1 GBP = 94.20 INR                       

BREAKING NEWS

ഇന്ദിരാഗാന്ധിയെ കൊണ്ട് ബോട്ടോടിപ്പിച്ചു; കാമറകളുടെ സകല സാധ്യതകളിലും കൈവച്ചു; കടലില്‍ പോയ ഭര്‍ത്താവിനെ കാത്തിരിക്കുന്ന വീട്ടമ്മയുടെ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രം ശബ്ദിച്ചത് നൂറ് നാവോടെ; 51 വര്‍ഷം മനോരമയില്‍ ഫോട്ടോഗ്രാഫറായിരുന്ന എം.കെ വര്‍ഗീസിന് ആദരാഞ്ജലി അര്‍പ്പിച്ച് മാധ്യമ ലോകം

Britishmalayali
kz´wteJI³

കൊച്ചി: 51 വര്‍ഷം മനോരമയില്‍ ഫോട്ടോഗ്രാഫറായിരുന്ന എം.കെ വര്‍ഗീസ് അന്തരിച്ചു. 80 വയസ് ആയിരുന്നു. മലയാള മനോരമ മുന്‍ പിക്ചര്‍ എഡിറ്റര്‍ ആയിരുന്നു കരിങ്ങാച്ചിറ മാലായില്‍ എം.കെ.വര്‍ഗീസ് എന്ന അനശ്വര പ്രതിഭ. സംസ്‌കാരം ഇന്ന് രണ്ടിനു തൃപ്പൂണിത്തുറ അമ്പിളി നഗര്‍ കിങ്സ് ടൗണ്‍ വസതിയിലെ പ്രാര്‍ത്ഥനയ്ക്കുശേഷം 3.30ന് കരിങ്ങാച്ചിറ സെന്റ് ജോര്‍ജ് യാക്കോബായ കത്തീഡ്രലില്‍. ചിത്രങ്ങളിലൂടെ അനേകം പേരുടെ കഥകള്‍ പുറത്തു കൊണ്ടു വന്ന അതുല്യ പ്രതിഭയായിരുന്നു അദ്ദേഹം.

ഇന്ദിരാഗാന്ധിയെ കൊണ്ട് ബോട്ടോടിപ്പിച്ചും കാമറയുടെ സകല സാധ്യതകളിലും കൈവെച്ചും അദ്ദേഹം ഫോട്ടോഗ്രാഫിയിലെ അഗ്രഗണ്യനായി മാറി. 1966ലെ എഐസിസി സമ്മേളനത്തിനു കേരളത്തിലെത്തിയ പ്രധാനമന്ത്രിക്ക് എറണാകുളം കായലിലെ ജലോല്‍സവം അവിസ്മരണീയമായതിനു പിന്നില്‍ എം.കെ. വര്‍ഗീസിന്റെ വീരകൃത്യങ്ങളുണ്ട്. കായല്‍ സവാരിക്കു ബോട്ടില്‍ കയറിയ തനിക്കു പിന്നാലെ ചാടിക്കയറിയ ഫൊട്ടോഗ്രഫറെ അംഗരക്ഷകര്‍ പുറത്തേക്കു തള്ളി. ഇതുകണ്ട് ഇന്ദിര ഇടപെട്ടു. വര്‍ഗീസ് ഒപ്പം പോന്നോട്ടെയെന്നു പ്രധാനമന്ത്രി പറഞ്ഞു.

ഇതോടെ ഇന്ദിരയുടെ ജലയാത്രയ്ക്ക് മുന്നില്‍ വര്‍ഗീസിന്റെ കാമറാ കണ്‍തുറന്നു. ബോട്ടിന്റെ സ്റ്റിയറിങ് ഒന്നു തിരിക്കാമോയെന്നു വര്‍ഗീസ് ചോദിച്ചപ്പോള്‍ അവര്‍ അതു സന്തോഷത്തോടെ സമ്മതിച്ചു. ആ നിമിഷം അനശ്വരമാകുകയും ചെയ്തു. കേരളീയ പശ്ചാത്തലത്തിലുള്ള ചിത്രങ്ങളെടുത്തു തരണമെന്നു പിന്നീട് ഇന്ദിര തന്നെ വര്‍ഗീസിനോട് ആവശ്യപ്പെട്ടു.

