1 GBP = 94.00 INR                       

BREAKING NEWS

നബിദിന റാലിയെ നിലവിളക്കും നിറപറയുമായി എതിരേറ്റ് ക്ഷേത്രഭാരവാഹികള്‍! പരസ്പരം കെട്ടിപ്പുണര്‍ന്നും ഷാള്‍ അണിയിച്ചും ഇമാമിനെ ആദരിച്ച് ഹൈന്ദവ സഹോദരങ്ങളും; കേരളത്തിന്റെ മതമൈത്രി ഊട്ടിയുറപ്പിക്കുന്ന ഈ അപൂര്‍വ്വ നിമിഷത്തിന് സാക്ഷിയാകുന്നത് മാന്നാര്‍; ഏഴ് വര്‍ഷമായി മാറ്റമില്ലാതെ തുടരുന്ന ചടങ്ങ് നടക്കുന്നത് മാന്നാര്‍ തൃക്കുരുട്ടി മഹാദേവ ക്ഷേത്രത്തില്‍

Britishmalayali
kz´wteJI³

മാന്നാര്‍: പ്രവാചകന്റെ ജന്മദിനത്തില്‍ മഹള്‍ കമ്മറ്റി സംഘടിപ്പിച്ച നബിദിന റാലിയെ നിലവിളക്കും നിറപറയുമായി എതിരേറ്റ് ക്ഷേത്ര ഭാരവാഹികള്‍! കേരളത്തിന്റെ മതമൈത്രി ഊട്ടിയുറപ്പിക്കുന്ന ചടങ്ങിന് സാക്ഷിയായത് മാന്നാറിലാണ്. മാന്നാറില്‍ മുസ്ലിം ജമാഅത്ത് കമ്മിറ്റി നടത്തിയ നബിദിന റാലിക്കാണ് തൃക്കുരട്ടി മഹാദേവക്ഷത്രത്തിലും കുരട്ടിശ്ശേരി ഭദ്രകാളി ക്ഷേത്രത്തിലുമായി ഹൈന്ദവ സഹോദരങ്ങള്‍ സ്വീകരണം നല്‍കിയത്.

ഏഴു വര്‍ഷമായി മുടക്കമില്ലാതെ തുടരുന്ന ആചാരത്തിന് ഇന്നും ക്ഷേത്രഭാരവാഹികള്‍ മാറ്റം വരുത്തിയിട്ടില്ല. 2015നാണ് ആദ്യമായി തൃക്കുരുട്ടി ക്ഷേത്രഭാരവാഹികളുടെ നേതൃത്വത്തില്‍ മതമൈത്രി ഊട്ടിയുറപ്പിക്കുന്ന ഈ അപൂര്‍വ്വ ചടഹ്ങിന് തുടക്കം കുറിച്ചത്. ആഗ്രഹം മഹല്‍കമ്മിറ്റിയെ അറിയിച്ചപ്പോള്‍ കെട്ടിപ്പുണര്‍ന്നാണ് അവര്‍ ഈ ആവശ്യത്തെ അംഗീകരിച്ചതും. ഇത് ഏഴാം വര്‍ഷമാണ് തൃക്കുരട്ടി മഹാദേവ ക്ഷേത്രത്തില്‍ ഉപദേശക സമിതിയും തൃക്കുരട്ടി മഹാദേവസേവാ സമിതിയും ചേര്‍ന്ന് നബിദിന റാലിയെ വരവേല്‍ക്കുന്നത്.

പുത്തന്‍പള്ളി ഇമാമായ മുഹമ്മദ് ഫൈസിയുടെ നൃത്വത്തില്‍ ജമാ അത്ത് കമ്മിറ്റി സംഘടിപ്പിച്ച നബിദിനറാലിയില്‍ പ്രകവാചകന്റെ സ്മരരണയില്‍ നിരവധി കുരുന്നുകളാണ് പങ്കെടുത്തത്. കാല്‍നടയായി എത്തിയ കരുന്നുകലേയും മതപണ്ഡിതരേയും ജമാ അത്ത് ഭാരവാഹികളേയും നിലനവിളക്കും നിറപറയുമായി കുരട്ടിശ്ശേരി ഭദ്രകാളി ക്ഷേത്രത്തില്‍ ആദ്യമായാണ് സ്വീകരണം.

റാലി നയിച്ച പള്ളി ഇമാമിനെയും ജമാഅത്ത് ഭാരവാഹികളെയും പൂച്ചെണ്ടും ഷാളും നല്‍കിയാണ് തൃക്കുരട്ടി മഹാദേവ ക്ഷേത്ര കവാടത്തില്‍ വരവേറ്റത്.പുത്തന്‍ പള്ളിയിലെ നമസ്‌കാരത്തിനു ശേഷമാണ് നബിദിനറാലി പുറപ്പെട്ടത്. മഴയെ അവഗണിച്ചു നീങ്ങിയ റാലിയെ തൃക്കുരട്ടി ക്ഷേത്രഭാരവാഹികള്‍ മഴ നനഞ്ഞുതന്നെ സ്വീകരിച്ചു. പടിഞ്ഞാറെ ഗോപുരനടയിലായിരുന്നു സ്വീകരണം.

മാന്നാറിലെ ഈ സാഹോദര്യം മാനവരുള്ളിടത്തോളം കാലം നിലനില്‍ക്കണമെന്ന് പ്രഭാഷണത്തില്‍ പുത്തന്‍ പള്ളി ഇമാം എം.എ. മുഹമ്മദ് ഫൈസി പറഞ്ഞു. തുടര്‍ന്ന് കുരട്ടിശ്ശേരിയിലമ്മ ക്ഷേത്രഭാരവാഹികളും റാലിക്ക് സ്വീകരണം നല്‍കി. പഞ്ചായത്ത് പ്രസിഡന്റ് പ്രമോദ് കണ്ണാടിശ്ശേരില്‍, ജമാഅത്ത് ഭാരവാഹികളായ എന്‍.എ. റഷീദ്, എ.എ. കലാം, ടി. മുഹമ്മദ് ഇക്ബാല്‍ കുഞ്ഞ്, ക്ഷേത്ര ഭാരവാഹികളായ ബിജു ചിറ്റക്കാട്ട്, കലാധരന്‍ കൈലാസം, അനിരുദ്ധന്‍, സജി കുട്ടപ്പന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category