
രാജകുമാരി: ഇടുക്കി ജില്ലയിലെ ശാന്തന്‍പാറ കഴുതക്കുളം മേട്ടില്‍ ഫാം ഹൗസ് ജീവനക്കാരന് റിജോഷ് വധക്കേസിലെ ഗൂഢാലോചന തെളിയിക്കുന്ന മൊഴി പുറത്ത്. പ്രതി വസീമും(32) കൊല്ലപ്പെട്ട റിജോഷിന്റെ ഭാര്യ ലിജിയും(28) തമ്മില്‍ വഴിവിട്ട ബന്ധമുണ്ടായിരുന്നെന്നും ഇത് പുറത്തറിയാതിരിക്കാന്‍ ജീവനക്കാരെ പിരിച്ചുവിട്ടെന്നുമാണ് വെളിപ്പെടുത്തല്‍. ഇടുക്കിയില്‍ നിന്നും മുങ്ങിയ ലിജിയേയും ഫാം ഹൗസ് മാനേജര്‍ വസീമിനേയും മുംെബെയില്‍ വിഷം കഴിച്ച് അത്യാസന്ന നിലയില്‍ നിലയില്‍ കണ്ടെത്തിയിരുന്നു. റിജോഷിന്റെ രണ്ടു വയസുകാരിയായ മകളെ വിഷം കൊടുത്തു കൊന്ന ശേഷമാണ് ഇരുവരും വിഷം കഴിച്ചത്.
ഫാം ഹൗസിലെ മുന്‍ ജീവനക്കാരനാണ് അവിഹിതത്തിന്റെ കഥ പുറത്തു പറയുന്നത്. വസീം റിജോഷിന്റെ വീട്ടില്‍ രാത്രികാലങ്ങളിലടക്കം നിത്യ സന്ദര്‍ശകനായിരുന്നെന്ന് അയല്‍വാസികളും സമ്മതിക്കുന്നു. വര്‍ഷങ്ങളായി ഇവിടെ ജോലി ചെയ്തിരുന്ന റോയിയെ റിജോഷിന്റെ ഭാര്യ റിസോര്‍ട്ടില്‍ ജോലിക്കെത്തി രണ്ട് മാസം കഴിഞ്ഞപ്പോള്‍ ജോലിയില്‍നിന്ന് പിരിച്ചുവിട്ടു. ഇരുവരും തമ്മിലുള്ള വഴിവിട്ട ബന്ധം പുറത്തറിയുമോയെന്ന് ഭയന്നാണ് പറഞ്ഞയച്ചതെന്നാണ് ആരോപണം.
വസീം വൈകുന്നേരങ്ങളിലടക്കം റിജോഷിന്റെ വീട്ടിലെ നിത്യ സന്ദര്‍ശകനായിരുന്നെന്നും രാത്രികാലങ്ങളില്‍ മണിക്കൂറുകള്‍ തങ്ങുന്നതായി കണ്ടിട്ടുണ്ടെന്നും സമീപവാസികളും പറയുന്നു. മദ്യം കഴിക്കില്ലാത്ത വസീം മിക്ക ദിവസങ്ങളിലും റിജോഷിന് മദ്യം വാങ്ങി നല്കുമായിരുന്നെന്നും കഴിഞ്ഞ 30 ന് മദ്യം നല്‍കാമെന്ന് പറഞ്ഞ് വസീം റിജോഷിനെ റിസോര്‍ട്ടിലേയ്ക്ക് വിളിപ്പിച്ചതായും ബന്ധുക്കളും പറയുന്നുണ്ട്. ഇന്നലെ ഉച്ചയോടെയാണു രണ്ടു വയസുകാരി ജൊവാനയെ മരിച്ച നിലയിലും വസീമിനേയും ലിജിയേയും വിഷം കഴിച്ച നിലയിലും കണ്ടെത്തിയത്.