1961ല്‍ മനോരമയില്‍ ഫൊട്ടോഗ്രഫറായി ജോലി നേടിയ വര്‍ഗീസ് 51 വര്‍ഷം മനനോരമയെ സേവിച്ചു. 2012ല്‍ വിരമിച്ചു. 1973ലെ പ്രസ് ഫോട്ടോ പുരസ്‌കാരം ഉള്‍പ്പെടെ അനവധി അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. 22 ാമത്തെ വയസ്സിലാണ് എം.കെ. വര്‍ഗീസ് മനോരമയുടെ സ്റ്റാഫ് ഫൊട്ടോഗ്രഫറായത്. വിമോചനസമരകാലത്തെ ചിത്രങ്ങള്‍ പകര്‍ത്തിയും ഫോട്ടോഗ്രാഫറായിരുന്ന പിതാവിന്റെ സഹായിയായുമാണു വര്‍ഗീസ് ഈ രംഗത്തെത്തിയത്. 1973ല്‍ പ്രസ് ഫോട്ടോ പുരസ്‌കാരം ലഭിച്ചു.

കടലില്‍പ്പോയ ഭര്‍ത്താവിനെ കാത്തിരിക്കുന്ന സ്ത്രീയുടെയും മക്കളുടെയും ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രം. പെരുമണ്‍ ദുരന്തം, ഇടുക്കി ഡാം ഉദ്ഘാടനം, മാര്‍പാപ്പയുടെ ശ്രീലങ്ക സന്ദര്‍ശനം, ഏറ്റുമാനൂര്‍ വിഗ്രഹമോഷണക്കേസ്, വിവിധ സ്‌പോര്‍ട്‌സ് മീറ്റുകള്‍ എന്നിവയിലൊക്കെ വര്‍ഗീസിന്റെ ഫോട്ടോകള്‍ തരംഗമായി. ലോക പ്രസിദ്ധ ഫൊട്ടോഗ്രഫര്‍ നിക് ഉട് ഈയിടെ കേരളത്തില്‍ വന്നപ്പോള്‍ അഭിമാനത്തോടെ പരിചയപ്പെടുത്താവുന്ന ലെജന്‍ഡറി ഫൊട്ടോഗ്രഫര്‍ ആരായിരിക്കണമെന്ന കാര്യത്തില്‍ സംശയമുണ്ടായിരുന്നില്ല എം.കെ. വര്‍ഗീസ് തന്നെ.

ഫ്ളാഷ് ഫോട്ടോസിന്റെയും പോസ് ചെയ്യിച്ചുള്ള പടങ്ങളുടെയും കാലം വിട്ട് റിയലിസ്റ്റിക് ഫോട്ടോകളുടെ ഫ്രെയിമുകളിലേക്കു മലയാള ന്യൂസ് ഫൊട്ടോഗ്രഫി വഴിമാറിയതില്‍ വര്‍ഗീസിനുള്ള പങ്കു ചെറുതല്ല.സാങ്കേതിക വിദ്യയുടെ സുപ്രധാന പരിണാമദിശകളില്‍ ഫോട്ടോയെടുപ്പിന്റെ പല കാലഘട്ടങ്ങളെ ആശ്ലേഷിച്ചും ആഘോഷിച്ചും അദ്ദേഹം കടന്നുപോയി. ഓരോ എക്സ്പോഷറിനും ശേഷം ബെല്ലോസ് തിരിക്കേണ്ടിയിരുന്ന ജര്‍മന്‍ നിര്‍മ്മിത സിസിക്കോണ്‍ ഐക്കോണ്ട ക്യാമറ മുതല്‍ ഫിലിം വേണ്ടാത്ത ഡിജിറ്റല്‍ ക്യാമറ വരെ അദ്ദേഹത്തിനു വഴങ്ങി.

ഭാര്യ: മറിയാമ്മ കോശി ( റിട്ട. ജോയിന്റ് രജിസ്റ്റ്രാര്‍, എംജി സര്‍വകലാശാല) കുറുപ്പംപടി പ്ലാന്തറ കുടുംബാംഗം. മക്കള്‍: വിനീത് എം.വര്‍ഗീസ് ( ബിപിസിഎല്‍, കൊച്ചി റിഫൈനറി), വിജിത് എം.വര്‍ഗീസ് (ഐബിഎം,ബെംഗളൂരു) മരുമകള്‍: മേരി (ഫൈസര്‍ ഫാര്‍മസ്യൂട്ടിക്കല്‍സ്)

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category