1 GBP = 92.80 INR                       

BREAKING NEWS

രതീഷിനെ ക്ലാസില്‍ നിന്ന് കാണാതായത് രാവിലെ; സഹപാഠികള്‍ കോളേജില്‍ അരിച്ചു പെറുക്കിയിട്ടും വൈകിട്ട് വരെ കണ്ടെത്തിയില്ല; തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത് ചെറുപ്പത്തിലേ അച്ഛനും അമ്മയും നഷ്ടമായ മിടുമിടുക്കനെ; സിസിടിവിയില്‍ മയക്കുമരുന്ന് മാഫിയയെ കുടുക്കിയതിന്റെ പ്രതികാരത്തില്‍ കൊന്ന് കെട്ടിത്തൂക്കിയതോ? തിരുവനന്തപുരം എഞ്ചിനിയറിങ് കോളേജിലെ വിദ്യാര്‍ത്ഥിയുടെ കാമ്പസ് മരണത്തില്‍ സര്‍വ്വത്ര ദുരൂഹത

Britishmalayali
എം മനോജ് കുമാര്‍

തിരുവനന്തപുരം: തിരുവനന്തപുരം സിഇടി കോളെജില്‍ നിന്നും വെള്ളിയാഴ്ച കാണാതായ ശേഷം കോളജിലെ ശുചിമുറിയില്‍ തൂങ്ങി മരിച്ച ചെയ്ത നിലയില്‍ കാണപ്പെട്ട വിദ്യാര്‍ത്ഥിയുടെ മരണത്തില്‍ ദുരൂഹത.  രതീഷ് കുമാറിന്റെ മൃതദേഹമാണ് കോളെജ് ശുചിമുറിയില്‍ കാണപ്പെട്ടത്. വെള്ളിയാഴ്ച പതിനൊന്നര മണിയോടെയാണ് കോളേജ് ക്യാമ്പസില്‍ നിന്നും ഒന്നാം വര്‍ഷ സിവില്‍ എഞ്ചിനിയറിങ് വിദ്യാര്‍ത്ഥിയെ കാണാതായത്. അപ്പോള്‍ മുതല്‍ വിദ്യാര്‍ത്ഥികള്‍ രതീഷ് കുമാറിനുവേണ്ടി തിരിച്ചലായിരുന്നു. അപ്പോഴൊന്നും കാണപ്പെടാത്ത മൃതദേഹമാണ് ഇന്നലെ രാത്രി ഒമ്പതര മണിയോടെ കോളെജ് ശുചിമുറിയില്‍ കാണപ്പെട്ടത്.

ചെറുപ്പത്തിലേ അച്ഛനും അമ്മയും നഷ്ടമായ കുട്ടിയാണ് രതീഷ്. അച്ഛനും അമ്മയും നേരത്തെ തന്നെ മരിച്ചപ്പോള്‍ അമ്മയുടെ അനിയത്തിയാണ് രതീഷിനെ എടുത്ത് വളര്‍ത്തിയത്. പരിമിതികള്‍ മുന്നില്‍ നില്‍ക്കെതന്നെയാണ് പഠിത്തത്തില്‍ മുന്നോട്ടു പോവുകയും എഞ്ചിനീയറിങ് കോളേജിലെ സിവില്‍ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിയായി മാറുകയും ചെയ്തത്. ജീവിത വെല്ലുവിളി നേരിടുന്ന വിദ്യാര്‍ത്ഥിയായതിനാല്‍ ഉറ്റ ബന്ധുക്കളുടെ ശ്രദ്ധ എപ്പോഴും രതീഷ് കുമാറിന് മേലുണ്ടായിരുന്നു. വിദ്യാര്‍ത്ഥിയെ അധ്യയനത്തിന്നിടയില്‍ കാണാതായി എന്ന മനസിലായപ്പോള്‍ തന്നെ ബന്ധുക്കള്‍ സൈബര്‍ സെല്‍ സഹായത്തോടെ രതീഷ് കുമാറിന്റെ മൊബൈല്‍ ഫോണ്‍ ടവര്‍ മനസിലാക്കിയിരുന്നു.

