1 GBP = 92.00INR                       

BREAKING NEWS

മുന്‍ മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണര്‍ ടി എന്‍ ശേഷന്‍ അന്തരിച്ചു; അന്ത്യം വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചെന്നൈയിലെ വസതിയില്‍ വെച്ച്; വിട പറഞ്ഞത് രാഷ്ട്രീയക്കാരെ വിറപ്പിച്ച കാര്‍ക്കശ്യക്കാരനായിരുന്ന തെരഞ്ഞെടുപ്പു കമ്മീഷണര്‍; തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം എന്തെന്ന് രാഷ്ട്രീയക്കാരെ പഠിപ്പിച്ചതും ശേഷന്‍; വോട്ടര്‍മാര്‍ക്ക് ചിത്രമടങ്ങിയ തിരിച്ചറില്‍ കാര്‍ഡ് നല്‍കിയത് അടക്കം നിരവധി പരിഷ്‌ക്കാരങ്ങള്‍ നടപ്പിലാക്കിയ ക്രാന്തദര്‍ശിയായ ഉദ്യോഗസ്ഥന്റെ വിയോഗം രാജ്യത്തിന് തീരാനഷ്ടം

Britishmalayali
kz´wteJI³

ചെന്നൈ: ഇന്ത്യന്‍ തെഞ്ഞെടുപ്പു കമ്മീഷന് സ്വന്തമായി അഡ്രസുണ്ടാക്കി കൊടുത്ത മുന്‍ മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണര്‍ ടി എന്‍ ശേഷന്‍ അന്തരിച്ചു വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചെന്നൈയിലെ വസതിയില്‍ ചികിത്സയില്‍ കഴിയവേയാണ് അന്ത്യം സംഭവിച്ചത്. 87 വയസായിരുന്നു. ദ്വീര്‍ഘകമായി ചികിത്സയിലായിരുന്നു അദ്ദേഹം. ഇന്ത്യന്‍ രാഷ്ട്രീയക്കാരെ വിറപ്പിച്ച കാര്‍ക്കശ്യത്തിന് ഉടമായായിരുന്ന തെരഞ്ഞെടുപ്പു കമ്മീഷണറായിരുന്നു ടി എന്‍ ശേഷന്‍.

ടി.എന്‍. ശേഷന്‍ രാജ്യത്തെ പത്താമത്തെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറായത് 1990 -'96 കാലഘട്ടത്തിലാണ്. 1995 ബാച്ചിലെ തമിഴ്നാട് കേഡര്‍ ഐ.എ.എസ്. ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം എന്തെന്ന് രാഷ്ട്രീയക്കാരെ പഠിപ്പിച്ചത് ശേഷനായിരുന്നു. വോട്ടര്‍മാര്‍ക്ക് ചിത്രമടങ്ങിയ തിരിച്ചറില്‍ കാര്‍ഡ് നല്‍കിയത് ശേഷന്റെ ഏറ്റവും ശ്രദ്ധേയമായ പരിഷ്‌ക്കാരമാണ്. ഇതോടെ രാജ്യത്ത് കള്ളവോട്ടുകള്‍ ചെയ്തിരുന്നത് വ്യാപകമായി കുറയ്ക്കാനായി.

തിരഞ്ഞെടുപ്പ് കമ്മിഷന് എന്തൊക്കെ അധികാരമുണ്ടെന്ന് എല്ലാവരേയും നന്നായി അദ്ദേഹം ബോധ്യപ്പെടുത്തി. ചെലവിന്റെ കണക്ക് കൃത്യമായി സമര്‍പ്പിച്ചേ മതിയാവൂ എന്ന് നിര്‍ബന്ധം പിടിച്ചതും ശേഷന്‍ തന്നെയാണ്. നിയമം അനുസരിക്കാത്തവര്‍ക്കെതിരേ അദ്ദേഹം നടപടിയെടുത്തു. ഇന്ന് കാണുന്ന തുടര്‍ച്ചകളെല്ലാം അദ്ദേഹത്തിന്റെ പരിഷ്‌ക്കാരങ്ങളുടെ ഭാഗമാണ്. ഈ ധീരമായ നിലപാടുകള്‍ക്ക് അദ്ദേഹത്തിന് മഗ്‌സാസെ അവാര്‍ഡ് ലഭിച്ചു.

