1 GBP = 93.40 INR                       

BREAKING NEWS

ലിവിങ് വേജ് 9.30 പൗണ്ടായി ഉയര്‍ത്തി ബ്രിട്ടന്‍; ലണ്ടനിലെ നിരക്ക് 10.75 പൗണ്ടായും ഉയരും; ഒരു മണിക്കൂര്‍ എന്തു പണിയെടുത്താലും ഈ തുക കിട്ടുമെന്നുറപ്പാക്കാം

Britishmalayali
kz´wteJI³

ന്തു ജോലിക്കും മണിക്കൂറിന് 8.21 പൗണ്ട് മിനിമം കൂലി നല്‍കണമെന്നതാമണ് ബ്രിട്ടനിലെ ചട്ടം. എന്നാല്‍, ലിവിങ് വേജ് അതിനെക്കാള്‍ കൂടുതലാണ്. ലിവിങ് വേജ് ഫൗണ്ടേഷനാണ് ഈ നിരക്കുകള്‍ നിശ്ചയിക്കുന്നത്. ഏറ്റവും പുതിയ നിരക്കനുസരിച്ച് മണിക്കൂറിന് 9.30 പൗണ്ടാണ് ലിവിങ് വേജ്. ജീവിതച്ചെലവ് കൂടിയ ലണ്ടനില്‍ ഇത് 10.75 പൗണ്ടാണ്. മിനിമം വേജിനെക്കാള്‍ 1.09 പൗണ്ട് കൂടുതലാണ് ബ്രിട്ടനിലെ ലിവിങ് ഏജ്. ലണ്ടനില്‍ രണ്ട് നിരക്കുകളും തമ്മിലുള്ള അന്തരം 2.54 പൗണ്ടായിരിക്കുമെന്ന് ലിവിങ് വേജ് ഫൗണ്ടേഷന്‍ വ്യക്തമാക്കി. ഒട്ടാകെ 2,10,000 പേര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.

അടുത്ത ഏതാനും മാസങ്ങള്‍ക്കുള്ളില്‍ തൊഴിലാളികള്‍ക്ക് പുതിയ ലിവിങ് വേജ് അനുസരിച്ച് വേതനം ലഭിച്ചുതുടങ്ങും. ഫൗണ്ടേഷന്‍ അംഗീകരിച്ചിട്ടുള്ള തൊഴിലാളികള്‍ക്കാണ് ഈ വേതനം ലഭിക്കുക. ഇക്കൊല്ലം ഇതുവരെ 1500-ഓളം സ്ഥാപനങ്ങള്‍ കൂടി ലിവിങ് വേജിന്റെ പരിധിയില്‍വന്നിട്ടുണ്ട്. ക്രിസ്റ്റല്‍ പാലസ് ഫുട്‌ബോള്‍ ക്ലബ്, വെല്‍ഷ് വാട്ടര്‍, ന്യൂകാസില്‍ യൂണിവേഴ്‌സിറ്റി തുടങ്ങിയവ അതില്‍ ചിലതാണ്. എഫ്.എസ്.ടി.ഇ 100-ല്‍പ്പെട്ട മൂന്നിലൊന്ന് കമ്പനികളും ലിവിങ് വേജനുസരിച്ചാണ് വേതനം നല്‍കുന്നത്.

ബ്രിട്ടനിലെ തൊഴിലാളികളുടെ വേതനം ജീവിതച്ചെലവുകളുമായി യോജിച്ചുപോകുന്നതാക്കുകയാണ് ഫൗണ്ടേഷന്റെ ലക്ഷ്യമെന്ന് ഡയറക്ടര്‍ കാതറിന്‍ ചാപ്മാന്‍ പറഞ്ഞു. ലക്ഷക്കണക്കിന് തൊഴിലാളികള്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. ലിവിങ് വേജ് നല്‍കുന്നത് തൊഴിലാളികളെ മാനസികമായി ഉത്തേജിപ്പിക്കുമെന്നും അതുവഴി അവര്‍ക്ക് മികച്ച പ്രകടനം കാഴ്ചവെക്കാനാകുമെന്നും തൊഴിലുടമകള്‍ക്ക് അറിയാം. മികച്ച സ്ഥാപനങ്ങള്‍ ലിവിങ് വേജിലേക്ക് മാറുന്നത് അതുകൊണ്ടാണെന്നും കാതറിന്‍ പറഞ്ഞു.

