1 GBP = 93.40 INR                       

BREAKING NEWS

ബംഗ്ലാദേശിനെതിരായ ടി 20 പരമ്പര ഇന്ത്യയ്ക്ക്; അവസാന മത്സരത്തില്‍ ബംഗ്ലാദേശിനെ തോല്‍പ്പിച്ചത് 30 റണ്‍സിന്; വിജയം ഒരുക്കിയത് ശ്രേയസ്സ് അയ്യരുടെയും കെ എല്‍ രാഹുലിന്റെയും വെടിക്കെട്ട് ബാറ്റിങ്; ആറ് വിക്കറ്റ് വീഴ്ത്തി ബൗളിങ് നിരയില്‍ തിളങ്ങി ദീപക് ചഹര്‍

Britishmalayali
kz´wteJI³

നാഗ്പുര്‍: ബംഗ്ലാദേശിനെതിരായ ടി 20 പരമ്പര ഇന്ത്യയ്ക്ക്. മൂന്നാമത്തെയും അവസാനത്തേതുമായ മത്സരത്തില്‍ ബംഗ്ലാദേശിനെ ഇന്ത്യ 30 റണ്‍സിനാണ് പരാജയപ്പെടുത്തിയത്. ബാറ്റിങ് നിരയില്‍ ശ്രേയസ്സ് അയ്യരുടെയും കെ എല്‍ രാഹുലിന്റെയും അര്‍ത്ഥ സെഞ്ച്വറികള്‍ തുണയായപ്പോള്‍ ബൗളിങ് നിരയില്‍ ആറ് വിക്കറ്റ് വീഴ്ത്തി ദീപക് ചഹറും തിളങ്ങി. ആദ്യം ബാറ്റ് ചെയത് ഇന്ത്യ 175 റണ്‍സ് വിജയലക്ഷ്യമാണ് മുന്നോട്ട് വെച്ചത്.

തുടക്കത്തില്‍ രണ്ട് വിക്കറ്റ് നഷ്ടമായതിന്റെ ആഘാതത്തില്‍ നിന്ന് പൊരുതിക്കയറി ബംഗ്ലാദേശ് ഇന്ത്യയെ വിറപ്പിച്ച ഘട്ടത്തിലാണ് ചഹര്‍ അവതരിച്ചത്, മൂന്ന് ഓവറില്‍ 7 റണ്‍സ് വഴങ്ങി ആറ് വിക്കറ്റാണ് ചഹര്‍ നേടിയത്. ഇതോടെയാണ് ഒരു ഘട്ടത്തില്‍ തോല്‍വി മണത്ത ഇന്ത്യയ്ക്ക് വിജയവഴിയിലെത്താന്‍ സാധിച്ചത്.

ശ്രേയസ് അയ്യരും കെ.എല്‍. രാഹുലും അര്‍ധസെഞ്ച്വറിയുമായി തിളങ്ങിയപ്പോള്‍ ഇന്ത്യ നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 174 റണ്‍സെടുത്തു. 27 പന്തില്‍ അര്‍ധസെഞ്ച്വറി തികച്ച ശ്രേയസിന്റെ ഇന്നിങ്സ് (33 പന്തില്‍ 62) അവസാന ഓവറുകളില്‍ ഇന്ത്യന്‍ റണ്‍നിരക്ക് ഉയര്‍ത്തുന്നതില്‍ നിര്‍ണായകമായി. കെ.എല്‍. രാഹുല്‍ 52 റണ്‍സെടുത്തു. ശിഖര്‍ ധവാന്‍ (19), ക്യാപ്റ്റന്‍ രോഹിത് ശര്‍മ (രണ്ട്), റിഷഭ് പന്ത് (ആറ്), മനീഷ് പാണ്ഡേ (22), ശിവം ദുബെ (9) എന്നിങ്ങനെയാണ് ഇന്ത്യന്‍ ബാറ്റ്സ്മാന്മാരുടെ സംഭാവന.

തുടക്കത്തില്‍ തന്നെ ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ ഇന്ത്യക്ക് (ആറ് പന്തില്‍ രണ്ട്) നഷ്ടമായിരുന്നു. രണ്ടാം ഓവറില്‍ ടീം സ്‌കോര്‍ മൂന്നില്‍ നില്‍ക്കെ ഷാഫിയുള്‍ ഇസ്ലാമിന്റെ പന്തിലാണ് രോഹിത് ശര്‍മ പുറത്തായത്. പിന്നാലെ 16 പന്തില്‍ 19 റണ്‍സ് എടുത്ത് ശിഖര്‍ ധവാന്‍ പുറത്തായി. ഷാഫിയുളിന്റെ തന്നെ പന്തില്‍ മഹ്മൂദുല്ലയ്ക്കു ക്യാച്ച് നല്‍കിയാണ് ധവാന്‍ മടങ്ങിയത്. സ്‌കോര്‍ 94 ല്‍ നില്‍ക്കെ അല്‍ അമിന്‍ ഹുസൈന്റെ പന്തില്‍ കെ.എല്‍. രാഹുലും പുറത്തായി.

പ്രധാന താരങ്ങളില്ലാതെ എത്തിയ ബംഗ്ലാദേശിനോട് ആദ്യ ട്വന്റി 20യില്‍ ഏഴുവിക്കറ്റിന് തോറ്റ ഇന്ത്യ രണ്ടാം മത്സരത്തില്‍ എട്ടുവിക്കറ്റിന് വിജയിച്ചിരുന്നു. ഇതോടെ പരമ്പര 1-1 എന്ന നിലയിലായി. ഇതോടെ ഇന്നത്തെ മത്സരം നിര്‍ണായകമായി മാറുകയായിരുന്നു. ക്യാപ്റ്റന്‍ വിരാട് കോലിക്ക് വിശ്രമം നല്‍കിയപ്പോള്‍ നായകസ്ഥാനം ഏറ്റെടുത്ത രോഹിതിന് പരമ്പര ജയിക്കേണ്ടത് അഭിമാനപ്രശ്നം കൂടിയായിരുന്നു. സഞ്ജു സാംസണെ കളത്തില്‍ ഇറക്കാതെ ഋഷഭ് പന്തിനെ തന്നെയാണ് ഇന്ത്യ പരീക്ഷിച്ചത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category