വിദ്യാര്‍ത്ഥി കോളേജ് കാമ്പസില്‍ തന്നെയുണ്ട് എന്നാണ് ബന്ധുക്കള്‍ കോളേജ് അദ്ധ്യാപകരെയും പൊലീസിനെയും വിവരം അറിയിച്ചത്. എന്നിട്ടും വെള്ളിയാഴ്ച കാണാതെ ഇന്നലെ രാത്രിയാണ് കാമ്പസിലെ ശുചിമുറിയില്‍ രതീഷ് കുമാര്‍ തൂങ്ങി നില്‍ക്കുന്നതായി കണ്ടത്. കഞ്ചാവ് വില്‍പ്പനക്കാരുടെ ഭീഷണി രതീഷ് കുമാറിന് നിലനില്‍ക്കുന്നുണ്ട് എന്നാണ് ബന്ധുക്കള്‍ മറുനാടനോട് പറഞ്ഞത്. നെയ്യാറ്റിന്‍കര വഴുതൂരാണ് രതീഷ്‌കുമാര്‍ താമസിച്ചിരുന്നത്. ഇവിടം കഞ്ചാവ് വില്‍പ്പനക്കാരുടെ സാന്നിധ്യമുണ്ടായിരുന്നു.

വീട്ടില്‍ ഘടിപ്പിച്ച സിസിടിവി ക്യാമറകള്‍ വഴി രതീഷ് കുമാര്‍ ആണ് പൊലീസിന് വിവരം നല്‍കുന്നത് എന്ന സംശയം ചിലര്‍ക്ക് ഉണ്ടായിരുന്നു. അതിന്റെ പേരില്‍ ഭീഷണികളും നിലനിന്നിരുന്നു എന്നാണ് ബന്ധുക്കള്‍ പറഞ്ഞത്. രതീഷ്‌കുമാര്‍ വാടകയ്ക്ക് താമസിച്ച വീട്ടില്‍ സിസിടിവി വെച്ചിരുന്നു. ഈ സിസിടിവിയിലെ വിവരങ്ങള്‍ കൈമാറി എന്നാണ് ആരോപണം വന്നത്. ഇത് പക്ഷെ ബന്ധുക്കള്‍ നിഷേധിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞയാഴ്ച രതീഷ്‌കുമാറിന്റെ കാര്‍ കത്തിക്കാനും ശ്രമം നടന്നിരുന്നു. ഇതോടെയാണ് രതീഷ് കുമാര്‍ താമസം കോളേജ് കാമ്പസിനടുത്തെക്ക് മാറ്റിയത്. പക്ഷെ വെള്ളിയാഴ്ച രതീഷ് കുമാറിനെ കാണാതാവുകയും ശനിയാഴ്ച രാത്രിയില്‍ കോളേജ് ശുചിമുറിയില്‍ തൂങ്ങി നില്‍ക്കുന്ന രീതിയില്‍ കാണപ്പെടുകയും ചെയ്തത്.

രതീഷ്‌കുമാറിന്റെ ബന്ധു ലളിതയുടെ പ്രതികരണം
രതീഷിന്റെ അകന്ന ബന്ധുവാണ് ഞാന്‍. വഴുതൂരാണ് രതീഷ് താമസിച്ചത്. ഒരു ബേക്കറിയുടെ പിന്നിലായാണ് വീട്. കഴിഞ്ഞയാഴ്ചയാണ് രതീഷിന്റെ കാറിനു ചിലര്‍ തീയിട്ടത്. കഞ്ചാവ് ലോബിയുടെ ആളുകള്‍ ആണെന്നാണ് ഞങ്ങളുടെ സംശയം. കഞ്ചാവ് ലോബിയെക്കുറിച്ചുള്ള വിവരങ്ങള്‍ ഒന്നും രതീഷ് ചോര്‍ത്തി നല്‍കിയിട്ടില്ല. വെറുതെയുള്ള സംശയമാണത്. കാര്‍ കത്തിച്ചതോടെയാണ് ഞാന്‍ രതീഷിനോടു താമസം മാറാന്‍ പറഞ്ഞത്. അങ്ങിനെയാണ് ഒരാഴ്ച മുന്‍പ് ഇവര്‍ താമസം കോളേജ് കാമ്പസിന് അടുത്തേക്ക് മാറുന്നത്. രതീഷിനെ കാണാതായ കാര്യം വെള്ളിയാഴ്ച തന്നെ ഞാന്‍ അറിഞ്ഞിരുന്നു. സൈബര്‍ സെല്‍ സഹായത്തോടെയാണ് രതീഷ് കോളേജില്‍ തന്നെയുണ്ട് എന്ന് ഉറപ്പിച്ചത്. ഈ വിവരമാണ് കോളേജ് അധികൃതര്‍ക്കും പൊലീസിനും കൈമാറിയത്. പക്ഷെ കാമ്പസില്‍ ഉള്ള രതീഷിനെ കണ്ടുപിടിക്കാന്‍ കഴിഞ്ഞില്ല. രാത്രി പതിനൊന്നു മണിയായിട്ടും കാണാതായപ്പോള്‍ ഞാന്‍ തിരക്കിയിരുന്നു അപ്പോഴും കണ്ടു കിട്ടിയില്ല എന്നാണ് പറഞ്ഞത്.