അടുത്തിടെ കെ.പി.എം.ജി നടത്തിയ പഠനമനുസരിച്ച് 52 ലക്ഷത്തോളം തൊഴിലാളികള്‍ക്ക് ലിവിങ് വേജിനെക്കാള്‍ കുറവ് വേതനമാണ് ലഭിക്കുന്നതെന്ന് കണ്ടെത്തിയിരുന്നു. പ്രാദേശികമായി വേതനത്തിലുള്ള അന്തരം ഏറെ വലുതാണെന്നും പഠനം കണ്ടെത്തി. നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലാണ് ലിവിങ് വേജിനെക്കാള്‍ കുറവ് വേതനം വാങ്ങുന്ന തൊഴിലാളികള്‍ ഏറ്റവും കൂടുതലുള്ളത്. 23 ശതമാനം. സൗത്ത് ഈസ്റ്റ് ഇംഗ്ലണ്ടിലാണ് ഏറ്റവും കുറവ്. 15 ശതമാനം പേര്‍ മാത്രമാണ് ഇവിലെ ലിവിങ് വേജിനെക്കാള്‍ കുറവ് വേതനം കൈപ്പറ്റുന്നത്.

ജീവിതച്ചെലവിന്റെ അടിസ്ഥാനത്തില്‍ ഓരോവര്‍ഷവും ലിവിങ് വേജ് പുനഃപരിശോധിക്കാറുണ്ട്. 18 വയസ്സിനുമേല്‍ പ്രായമുള്ള എല്ലാവരും ലിവിങ് വേജിന് അര്‍ഹരാണ്. ജീവിതച്ചെലവ് അനുസരിച്ചുള്ള വേതനം എല്ലാവരുടെയും അവകാശമാണെന്ന് ടി.യു.സി. ജനറല്‍ സെക്രട്ടറി ഫ്രാന്‍സിസ് ഒ'ഗ്രേഡി പറഞ്ഞു. ഉയര്‍ന്ന തസ്തികകളില്‍ ജോലി ചെയ്യുന്നവര്‍ വലിയ വേതനം വാങ്ങുമ്പോള്‍, അടിസ്ഥാനവര്‍ഗം ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പാടുപെടുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഓരോ കുടുംബത്തിന്റെയും കടം 2010 മുതല്‍ക്കിങ്ങോട്ട് വര്‍ധിച്ചുവരികയാണെന്ന് ടി.യു.സി. ചൂണ്ടിക്കാട്ടുന്നു. ഇപ്പോഴിത് റെക്കോഡ് ഉയരത്തിലാണ്. തൊഴിലാളികളുടെ കുടുംബങ്ങളിലുള്ള 70 ശതമാനത്തിലേറെ കുട്ടികള്‍ ദാരിദ്ര്യരേഖയ്ക്കു താഴെയാണെന്ന് ഷാഡോ പെന്‍ഷന്‍ സെക്രട്ടറി മാര്‍ഗരറ്റ് ഗ്രീന്‍വുഡ് പറയുന്നു. എന്നാല്‍, തെറ്റിദ്ധരിപ്പിക്കുന്ന കണക്കുകളിലൂടെ ടോറി മന്ത്രിമാര്‍ ജനങ്ങളെ കബളിപ്പിക്കുകയാണെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. മണിക്കൂറിന് 10 പൗണ്ട് ലിവിങ് വേജായി നല്‍കുകയാണ് ലേബറിന്റെ ലക്ഷ്യമെന്നും അവര്‍ പറയുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category