1 GBP = 93.40 INR                       

BREAKING NEWS

കല്യാണത്തിനു പോയാല്‍ ഇന്ത്യക്കാര്‍ എവിടെയായാലും തനിനിറം കാട്ടാതിരിക്കുമോ? വൂള്‍വര്‍ഹാംപ്ടണിലെ പഞ്ചാബി കല്യാണത്തില്‍ അടിയോടടി; ദൃശ്യം പുറത്തുവിട്ടതിന് റമദാ ഹോട്ടലിനെതിരെ പരാതി

Britishmalayali
kz´wteJI³

വിടെച്ചെന്നാലും പേരുദോഷം കേള്‍പ്പിക്കാതെ മടങ്ങില്ലെന്ന് ഉറപ്പിച്ചതുപോലെയാണ് ഇന്ത്യക്കാരില്‍ ചിലര്‍. വോള്‍വര്‍ഹാംപ്ടണില്‍ നടന്ന വിവാഹവിരുന്നിനിടെ വരന്റെയും വധുവിന്റെയും കൂട്ടര്‍ തമ്മിലുണ്ടായ കൂട്ടത്തല്ലാണ് ഇപ്പോള്‍ ബ്രിട്ടനിലെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. എന്നാല്‍, കൂട്ടത്തല്ലിന്റെ വീഡിയോ പുറത്തുവിട്ട റമദാ പാര്‍ക്ക് ഹോട്ടലിലെ ജീവനക്കാര്‍ക്കെതിരേ കേസ് കൊടുക്കാനൊരുങ്ങുകയാണ് വരന്റെയും വധുവിന്റെയും വീട്ടുകാര്‍. സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണ് ജീവനക്കാര്‍ നടത്തിയതെന്നാണ് അവരുടെ പരാതി.

ഒക്ടോബര്‍ 12-ന് രാത്രിയാണ് വിവാദമായ സംഭവമുണ്ടായത്. പോലീസെത്തിയാണ് സംഘര്‍ഷത്തിന് അയവുവരുത്തിയത്. പോലീസ് കേസ് ചാര്‍ജ് ചെയ്‌തെങ്കിലും ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. പരിക്കേറ്റ മൂന്നുപേരെ ആശുപത്രിയിലാക്കിയിരുന്നു. അവര്‍ വീട്ടിലേക്ക് മടങ്ങുകയും ചെയ്തു. അതിഥികളിലൊരാളെ മറ്റൊരാള്‍ മനപ്പൂര്‍വം തട്ടിയിട്ടെന്ന പരാതിയാണ് വാക്കേറ്റത്തിലും കൂട്ടത്തല്ലിലും കലാശിച്ചത്. തര്‍ക്കം പെട്ടെന്നുതന്നെ പരിഹരിച്ചെന്ന് ഹോട്ടല്‍ ജീവനക്കാര്‍ പറയുന്നു.

എന്നാല്‍, തല്ലിന്റെ വീഡിയോയെടുത്ത ഹോട്ടല്‍ ജീവനക്കാരില്‍ച്ചിലര്‍ അത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയും അത് വൈറലാവുകയുമായിരുന്നു. ഇത് സ്വകാര്യതയുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി കേസ് കൊടുക്കാനൊരുങ്ങുകയാണ് വധുവിന്റെയും വരന്റെയും വീട്ടുകാര്‍. ഹോട്ടലിന് പുറത്തെത്തി പ്രതിഷേധിച്ച അവര്‍, നഷ്ടപരിഹാരമായി 85,000 പൗണ്ട് നല്‍കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനായി രൂപവത്കരിച്ച റമാദ ഇന്‍ജുവേഡ് പാര്‍ട്ടി ആക്ഷന്‍ ഗ്രൂപ്പ് ഹോട്ടല്‍ അധികൃതര്‍ മാപ്പുപറയണമെന്നും ആവശ്യപ്പെട്ടു.

പോലീസിന്റെ നടപടിയെയും വീട്ടുകാര്‍ ചോദ്യം ചെയ്യുന്നു. സ്ഥലത്തെത്തിയ പോലീസ് ഹോട്ടലിന്റെ കവാടങ്ങള്‍ അടച്ചത് ആംബുലനല്‍സുകള്‍ക്ക് കടന്നുവരാനുള്ള വഴി തടസ്സപ്പെടുത്തിയെന്നാണ് അവരുടെ വാദം. വീട്ടുകാരുടെ വാദങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് ഹോട്ടല്‍ അധികൃതര്‍ പറഞ്ഞു. അഞ്ഞൂറോളം പേരാണ് വിരുന്നില്‍ പങ്കെടുത്തത്. അതില്‍ കുഴപ്പമുണ്ടാക്കിയത് വളരെക്കുറച്ചു പേരാണ്. അത് പെട്ടെന്ന് പരിഹരിക്കുകയും ചെയ്തതായും ബാക്കിയെല്ലാം കെട്ടുകഥകളാണെന്നും അവര്‍ പറഞ്ഞു.

രാത്രി 9.30-യോടെയാണ് ഹോട്ടലില്‍ പ്രശ്‌നം നടക്കുന്നതായുള്ള അറിയിപ്പ് ലഭിച്ചതെന്ന് വെസ്റ്റ് മിഡ്‌ലന്‍ഡ്‌സ് പോലീസ് വക്താവ് പറഞ്ഞു. പോലീസെത്തിയപ്പോള്‍ മൂന്നുപേര്‍ മുഖത്ത് പരിക്കേറ്റ നിലയിലായിരുന്നു. അവരെ പെട്ടെന്ന് അശുപത്രിയിലേക്ക് മാറ്റി. കുഴഞ്ഞുവീണ ഒരു സ്ത്രീയെയും ആശുപത്രിയിലേക്ക് മാറ്റി. ഇവര്‍ക്ക് പരിക്കുകളില്ലെന്ന് പോലീസ് പറഞ്ഞു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category