1 GBP = 91.00 INR                       

BREAKING NEWS

ബ്രക്‌സിറ്റ് ഉയര്‍ത്തിയ ആശങ്കയില്‍ യൂറോപ്യന്‍ നഴ്സുമാര്‍ സ്വന്തം നാട്ടിലേക്കു കൂട്ടത്തോടെ കൂടു മാറി; ആഭ്യന്തര കുറവ് മൂലം ഫിലിപ്പിനോ നഴ്സുമാര്‍ക്ക് വിദേശത്തേക്ക് പോകാന്‍ മാര്‍ഗ്ഗതടസം; ബ്രിട്ടന്റെ ആരോഗ്യ മേഖലയില്‍ മലയാളി നഴ്സുമാരുടെ രണ്ടാം കുടിയേറ്റം; വന്നിറങ്ങുന്നത് നൂറുകണക്കിന് നഴ്സുമാര്‍

Britishmalayali
കെ ആര്‍ ഷൈജുമോന്‍

കവന്‍ട്രി: ഒടുവില്‍ പവനായി ശവമായി. ബ്രിട്ടനിലെ ആരോഗ്യ മേഖലയില്‍ വിദേശ ഴ്സുമാര്‍ എത്തുന്നത് തടയാന്‍ പത്തു വര്‍ഷം മുന്‍പ് ഹോം സെക്രട്ടറി ആയിരുന്ന തെരേസ മേ ആരംഭിച്ച കടുത്ത പരീക്ഷണങ്ങള്‍ ഒടുവില്‍ കട്ടപ്പുറത്ത്. ഐഇഎല്‍ടിഎസിന് ഉയര്‍ന്ന സ്‌കോര്‍, ജീവിത പങ്കാളിക്കും ഹോം ഓഫിസിന്റെ പരീക്ഷ, പ്രാദേശിക പത്രങ്ങളില്‍ അടക്കം ആളെ കിട്ടില്ല എന്നറിയാമെങ്കിലും നഴ്സുമാരെ ആവശ്യപ്പെട്ടു പരസ്യം ചെയ്യല്‍, ബ്രിട്ടനില്‍ എത്തിയാലും പിആര്‍ കിട്ടാനുള്ള കടമ്പകള്‍ അങ്ങനെ ഒറ്റ നോട്ടത്തില്‍ ബ്രിട്ടന്‍ ഒരു ബാലികേറാ മലയായി തോന്നുക. തെരേസക്ക് തെറ്റിയില്ല. പടിപടിയായി കുടിയേറ്റ നഴ്സുമാരുടെ എണ്ണം കുറഞ്ഞു.

നാലഞ്ചു വര്‍ഷം കൊണ്ട് ഒരാള്‍ക്കും എത്താനാകാത്ത സ്ഥിതിയായി. എന്നാല്‍ ഒരു കുന്നിനു ഒരു കുഴി എന്ന് പറയും പോലെയായി എന്‍എച്ച്എസിലെ കാര്യങ്ങള്‍. ജോലി ചെയ്യാന്‍ ആളില്ലാതായി. കാത്തിരിപ്പു സമയം നാലു മണിക്കൂര്‍ പിന്നിട്ട് എട്ടും പത്തും മണിക്കൂര്‍ വരെയായി. ആവശ്യത്തിന് നഴ്സുമാര്‍ ഇല്ലാതെ പണി തീര്‍ന്ന ഹോസ്പിറ്റല്‍ യൂണിറ്റുകള്‍ പോലും പകലും രാത്രിയും പ്രവര്‍ത്തിക്കാന്‍ സാധിക്കാതെ അടച്ചിടേണ്ട ഗതികേടുമായി. 

ഇതിനിടയില്‍ തെരേസ പ്രധാനമന്ത്രി ആകുകയും ഒടുക്കം നാണം കെട്ടു പടിയിറങ്ങുകയും ചെയ്തു. പകരം വന്ന ബോറിസ് ജോണ്‍സനാകട്ടെ കാര്യങ്ങള്‍ പ്രായോഗികം ആയി നടക്കണമെന്ന വാശിക്കാരന്‍ കൂടിയായപ്പോള്‍ എന്‍എച്ച്എസിനെ ചലിപ്പിക്കാന്‍ ഉള്ള വഴി തേടുകയാണ് ആദ്യം ചെയ്തത്. ബോറിസിനെക്കാള്‍ വലിയ പ്രയോഗികവാദിയായ മാറ്റ് ഹാന്‍കോക് എന്ന ചെറുപ്പക്കാരന്‍ ആരോഗ്യ സെക്രട്ടറി ആയപ്പോഴേ ആദ്യം തേടിയത് എന്‍എച്ച്എസിലെ ജീവനക്കാരുടെ കുറവ് എങ്ങനെ പരിഹരിക്കാം എന്നതാണ്.