മുംബൈ പന്‍വേലിലെ സ്വകാര്യ ലോഡ്ജിലായിരുന്നു ഇവരെ കണ്ടെത്തിയത്. ലോഡ്ജ് മാനേജര്‍ വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ പനവേല്‍ സെന്റര്‍ സ്റ്റേഷനിലെ പൊലീസെത്തി ഇരുവരെയും സര്‍ക്കാര്‍ ആശുപത്രിയിലേക്കു മാറ്റി. കുട്ടിയുടെ മൃതദേഹം ആശുപത്രി മോര്‍ച്ചറിയിലേക്കും മാറ്റി. വിസീമും ലിജിയും അപകട നില തരണം ചെയ്തിട്ടുണ്ട്. വഴിവിട്ട ബന്ധം പുറത്തറിയാതിരിക്കുന്നതിന് പ്രതി വസീം വ്യക്തമായ കണക്കുകൂട്ടലുകളോടെയാണ് റിജോഷിനെ കെലപ്പെടുത്തിയതെന്നാണ് പുറത്തു വരുന്ന വെളിപ്പെടുത്തലുകളും വ്യക്തമാകുന്നത്. കേസുമായി ബന്ധപ്പെട്ട് വസീമിന്റെ സഹോദരന് ഫഹദിനെ(25) നെടുങ്കണ്ടം കോടതി റിമാന്‍ഡ് ചെയ്തു.
സംഭവത്തില്‍ വസീമിനെയും ഫഹദിനെയും ഒന്നും രണ്ടും പ്രതികളാക്കിയാണ് കേസ് എടുത്തിരിക്കുന്നത്. കൊലപാതക കേസില്‍ അന്വേഷണം വഴിതിരിച്ച് വിടുന്നതിനും പൊലീസിനെ തെറ്റിധരിപ്പിച്ചതിനും പ്രതി വസീമിന്റെ സഹോദരന് ഫഹദിനെ വെള്ളിയാഴ്ച പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. റിജോഷിനെ കാണാതായെന്ന് ബന്ധുക്കള്‍ പരാതി നല്‍കിയതിന് ശേഷം തൃശൂരില്‍ നിന്നും റിജോഷ് ഭാര്യ ലിജിയെ വിളിച്ചിരുന്നതായി ലിജി പൊലീസിന് മൊഴി നല്‍കിയിരുന്നു. ഇതിന് തെളിവായി ലിജിയെ വിളിച്ച നമ്പര്‍ പൊലീസിന് നല്‍കുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഫോണിന്റെ ഉടമ പ്രതി വസീമിന്റെ സഹോദരന് ഫഹദാണെന്നും കണ്ടെത്തി.
മൃതദേഹം കണ്ടെത്തുന്നതിന് മുമ്പ് തന്റെ ഫോണില്‍ നിന്നും റിജോഷ് വീട്ടിലേയ്ക്ക് വിളിച്ചിരുന്നതായി ഇയാള്‍ പൊലീസിനോട് പറയുകയും ചെയ്തിരുന്നു. മൃതദേഹം കണ്ടെത്തിയതോടെ ഇയാള്‍ പൊലീസിനെ പറഞ്ഞ് തെറ്റിധരിപ്പിച്ചതായി ബോധ്യപ്പെട്ടതോടെ ഫഹദിന്റെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ആരോഗ്യ നില മെച്ചപ്പെട്ടാല്‍ ലിജിയുടെയും വസീമിന്റെയും അറസ്റ്റ് ഇന്നു രേഖപ്പെടുത്തും. ഒക്ടോബര്‍ 31 നാണു റിജോഷിനെ കാണാതായത്. തുടര്‍ന്നു നവംബര്‍ ഏഴിനു റിജോഷിന്റെ മൃതദേഹം ഫാം ഹൗസിനു സമീപം കുഴിച്ചു മൂടിയ നിലയില്‍ കണ്ടെത്തുകയായിരുന്നു.
