1 GBP = 97.50 INR                       

BREAKING NEWS

കുഞ്ഞന്‍ കമ്മറ്റിയും ഒരാള്‍ക്ക് ഒരു പദവിയുമെന്ന മുല്ലപ്പള്ളിയുടെ മനസ്സിലിരിപ്പ് പൊളിച്ച് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും; പുനഃസംഘടനയില്‍ വിഡി സതീശനും തമ്പാനൂര്‍ രവിയും എത്തുന്നതോടെ വര്‍ക്കിങ് പ്രസിഡന്റുമാരുടെ എണ്ണവും കൂടും; ഇരട്ട പദവി ആരോപണത്തിന് കരുത്ത് പകര്‍ന്ന് ശിവകുമാറും അടൂര്‍ പ്രകാശും ഭാരവാഹികളാകാന്‍ സാധ്യത; ജംബോ കമ്മറ്റിയിലെ പേരു ദോഷം ഒഴിവാക്കാന്‍ സെക്രട്ടറിമാരുടെ പ്രഖ്യാപനം നീട്ടും; കെപിസിസിയില്‍ എല്ലാം നിശ്ചയിക്കുന്നത് ഗ്രൂപ്പ് മാനേജര്‍മാര്‍ തന്നെ

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: കുഞ്ഞന്‍ കമ്മറ്റിയാണ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പലപ്പോഴും വീമ്പു പറഞ്ഞ് നടന്നത്. എന്നാല്‍ ഇത്തവണയും ജംബോ കമ്മറ്റി തന്നെ ഉണ്ടാക്കും. നിലവില്‍ മൂന്ന് വര്‍ക്കിങ് പ്രസിഡന്റുമാരാണുള്ളത്. എന്നാല്‍ പുനഃസംഘടനയില്‍ ഇത് പോലും കൂടുമെന്നാണ് സൂചന. കെപിസിസിയില്‍ 4 വര്‍ക്കിങ് പ്രസിഡന്റുമാരെ നിയമിക്കുന്നത് പരിഗണനയിലെന്നാണ് സൂചന. നിലവിലുള്ള കൊടിക്കുന്നില്‍ സുരേഷ്, കെ. സുധാകരന്‍ എന്നിവര്‍ക്കു പുറമേ ഐ ഗ്രൂപ്പ് വി.ഡി. സതീശന്റെയും എ ഗ്രൂപ്പ് തമ്പാനൂര്‍ രവിയുടെയും പേരു നിര്‍ദ്ദേശിച്ചതായാണു സൂചന. തമ്പാനൂര്‍ രവിയെ വര്‍ക്കിങ് പ്രസിഡന്റാക്കിയേ മതിയാകൂവെന്നാണ് ഉമ്മന്‍ ചാണ്ടിയുടെ നിലപാട്. അങ്ങനെ വന്നാല്‍ വൈസ് പ്രസിഡന്റുമാരില്‍ ഇരട്ട പദവിയുടെ ഗണത്തില്‍ വരാത്ത നേതാവായി തമ്പാനൂര്‍ രവി മാറുകയും ചെയ്യും. ഇപ്പോള്‍ പരിഗണിക്കുന്ന നാല് പേരില്‍ രണ്ട് പേര്‍ എംപിമാരും ഒരാള്‍ എംഎല്‍എയുമാണ്.

കഴിഞ്ഞ വര്‍ഷം എം.ഐ. ഷാനവാസ് ഉള്‍പ്പെടെ 3 വര്‍ക്കിങ് പ്രസിഡന്റുമാരെ നിയമിച്ചിരുന്നു. ഷാനവാസിന്റെ നിര്യാണത്തെത്തുടര്‍ന്നുള്ള ഒഴിവ് നികത്തുന്നതിനു പുറമേ ഒരാളെ കൂടി നിയമിക്കാനാണ് ആലോചന. ഏക ട്രഷറര്‍ സ്ഥാനത്തേക്കു സി.പി. മുഹമ്മദ്, കെ.കെ. കൊച്ചുമുഹമ്മദ് എന്നിവരുടെ പേരുകളും പരിഗണനയിലുണ്ട്. അങ്ങനെ വര്‍ക്കിങ് പ്രസിഡന്റിന്റെ പദവിയില്‍ പോലും കൂടുതല്‍ പേരെത്തുന്ന അവസ്ഥയിലാണ് കോണ്‍ഗ്രസ്. ഇവര്‍ക്കു പുറമേ വൈസ് പ്രസിഡന്റുമാര്‍, ജനറല്‍ സെക്രട്ടറിമാര്‍, സെക്രട്ടറിമാര്‍ എന്നിവരുടെ പേരുകള്‍ കൂടി ഉള്‍പ്പെടുത്തിയ പട്ടിക കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഹൈക്കമാന്‍ഡിനു കൈമാറി. ഇത് ജംബോ പട്ടികയാണ്. ഒരാള്‍ക്ക് ഒരു പദവിയെന്ന മുല്ലപ്പള്ളിയുടെ നിര്‍ദ്ദേശവും ഗ്രൂപ്പ് മാനേജര്‍മാര്‍ അട്ടിമറിച്ചു. അങ്ങനെ മുല്ലപ്പള്ളിയുടെ നിലപാടുകളെല്ലാം അട്ടിമറിക്കപ്പെട്ടു.

സെക്രട്ടറിമാരുടെ പ്രഖ്യാപനം തല്‍ക്കാലം മാറ്റിവച്ച് ബാക്കി പട്ടിക ആദ്യഘട്ടത്തില്‍ പുറത്തിറക്കുന്നതിന്റെ സാധ്യത പാര്‍ട്ടി നേതൃത്വം പരിശോധിക്കുന്നുണ്ട്. സെക്രട്ടറിമാരുടെ പട്ടികയില്‍ വനിതകള്‍, യുവാക്കള്‍ എന്നിവര്‍ക്കു മതിയായ പ്രാതിനിധ്യം ഉറപ്പാക്കുന്നതിനു കൂടുതല്‍ ചര്‍ച്ചകള്‍ നടക്കും. അതായത് ഇനിയും ആളുകള്‍ സെക്രട്ടറിമാരാകും. നിലവില്‍ 10-12 വൈസ് പ്രസിഡന്റുമാര്‍, 30-35 ജനറല്‍ സെക്രട്ടറിമാര്‍, 60 സെക്രട്ടറിമാര്‍ എന്നിങ്ങനെയാണ് പരിഗണിക്കുന്നത്. ജംബോ കമ്മിറ്റിയില്‍ അതൃപ്തി അറിയിച്ച് ഏതാനും നേതാക്കള്‍ അടുത്തിടെ പാര്‍ട്ടി പ്രസിഡന്റ് സോണിയ ഗാന്ധിയെ കണ്ടിരുന്നു. ഗ്രൂപ്പുകള്‍ക്കു പുറമേ മുതിര്‍ന്ന നേതാക്കളായ കെ. മുരളീധരന്‍, വി എം. സുധീരന്‍ എന്നിവരും സ്വന്തം നിലയില്‍ പട്ടിക കൈമാറിയിട്ടുണ്ട്.

കഴിഞ്ഞ ദിവസങ്ങളില്‍ ഡല്‍ഹിയില്‍ തങ്ങിയ മുല്ലപ്പള്ളിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും സോണിയ, ജനറല്‍ സെക്രട്ടറിമാരായ കെ.സി. വേണുഗോപാല്‍, മുകുള്‍ വാസ്നിക് എന്നിവരുമായി കൂടിക്കാഴ്ച നടത്തി. ഉമ്മന്‍ ചാണ്ടിയും ഡല്‍ഹിയിലെത്തി. പട്ടിക സംബന്ധിച്ച അന്തിമ തീരുമാനം സംസ്ഥാന നേതൃത്വം സോണിയയ്ക്കു വിട്ടു. രാഹുല്‍ ഗാന്ധിയുടെ അഭിപ്രായം ആരാഞ്ഞ ശേഷമാകും പ്രഖ്യാപനം. മതിയായ പ്രാതിനിധ്യം ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ ഹൈക്കമാന്‍ഡിനെ സമീപിച്ചു. അങ്ങനെ സ്ഥാന മോഹികളെല്ലാം ഡല്‍ഹിയില്‍ കേന്ദ്രീകരിക്കുകയാണ്. കെ സി വേണുഗോപാലിന്റേയും എ കെ ആന്റണിയുടേയും നിലപാടുകളും നിര്‍ണ്ണായകമാകും. കേരളത്തിലെ പുനഃസംഘടനയില്‍ രാഹുല്‍ ഗാന്ധി നേരിട്ട് ഇടപെടില്ലെന്നും സൂചനയുണ്ട്.

