1 GBP = 93.40 INR                       

BREAKING NEWS

മുസ്ലീം സ്ത്രീകള്‍ക്ക് ഹിജാബ് ധരിക്കാനുള്ള അവകാശത്തിനുവേണ്ടി നടന്ന പ്രതിഷേധത്തില്‍ നഗ്ന മാറിടം കാട്ടിയ യുവതികളും! ഇസ്ലാമോഫോബിയക്കെതിരേ പാരീസില്‍ പതിനായിരങ്ങള്‍ അണിനിരന്നത് ഇങ്ങനെ; മോസ്‌കിനെതിരേ നടന്ന അക്രമത്തില്‍ പരക്കെ പ്രതിഷേധം

Britishmalayali
kz´wteJI³

ഭീകരാക്രമണങ്ങളും തീവ്രവാദി ഭീഷണികളും പതിവായതോടെ, പാശ്ചാത്യ രാജ്യങ്ങളെ ഇസ്ലാമോഫോബിയ പിടിമുറുക്കിയിരിക്കുകയാണ്. മുസ്ലീങ്ങളെല്ലാം തീവ്രവാദികളാണെന്ന മട്ടിലാണ് മറ്റുള്ളവരുടെ പ്രതികരണം. മുസ്ലീം സ്ത്രീകളെ ശിരോവസ്ത്രം ധരിച്ച് പുറത്തിറങ്ങാന്‍ അനുവദിക്കാത്തതുപോലും അതിന്റെ ഭാഗമായാണ്. തെക്കുപടിഞ്ഞാറന്‍ ഫ്രാന്‍സിലെ ബയോണില്‍ മോസ്‌കിനുനേരെ നടന്ന ആക്രമണത്തില്‍ പ്രതിഷേധിച്ച് ഇന്നലെ പാരീസില്‍ നടന്ന പ്രകടനത്തില്‍ പങ്കെടുത്ത പതിനായിരത്തിലേറെപ്പേര്‍ ഉയര്‍ത്തിയ മുദ്രാവാക്യം ഇസ്ലാമോഫോബിയക്കെതിരേയായിരുന്നു.

ഇസ്ലാമോഫോബിയക്കെതിരേ നടന്ന പ്രകടനത്തില്‍ ശ്രദ്ധാ കേന്ദ്രമായത് നഗ്നമാറിടം കാട്ടി പ്രതിഷേധം സംഘടിപ്പിക്കുന്ന ഫെമന്‍ ഗ്രൂപ്പംഗത്തിന്റെ സാന്നിധ്യമായിരുന്നു. മതേതരത്വത്തെയല്ല ഞങ്ങള്‍ പിന്തുണയ്ക്കുന്നതെന്ന് മാറിടത്തില്‍ എഴുതിയായിരുന്നു ഇവര്‍ റാലിയില്‍ പങ്കെടുത്തത്. ഇടതുപക്ഷ പാര്‍ട്ടികളാണ് ഇസ്ലാം മതത്തിനുനേര്‍ക്ക് നടക്കുന്ന സംഘടിതാക്രമങ്ങള്‍ക്കെതിരേ കൂറ്റന്‍ മാര്‍ച്ച് സംഘടിപ്പിച്ചത്. പതിനായിരത്തിലേറെപ്പേരാണ് പ്രകടനത്തില്‍ പങ്കാളികളായത്. എന്നാല്‍, ഇസ്ലാമിക തീവ്രവാദികളാണ് പ്രകടനം സംഘടിപ്പിച്ചതെന്ന് തീവ്ര വലതുപക്ഷ സംഘടനയുടെ നേതാവ് മരീന്‍ ലെ പെന്‍ ആരോപിച്ചു.

വംശീയത തുലയട്ടെയെന്നെഴുതിയ ബാനറുകളുമായാണ് പ്രകടനക്കാര്‍ തെരുവ് നിറഞ്ഞത്. ഇസ്ലാമോഫോബിയ ഒരു അഭിപ്രായമല്ല, കുറ്റമാണെന്നും അവര്‍ ഉയര്‍ത്തിക്കാട്ടി. ഇസ്ലാമോഫോബിയക്കെതിരായ കളക്ടീവ് സെന്ററാണ് പ്രകടനം സംഘടിപ്പിച്ചത്. മതസ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള പ്രക്ഷോഭമാണിതെന്ന് ഇടതുപക്ഷ സംഘടനയായ ഫ്രാന്‍സ് അണ്‍ബോവ്ഡിന്റെ തലവന്‍ ഴാങ് ലൂക് മെലങ്കോണ്‍ പറഞ്ഞു. ബയോണിലുണ്ടായ ആക്രമണം മതസ്വാതന്ത്ര്യത്തിനെതിരായ നീക്കമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഫ്രാന്‍സിലെ മുസ്ലീങ്ങളില്‍ 40 ശതമാനവും തങ്ങള്‍ വംശീയാധിക്ഷേപത്തിനും വിവേചനത്തിനും ഇരയാകുന്നുണ്ടെന്ന് കരുതുന്നവരാണ്. ഫ്രാന്‍സിലെ രണ്ടാമത്തെ വലിയ മതമാണ് ഇസ്ലാം. എന്നിട്ടും അവര്‍ക്ക് മതസ്വാതന്ത്ര്യം ലഭിക്കുന്നില്ലെന്ന് ജനങ്ങള്‍ കരുതുന്നതായി ഇഫോപ്പ് നടത്തിയ സര്‍വേയില്‍ പങ്കെടുത്തവര്‍ പറയുന്നു. സ്ത്രീകള്‍ പൊതുവേദിയില്‍ ശിരോവസ്ത്രം ധരിച്ച് പ്രത്യക്ഷപ്പെടുന്നത് ആദ്യം വിലക്കിയ യൂറോപ്യന്‍ രാജ്യങ്ങളിലൊന്നാണ് ഫ്രാന്‍സ് എന്നതും അവര്‍ എടുത്തുകാട്ടുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category