1990 -ല്‍ ഇന്ത്യയുടെ പത്താമത്തെ ചീഫ് ഇലക്ഷന്‍ കമീഷണറായി സ്ഥാനമേറ്റ്, തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ ഇലക്ഷന്‍ കമ്മീഷന് വളരെ വ്യക്തമായൊരു സ്വരം ഉണ്ടാക്കിക്കൊടുത്തു അദ്ദേഹം. പ്രക്ഷുബ്ധമായ രാഷ്ട്രീയ സാഹചര്യത്തില്‍ ഇന്ത്യ ആകെ ആടിയുലഞ്ഞ തൊണ്ണൂറുകളില്‍ പോലും തന്റെ സിംഹപ്രതാപത്തിന് കോട്ടം തട്ടാതെ നിലനിര്‍ത്താന്‍ അദ്ദേഹത്തിനായിരുന്നു. അന്നൊക്കെ അദ്ദേഹത്തെപ്പറ്റി രാഷ്ട്രിക്കാര്‍ പറഞ്ഞത് രണ്ടു പേരെ മാത്രമേ ഭയമുള്ളൂ എന്നായിരുന്നു. ഒന്ന്, ദൈവത്തെ. രണ്ട്, ടി എന്‍ ശേഷനെ. ചിലപ്പോള്‍ അവര്‍ ദൈവത്തേക്കാളധികം ടി എന്‍ ശേഷനെ ഭയപ്പെട്ടിരുന്നു. അത്രയ്ക്കുണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രതാപം അക്കാലത്ത്.

ശേഷന്‍ സീനില്‍ വരുന്നതിനു മുമ്പും നമ്മുടെ നാട്ടില്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ ഉണ്ടായിരുന്നു. 1950 ആദ്യത്തെ കമ്മീഷണറായ സുകുമാര്‍ സെന്‍ മുതല്‍ ശേഷനു തൊട്ടുമുമ്പ് ഒരേയൊരു മാസത്തേക്ക് ആ പൊള്ളുന്ന കസേരയിലിരുന്ന വി എസ് രമാദേവി വരെ ഒമ്പതു പേര്‍. അതാതുകാലങ്ങളില്‍ ഭരണത്തിലിരിക്കുന്ന സര്‍ക്കാരുകളുടെ ഹിതമനുസരിച്ച് അവരുടെ വിരല്‍ത്തുമ്പില്‍ ചലിച്ചിരുന്ന തോല്‍പ്പാവകളായിരുന്നു അവരെല്ലാം. ആ പതിവു തെറ്റിദ്ധ ഉദ്യോഗസ്തനായിരുന്നു ശേഷന്‍.

മുഖ്യ തെരഞ്ഞെടുപ്പ് കമീഷണര്‍ പദവിയിലേക്ക് നിയമിക്കപ്പെടുന്നതിനു മുമ്പ് ശേഷന്‍ ഒരു ഐ എ എസ് ഉദ്യോഗസ്ഥന് സ്വപ്നം കാണാനാവുന്ന ഏറ്റവും ഉയര്‍ന്ന പദവിയായ 'കാബിനറ്റ് സെക്രട്ടറി' റാങ്കിലായിരുന്നു. അദ്ദേഹം ഏത് വകുപ്പില്‍ ജോലിചെയ്താലും ആ വകുപ്പുമന്ത്രിയുടെ പ്രതിച്ഛായ താമസിയാതെ മെച്ചപ്പെട്ടിരുന്നു. ഇതേ ടി എന്‍ ശേഷന്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായപ്പോള്‍ മുമ്പ് സല്‍പേരുണ്ടാക്കിക്കൊടുത്ത് സന്തോഷിപ്പിച്ച മന്ത്രിമാരെ ഒന്നില്ലാതെ മുഷിപ്പിച്ചു.

ഇന്ത്യന്‍ തിരഞ്ഞെടുപ്പുകളില്‍ മാതൃകാപെരുമാറ്റച്ചട്ടം കര്‍ശനമായി നടപ്പിലാക്കിത്തുടങ്ങിയത് ശേഷന്റെ കാലത്താണ്. അര്‍ഹതപ്പെട്ട വോട്ടര്‍മാര്‍ക്കെല്ലാം നിര്‍ബന്ധമായും വോട്ടര്‍ ഐഡി നല്‍കി. തെരഞ്ഞെടുപ്പില്‍ ഒരു സ്ഥാനാര്‍ത്ഥിക്ക് ചെലവിടാവുന്ന തുകയ്ക്ക് പരിധി നിശ്ചയിച്ച പരിഷ്‌ക്കാരം കൊണ്ടുവന്നതും അദ്ദേഹമായിരുന്നു. നിരീക്ഷകരും മറ്റു കമ്മീഷന്‍ ഉദ്യോഗസ്ഥരും തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനത്തിന് പുറത്തുനിന്നാക്കി. സുതാര്യവും കാര്യക്ഷമവും കര്‍ശനവുമായ തെരഞ്ഞെടുപ്പ് നടത്തിപ്പ് ഇങ്ങനെ നീളുന്നു അദ്ദേഹത്തിന്റെ മേന്മകള്‍.

1936 -ല്‍ പാലക്കാട് ജില്ലയിലെ തിരുനെല്ലായിലായിരുന്നു ശേഷന്റെ ജനനം. ബി ഇ എം സ്‌കൂളിലായിരുന്നു പ്രാഥമികവിദ്യാഭ്യാസം. തുടര്‍ന്ന് പാലക്കാട് വിക്ടോറിയ കോളേജില്‍ ഇന്റര്‍മീഡിയറ്റ്. അക്കാലത്തെ ശേഷന്റെ സഹപാഠിയായിരുന്നു, പില്‍ക്കാലത്ത് മെട്രോമാന്‍ എന്നപേരില്‍ പ്രസിദ്ധനായ ഇ ശ്രീധരന്‍. രണ്ടുപേര്‍ക്കും അന്ന് ആന്ധ്രയിലെ കാക്കിനാഡയിലുള്ള ജവഹര്‍ലാല്‍ നെഹ്റു ടെക്‌നിക്കല്‍ യൂണിവേഴ്സിറ്റിയില്‍ എഞ്ചിനീയറിങ്ങിന് ഒരുമിച്ചാണ് അഡ്മിഷന്‍ കിട്ടിയത്. ശ്രീധരന്‍ അവിടെ ചേര്‍ന്ന് പഠിക്കാന്‍ തീരുമാനിച്ചപ്പോള്‍, ശേഷന്‍ അത് വേണ്ടെന്നുവെച്ച് മദ്രാസ് ക്രിസ്ത്യന്‍ കോളേജില്‍ നിന്നും ഫിസിക്‌സില്‍ ബിരുദം നേടിയശേഷം മൂന്നുവര്‍ഷം കൂടി പരിശ്രമിച്ച് സിവില്‍ സര്‍വീസ് നേടിയെടുത്തു. പിന്നീട് 1968 -ല്‍ ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ നിന്നും എഡ്വേഡ് മെയ്സണ്‍ സ്‌കോളര്‍ഷിപ്പോടെ പബ്ലിക് അഡ്മിനിസ്‌ട്രേഷനില്‍ ബിരുദാനന്തരബിരുദവും നേടി.

ഐ എ എസ് പരീക്ഷ എഴുതാനുള്ള പ്രായം ആയിട്ടില്ലായിരുന്നതു കൊണ്ട് 1954-ല്‍ തന്റെ ഇരുപതാം വയസ്സില്‍ തന്റെ അഭിരുചി ഒന്ന് പരീക്ഷിക്കാനായി അദ്ദേഹം ഐ പി എസ് പരീക്ഷയെഴുതി. ഫലം വന്നപ്പോള്‍ ഇന്ത്യയില്‍ ഒന്നാം റാങ്ക്! അടുത്ത വര്‍ഷം അദ്ദേഹം ഐഎസും ഉയര്‍ന്ന റാങ്കോടെ പാസായി. തുടര്‍ന്ന് സര്‍ക്കാര്‍ സര്‍വീസില്‍ പലസ്ഥാനങ്ങളിലും സേവനമനുഷ്ഠിച്ചു. ഒടുവില്‍ കാബിനറ്റ് സെക്രട്ടറി വരെ ആയ ശേഷമാണ് 1990 -ല്‍ അദ്ദേഹം ചീഫ് ഇലക്ഷന്‍ കമ്മീഷണറാവുന്നത്. 1997-ല്‍ സര്‍വീസില്‍ നിന്നും പെന്‍ഷനായ ശേഷം ഇന്ത്യന്‍ പ്രസിഡന്റാവാന്‍ ഒരു ശ്രമം നടത്തി നോക്കിയെങ്കിലും അദ്ദേഹം കെ ആര്‍ നാരായണനോട് പരാജയപ്പെടുകയാണുണ്ടായത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category