പുത്തടി മഷ്റൂം ഹട്ട് എന്ന ഫാം ഹൗസിലെ ജീവനക്കാരനായ റിജോഷിനെ ഭാര്യ ലിജിയും കാമുകനും ഫാം ഹൗസ് മാനേജരുമായ വസീമും ചേര്‍ന്ന് കൊലപ്പെടുത്തിയെന്നാണു പൊലീസിന്റെ കണ്ടെത്തല്‍. 11 വര്‍ഷം മുന്‍പ് പ്രണയിച്ചു വിവാഹം ചെയ്ത റിജോഷിന്റെയും ലിജിയുടെയും വീടുകള്‍ പുത്തടിയില്‍ അടുത്തടുത്താണ്. ലിജിയുമായുള്ള വിവാഹത്തിന് റിജോഷിന്റെ വീട്ടുകാര്‍ ആദ്യം എതിരായിരുന്നു എന്നാണു പറയപ്പെടുന്നത്. റിജോഷിന്റെ നിര്‍ബന്ധം മൂലം പിന്നീട് വീട്ടുകാരും ലിജിയെ അംഗീകരിച്ചു. കുടുംബ വീട്ടില്‍ നിന്നു മാറി താമസിച്ചതിനു ശേഷം ഒരു വര്‍ഷം മുന്‍പാണ് ഫാം ഹൗസില്‍ ജോലിക്കു പോയി തുടങ്ങിയത്.
ഫാമിലെ മൃഗങ്ങളെ പരിപാലിക്കുന്ന ജോലിയായിരുന്നു റിജോഷിന്. ഏതാനും മാസം മുന്‍പ് ലിജി ഫാമിലെ ഏലത്തോട്ടത്തില്‍ ജോലിക്കു പോയി തുടങ്ങി. റിജോഷിന് വസീം സ്ഥിരമായി മദ്യം വാങ്ങി നല്‍കിയിരുന്നതായി പൊലീസ് പറയുന്നു. ലിജിയുമായി ബന്ധം തുടരാന്‍ വേണ്ടിയാണ് വസീം ഇങ്ങനെ ചെയ്തതെന്നും സംശയിക്കുന്നു. 4 വര്‍ഷം മുന്‍പ് ഫാമില്‍ മാനേജരായി എത്തിയ വസീം വല്ലപ്പോഴും ആണ് ഇരിങ്ങാലക്കുടയിലെ വീട്ടില്‍ പോയിരുന്നത്. വീട്ടുകാരെയും മൂന്നു മക്കളെയും കാണാതെ റിജോഷ് ഒരു ദിവസം പോലും കഴിയുമായിരുന്നില്ല.
ഒക്ടോബര്‍ 31ന് കാണാതായ റിജോഷ് പിറ്റേന്ന് വീട്ടില്‍ എത്താത്തത് വീട്ടുകാരില്‍ സംശയമുണ്ടാക്കിയതും ഇതുകൊണ്ടാണ്. റിജോഷിന്റെ ഫേസ്ബുക് അക്കൗണ്ടില്‍ മക്കള്‍ക്കൊപ്പം അല്ലാത്ത ഒരു ചിത്രം പോലും ഇല്ല. ലത്തീന്‍ സഭയിലെ വൈദികനായ മൂത്ത സഹോദരന് വിജോഷും ഇളയ സഹോദരന് ജിജോഷും റിജോഷുമായി പിരിയാനാവാത്ത സ്നേഹ ബന്ധത്തിലായിരുന്നു. സഹോദരങ്ങളെ പോലെ തന്നെ അച്ഛന് വിന്‍സെന്റിനും അമ്മ കൊച്ചുറാണിക്കും റിജോഷിന്റെയും കൊച്ചുമകള്‍ ജൊവാനയുടെയും വേര്‍പാട് താങ്ങാവുന്നതിലധികമായി.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam