1 GBP = 94.00 INR                       

BREAKING NEWS

മധ്യപ്രദേശിലും യുപിയിലും അറസ്റ്റിലായത് 87 പേര്‍; കേരളത്തില്‍ ഇന്നലെ കേസെടുത്തത് എഫ് ബിയില്‍ വിദ്വേഷം പ്രചരിപ്പിച്ച മൂന്ന് പ്രവാസികള്‍ക്കെതിരെ; മലപ്പുറത്തുകാരെല്ലാം വിദേശത്തെന്നും പൊലീസ്; ഫേസ്ബുക്കും ട്വിറ്ററും യുട്യൂബും അരിച്ചു പെറുക്കി സൈബര്‍ ഡോം; അരുതാത്തത് കുറിച്ച സ്വരാജ് എംഎല്‍എയേയും ആഘോഷത്തില്‍ വിദ്വേഷം നിറച്ച പ്രതീഷ് വിശ്വനാഥിനെയും വെറുതെ വിട്ടും പൊലീസിന്റെ തന്ത്രപരമായ മൗനം; അയോധ്യക്കേസില്‍ സോഷ്യല്‍ മീഡിയ ഇപ്പോഴും നിരീക്ഷണത്തില്‍ തന്നെ

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: അയോധ്യ കേസിലെ വിധിയെ തുടര്‍ന്ന് ഉത്തര്‍പ്രദേശിലും മധ്യപ്രദേശിലുമായി 87 പേര്‍ അറസ്റ്റിലായി. സമൂഹ മാധ്യമങ്ങളിലൂടെ സമുദായ സൗഹാര്‍ദം തകര്‍ക്കുന്ന പരാമര്‍ശങ്ങള്‍ നടത്തിയെന്നാരോപിച്ചാണ് ഉത്തര്‍പ്രദേശില്‍ 77 പേരെ അറസ്റ്റ് ചെയ്തത്. 34 കേസെടുത്തു.

കേരളത്തില്‍ അയോധ്യ കേസിലെ സുപ്രീംകോടതി വിധി സംബന്ധിച്ച് വര്‍ഗീയത കലര്‍ന്ന പോസ്റ്റ് ഇട്ടതിന് മൂന്ന് പേര്‍ക്കെതിരെ കേസെടുത്തു. മതസ്പര്‍ധയുണ്ടാക്കുന്ന തരത്തില്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ട മൂന്ന് പേര്‍ക്കെതിരെയാണ് മലപ്പുറത്ത് കേസെടുത്തിരിക്കുന്നത്. പാണ്ടിക്കാട്, മഞ്ചേരി, പെരിന്തല്‍മണ്ണ സ്വദേശികളായ മൂന്ന് പേര്‍ക്കെതിരെയാണ് കേസെടുത്ത് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇവര്‍ മൂന്ന് പേരും വിദേശത്താണെന്ന് പൊലീസ് അറിയിച്ചു. ഇതോടെ അയോധ്യകേസിലെ വിധിക്ക് ശേഷം വര്‍ഗ്ഗീയ പരാമര്‍ശത്തിന്റെ പേരില്‍ പൊലീസ് കേസെടുത്തവരുടെ എണ്ണം അഞ്ചായി

അയോധ്യ കേസില്‍ വിധി വന്നതിനുശേഷം ഫേസ്ബുക്, ട്വിറ്റര്‍, യൂട്യൂബ് എന്നിവയിലെ 8275 പോസ്റ്റുകളുടെ പേരിലാണു നടപടി. മധ്യപ്രദേശില്‍ വാട്സാപ് അടക്കം സമൂഹ മാധ്യമങ്ങളിലൂടെ വിവാദപരാമര്‍ശം നടത്തിയതിനും പടക്കം പൊട്ടിച്ചതിനുമാണു 10 പേര്‍ അറസ്റ്റിലായത്. പടക്കം പൊട്ടിച്ചതിന് ഗ്വാളിയര്‍ ജയില്‍ സൂപ്രണ്ട് മഹേഷ് അവധിനെ സസ്പെന്‍ഡ് ചെയ്തു. 4 ജില്ലകളില്‍ ഇന്റര്‍നെറ്റ് സേവനം തടഞ്ഞു. 30 വരെ എല്ലാ റാലികളും വിലക്കി. രാജസ്ഥാനില്‍ പലയിടത്തും ഇന്റര്‍നെറ്റ് സേവനം നിര്‍ത്തിവച്ചു. രാജ്യത്ത് അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

കേരളവും സോഷ്യല്‍ മീഡിയ നിരീക്ഷിച്ചിരുന്നു. അയോധ്യ വിധിയെ പറ്റി മതസ്പര്‍ധയുണ്ടാക്കുന്ന തരത്തില്‍ ഫേസ്ബുക്ക് പോസ്റ്റിട്ടതിന് കൊച്ചി സെന്‍ട്രല്‍ പൊലീസും നേരത്തെ കേസ് എടുത്തിരുന്നു. വര്‍ഗ്ഗീയമായി പോസ്റ്റിട്ട രണ്ട് പേര്‍ക്കെതിരെയാണ് പൊലീസ് കേസൈടുത്തത്. കേരള പൊലീസിന്റെ സൈബര്‍ ഡോം വിഭാഗമാണ് ഇവരുടെ പോസ്റ്റ് കണ്ടെത്തിയത്. പ്രതികള്‍ക്കെതിരെ ഐപിസി 153 എ, 550 ബി, 120 വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. അയോധ്യവിധിയുടെ പശ്ചാത്തലത്തില്‍ വെള്ളിയാഴ്ച മുതല്‍ സമൂഹമാധ്യമങ്ങളില്‍ പൊലീസ് നിരീക്ഷണം ശക്തമാക്കിയിരുന്നു.

മതസ്പര്‍ധയുണ്ടാക്കുന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ അഭിപ്രായ പ്രകടനം നടത്തിയാല്‍ ശക്തമായ നടപടിയെടുക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ മുന്നറിയിപ്പ് നല്‍കിയിരുന്നു. കേരള പൊലീസിന്റെ സൈബര്‍ സെല്ലും സൈബര്‍ ഡോമും സമൂഹമാധ്യമങ്ങളില്‍ ശക്തമായ നിരീക്ഷണമാണ് ഇപ്പോഴും നടത്തുന്നത്. കേരളത്തില്‍ ഇന്നലെ സെയ്ഫുദ്ദീന്‍ ബാബു, ഇബ്രാഹിം കുഞ്ഞിക്ക എന്നീ പേരുകളിലുള്ള പ്രൊഫൈല്‍ ഉടമകള്‍ക്കെതിരെയാണ് കേസ് എടുത്തത്. വിധിയുമായി ബന്ധപ്പെട്ട് നിയന്ത്രണങ്ങള്‍ ലംഘിച്ചെന്ന് ആരോപിച്ച് കേരളത്തിലെ ഫേസ്ബുക്ക് കൂട്ടായ്മയായ റൈറ്റ് തിങ്കേഴ്‌സിനെതിരെ കൊച്ചി പൊലീസ് കേസെടുത്തിരുന്നു. ഗ്രൂപ്പില്‍ വന്ന പോസ്റ്റുകള്‍ക്കെതിരെയാണ് കേസ്.

വിധിക്കെതിരേ ഫേസ്ബുക്കില്‍ പോസ്റ്റിട്ട യുവാവിന്റെ പേരില്‍ പാണ്ടിക്കാട് പൊലീസും കേസെടുത്തു. ജഷീര്‍ മെഹവിഷ് എന്ന അക്കൗണ്ടിലൂടെയാണ് മതസ്പര്‍ദ്ധ പ്രചരിപ്പിക്കും വിധമുള്ള പോസ്റ്റ് പ്രചരിച്ചത്. പാണ്ടിക്കാട് പൊലീസ്സ്‌റ്റേഷന്‍ പരിധിയില്‍നിന്ന് പുറത്തുവിട്ട പോസ്റ്റിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. സൈബര്‍ സെല്ലിന്റെ സഹായത്തോടെ അന്വേഷണം പുരോഗമിക്കുകയാണന്ന് എസ്ഐ. സി.കെ. നൗഷാദ് പറഞ്ഞു.

