കും; വിഷം കഴിച്ച നിലയില്‍ കണ്ടെത്തിയ വാസീമിന്റെ നില ഗുരുതരമായി തുടരുന്നുവെന്ന് പൊലീസ്; ലിജിയുടെ നില മെച്ചപ്പെട്ടെന്ന് ആശുപത്രി അധികൃതര്‍; കുരുന്നിന്റെ വേര്‍പാടില്‍ തേങ്ങലടക്കാനാകാതെ കുടുംബവും ഒരു നാടും; ലിജിക്കെതിരെ ഉയരുന്നത് വലിയ രോഷം

Britishmalayali
പ്രകാശ് ചന്ദ്രശേഖര്‍

ഇടുക്കി; വിഷം കഴിച്ച നിലിയില്‍ മുബൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശാന്തന്‍പാറ മഷ്‌റൂംഹട്ട് റിസോര്‍ട്ട് മാനേജര്‍ വസീമിന്റെ നില അതീവ ഗുരുതരമായി തുടരുന്നു.ഒപ്പം വിഷം കഴിച്ച കാമുകി ലിജിയുടെ നില മെച്ചപ്പെട്ടതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.വിഷം നല്‍കി കൊലപ്പെടുത്തിയ ലിജി -റിജോഷ് ദമ്പതികളുടെ മകള്‍ ജോവാനയുടെ സംസ്‌കാരം മുബൈയില്‍ തന്നെ നടത്താന്‍ ബന്ധുക്കള്‍ താല്‍പര്യമറിയിച്ചെന്ന് പൊലീസ് പറഞ്ഞു. സംസ്‌കാരം ഇന്ന് വൈകീട്ട് മുംബൈയില്‍ നടക്കും. റിജോഷിന്റെ ബന്ധുക്കള്‍ മുംബൈയില്‍ എത്തിയിട്ടുണ്ട്. ഭര്‍ത്താവ് റിജോഷിനെ കൊന്ന ശേഷമായിരുന്നു വസീമും ലിജിയും കുഞ്ഞിനെയുമായി മുംബൈയിലേക്ക് നാടുവിട്ടത്.

ശനിയാഴ്ച ഉച്ചയ്ക്കാണു പന്‍വേലിലെ ലോഡ്ജില്‍ ജൊവാനയെ മരിച്ച നിലയിലും ഇവരെ അവശ നിലയിലും കണ്ടെത്തിയത്. ആരോഗ്യ നില മെച്ചപ്പെട്ടാല്‍ ലിജിയുടെയും വസീമിന്റെയും അറസ്റ്റ് ഇന്നു രേഖപ്പെടുത്തും. ഒക്ടോബര്‍ 31 നാണു റിജോഷിനെ കാണാതായത്. തുടര്‍ന്നു നവംബര്‍ ഏഴിനു റിജോഷിന്റെ മൃതദേഹം ഫാം ഹൗസിനു സമീപം കുഴിച്ചു മൂടിയ നിലയില്‍ കണ്ടെത്തുകയായിരുന്നു.സംഭവമറിഞ്ഞ് മുബൈയില്‍ എത്തിയ ശാന്തന്‍പാറ എസ് ഐ വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം മുബൈയിലെ ആശുപത്രിയില്‍ എത്തിയെങ്കിലും അവസ്ഥ ഗുരുതരമായതിനാല്‍ മൊഴി രേഖപ്പെടുത്താന്‍ ആയിട്ടില്ല.

മകള്‍ക്ക് വിഷം നല്‍കിയത് ലിജിയോ വസീമോ എന്ന കാര്യത്തില്‍ ഇനിയും വ്യക്തത കൈവരിക്കാന്‍ ആയിട്ടില്ലന്നാണ് പൊലീസ് നല്‍കുന്ന സൂചന.ജോവാന ആശുപത്രിയില്‍ എത്തിക്കും മുമ്പ് മരണപ്പെട്ടതായിട്ടാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ള വിവരം.പിടിക്കപ്പെടുമെന്ന് ഉറപ്പായ സാഹചര്യത്തില്‍ വസീമായിരിക്കാം കൂട്ട ആത്മഹത്യയ്ക്ക് പദ്ധതി തയ്യാറാക്കിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. അന്വേഷണം വഴിതിരിച്ചുവിടാന്‍ ഫോണ്‍വിളികള്‍ നടത്തിയതായി സ്ഥിരീകരിച്ചതിന്റെ അടിസ്ഥാനത്തില്‍ വസീമിന്റെ സഹോദരനെ പൊലീസ് അറസ്റ്റുചെയ്തിരുന്നു.

ഇതോടെ കുടുംബക്കാരില്‍ നിന്നും വസീമിന് കടുത്ത എതിര്‍പ്പ് നേരിടേണ്ടി വന്നിരിക്കാമെന്നും ഇതേത്തുടര്‍ന്നായിരിക്കാം ഇയാള്‍ ഇത്തരത്തിലൊരു തീരുമാനത്തിലെത്തിയതെന്നും പൊലീസ് സംശയിക്കുന്നു.ജോവനോയുടെ മരണം ഇരുവീട്ടുകാരെയും ജന്മനാടായ പുത്തടിയെയും കണ്ണീരിലാഴ്തിയിരിക്കുകയാണ്.

ആരുംമായും പെട്ടെന്ന് ഇണക്കത്തിലാവുന്ന കുരുന്നിനെക്കൂടി വസീമും ലിജിയും ചേര്‍ന്ന് വകവരുത്തിയതില്‍ നാട്ടുകാരടക്കം വലിയ രോഷത്തിലാണ് ജോവാനയുടെ മൃതദ്ദേഹം മുബൈയില്‍ സംസ്‌കരിക്കുമെന്നാണ് ബന്ധുക്കള്‍ പൊലീസിനെ അറിയിച്ചിട്ടുള്ളത്. കൊല്ലപ്പെട്ട റിജോഷിന്റെ വൈദീകനായ സഹോദരന്‍ ഉള്‍പ്പെടെ ഏതാനും അടുത്ത ബന്ധുക്കള്‍ ഇന്നലെ മുബൈയ്ക്ക് തിരിച്ചിട്ടുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category