പുതിയ കെപിസിസി ഭാരവാഹികളെ ഒരുമിച്ച് പ്രഖ്യാപിക്കാതെ ഘട്ടം ഘട്ടമായി പ്രഖാപിച്ച് കെപിസിസിയുടേത് ജംബോ പട്ടികയാണെന്ന ആക്ഷേപത്തെ തടയാനാണ് നീക്കം. ജനറല്‍ സെക്രട്ടറിമാര്‍, വര്‍ക്കിങ് പ്രസിഡന്റുമാര്‍, ഖജാന്‍ജി എന്നിവരെ ആദ്യ ഘട്ടത്തില്‍ പ്രഖ്യാപിച്ചേക്കും. കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ 126 പേരുടെ പട്ടികയുമായാണ് ദേശീയ നേതൃത്വത്തെ സമീപിച്ചത്. ജംബോ പട്ടികയാണെന്ന ആക്ഷേപം ഉയര്‍ന്നതിനാല്‍ ഭാരവാഹികളുടെ കാര്യത്തില്‍ കെപിസിസി അധ്യക്ഷന് അന്തിമ തീരുമാനമെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. ആദ്യഘട്ടത്തില്‍ 30 ജനറല്‍ സെക്രട്ടറിമാരെയും അഞ്ച് വര്‍ക്കിങ് പ്രസിഡന്റുമാരേയും ഖജാന്‍ജിയേയും മാത്രമായിരിക്കും പ്രഖ്യാപിക്കുക. ഇന്ന് വൈകിട്ടോ നാളെയോ പട്ടിക എഐസിസിയുടെ ഔദ്യോഗിക വെബ് സൈറ്റില്‍ പ്രസിദ്ധീകരിക്കുന്നതായിരിക്കും.

ഇതിനൊപ്പം പുനഃസംഘടനയില്‍ എംപിമാരെയും എംഎല്‍എമാരെയും ഉള്‍പ്പെടുത്താന്‍ ഗ്രൂപ്പ് മാനേജര്‍മാര്‍ ചരടുവലിക്കുന്നെന്ന ആക്ഷേപം കോണ്‍ഗ്രസില്‍ ശക്തമാണ് 'ഒരാള്‍ക്ക് ഒരു പദവി' എന്ന എ ഐ സി സി നിര്‍ദ്ദേശം കെ പി സി സി പുനഃസംഘടനയില്‍ അട്ടിമറിക്കപ്പെടുന്നെന്നാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്നത്. രമേശ് ചെന്നിത്തല കെപിസിസി അധ്യക്ഷനായിരുന്ന കാലഘട്ടത്തില്‍ ജനപ്രതിനിധികളെ ഭാരവാഹിത്വത്തില്‍ നിന്നും ഒഴിവാക്കിയിരുന്നു. എന്നാല്‍ ഇത്തവണ മിക്ക ജനപ്രതിനിധികളും ഭാരവാഹിത്വത്തിനു വേണ്ടി രംഗത്തിറങ്ങിയിട്ടുണ്ട്. ഇതില്‍ ഏറെയും ഐ ഗ്രൂപ്പുകാരാണെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്. നേരത്തെ കെപിസിസി ഭാരവാഹിത്വം വേണ്ടെന്നു വച്ച വി ഡി സതീശനെവര്‍ക്കിങ് പ്രസിഡന്റായി പരിഗണിക്കുന്നതും വിമര്‍ശനത്തിന് ഇട നല്‍കുന്നുണ്ട്. അടൂര്‍ പ്രകാശ് എംപി, വി എസ് ശിവകുമാര്‍ എംഎല്‍എ എന്നിവരും വൈസ് പ്രസിന്റുമാരുടെ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് വിവരം. എ.പി അനില്‍ കുമാര്‍ എംഎല്‍എയും പട്ടികയിലുണ്ട്.

അതേസമയം കോണ്‍ഗ്രസിനു വേണ്ടി ശബരിമല കേസ് നടത്തുന്ന പ്രയാര്‍ ഗോപാലകൃഷ്ണനെ പരിഗണിച്ചില്ലെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു. വി എം സുധീരന്റെ നോമിനിയായി സൂരജ് രവി, ജോണ്‍സന്‍ എബ്രഹാം, ടോമി കല്ലാനി, ബീന ജോസഫ്, മണക്കാട് സുരേഷ് എന്നിവരാണ് ജനറല്‍ സെക്രട്ടറിമാരുടെ പട്ടികയിലുള്ളത്. പി സി ചാക്കോയുടെ നോമിനിയായി ഡി സുഗതനും, ആറ്റിപ്ര അനിലും, എം എം ഹസന്റെ നോമിനിയായി ബി എസ് ബാലചന്ദ്രന്‍, പോളച്ചന്‍ മണിയങ്കോടന്‍, കെ മുരളീധരന്റെ നോമിനായി പ്രവീണ്‍ കുമാര്‍ എന്നിവരും ജനറല്‍ സെക്രട്ടറിമാരായേക്കും. മരിയാപുരം ശ്രീകുമാര്‍, ഇടപ്പള്ളി ലത്തീഫ് എന്നിവരും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് വിവരം. വയലാര്‍ രവിയുടെ നോമിനിയായി അജയ് തറയിലും, മാത്യു കുഴല്‍നാടനും ഭാരവാഹികളാകും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category