പിന്നീട് ശനിയാഴ്ച രാത്രിയാണ് കോളേജ് ശുചിമുറിയില്‍ രതീഷ് തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. വെള്ളിയാഴ്ച കാമ്പസില്‍ കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം ശനിയാഴ്ച രാത്രി അതേ കാമ്പസിലെ ശുചിമുറിയില്‍ തൂങ്ങി നില്‍ക്കുന്ന രീതിയില്‍ കാണപ്പെട്ടത്. ഇത് ദുരൂഹമാണ്. വിദ്യാര്‍ത്ഥികള്‍ തിരഞ്ഞു നടന്ന സ്ഥലത്ത് കാണാത്ത മൃതദേഹമാണ് പിന്നീട് കണ്ടു കിട്ടുന്നത്. ആത്മഹത്യ ചെയ്യാന്‍ യാതൊരു സാധ്യതയുമില്ല. മാനസിക വെല്ലുവിളി നേരിടുന്ന വിദ്യാര്‍ത്ഥിയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടത് എന്ന് ഓര്‍ക്കണം. ഞങ്ങള്‍ സംശയിക്കുന്നത് രതീഷിനെ ചിലര്‍ തട്ടിക്കൊണ്ടു പോയി കൊന്ന ശേഷം കോളെജ് ശുചിമുറിയില്‍ കെട്ടിത്തൂക്കി എന്നാണ്. അതിനുള്ള സാധ്യതകള്‍ തന്നെയാണ് മുന്നില്‍ കാണുന്നത്.

ആത്മഹത്യ ചെയ്യേണ്ട ഒരു കാര്യവും അവനു മുന്നിലില്ല. കഞ്ചാവ് ലോബിയുടെ ഭീഷണിയും നിലനില്‍ക്കുന്നുണ്ട്. അതുകൊണ്ട് തന്നെയാണ് പുറത്ത് നിന്ന് കൊന്നശേഷം അവിടെ കൊണ്ടുപോയി കെട്ടിത്തൂക്കിയതാണ് എന്ന് ആരോപിക്കുന്നത്. കോളേജ് ക്ലാസില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥിയെയാണ് കോളേജ് കാമ്പസില്‍ നിന്നും കാണാതാവുന്നത്. ആദ്യം വിദ്യാര്‍ത്ഥികള്‍ തിരഞ്ഞപ്പോള്‍ എല്ലായിടവും തിരഞ്ഞതാണ്. അപ്പോഴൊന്നും രതീഷ് കുമാറിനെ അവിടെങ്ങും കണ്ടില്ല. പിന്നീടാണ് തൂങ്ങിയ നിലയില്‍ കാണുന്നത്- ലളിത പറയുന്നു.

രതീഷ്‌കുമാറിന്റെ മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്കായി എടുത്തിട്ടില്ലെന്ന് ശ്രീകാര്യം പൊലീസ് മറുനാടന്‍ മലയാളിയോട് പറഞ്ഞു. പഠനവൈകല്യം നേരിടുന്ന വിദ്യാര്‍ത്ഥിയാണ് എന്നാണ് അറിഞ്ഞത്. പഠനത്തില്‍ പിന്നോക്കവുമാണ്. അതിന്റെ വിഷമങ്ങള്‍ സ്വാഭാവികമായും കാണും. ഇതാവും ആത്മഹത്യയ്ക്ക് വഴിവെച്ചത്. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിനും ശേഷമേ എന്തെങ്കിലും പറയാന്‍ കഴിയൂ എന്നും പൊലീസ് പറഞ്ഞു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category