ഐഇഎല്‍ടിഎസാണ് ആദ്യ കുഴപ്പം എന്ന് തിരിച്ചറിഞ്ഞതോടെ പരീക്ഷയുടെ സ്‌കോര്‍ ലെവല്‍ താഴ്ത്താന്‍ തയാറായ ആരോഗ്യ വകുപ്പ് കനത്ത സമ്മര്‍ദം ചെലുത്തി ഹോം ഓഫിസ് നടത്തിയിരുന്ന പ്രത്യേക പരീക്ഷയും റദ്ദാക്കി. ഇതിനും പുറമെ ഇപ്പോള്‍ നഴ്സുമാര്‍ക്കും ഡോക്ടര്‍മാര്‍ക്കുമായി എന്‍എച്ച്എസ് വിസ എന്ന പ്രത്യേക പദ്ധതിയും കൊണ്ടു വന്നിരിക്കുന്നു. ഇതിനൊക്കെ ദ്രുത ഗതിയില്‍ ഫലവും കണ്ടു തുടങ്ങിയിരിക്കുകയാണ്.

കഴിഞ്ഞ പത്തു വര്‍ഷമായി നിശ്ചലമായിരുന്ന എന്‍എച്ച്എസ് റിക്രൂട്ട്‌മെന്റ് വേഗത നേടിയപ്പോള്‍ ബ്രിട്ടനിലെ ഓരോ പട്ടണത്തിലും നൂറുകണക്കിന് പുതിയ മലയാളി കുടിയേറ്റ കുടുംബങ്ങളുടെ സാന്നിധ്യമാണ് അനുഭവപ്പെടുന്നത്. മൂന്നാം മലയാളി കുടിയേറ്റം എന്ന് പേരിട്ടു വിളിക്കാവുന്ന പുതിയ കുടുംബങ്ങള്‍ കൂടിയാകുമ്പോള്‍ യുകെയിലെ മലയാളി സാന്നിധ്യം കൂടുതല്‍ കരുത്തു നേടുമെന്നുറപ്പാണ്. 

ബ്രക്‌സിറ്റ് സംബന്ധിച്ച കടുത്ത ആശയക്കുഴപ്പം ഉണ്ടായതും വിദേശ നഴ്സുമാര്‍ക്ക് വേണ്ടി ബ്രിട്ടന്‍ യൂറോപ്യന്‍ നേഴ്സുമാരെ ആശ്രയിച്ചതുമാണ് നിലവിലെ പ്രതിസന്ധി കടുപ്പിച്ചത്. ബ്രക്‌സിറ്റ് സംഭവിക്കുമ്പോള്‍ തങ്ങളുടെ പൗരത്വം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ എന്ത് സംഭവിക്കും എന്ന് ബള്‍ഗേറിയ, പോര്‍ച്ചുഗല്‍, റുമേനിയ, സ്‌പെയിന്‍, ഇറ്റലി എന്നിവിടങ്ങളില്‍ നിന്നെത്തിയ നഴ്സുമാര്‍ക്ക് ആശങ്ക ഉണ്ടായെങ്കിലും അതിനു വ്യക്തമായ മറുപടി നല്‍കാന്‍ ബന്ധപ്പെട്ടവര്‍ക്കായില്ല.
ഈ രാജ്യങ്ങളില്‍ നിന്നാണ് എന്‍എച്ച്എസിലേക്ക് കൂടുതല്‍ നഴ്സുമാര്‍ എത്തിയത്. ഇവരുടെ തൊഴില്‍ രംഗത്തുള്ള വൈദഗ്ധ്യ കുറവും പ്രയാസങ്ങള്‍ സൃഷ്ടിച്ചു. മാത്രമല്ല, സ്വന്തം രാജ്യത്തു ലഭിക്കുന്നതിനേക്കാള്‍ കൂടുതലായി നാമമാത്ര ശമ്പളം മാത്രമാണ് ഇവര്‍ക്ക് ബ്രിട്ടനില്‍ കിട്ടിയത്. ഇതിനിടയില്‍ ബ്രക്‌സിറ്റ് നടപടികള്‍ ഉണ്ടാക്കിയ അനിശ്ചിതത്വം മുതലെടുത്തു യൂറോ പൗണ്ടിനെതിരെ കരുത്തുകാട്ടിയപ്പോള്‍ വിനിമയ നിരക്കിലെ കുറഞ്ഞു വന്ന അന്തരവും യൂറോപ്യന്‍ നഴ്സുമാര്‍ക്ക് അതിവേഗം ബ്രിട്ടന്‍ മടുക്കാന്‍ കാരണമായി.