വിധിക്ക് പിന്നാലെ തൃപ്പുണിത്തുറ എംഎല്‍എ എം സ്വരാജ് വിദ്വേഷ പ്രസ്താവന നടത്തിയെന്ന് യുവമോര്‍ച്ച ആരോപിക്കുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി യുവമോര്‍ച്ച ഡിജിപിക്ക് പരാതി നല്‍കി. എന്നാല്‍ സ്വാരജിനെ ജാമ്യമില്ലാ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്യാന്‍ പൊലീസ് ഇനിയും തയ്യാറായിട്ടില്ല. മധ്യപ്രദേശിലും മറ്റും വിധിയുടെ പേരില്‍ ആഘോഷം നടത്തിയവര്‍ക്കെതിരേയും നടപടി എടുത്തു. എന്നാല്‍ കേരളത്തില്‍ തീവ്ര ഹിന്ദുത്വത്തിന്റെ നേതാവായ പ്രതീഷ് വിശ്വനാഥന്‍ ഇത്തരം ഇടപെടല്‍ നടത്തിയിട്ടും പൊലീസ് ഒന്നും ചെയ്യുന്നില്ല.

വിധിയുമായി ബന്ധപ്പെട്ട് ഫേസ്ബുക്കിലൂടെ നിരന്തരം വിദ്വേഷപ്രചാരണം നടത്തിയെന്നാരോപിച്ച് രാഷ്ട്രീയ ബജ്‌റംഗ്ദള്‍ / അന്താരാഷ്ട്ര ഹിന്ദു പരിഷത്ത് നേതാക്കളായ പ്രതീഷ് വിശ്വനാഥ്, ശ്രീരാജ് കൈമള്‍ എന്നിവര്‍ക്കെതിരേ എസ്ഡിപിഐ പരാതി നല്‍കിയിരുന്നു. അന്യമത വിദ്വേഷവും വര്‍ഗീയകലാപവും ലക്ഷ്യമിട്ടുകൊണ്ട് രാഷ്ട്രീയ ബജ്‌റംഗ്ദള്‍ നേതാക്കളായ പ്രതീഷ് വിശ്വനാഥ്, ശ്രീരാജ് കൈമള്‍ എന്നിവര്‍ ഫേസ്ബുക്കിലൂടെ നിരവധി പ്രകോപനപരമായ പോസ്റ്റുകള്‍ ഇട്ടുകൊണ്ടിരിക്കുന്നതായി പരാതിയില്‍ പറയുന്നു. വിധിയുമായി ബന്ധപ്പെട്ട് ഫേസ്ബുക്കിലൂടെ അഭിപ്രായപ്രകടനം നടത്തിയ എം സ്വരാജ് എംഎല്‍എയ്‌ക്കെതിരെയും ഒരു പോസ്റ്റില്‍ കമന്റ് ചെയ്ത റൈറ്റ് തിങ്കേഴ്‌സ് ഗ്രൂപ്പിലെ രണ്ടുപേര്‍ക്കെതിരെയും കേസെടുത്തിരുന്നതും ഇവര്‍ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ട്.

കൂടാതെ അയോദ്ധ്യ വിധിയുമായി ബന്ധപ്പെട്ട് സാമൂഹ്യ മാധ്യമങ്ങളില്‍ മതസ്പര്‍ധയുണ്ടാക്കുന്ന വിധത്തില്‍ പോസ്റ്റുകളിട്ടാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രിയും ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവിയും മുന്‍കൂട്ടി അറിയിച്ചിട്ടുള്ളതാണ്. എന്നാല്‍ പ്രതീഷ് വിശ്വനാഥുള്‍പ്പടെയുള്ള സംഘപരിവാര്‍ സഹയാത്രികര്‍ക്കുമേല്‍ യാതൊരുവിധ നിയമനടപടികളും കൈക്കൊള്ളാത്തത് വിവേചനപരമാണെന്നും എസ്ഡിപിഐ ആരോപിച്ചിട്ടുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category