1 GBP = 93.40 INR                       

BREAKING NEWS

ബ്രക്‌സിറ്റ് വോട്ടുകള്‍ ഭിന്നിക്കുന്നത് ഒഴിവാക്കാന്‍ അവസാന നീക്കം; ട്രാന്‍സിഷന്‍ പിരീഡ് 2020 കടക്കില്ലെന്ന ബോറിസിന്റെ ഉറപ്പില്‍ നിജെല്‍ സ്ഥാനാര്‍ഥികളെ പിന്‍വലിച്ചേക്കും; ബ്രക്‌സിറ്റ് പാര്‍ട്ടിയും ടോറികളും ചേര്‍ന്നാല്‍ ലേബറിന്റെ അടപ്പൂരും

Britishmalayali
kz´wteJI³

ബ്രിട്ടനില്‍ ബോറിസ് ജോണ്‍സണ്‍ സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വരാനുള്ള കളമൊരുക്കി അണിയറ ചര്‍ച്ചകള്‍ സജീവമായി. ആര്‍ക്കും ഭൂരിപക്ഷം കിട്ടാത്ത അവസ്ഥയുണ്ടായി ബ്രക്‌സിറ്റ് വീണ്ടും പ്രതിസന്ധിയിലാകാനുള്ള സാധ്യത ഇല്ലാതാക്കാന്‍ നിജെല്‍ ഫെരാജിന്റെ ബ്രക്‌സിറ്റ് പാര്‍ട്ടിയും കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയും യോജിച്ച് തിരഞ്ഞെടുപ്പിനെ നേരിട്ടേക്കുമെന്നാണ് സൂചന. ബ്രക്‌സിറ്റ് പാര്‍ട്ടിയുടെ വോട്ടുകള്‍ പൂര്‍ണമായും കണ്‍സര്‍വേറ്റീവിന് ലഭിക്കുകയാണെങ്കില്‍, ബോറിസിന്റെ ജയം അനായാസമാകും. ജനപിന്തുണയുടെ കാര്യത്തില്‍ ഇപ്പോള്‍ത്തന്നെ പിന്നിലുള്ള ലേബര്‍ പാര്‍ട്ടിക്ക് കനത്ത തിരിച്ചടിയുമാകുമത്.

ബ്രക്‌സിറ്റ് എത്രയും വേഗം നടപ്പാക്കുമെന്നും വേര്‍പിരിയല്‍ കാലാവധി 2020 കടക്കില്ലെന്നുമുള്ള ഉറപ്പാണ് ബോറിസ് ജോണ്‍സണ്‍ ബ്രക്‌സിറ്റ് പാര്‍ട്ടിക്കു നല്‍കുന്ന വാഗ്ദാനം. താനും യൂറോപ്യന്‍ യൂണിയന്‍ നേതാക്കളുമായി എത്തിയിട്ടുള്ള കരാര്‍ അനുസരിച്ച് കാനഡയുടേതുപോലെ ഇ.യു.വുമായി സ്വതന്ത്ര വ്യാപാര കരാറിന് വ്യവസ്ഥയുണ്ടെന്ന് ബോറിസ് വ്യക്തമാക്കിയിരുന്നു. ബ്രക്‌സിറ്റ് നടപ്പാക്കുന്നതിന് ഏതു രാഷ്ട്രീയ പാര്‍ട്ടിയുമായും കൂട്ടുചേരുന്നതിന് മടിയില്ലെന്നും ബോറിസ് വ്യക്തമാക്കിയിരുന്നു. ഇതാണ് ബ്രക്‌സിറ്റ് പാര്‍ട്ടിയുമായി ധാരണയിലെത്തുമെന്ന സാധ്യത സജീവമാക്കിയത്.