ഇതേതുടര്‍ന്ന് വന്നതിനേക്കാള്‍ വേഗത്തിലാണ് പലരും മടങ്ങിയത്. എന്‍എംസി ഫീസുകളും ഇടയ്ക്കിടെയുള്ള റീവാലിഡേഷനും ഒക്കെ കൂടിയായപ്പോള്‍ അത്യാവശ്യം ഇംഗ്ലീഷ് സംസാരിക്കും എന്നതൊഴിച്ചാല്‍ ഭാഷാ പ്രാവീണ്യം കൂടുതലായി അവകാശപ്പെടാന്‍ ഇല്ലാത്ത യൂറോപ്യന്‍ നഴ്സുമാര്‍ കൂട്ടമായി സ്വന്തം രാജ്യത്തു മടങ്ങിയെത്തുക ആയിരുന്നു. 
ഇതിനിടയില്‍ കൂനിന്മേല്‍ കുരു എന്ന നിലയില്‍ ഫിലിപ്പീന്‍സിലെ നഴ്സസ് പ്രതിസന്ധിയും എന്‍എച്ച്എസിനെ വലയ്ക്കാന്‍ കാരണമായി. നഴ്സുമാരുടെ ആഭ്യന്തര കുറവ് ഫിനിപ്പീന്‍സ് ആരോഗ്യ മേഖലയില്‍ ശക്തമായപ്പോള്‍ നഴ്സുമാര്‍ വിദേശ ജോലി തേടി പോകുന്നത് പരമാവധി നിരുത്സാഹപ്പെടുത്താന്‍ ഫിനിപ്പീന്‍സ് സര്‍ക്കാര്‍ തയ്യാറായതും എന്‍എച്ച്എസിന് ഇരുട്ടടിയായി.

ഇംഗ്ലീഷ് നന്നായി കൈകാര്യം ചെയ്യുന്ന ഫിലിപ്പിനോ നഴ്സുമാര്‍ക്ക് സ്വാഭാവികമായും മലയാളി നഴ്സുമാരെ അപേക്ഷിച്ചു മുന്‍ഗണന നല്‍കാന്‍ എന്‍എച്ച്എസ് ട്രസ്റ്റുകള്‍ തയ്യാറായെങ്കിലും ഒട്ടേറെ കടമ്പകള്‍ കടന്നു ഫിലിപ്പീന്‍സില്‍ എത്തി ഇന്റര്‍വ്യൂ നടത്തി തെരഞ്ഞെടുത്ത നൂറു കണക്കിന് നഴ്സുമാര്‍ക്ക് വിസ അപേക്ഷ നല്‍കാന്‍ ഫിനിപ്പിനോ സര്‍ക്കാരിന്റെ നയം തടസമായി മാറി. ഈ സാഹചര്യമാണ് ഒടുവില്‍ മലയാളി നഴ്സുമാര്‍ക്ക് കൂടുതല്‍ ഗുണകരമായി മാറിയിരിക്കുന്നത്. 

എന്‍എംസി പുറത്തു വിട്ട കണക്കില്‍ കഴിഞ്ഞ വര്‍ഷം യൂറോപ്യന്‍ യൂണിയനില്‍ നിന്നും ബ്രിട്ടനില്‍ എത്തിയ നഴ്സുമാരുടെ കണക്കു ഞെട്ടിക്കുന്നതാണ്. കേവലം എണ്ണൂറു നഴ്സുമാര്‍ മാത്രമാണ് ബ്രിട്ടനില്‍ ജോലിക്കായി എത്തിയത്. ഇതാകട്ടെ ഒരു ട്രസ്റ്റിന് പോലും തികയുന്ന എണ്ണവുമല്ല. ആകെയുള്ള 87 ഫൗണ്ടേഷന്‍ ട്രസ്റ്റുകള്‍ക്ക് ഇവരെ വീതം വച്ചാല്‍ ഒരിടത്തേക്ക് കേവലം നല്‍കാനാകുക പത്തു നഴ്സുമാരെ മാത്രം. ഓരോ മാസവും രജിസ്റ്റര്‍ ചെയ്യുന്ന നഴ്സുമാരുടെ എണ്ണം കൃത്യമായി വിലയിരുത്തിയിരുന്ന ഫൗണ്ടേഷന്‍ ട്രസ്റ്റിന് കാര്യങ്ങള്‍ കൈവിടുക ആണെന്ന് വ്യക്തമായിരുന്നു.

ഇതോടെയാണ് എന്തു വില നല്‍കിയും വിദേശ നഴ്സുമാരെ എത്തിക്കാന്‍ തീരുമാനം ആയത്. യൂറോപ്യന്‍ നഴ്സുമാരെ വച്ച് ആശുപത്രികള്‍ ഓടിക്കാനാകില്ല എന്ന് ഭരണാധികാരികള്‍ക്ക് ബോധ്യപ്പെട്ടതോടെയാണ് സകല നിയന്ത്രണവും എടുത്തു മാറ്റി തെരേസ മേയുടെ തുഗ്ലക് പരിഷ്‌ക്കാരങ്ങള്‍ അട്ടത്തു കയറ്റാന്‍ ബോറിസ് ജോണ്‍സണ്‍ പച്ചക്കൊടി കാട്ടിയിരിക്കുന്നത്. എന്‍എച്ച്എസിലെ ഏറ്റവും പുതിയ കണക്കില്‍ 35000നും 40000നും ഇടയില്‍ നഴ്സുമാരുടെ കുറവാണു റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category