1 GBP = 93.40 INR                       

BREAKING NEWS

തമിഴ് പുലികളെ തോക്കിന്‍ മുനയില്‍ നിര്‍ത്തിയ പഴയപട്ടാളക്കാരന്‍ ഇന്ന് ജീവിക്കുന്നത് ചെരുപ്പ് തുന്നി; മലപ്പുറത്തെ ചെറിയപീടികയില്‍ തുന്നലുമായി ഇരിക്കുന്ന ശിവപ്രസാദിനെ ആരും അറിയണമെന്നില്ല; ശ്രീലങ്കന്‍ യുദ്ധകാലത്തെ കയ്പ്പേറിയ അനുഭവങ്ങള്‍ പറയാനുള്ളവയില്‍ ഏറെ; തോക്കു പിടിച്ച കൈകള്‍ ഇന്ന് ചെരുപ്പു കുത്തുന്നത് ജീവിതത്തോട് തോല്‍ക്കാതിരിക്കാന്‍

Britishmalayali
kz´wteJI³

മലപ്പുറം: തമിഴ് പുലികളെ തോക്കിന്‍ മുനയില്‍ വിറപ്പിച്ച പഴയ പട്ടാളക്കാരന്‍ ഇന്ന് ഉപജീവനം കണ്ടെത്തുന്നത് ചെരുപ്പ് തുന്നി. ശ്രീലങ്കയെ വിറപ്പിച്ച തമിഴ് പുലികളെ നേരിടാന്‍പോയ പട്ടാളക്കാരിലൊരാളാണ് മലപ്പുറം നഗരത്തിലെ ചെറിയ പീടികയിലിരുന്ന് ചെരുപ്പ് തുന്നുന്നതെന്ന് ആര്‍ക്കുമറിയില്ല. കടയിലെത്തുന്ന കസ്റ്റമേഴ്സിനോട് പഴംകഥകള്‍ പറയാന്‍ അദ്ദേഹത്തിന് നേരവുമില്ല. അതിനാല്‍ തന്നെ തമിഴ്പുലികളെ വിറപ്പിച്ച ഈ പഴയ സൈനികന്റെ ജീവിതം പലര്‍ക്കും അറിയാനും ഇടയുണ്ടാകില്ല.

15-ാം വയസ്സില്‍ ജ്യേഷ്ഠനോടൊപ്പം പണിചെയ്തു തുടങ്ങിയതാണ് കൂട്ടിലങ്ങാടി നല്ലൂര്‍ വീട്ടില്‍ ശിവപ്രകാശ്. പുലികളോട് തോറ്റിട്ടില്ലാത്ത താന്‍ ജീവിതത്തോടും തോല്‍ക്കില്ലെന്ന ഉറച്ച ആത്മവിശ്വാസമാണ് താന്‍പഠിച്ച സ്‌കൂളിനു മുന്നില്‍ത്തന്നെ ബസ് സ്റ്റാന്‍ഡിനോട് ചേര്‍ന്ന് ഒരു ചെരിപ്പുകുത്തിയായി തുടര്‍ന്നും ജീവിക്കാന്‍ ശിവപ്രകാശിന് ശക്തിയേകുന്നത്. സെന്റ് ജെമ്മാസ് ഹൈസ്‌കൂളില്‍ പത്താംക്ലാസ് വരെ പഠിച്ചു. വീട്ടിലെ സാഹചര്യം കൊണ്ട് പണിക്കിറങ്ങേണ്ടിവന്നു. ചെരിപ്പും കുടയും നന്നാക്കുന്ന പണിതന്നെ കുറേക്കാലം ചെയ്തു.

ജേഷ്ഠനെ സഹായിച്ച് വരുമ്പോഴാണ് കണ്ണൂരില്‍ പട്ടാളക്യാമ്പില്‍ മദ്രാസ് റെജിമെന്റിലേക്ക് ആളെ എടുക്കുന്ന വിവരമറിഞ്ഞത്. അങ്ങനെ 1981-ല്‍, 17-ാം വയസ്സില്‍ പട്ടാളക്കാരനായി. ഡല്‍ഹി, വിശാഖപട്ടണം, ഊട്ടി, ശ്രീലങ്ക എന്നിവിടങ്ങളിലെല്ലാം ജോലിചെയ്തു. പുലികളുടെ പ്രശ്‌നം രൂക്ഷമായ ശ്രീലങ്കയിലേക്ക് ഇന്ത്യ അയച്ച സമാധാനസേനയുടെ കൂട്ടത്തില്‍ റൈഫിള്‍മാനായി ശിവപ്രകാശും ഉണ്ടായിരുന്നു.

