1 GBP = 94.40 INR                       

BREAKING NEWS

നിര്‍ണായക ട്വന്റി20 നാഗ്പൂരില്‍, ജയിക്കുന്നവര്‍ക്ക് പരമ്പര; സഞ്ജു സാംസണ്‍ ഇന്നും പുറത്തിരുന്നേക്കും; കീപ്പിംഗിലും ബാറ്റിംഗിലും പരാജയമാകുന്ന പന്ത് തുടരും; തല്ലി വശം കെടുത്തിയ ഖലീല്‍ അഹമ്മദിന്റെ നിലയും പരുങ്ങലില്‍; ഫോമില്ലാത്ത കെഎല്‍ രാഹുലും തുടര്‍ന്നേക്കും; നിര്‍ണായകമാകുക ഹിറ്റ്മാന്റെ തീരുമാനം

Britishmalayali
kz´wteJI³

നാഗ്പൂര്‍: ഇന്ത്യ- ബംഗ്ലാദേശ് ട്വന്റി20 പരമ്പരയിലെ നിര്‍ണായക മൂന്നാം മത്സരം ഇന്ന് നാഗ്പൂരില്‍ നടക്കും. ഡല്‍ഹിയില്‍ ബംഗ്ലാദേശും രാജ്കോട്ടില്‍ ഇന്ത്യയും ജയിച്ച് ഒപ്പത്തിനൊപ്പം ആണിപ്പോള്‍. നാഗ്പൂരില്‍ ജയിക്കുന്നവര്‍ക്ക് പരമ്പര സ്വന്തമാക്കാം. രോഹിത് ശര്‍മ്മയുടെ ബാറ്റിങ് കരുത്താണ് ടീം ഇന്ത്യക്ക് പ്രതീക്ഷ നല്‍കുന്നത്. എന്നാല്‍ ഏറെ റണ്‍സ് വിട്ടുകൊടുക്കുന്ന ഇടംകൈയന്‍ മീഡിയം പേസര്‍ ഖലീല്‍ അഹമ്മദിന്റെ മോശം ഫോം ഇന്ത്യക്ക് തലവേദനയാണ്. 37, 44 എന്നിങ്ങനെയാണ് കഴിഞ്ഞ രണ്ട് മത്സരങ്ങളില്‍ താരം വിട്ടുകൊടുത്ത റണ്‍സ്. കെ എല്‍ രാഹുല്‍ ഫോമിലെത്താത്തത് മറ്റൊരു ഭീഷണി.

ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയുടെ ബാറ്റിങ് കരുത്തിലായിരുന്നു ഇന്ത്യയുടെ അനായാസ ജയം. നിര്‍ണായക മത്സരമായതിനാല്‍ ഇന്ത്യന്‍ ടീമില്‍ മാറ്റത്തിന് സാധ്യതയില്ല. ഇതുകൊണ്ടു തന്നെ മലയാളിതാരം സഞ്ജു സാംസണ് അവസരം കിട്ടാന്‍ സാധ്യത കുറവാണ്. എന്നാല്‍ ലഭിക്കുന്ന അവസരങ്ങളില്‍ മികവ് കാട്ടുന്ന ശ്രേയസ് അയ്യരെ ഇന്ത്യ പിന്‍വലിക്കില്ല. നായകന്‍ രോഹിത് ശര്‍മ്മയുടെ പിന്തുണയുള്ളതിനാല്‍ വിക്കറ്റിന് പിന്നില്‍ ഋഷഭ് പന്തും തുടരും. ഐപിഎല്ലില്‍ തകര്‍ത്തടിക്കുമ്പോഴും, രാജ്യാന്തര മത്സരങ്ങളില്‍ തുടര്‍ച്ചയായി നിരാശപ്പെടുത്തുകയാണ് ഈ ഇരുപത്തിയൊന്നുകാരന്‍. ചെറിയ സ്‌കോറിനു പുറത്താകുന്നു എന്നതിലുപരി, മോശം ഷോട്ടിലൂടെ വിക്കറ്റു വലിച്ചെറിയുന്ന പന്തിന്റെ ശൈലിയാണ് ആരാധകരേയും ടീം മാേനജ്മെന്റിനേയും ചൊടിപ്പിക്കുന്നത്.

അടുത്ത ട്വന്റി20 ലോകകപ്പില്‍ കൂടുതല്‍ കെട്ടുറപ്പുള്ള ഒരു നിരയെ ഒരുക്കുക എന്നതാണു ഇന്ത്യന്‍ നായകന്‍ വിരാട് കോലിയുടെ ദൗത്യം. സമ്മര്‍ദഘട്ടങ്ങളെ അതിജീവിക്കുന്നതില്‍ കൂടുതല്‍ മികവു പുലര്‍ത്തുന്ന താരങ്ങളെ കണ്ടു പിടിക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യ എന്നു കോലി വ്യക്തമാക്കിയിരുന്നുഈ വര്‍ഷം കളിച്ച 9 രാജ്യാന്തര ട്വന്റി20 മത്സരങ്ങളില്‍ 3 തവണ മാത്രമാണ് ഋഷഭ് പന്ത് രണ്ടക്കം കണ്ടത്. 4, 40*, 28, 3, 1, 0, 4, 65*, 4 എന്നിങ്ങനെയാണ് ഈ വര്‍ഷം ഇന്ത്യയ്ക്കായി കളിച്ച ട്വന്റി20 മത്സരങ്ങളില്‍ പന്തിന്റെ സ്‌കോറുകള്‍. ധോണിയുടെ സ്ഥാനത്തു കളിക്കുന്ന താരമാണെന്ന് ഇതിനോടു കൂട്ടി വായിക്കണം.

ധോണി മാറിനില്‍ക്കണമെന്ന് മുതിര്‍ന്ന താരങ്ങളും അഭിപ്രായപ്പെട്ടിരുന്നു. അവര്‍ പോലും ഇപ്പോള്‍ മാറി ചിന്തിക്കുന്നുണ്ടാകും. വിക്കറ്റ് കീപ്പിങ്ങിലെ ബാലപാഠങ്ങള്‍ മറന്നായിരുന്നു രാജ്കോട്ടില്‍ ഋഷഭ് പന്ത് കളിച്ചത്. സമകാലിക ഇന്ത്യന്‍ ക്രിക്കറ്റില്‍ ഇത്രയേറെ മത്സരങ്ങളില്‍ തുടര്‍ച്ചയായി നിറം മങ്ങിയിട്ടും പന്തിനോളം അവസരം കിട്ടിയ മറ്റാരെങ്കിലുമുണ്ടോ? സംശയമാണ്. ഡല്‍ഹി ട്വന്റിയില്‍ അനവസരത്തില്‍ ഡിആര്‍എസ് വിളിക്കാന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ പ്രേരിപ്പിച്ചും ശിഖര്‍ ധവാന്റെ റണ്ണൗട്ടിനു ഹേതുവായും ആരാധകരുടെ കണ്ണിലെ കരടായി മാറിയ പന്ത്, രാജ്കോട്ടിലും 'പതിവു' തെറ്റിച്ചില്ല. വിക്കറ്റ് കീപ്പിങ്ങിന്റെ ബാലപാഠം പോലും മറന്ന് ഉറപ്പുള്ള സ്റ്റംപിങ് അവസരം കളഞ്ഞുകുളിച്ച താരം, പലപ്പോഴും പന്തിന്റെ ദിശയറിയാതെ കാഴ്ചക്കാരനായും മാറി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category