യൂറോപ്പില്‍നിന്നുള്ള വേര്‍പിരിയല്‍ ഏതുവിധേനയും നടപ്പാക്കാമെന്ന് ബോറിസ് ജോണ്‍സണ്‍ ഉറപ്പു നല്‍കിയില്ലെങ്കില്‍ 600 മണ്ഡലങ്ങളിലും സ്ഥാനാര്‍ഥിയെ നിര്‍ത്തുമെന്ന് നിജെല്‍ ഫെരാജ് പ്രഖ്യാപിച്ചിരുന്നു. നോ ഡീല്‍ ബ്രക്‌സിറ്റോ കരാറോടെയുള്ള വേര്‍പിരിയലോ എന്തായാലും അത് എത്രയും വേഗം നടപ്പാക്കണമെന്നതാണ് ഫെരാജിന്റെ നിബന്ധന. വേര്‍പിരിയല്‍ പൂര്‍ണമായും 2020-നുള്ളില്‍ നടത്തുമെന്ന ബോറിസിന്റെ ഉറപ്പിന്മേല്‍ ഫരാജ് സ്ഥാനാര്‍ഥികളെ പിന്‍വലിച്ചേക്കുമെന്നും ഇരുപാര്‍ട്ടികളും യോജിച്ച് പോരാടുമെന്നുമാണ് ഏറ്റവുമൊടുവില്‍ ലഭിക്കുന്ന സൂചനകള്‍. അത് ലേബര്‍ പാര്‍ട്ടിയുടെയും ലിബറല്‍ ഡമോക്രാറ്റിക് പാര്‍ട്ടിയുടെയും സാധ്യതകള്‍ പൂര്‍ണമായും ഇല്ലാതാക്കുകയും ചെയ്യും.

യൂറോപ്യന്‍ യൂണിയനില്‍നിന്ന് വേര്‍പിരിഞ്ഞുകഴിഞ്ഞാല്‍ എത്രയും വേഗം സമ്പദ്‌വ്യവസ്ഥയെ സ്വന്തം നിലയ്ക്ക് നിയന്ത്രണത്തില്‍ കൊണ്ടുവരാനും അതിര്‍ത്തികള്‍ സംരക്ഷിക്കാനും സ്വന്തം നിയമവ്യവസ്ഥ നടപ്പിലാക്കാനും സാധിക്കുന്ന കരാറാണ് താനും യൂറോപ്യന്‍ യൂണിയന്‍ നേതാക്കളും സമ്മതിച്ചിട്ടുള്ളതെന്ന് ബോറിസ് പറയുന്നു. ബ്രക്‌സിറ്റിനു ശേഷം കാര്യങ്ങള്‍ ബ്രി്ട്ടന്റെ വരുതിയിലാകുന്നതുവരെയുള്ള ട്രാന്‍സിഷന്‍ പിരീഡ് അനിശ്ചിതമായി നീളില്ലെന്ന് ഉറപ്പാണ് ഇതിലൂടെ ബോറിസ് നല്‍കുന്നത്. ഫരാജിന് സ്വീകാര്യമാകുന്നതും 2020 അവസാനിക്കുന്നതിനുമുമ്പ് ഇ.യുവുമായി സ്വതന്ത്ര വ്യാപാര കരാറിലെത്താമെന്ന ബോറിസിന്റെ വാക്കുകളാണ്.

കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലെ ഉന്നതര്‍ ഇതിനകം പലവട്ടം നിഗല്‍ ഫരാജുമായി ചര്‍ച്ച നടത്തിക്കഴിഞ്ഞു. എത്രയും വേഗം ബ്രക്‌സിറ്റ് പൂര്‍ണാര്‍ഥത്തില്‍ നടപ്പാക്കുമെന്ന വാഗ്ദാനമാണ് ടോറി നേതൃത്വം ഫരാജിന് നല്‍കിയിട്ടുള്ളത്. ഇതനുസരിച്ച് ബ്രക്‌സിറ്റ് പാര്‍ട്ടിയുടെ മഹാഭൂരിപക്ഷം സ്ഥാനാര്‍ഥികളും ഇതനുസരിച്ച് പിന്മാറുമെന്നാണ് സൂചന. യുക്കിപ്പ് പാര്‍ട്ടിയുടെ മുന്‍ ട്രഷററും ഫരാജിന്റെ സുഹൃത്തും ടോറികളുമായുള്ള ചര്‍ച്ചയുടെ ഇടനിലക്കാരനുമായ ആന്‍ഡ്രു റീഡാണ് ഈ വ്യവസ്ഥകള്‍ മുന്നോട്ടുവെച്ചിട്ടുള്ളത്. വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തി ബ്രക്‌സിറ്റ് നടപ്പാക്കുകയാണ് ബോറിസിന്റെയും കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെയും ലക്ഷ്യം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category