അന്നത്തെ ഓര്‍മകള്‍ ഇന്നും ശിവപ്രസാദിന്റെ കൂടയുണ്ട്. മദ്രാസില്‍നിന്ന് ടിപ്പുസുല്‍ത്താന്‍ എന്ന കപ്പലില്‍ ഒന്നരദിവസത്തെ യാത്രയ്ക്കുശേഷം കിങ്കേശ്വരന്‍തുറൈ എന്ന സ്ഥലത്തിറങ്ങിയ അനുഭവമാണ് അദ്ദേഹം പങ്കുവച്ചത്. കിങ്കേശ്വര്‍ തുറയിലെ കയ്പ്പേറിയ അനുഭവവും അദ്ദേഹം പങ്കുവയ്ക്കുന്നു.

'അവിടെ തങ്ങാന്‍ ഒരു ചെറിയ കെട്ടിടംമാത്രമേ ഉണ്ടായിരുന്നുള്ളൂ. അസഹ്യമായ ദുര്‍ഗന്ധംകാരണം നോക്കിയപ്പോള്‍ കണ്ടത് ഏതോ മനുഷ്യന്റെ മുറിഞ്ഞുപോയ കൈയാണ്. ഒട്ടേറേ ഏറ്റുമുട്ടലുകള്‍, തകര്‍ന്ന വീടുകള്‍, സ്‌കൂളുകള്‍, ഭീതിനിറഞ്ഞ ജീവിതങ്ങള്‍, പട്ടിണി, കൊച്ചു കുട്ടികളുടെയടക്കം മൃതദേഹങ്ങള്‍...

ആറുമാസമേ അവിടെ ഉണ്ടായിരുന്നുള്ളൂവെങ്കിലും മനുഷ്യജീവിതത്തിലെ ദുരിതാവസ്ഥകണ്ട ദിനങ്ങളായിരുന്നു അത്. പുലി വേലുപ്പിള്ളൈ പ്രഭാകരന്റെ ജാഫ്‌നയിലെ വീടു സന്ദര്‍ശിച്ചത് പ്രകാശന്‍ ഇപ്പോഴും ഓര്‍ക്കുന്നു.പിന്നെ അധികകാലം പട്ടാളത്തില്‍ നില്‍ക്കാന്‍ തോന്നിയില്ല. അവിടെനിന്ന് മുങ്ങി. വൈകാതെ പട്ടാളക്കാര്‍ തിരഞ്ഞുവന്നു. വീട്ടില്‍ ആരുമില്ലെന്നും രക്ഷിതാക്കളെ നോക്കേണ്ടതുണ്ടെന്നും പറഞ്ഞ് തത്കാലം രക്ഷപ്പെട്ടു.'പിന്നെ പഴയ കൈത്തൊഴിലിലേക്ക്..

ഭാര്യയും രണ്ടുമക്കളുമുള്ള കുടുംബത്തോടൊപ്പം വാടകവീട്ടിലാണ് ശിവപ്രകാശ് താമസം. സര്‍വീസ് പാതിപോലും ആകാത്തതിനാല്‍ പെന്‍ഷനടക്കം ഒരു ആനുകൂല്യങ്ങളുമില്ല. മകളുടെ കല്യാണം കഴിഞ്ഞു. രണ്ടാണ്‍മക്കളിലൊരാള്‍ ബസ്സില്‍ ജോലിചെയ്യുന്നു. മറ്റേയാള്‍ പെയിന്റിങും. പരാധീനതകള്‍ക്കിടയിലും പരാതിയില്ലാതെ ആത്മാഭിമാനത്തോടെ താന്‍ പഠിച്ച കൈത്തൊഴില്‍ ചെയ്യുകയാണ് ശിവപ്രകാശ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category