1 GBP = 94.00 INR                       

BREAKING NEWS

ആണ്‍വേഷം കെട്ടി നടത്തവും പുരുഷ ശബ്ദത്തില്‍ പെണ്‍കുട്ടികളെ വലയിലാക്കി മയക്ക് മരുന്ന് നല്‍കി പീഡനവും; സെക്സ് ടോയ് ഉപയോഗിച്ച് പെണ്‍കുട്ടികളെ അതിക്രൂര ലൈംഗിക പീഡനത്തിന് വിധേയമാക്കിയ കേസില്‍ ആന്ധ്രാ സ്വദേശി അറസ്റ്റലാകുന്നത് പതിനേഴുകാരിയുടെ പരാതിയില്‍; മൂന്ന് കെട്ടിയ യുവതിക്ക് ഹരം ചെറിയ പെണ്‍കുട്ടികള്‍; ഭാര്യ അറസ്റ്റിലായപ്പോള്‍ മനംനൊന്ത് ഭര്‍ത്താവ് ജീവനൊടുക്കി

Britishmalayali
kz´wteJI³

ഹൈദരാബാദ്: ആള്‍മാറാട്ടം നടത്തി പെണ്‍കുട്ടികളെ വലയിലാക്കിയ ശേഷം സെക്സ് ടോയ് ഉപയോഗിച്ച് അതിക്രൂരമായി  പീഡിപ്പിച്ച കേസില്‍ യുവതി അറസ്റ്റില്‍. ആന്ധ്രാ പ്രദേശിലെ പ്രകാശമിലാണ് ഞെട്ടിക്കുന്ന സംഭവം. പരാതിയില്‍ ഓംഗോള്‍ടൗണ്‍ സ്വദേശിനി സുമലത (32)യാണ് പൊലീസ് പിടിയിലായത്.

17കാരിയായ പെണ്‍കുട്ടിയുടെ പീഡന പരാതിയില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലൂടെയാണ് ഞെട്ടിക്കുന്ന വിവരം അറിയുന്നത്.  മുമ്പ് രണ്ട് വിവാഹം കഴിച്ച സുമലത 2016ലാണ് ഓംഗോള്‍ ടൗണിലെത്തി മൂന്നാം വിവാഹം കഴിക്കുന്നത്.സംഭവത്തില്‍ മനം നൊന്ത് യുവതിയുടെ ഭര്‍ത്താവ് ജീവനൊടുക്കി.

യുവതിയുടെ വീട് പരിശോധിച്ച പൊലീസ് ഒരു വലിയ കവര്‍ നിറയെ സെക്സ് ടോയ്സ് പിടിച്ചെടുത്തു. റെയ്ഡിനുശേഷം ദമ്പതികളെ ചോദ്യം ചെയ്യുന്നതിനിടെയാണ് യുവതിയുടെ ഭര്‍ത്താവ് കെട്ടിടത്തിന് മുകളിലേക്ക് ഓടിക്കയറി താഴേക്ക് ചാടി ആത്മഹത്യ ചെയ്തത്. മൂന്നു നില കെട്ടിടത്തിന് മുകളില്‍നിന്ന് ചാടിയ യുവാവ് തല്‍ക്ഷണം മരിച്ചു. ആണ്‍വേഷം കെട്ടിയാണ് യുവതി പെണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്തത്.

പീഡിപ്പിച്ചത് യുവാവാണെന്ന അന്വേഷണത്തിനൊടുവിലാണ് ആണ്‍വേഷം കെട്ടിയ യുവതിയാണ് പീഡനത്തിന് പിന്നിലെന്ന് പൊലീസ് തിരിച്ചറിഞ്ഞത്. സായി രമേഷ് റെഡ്ഡി എന്ന പേരിലാണ് സുമലത പെണ്‍കുട്ടികളെ ഫോണിലൂടെ പരിചയപ്പെട്ടിരുന്നതെന്ന് പൊലീസ് പറയുന്നു. വ്യത്യസ്ത ഫോണ്‍നമ്പറുകളാണ് ഇതിനായി യുവതി ഉപയോഗിച്ചിരുന്നത്. പുരുഷശബ്ദത്തില്‍ പെണ്‍കുട്ടികളെ ഫോണ്‍വിളിച്ച് സംസാരിച്ച് ബന്ധം സ്ഥാപിച്ചെടുത്ത് വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവരും. തുടര്‍ന്ന് മയക്കുമരുന്ന് നല്‍കി മയക്കി സെക്‌സ് ടോയ് ഉപയോഗിച്ച് ലൈംഗികമായി പീഡിപ്പിക്കുകയാണ് ചെയ്യുന്നത്.

അന്വേഷണത്തിന്റെ ഭാഗമായി യുവതിയുടെ വീട്ടിലെത്തി പൊലീസ് ചോദ്യം ചെയ്യുന്നതിനിടെ സുമലതയുടെ ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. യുവതിയുടെ വീട്ടില്‍ നിന്ന് ഒരു വലിയ ബാഗില്‍ നിന്ന് സെക്‌സ് ടോയികള്‍ പൊലീസ് കണ്ടെടുത്തു. യുവതിക്ക് സിം കാര്‍ഡുകള്‍ നല്‍കിയിരുന്ന വമസി കൃഷ്ണ എന്ന യുവാവിനെയും പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് പറഞ്ഞു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category